മൂവായിരം രൂപയ്ക്ക് ടാബ്ലെറ്റ് കമ്പെട്ടി
വല്ലപ്പോഴും ഇന്ത്യയും എന്തെങ്കിലുമൊക്കെ കണ്ടുപിടിച്ചും ഉല്പാദിപ്പിച്ചും ലോകത്തെ ഞെട്ടിക്കണ്ടേ? ഇതാ ഇന്ത്യയുടെ വക ലാപ്ടോപ്പ്; ഏറ്റവും വിലക്കുറവിൽ! അടുത്ത മാസം വിപണിയിലിറങ്ങുമത്രേ. വിവിധ രാജ്യങ്ങളിൽ നിന്നും വാങ്ങിയ സാധനങ്ങളോടൊപ്പം (പാർട്ടുകൾ) പതിനാറേ പോയിന്റ് സംത്തിംഗ് ഇന്ത്യൻ നിർമ്മിത സാധനങ്ങളും കൂടി പെറുക്കി വച്ചാണ് സാധനം നിർമ്മിക്കുന്നത്. വില കേവലം മൂവായിരം രൂപ. വിദ്യാർത്ഥികൾക്ക് വെറും ആയിരത്തി എഴുനൂറു രൂപയ്ക്ക് നൽകും. തൽക്കാലം പത്താംതരം കഴിഞ്ഞ കുട്ടികൾക്കാണ് ഈ വിലയ്ക്ക് ലഭിക്കുക.(നമുക്കും ഇപ്പോഴെങ്ങാനും പത്താംതരം കഴിഞ്ഞാൽ മതിയായിരുന്നു). എന്തായാലും നന്നായി. ഇതുകൊണ്ട് ഏറ്റവും ഉപയോഗം വരുന്നത് ബ്ലോഗ്ഗർമാർക്കായതിനാൽ എല്ലാ ബ്ലോഗ്ഗേഴ്സിനും ഓരോന്ന് സൌജന്യമായി കൊടുക്കുന്നകാര്യം സർക്കാർ ആലോചിക്കുന്നതിൽ നമ്മൾ ബ്ലോഗ്ഗർമാർക്ക് പ്രത്യേകിച്ച് എതിർപ്പൊന്നുമില്ല.
ഒരു ലാപ്ടോപ്പ് സ്വന്തമായി വാങ്ങുക എന്നത് പൊതുവേ ദരിദ്രവാസിയായ ഈയുള്ളവനവർകളുടെയും അതിമോഹമായിരുന്നു. പക്ഷെ അന്വേഷിക്കുമ്പോൾ ഏതാണ്ട് പതിനയ്യായിരം രൂപയിലും താഴെ വിലയുള്ള ലാപ്ടോപ് വിപണിയിലില്ല. അതുകൊണ്ട് നമ്മുടെ അതിമോഹങ്ങളോർത്ത് പലിശയ്ക്ക് പണം കൊടുക്കുന്നവരെ സന്തോഷിപ്പിച്ച് ലാപ് മുതലാളിയാകേണ്ടെന്നു കരുതി. മാത്രവുമല്ല ലാപ്ടോപ്പൊക്കെ വാങ്ങുകയെന്നുപറഞ്ഞാൽ പിന്നെ ബൂർഷ്വാസിയും നമ്മളും തമ്മിൽ എന്തു വ്യത്യാസം? (കിട്ടാത്ത മുന്തിരി പുളിയ്ക്കുമെന്ന് പറയാനുള്ള നിങ്ങളുടെ അവകാശത്തെ ഞാൻ ബഹുമാനിക്കും)
ഒരു ലാപ്ടോപ്പ് വാങ്ങിത്തന്ന് നമ്മെ ബൂർഷ്വാസിയാക്കിക്കളയുമെന്ന് ഗൾഫിലുള്ള നമ്മുടെ ചില അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പൊതുവേ ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കുന്ന പാരമ്പര്യമില്ലെന്ന് വീമ്പടിക്കുന്ന പാരമ്പര്യമുള്ളതിനാൽ ധൈര്യമുള്ളവർ ലാപ്പ് വാങ്ങി അയക്കൂ എന്ന് ഞാൻ വെല്ലുവിളീക്കുന്നുണ്ടായിരുന്നു. അടുത്ത മാസം ഒരെണ്ണം കൊടുത്തയക്കാമെന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. പുള്ളി നിർബന്ധിച്ച് അത് കൊണ്ടുത്തരികയോ ആരുടെയെങ്കിലും പക്കൽ കൊടുത്തയക്കുകയോ ചെയ്യും എന്നുറപ്പുള്ളതിനാൽ വേണ്ടാ വേണ്ടാ എന്നു ഞാൻ പലതവണ പറഞ്ഞതാണ്.അത് പക്ഷെ അല്പം വലിപ്പം ഉള്ളതായിരിക്കുമെന്നാണ് തോന്നുന്നത്. അതുകൊണ്ട് അവ കൊണ്ടുനടക്കാൻ പ്രയാസമായിരിക്കും. ഇനിയിപ്പോൾ എന്തായാലും അത് കിട്ടിയാലും ഇല്ലെങ്കിലും ടാബ്ലെറ്റ് കമ്പെട്ടി ഒന്നു വാങ്ങി രാജ്യസ്നേഹം പ്രകടിപ്പിക്കാൻ തന്നെ തീരുമാനിച്ചു. നമ്മുടെ രാജ്യത്ത് നിർമ്മിച്ചവയാണല്ലോ ഈ കുഞ്ഞ് ലാപ്ടോപ്! നാടോടുമ്പോൾ നടുവേ ഓടിയില്ലെങ്കിലും നമ്മൾ ഒന്നു സ്ലോ മോഷനിൽ നടക്കുകയെങ്കിലും വേണമല്ലോ!

9 comments:
നല്ല വാര്‍ത്ത ,,പക്ഷെ ഈ കമ്പെട്ടി എന്ന് പറഞ്ഞാല്‍ എന്തൂട്ട് സാധനമാ ?
ഉം....... ആവാം
എനിക്കും വാങ്ങണം.....
കമന്റുകൾക്കു നന്ദി.രമേശ്ജി, കമ്പ്യൂട്ടറിനെ ഒന്നു മലയാളീകരിച്ചതാണ് “കമ്പെട്ടി!“
കമ്പെട്ടി പ്രയോഗത്തിന്റെ പേറ്റന്റ് എടുത്ത് വെച്ചോ.
സംഭവകുമാരാ,
മലയാള ഭാഷയ്ക്ക് ഇനി നമ്മളായിട്ട് ഒന്നും സംഭാവന ചെയ്തില്ലെന്നുവേണ്ട!
നാനോ പോലെ കമ്പെട്ടി...
വരട്ടെ വരട്ടെ കമ്പേ ട്ടിയെങ്കില്‍ കമ്പട്ടി അല്ലപിന്നെ
നമ്മടെ കൈയിലെത്താൻ പിന്നേയും താമസിക്കും.
Post a Comment