Thursday, December 1, 2011

മുല്ലപ്പെരിയാറും സി.പി.എം പോളിറ്റ് ബ്യൂറോയും

മുല്ലപ്പെരിയാറും സി.പി.എം പോളിറ്റ് ബ്യൂറോയും

മുൻകുറിപ്പ്: മുല്ലപ്പെരിയാർ പ്രശ്നം രമ്യമായി പരിഹരിക്കാൻ കേന്ദ്രഗവർണ്മെന്റും സുപ്രീം കോടതിയും അടിയന്തിരമായി ഇടപെടണമെന്നു പറഞ്ഞാൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ സാഹചര്യമൊരുക്കണമെന്നും, അത് പണിഞ്ഞുതീരുന്നതുവരെ നിലവിലുള്ള ഡാം സുരക്ഷിതമാക്കണമെന്നും, ഇപ്പോൾ ഉയർന്നിട്ടുള്ള ജലനിരപ്പ് താഴ്ത്തണമെന്നും ഒക്കെത്തന്നെയാണ് സി.പി.എം പോളിറ്റ്ബ്യൂറോ ഉദ്ദേശിക്കുന്നത്.

സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ മുല്ലപ്പെരിയാർ വിഷയത്തിൽ എടുത്ത നിലപാട് മനോരമ ചാനൽ വിവാദമാക്കിയിരിക്കുന്നു. മനോരമയുടെ കണ്ണുകളിലൂടെ നോക്കിയാൽ സി.പി.എം ഏതുകാര്യത്തിൽ എന്ത് നിലപാടെടുത്താലും അതിനെ ദുർവ്യാഖ്യാനം ചെയ്യാം. ഏതൊരു വിഷയത്തിലും ഒരു ദേശീയ രാഷ്ട്രീയകക്ഷി എന്ന നിലയിൽ ദേശീയ താല്പര്യത്തിന് നിരക്കുന്ന നിലപാടുകളേ സ്വീകരിക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുനതിനു തമിഴ്നാടിന്റെ കൂടി സഹകരണം ആവശ്യമാണെന്നിരിക്കെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ വികാരത്തിന്റെ ഭാഗമെന്ന് വ്യാഖ്യാനിക്കത്തക്ക ഒരു നിലപാട് സി.പീ.എം പോളിറ്റ് ബ്യൂറോ സ്വീകരിച്ചിട്ടില്ല എന്നേയുള്ളൂ. കാരണം ഇരുകൂട്ടർക്കും ഈ വിഷയത്തിൽ അവരുടേതായ ചില ന്യായവാദങ്ങൾ ഉണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തിനു പ്രകോപനമുണ്ടാകുന്ന ഒരു നിലപാട് പരസ്യമായി സ്വീകരിക്കുവാൻ കഴിയില്ലാ എന്നത് ഒരു യാഥാർത്ഥ്യമാണ്.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും ഉൾപ്പെടുന്നതിനാൽ ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങളെ മുഖവിലയ്ക്കെടുത്തുകൊണ്ടുമാത്രമേ പാർട്ടിയ്ക്ക് ഈ വിഷയത്തെ സമീപിക്കാൻ കഴിയൂ . തമിഴ്നാട്ടിൽ സി.പി.ഐ. എം അത്രവലിയ പാർട്ടിയൊന്നുമായിട്ടില്ലെങ്കിലും പാർട്ടിയുടെ തമിഴ്നാട് ഘടകത്തിന്റെയും തമിഴ്ജനതയുടെയും വികാരം പരിഗണിക്കാതിരിക്കാനുമാകില്ല. എന്നാൽ ആത്യന്തികമായി വിഷയത്തിനൊരു ന്യായാന്യായം ഉണ്ടാകണമല്ലോ. അതിലേയ്ക്ക് എത്തിച്ചേരാൻ വൈകുന്നത് ഉചിതമായിരിക്കില്ല. അതിനാണല്ലോ ഈ വിഷയത്തിൽ കേന്ദ്രസർക്കാരും സുപ്രീം കോടതിയും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്നത്. സ്വാഭാവികമായും തമിഴ്നാട്ടിൽ അവിടുത്തെ പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും അഭിപ്രായങ്ങളെ മാനിക്കാതെ അവിടുത്തെ പാർട്ടിയ്ക്ക് മുമ്പോട്ട് പോകാനാകില്ല. അതൊക്കെ അവരുടെ കാര്യം!

പോളിറ്റ് ബ്യൂറോയുടെ നിലപാട് കേരളത്തിൽ പുതിയൊരു ഡാം പണിയുന്നതിനെതിരല്ല. അഥവാ എതിരായാലും അത് ഇവിടുത്തെ പാർട്ടി ഘടകത്തിനു ബാധകമാകാനും പോകുന്നില്ല. ഇവിടുത്തെ ഘടകത്തിന് ഇവിടുത്തെ ജങ്ങളുടെ വികാരത്തിനൊപ്പമേ നിൽക്കാൻ കഴിയുകയുള്ളൂ. ഇത് വലിയൊരു പ്രത്യയശാസ്ത്രപ്രശ്നമൊന്നുമല്ല. വൈവിധ്യങ്ങളിൽ ഏകത്വം പുലരുന്ന ഒരു രാജ്യം എന്ന നിലയിൽ ദേശീയ പാർട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എല്ലാ സംസ്ഥാനങ്ങൾക്കും ബാധകവും സ്വീകാര്യവുമായ ഒരു നിലപാട് സ്വീകരിക്കുക എല്ലായ്പോഴും പ്രായോഗികമല്ല. ഇങ്ങനെയുള്ള സങ്കീർണ്ണമായ പ്രശ്നങ്ങളും ഉയർന്നുവരാം. അവയെ വ്യത്യസ്തമായിത്തന്നെ കാണണം. ഇത് കേരളത്തിലെ സി.പി.എം അംഗങ്ങളും അനുഭാവികളടക്കം കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെ ഒരുപോലെ ബാധിക്കുന്ന വിഷയമാണ്. അത് ഒരുമിച്ചുനിന്ന് നേരിടാൻ തങ്ങൾ ഉൾപ്പെടുന്ന പ്രസ്ഥാനങ്ങളുടെ പൊതുവായ നിലപാടുകളോ നിസംഗതയോ ഒന്നും തടസ്സമാകില്ല. മുല്ലപ്പെരിയാർപോലുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒരു തടസ്സവും സി.പി.എമ്മിൽ നിന്നുണ്ടാകില്ല. സർക്കാരും കോടതിയുമൊക്കെ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ അംഗീകരിക്കുവാൻ സി.പി.എമ്മും ബാദ്ധ്യസ്ഥമാണ്.

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജീവന്മരണ പോരാട്ടമാണ്. കേന്ദ്ര-സംസ്ഥാന ഗവർണ്മെന്റുകളോ, കോടതിയോ, സി.പി.എം അടക്കമുള്ള ഏതെങ്കിലും രാഷ്ട്രീയകക്ഷികളോ ആത്യന്തികമായി കേരളത്തിലെ ജനങ്ങളുടെ ജീവന്റെ നിലനില്പിന് അനുകൂലമല്ലാത്ത നടപടികൾ സ്വീകരിച്ചാൽ എന്തുചെയ്യണമെന്ന് ജിവഭയമുള്ള ജനങ്ങൾക്കറിയാം. ആ ജനങ്ങൾക്കിടയിൽ സി.പി.എമ്മുകാരും ഉണ്ടാകും. ഇത് അവരുടേയും കൂടി ജീവന്റെ പ്രശ്നമാണ്. പോളിറ്റ് ബ്യൂറോ പുതിയ ഡാം സംബന്ധിച്ച് തൽക്കാലം നിശബ്ദത പാലിക്കുന്നു എന്ന അരോപണത്തിൽ കഴമ്പൊന്നുമില്ല. പോളിറ്റ്ബ്യൂറോ ഇന്ന് പാസ്സാക്കിയ പ്രമേയത്തിലെ വരികളുടെ മുൻപിൻ ക്രമം നോക്കി കേരളത്തിന്റെ താല്പര്യത്തിനു പോളിറ്റ് ബ്യൂറോ പ്രാധാന്യം നൽകിയില്ലെന്ന് സമർത്ഥിക്കുന്നതിൽ അർത്ഥമില്ല. ഇനി പുതിയ ഡാം നിർമ്മിക്കുന്ന കാര്യം അതിൽ സൂചിപ്പിക്കുന്നില്ലെന്നാണെങ്കിൽ, കേരളത്തിൽ പുതിയ ഡാം പണിയണമെന്ന കാര്യം പോളിറ്റ്ബ്യൂറോയുടെ പ്രമേയത്തിൽ എടുത്തുപറയേണ്ട ആവശ്യമില്ല. പുതിയ ഡാം പണിയാനുള്ള പാതയിലൂടെ കേരളത്തിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയം മറന്ന് കൈകോർത്ത് മുന്നേറുകയാണെന്ന കാര്യം പോളിറ്റ് ബ്യുറോയ്ക്കും അറിയാം. തമിഴ്നാട്ടിൽ നിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങൾക്കുകം അറിയാം.

ഇക്കാര്യത്തിൽ സി.പി.ഐ.എം എന്നല്ല, ഏതെങ്കിലും ദേശീയ രാഷ്ട്രീയ കക്ഷികൾ ദേശീയതലത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ സംസ്ഥാനതാല്പര്യത്തിനു വിരുദ്ധമായാൽ അത് കേരളത്തിലെ ബന്ധപ്പെട്ട ഘടകങ്ങൾക്ക് പാലിക്കാൻ ബാദ്ധ്യതയില്ല. ഇത് അങ്ങനത്തെ ഒരു വിഷയമാണ്. അത് അറിഞ്ഞുകൊണ്ട് കേരളത്തിൽ പുതിയ ഡാം വേണ്ടെന്നൊരു നിലപാട് സ്വീകരിക്കാൻ മാത്രം വിവേകശൂബ്യരൊന്നുമല്ല സി.പി.എം പോളിറ്റ്ബ്യുറോ അംഗങ്ങൾ. ഇപ്പോൾ മുല്ലപ്പെരിയാർ ഡാം അപകടമില്ലാതെ സംരക്ഷിക്കണമെന്നു പറഞ്ഞാൽ പുതിയ ഡാം പണിയേണ്ടെന്നോ ഇപ്പോൾ ഉയർന്ന ജലനിരപ്പ് താഴ്ത്തണ്ടെന്നോ അതിനർത്ഥമുണ്ടെന്ന് വ്യഖ്യാനിച്ച് ചിന്താക്കുഴപ്പമുണ്ടാക്കേണ്ട കാര്യമില്ല. മുല്ലപ്പെരിയാർ പ്രശ്നം രമ്യമായി പരിഹരിക്കാൻ കേന്ദ്രഗവർണ്മെന്റും സുപ്രീം കോടതിയും അടിയന്തിരമായി നടപടികൾ കൈക്കൊള്ളണമെന്നു പറഞ്ഞാൽ പുതിയ ഡാം നിർമ്മിക്കാൻ സാഹചര്യമൊരുക്കണമെന്നും, അതുവരെ നിലവിലുള്ള ഡാം സുരക്ഷിതമാക്കണമെന്നും, ഇപ്പോൾ ഉയർന്നിട്ടുള്ള ജലനിരപ്പ് താഴ്ത്തണമെന്നും ഒക്കെത്തന്നെയാണ് ഉദ്ദേശിക്കുന്നത്.

പിൻകുറിപ്പ്: മുല്ലപ്പെരിയാർ പ്രശ്നം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള കേവലം ഒരു നദീജലത്തർക്കമല്ല. ഒരു ഡാം തകർന്ന് കുറെ ആളുകൾ മരിക്കാൻപോകുന്നു എന്നതാണ് മുഖ്യമായ പ്രശ്നം. സമരങ്ങളുടെയും വിവാദങ്ങളുടെയും ലഹരിയിൽ എല്ലാവരും അത് മറന്നുപോകാതിരുന്നാൽ മതി!

11 comments:

അന്തിക്കാടന്‍ . said...

മുല്ലപ്പെരിയാർ പ്രശ്നം രമ്യമായി പരിഹരിക്കാൻ കേന്ദ്രഗവർണ്മെന്റും സുപ്രീം കോടതിയും അടിയന്തിരമായി ഇടപെടണമെന്നു പറഞ്ഞാൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ സാഹചര്യമൊരുക്കണമെന്നും, അത് പണിഞ്ഞുതീരുന്നതുവരെ നിലവിലുള്ള ഡാം സുരക്ഷിതമാക്കണമെന്നും, ഇപ്പോൾ ഉയർന്നിട്ടുള്ള ജലനിരപ്പ് താഴ്ത്തണമെന്നും ഒക്കെത്തന്നെയാണ് സി.പി.എം പോളിറ്റ്ബ്യൂറോ ഉദ്ദേശിക്കുന്നത്.

അന്തിക്കാടന്‍ . said...

മുല്ലപ്പെരിയാർ പ്രശ്നം രമ്യമായി പരിഹരിക്കാൻ കേന്ദ്രഗവർണ്മെന്റും സുപ്രീം കോടതിയും അടിയന്തിരമായി ഇടപെടണമെന്നു പറഞ്ഞാൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ സാഹചര്യമൊരുക്കണമെന്നും, അത് പണിഞ്ഞുതീരുന്നതുവരെ നിലവിലുള്ള ഡാം സുരക്ഷിതമാക്കണമെന്നും, ഇപ്പോൾ ഉയർന്നിട്ടുള്ള ജലനിരപ്പ് താഴ്ത്തണമെന്നും ഒക്കെത്തന്നെയാണ് സി.പി.എം പോളിറ്റ്ബ്യൂറോ ഉദ്ദേശിക്കുന്നത്.

Unknown said...

മുല്ലപെരിയാർ വിഷയത്തിൽ,സി.പി.എം.പിബിക്കൊ,സജിമിനോ യാതൊരു പ്രതിസന്ധിയുമില്ല.മനസിലായി എല്ലാം മനസിലായി.

ഞാന്‍ പുണ്യവാളന്‍ said...

ദേശിയ പാര്‍ട്ടി എന്നാ നിലക്ക് സിപിഎമിന്റെ പിബി നയം അല്ലെ പത്രകുറുപ്പില്‍ അത്ര വല്യ കുറ്റം കണ്ടെത്താന്‍ ആവില്ല ദേശിയ താല്പര്യം മുന്‍നിര്‍ത്തി മാത്രമേ അവര്‍ക്ക്‌ പ്രവര്തിക്കാനാവു അലാതെ കേരളത്തിനെ വക്കാലത്ത് പിടികണ്ട കേദ്രം ഇടപ്പെടനം എന്ന് പറയുന്നതില്‍ തന്നെ നയം സുവ്യക്തമാണല്ലോ ... ഇത്തരം ഒരു നിലപാട്‌ എടുക്കാനാവാത്ത കോണ്‍ഗ്രസിനും ബിജെപ്പിക്കും ഇതിനെ വിമര്ഷിക്കാനൊരു അവകാശവുമില്ല ആശംസകള്‍

മുല്ലപ്പെരിയാറിലെ തമിഴ്‌ രാഷ്ട്രീയത്തെ കുറിച്ചുള്ള എന്റെ ലേഖനം

നാടിനെ രാഷ്ട്രീയ ദുരന്തം മാടി വിളികുപോള്‍

SHANAVAS said...

സജീം ഭായ്, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ പെട്ടെന്നുണ്ടായ ഉണര്‍വ് നല്ലത് തന്നെ...പക്ഷെ ഓര്‍മ്മയായ കാലം മുതല്‍ കേള്‍ക്കുന്നതാണ് ഈ വിഷയം..അപ്പോള്‍ ഇത് പരിഹരിക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് യാതൊരു ധൃതിയും ഇല്ല എന്നുള്ളതും ഒരു സത്യമാണ്...ഇനി, ഇടുക്കി ഡാമിന്റെ കാലാവധിയും ഇരുപത്തി അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ തീരും..അതിനു വേണ്ടിയും ഒരു സമരപരിപാടി ഇപ്പോഴേ തുടങ്ങാം..അല്ലെ???

anoop said...

ഞാന്‍ ഇപ്പോള്‍ ഈ ചാനല്‍കാണാറില്ല. പത്രം ഒന്ന് ഓടിച്ചു നോക്കും .അവരുടെ ഇടതു പക്ഷ വിരുദ്ധത കൊണ്ടല്ല . വാര്‍ത്തകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ തരം തിരിയ്ക്കുകയും അവര്‍ക്ക് തോന്നിയത് പോലെ ഒക്കെ കൊടുക്കുകയും ചെയ്യുന്നത് ഇന്നും ഇന്നലയും തുടങ്ങിയത് അല്ലല്ലോ. എത്രയോ വിഷയങ്ങളിലാണ് ജനത്തിനെ ഒരു മാതിരി ഊശിയാക്കുന്ന തറ സ്വഭാവം ഈ പത്രം കാണിയ്ക്കുന്നത്. ഇക്കാര്യത്തിലും അത് തന്നെ സംഭവിയ്ക്കുന്നത്. താടിക്കാരന്‍ കേന്ദ്രത്തില്‍ മിണ്ടാതിരിയ്ക്കുന്നതോന്നും അവനു വിഷയമല്ല. കോണ്ഗ്രസ്സിന്റെ നിലാടിലും ഒരു പ്രശ്നമില്ല . വൃത്തികെട്ടവന്മാര്‍

ദേവന്‍ said...

സമരങ്ങളുടെയും വിവാദങ്ങളുടെയും ലഹരിയിൽ എല്ലാവരും അത് മറന്നുപോകാതിരുന്നാൽ മതി! ഏത്? അതന്നെ!!

പട്ടേപ്പാടം റാംജി said...

മനോരമക്ക് എന്തെങ്കിലും കിട്ടിയാല്‍ മതി. അതിലെ ന്യായവും അന്യായവും അവര്‍ക്ക്‌ പ്രശ്നമല്ല.

കൊമ്പന്‍ said...

മനോരമയും സെറ്റപ്പ് ജാനുവും ഒക്കെ ഉണ്ടാക്കുന്ന പുകിലുകള്‍ ഒരുപോലെ അല്ലെ

ജഗദീശ് said...

സിളവന്‍ വിസ്സിനെ പിരിച്ച് വിടാന്‍ തന്റേടമുള്ളവരാരും ഈ പാര്‍ട്ടിയിലില്ലേ. ഏത് പ്രശ്നം നോക്ക് അയാള്‍ കൂടെയുള്ളവരെ ഒക്കെ മോശക്കാരാക്കി മാധ്യമ ശക്തിയുപയോഗിച്ച് പ്രശ്നം വഷളാക്കുന്നത് സ്ഥിരം സംഭവമാണ്. കേരള രാഷ്ട്രീയത്തെ വിഗ്രഹാരാധനയുടെ പാണ്ടി സംസ്കാരം സ്ഥാപിച്ച ഈ പാണ്ടിയെ പുറത്താക്കുക.

പ്രതികരണൻ said...

"ഇത് പരിഹരിക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് യാതൊരു ധൃതിയും ഇല്ല എന്നുള്ളതും ഒരു സത്യമാണ്."

പ്രിയ സജിം, ഈ രാഷ്രീയക്കാരില്‍ 'പീബീ'ക്കാരും ഉള്‍പ്പെടില്ലേ?