Thursday, March 15, 2012

സെൽ‌വരാജിന്റെ രാജിയും കൺ‌വെൻഷനും മറ്റും

സെൽ‌വരാജിന്റെ രാജിയും കൺ‌വെൻഷനും മറ്റും

എം.എൽ.എ സ്ഥാനം രാജിവച്ച് സി.പി.ഐ.എമ്മിനെയും ഇടതുപക്ഷജനാധിപത്യമുന്നണിയെയും വഞ്ചിച്ചു പോയ ആർ.സെൽ‌വരാജിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണത്രേ ഇന്ന് നെയ്യാറ്റിൻ‌കരയിൽ കൺ‌വെൻഷൻ വിളിച്ചിരിക്കുന്നു. സി.പി.ഐ.എമ്മിനു വിപ്ലവം പോരെന്ന് പറഞ്ഞ് മുമ്പേ പാർട്ടിവിട്ട് കോൺഗ്രസ്സ് പാളയത്തിലെത്തിയ സാക്ഷാൽ ഒഞ്ചിയം ഫെയിം എം.ആർ മിരളിയാണത്രേ വിശിഷ്ടാതിഥി. അപ്പോൾ തന്നെ സെൽ‌വരാജിന്റെ രാഷ്ട്രീയ നിലപാട് വ്യക്തം. എം.ആർ മുരളിയോടൊപ്പം സി.പി.എം വിട്ടുപോയവരിൽ പിന്നീട് എം.ആർ മുരളി കോൺഗ്രസ്സ് പാളയത്തിലേയ്ക്ക് പോയപ്പോൾ ഒപ്പം പോകാത്ത ഒരു വിഭാഗം ഉണ്ട്. അവരിലാരുമല്ല സെൽ‌വരാജന്റെ യോഗത്തിനെത്തുന്നത്. കോൺഗ്രസ്സ് പാളയത്തിലെത്തിയ എം.ആർ. മുരളിയാണ്. അപ്പോൾ സെൽ‌വരാജിന്റെ ലെയിൻ എന്താണെന്നതിന്റെ വ്യക്തമായ സൂ‍ചനയാണത്. ഇനി കൺ‌വെൻഷൻ കൂടണമെന്നു തന്നെയില്ല. നിലപാട് വ്യക്തം. എം.ആർ.മുരളി- ആർ.സെൽ‌വരാജ് കോമ്പിനേഷൻ കൊള്ളാം. ഈനാമ്പേച്ചിയ്ക്ക് മരപ്പട്ടി കൂട്ടെന്നൊരു ചൊല്ലുണ്ട്. അത്തരം നാടൻ ചൊല്ലുകളെ ഓർമ്മിപ്പിക്കുവാനും ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ സംഭവിക്കണമല്ലോ. ബലേഭേഷ്! ബലേ ഭേഷ്!

കൺ‌വെൻഷനു ശേഷം എഴുതുന്നത്:

കൺ‌വെൻഷൻ നടന്നു. ഉദ്ദേശിച്ച ഫലമുന്നും കണ്ടില്ല. പോലീസുകാരായിരുന്നു കൂടുതൽ. പിന്നെ കോൺഗ്രസ്സുകാരും. പിന്നെ പലപ്പോഴായി പലകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ചിലർ. (അവരിൽ പലരും പുറത്തായ കാരണങ്ങൾ ഇവിടെ പറയുന്നത് പല്ലിൽ കുത്തി മണപ്പിക്കുന്നതുപോലെയാകും. അതുകൊണ്ട് പറയുന്നുമില്ല). ഇവരെ കൂടാതെ സെൽ‌വരാജ് എന്തുപറയുന്നുവെന്നറിയാൻ പരിസരത്തൊക്കെ കറങ്ങിത്തിരിഞ്ഞ സി.പി.ഐ.എം പ്രവർത്തകരും. അല്ല, ഇത്രയൊക്കെ പോലീസ് പ്രൊട്ടക്ഷൻ എന്തിനാണെന്നുമാത്രം മനസിലായില്ല. ആരാണാവോ ഈ സെൽ‌വരാജിനെയൊക്കെ ആക്രമിക്കാൻ ചെല്ലുന്നത്? സി.പി.എമ്മുകാരോ? ഹഹഹ! അവർക്കതിനല്ലേ നേരം. ഇനി അദ്ദേഹം വികസന സമിതി ഉണ്ടാക്കുന്നുവത്രേ. സ്വയം വികസിച്ചുകഴിഞ്ഞു. ഇനി നാടു മൊത്തമായും വികസിപ്പിക്കണം. നല്ല ശ്രമം. ആശംസകൾ!

സെൽ‌വരാജ് വിഷയത്തിൽ ഇനി ഞാൻ പോസ്റ്റുകൾ എഴുതാൻ ഇടയില്ല. ഇതോടെ നിർത്തി. ഒരാൾക്ക് അയാളുടെ പാർട്ടിവിടാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് ഇതുപോലെയാകുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ തികച്ചും അധാർമ്മികമാണ്. ഇത് കേരള രാഷ്ട്രീയത്തിൽ ഭാവിയെ തെറ്റായ ദിശയിലേയ്ക്ക് നയിക്കാനിടയാകാതിരുന്നാൽ നന്ന്. സി.പി.ഐ.എമ്മിന്റെ കാര്യം മാത്രമല്ല. ഒരു പാർട്ടിയിയിലും ഇത് സംഭവിച്ച് കൂടാത്തതാണ്. ഒരു പാർട്ടിക്കാരനും സ്വന്തം പാർട്ടിയോട് ഇങ്ങനെ കാണിച്ചുകൂടാത്തതാണ്. (ഒരു ചാനൽ ചർച്ചയിൽ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രനും ഇതേ അഭിപ്രായം പറയുകയുണ്ടായി. ഒരു പാർട്ടിയിലും ഇങ്ങനെ സംഭവിച്ചുകൂടാത്തതാണ്). കക്ഷിരാഷ്ട്രീയതാല്പര്യങ്ങൾക്കപ്പുറം ഇതൊരു ധാർമ്മിക പ്രശ്നമാണ്.

മറിച്ച് അന്ധമായ മാർക്സിസ്റ്റ് വിരോധംകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയ്ക്കുണ്ടാകുന്ന ഏത് വീഴ്ചയിലും സന്തോഷം കൊള്ളുന്നവരുമായ ഒരു വിഭാഗം സെൽ‌വരാജ് എം.എൽ.എ സ്ഥാനം രാജിവച്ചതിനെയും ന്യായീകരിക്കുണ്ട്. അവരെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. പട്ടിയുടെ വാൽ എത്രനാൾ കുഴലിൽ വച്ചാലും അത് വളഞ്ഞേ ഇരിക്കൂ‍. അഥവാ അവർക്ക് അങ്ങനെയൊക്കെത്തന്നെ വിശ്വസിക്കാനും പറയാനും പ്രവർത്തിക്കുവാനും സ്വാതന്ത്ര്യമുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമില്ല. ഇപ്പോൾ സെൽ‌വരാജ് കാണിച്ചതുപോലെ അധാർമ്മികമായ ഒരു കാര്യം കോൺഗ്രസ്സിലോ മറ്റോ നാളെ സംഭവിക്കുമ്പോൾ ഇവർ എന്തുപറയും എന്ന് അറിയാനുള്ള കൌതുകം ഇല്ലാതില്ല. രാഷ്ട്രീയം വെറുംകളിയല്ല. അത് കാര്യമാണ്. ജനാധിപത്യത്തിന്റെ ജീവവായുവാണ് രാഷ്ട്രീയം എന്നു കരുതണം. വ്യക്തികളുടെ കാലുമാറ്റവും പാർട്ടിമാറ്റവുമൊക്കെ സ്വാഭാവികം. പക്ഷെ അതിലും ചില ധർമ്മങ്ങൾ പാലിക്കുവാനുണ്ട്. ഇത്തരം അധർമ്മരാഷ്ട്രീയം ഭാവിയിൽ കേരള രാഷ്ട്രീയത്തെ മലീമസമാക്കാതിരിക്കട്ടെ!

13 comments:

ഞാന്‍ പുണ്യവാളന്‍ said...

ശെല്‍വരാജിന് ഇനിയെന്ത് നിലപാട് നിലപാടൊക്കെ പണ്ടേ നാട്ടിലെങ്ങും പാട്ടയില്ലേ ..

കണ്‍വെന്‍ഷന്‍ നടത്തി സ്വയം ന്യാകരിക്കാനുള്ള ഇഷ്ടന്റെ ശ്രമതെ കഷ്ടം എന്നെ പറയാ ആവു



@ ഞാന്‍ പുണ്യവാളന്‍

Anonymous said...

ഇന്ന് സീ പീ എമും കോണ്ഗ്രസും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല, രണ്ടിലും രണ്ടു ഗ്രൂപ്പ് , കാലു വാരല്‍, ആനാവൂര്‍ നാഗപ്പന്റെ ധാര്‍ഷ്ട്യവും അതിനു ചൂടുപിടിച്ച മറ്റ് സീ പീ എം നായര്‍ പ്രമാണികളും ആണ് ശെല്‍വ രാജന്‍ പുറത്തു പോകാന്‍ കാരണം , kOngrasil പിന്നെ അങ്ങിനെ ജാതി പരമായ ഗ്രൂപ്പിസം അല്ല വ്യക്തികള്‍ കാരണം ഉള്ള ഗ്രൂപിസം , എം ആര്‍ മുരളിയും സ്വന്തം തട്ടകത്തില്‍ ശക്തി തെളിയിച്ച ആളാണ്‌ , കുലം കുത്തി എന്നൊക്ക വിശേഷിപ്പിചെങ്കിലും , സ്വന്തം ശക്തി തെളിയിക്കാന്‍ ആയി, ഒന്ന് മനസ്സിലാകാത്തത് കമ്യൂണിസ്റ്റുകാരുടെ പാര്‍ടി വിട്ടാല്‍ പിറ്റേന്ന് മുതല്‍ അവനെ വര്‍ഗ ശത്രു ആയി കാണുന്ന നിലപാടാണ്, തലേന്ന് വരെ അവന്‍ പാര്‍ടിക് ചെയ്ത എല്ലാം പാര്‍ട്ടി മറക്കും, പിന്നെ ഒരേ ഒരു അജണ്ട അവനെ നശിപ്പിക്കുക, ഇത് ഫാസിസം അല്ലെ? എന്നിട്ടും രാഘവന്‍ മുതല്‍ പാര്‍ട്ടി വിട്ടവരോന്നും തിരിച്ചു പാര്‍ടിയില്‍ വന്നിട്ടില്ല അന്തസ്സായി ജീവിക്കുന്നു താനും , ശേല്‍വരാജന്‍ പറയാനുള്ളത് പറയട്ടെ , ഇതെന്താ സ്വതന്ത്ര ഇന്ത്യ അല്ലെ ഇവിടെ വ്യക്തി സ്വാതന്ത്ര്യം ഇല്ലേ ആശയ വിനിമയം പാടില്ലേ?

Noushad Vadakkel said...

......
....
കരഞ്ഞു തീര്‍ക്കും എന്നും ഒരു ചൊല്ല് കേട്ടിട്ടുണ്ടല്ലോ സഖാവേ ..? ;) ഈ പോസ്റ്റ്‌ അതാണ്‌ ..:)

ഇ.എ.സജിം തട്ടത്തുമല said...

അങ്ങനെയെങ്കിൽ നൌഷാദേ ആർക്കും ഒന്നും പറയാൻ കഴിയില്ല. എല്ലാം കരഞ്ഞു തീർക്കലാണെങ്കിൽ! നെറികേടുകളെ നെറികേടുകൾ എന്ന് തുറന്നു കാണിക്കുന്നത് ഒരു കരഞ്ഞു തീർക്കലുമല്ല.നമ്മളുമൊക്കെ പാർട്ടിക്കാർ തന്നെ. എം.എൽ.എയും എം.പിയും ഒന്നുമായില്ല. ഇപ്പോഴും സി.പി.എമ്മിൽ തന്നെ വിശ്വസിക്കുന്നു. അങ്ങനെ എത്രയോ പേർ. അപ്പോൾ ഇങ്ങനെ ചില സെൽ‌വൻമാർ അർഹിക്കുന്നതിലുമധികം അംഗീകാരം കിട്ടിയിട്ടും ഈ നെറികേടുകൾ കാട്ടുമ്പോൾ മിണ്ടാതിരിക്കാൻ ആർക്കാണ് കഴിയുക! സത്യത്തിൽ നല്ല ഭാഷപോലും ഇവർ അർഹിക്കുന്നില്ല. പിന്നല്ലേ!

സുശീൽ,
കോൺഗ്രസ്സും സിപി.എമ്മു തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നൊക്കെ സുശീലനും മറ്റും വിശ്വസിക്കാം. പക്ഷെ ഞങ്ങൾ ചില വ്യത്യസങ്ങൾ ഒക്കെ കാണുന്നുണ്ട്.അതാണല്ലോ സെൽ‌വനോടൊക്കെ ഇത്ര ദ്വേഷ്യം!

kaalidaasan said...

സെല്‍വനോട് ദേഷ്യപ്പെട്ടിട്ട് എന്തു ഗുണം? സെല്‍വന്‍ മനം മാറി തിരിച്ചു വരുമെന്നു കരുതിയോ?

സെല്‍വനോട് ദേഷ്യപ്പെടുന്ന സമയത്ത് പാര്‍ട്ടിക്കുള്ളില്‍ എന്തു കൊണ്ട് സെല്‍വന്മാര്‍ ഉണ്ടാകുന്നു എന്നു ചിന്തിക്കുന്നതല്ലേ നല്ലത്. പണ്ടൊക്കെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലേ ആളുകള്‍ പോകുമായിരുന്നുള്ളൂ. ഇപ്പോള്‍ പലരും രാജി വച്ചു പോകുന്നു. പണവും  സ്ഥാനമാനങ്ങളും ഉദ്ദേശിച്ചു തന്നെയാണവര്‍ പോകുന്നത്? എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?

അത് തെളിയിക്കുന്നത് സ്ഥാനമാനങ്ങളും പണവും ലക്ഷ്യം വയ്ക്കുന്ന കുറെ അധികം അളുകള്‍ പാര്‍ട്ടിക്കുള്ളിലുണ്ട് എന്നാണ്. അത് പാര്‍ട്ടിയുടെ അപചയം തന്നെയാണ്. ലിസ്റ്റ് ഒരു സെല്‍വനില്‍ മാത്രം ഒതുങ്ങില്ല. സിന്ധു ജോയി, ശിവരാമന്‍, മനോജ്, അബ്ദുള്ളക്കുട്ടി. പി സി ജോര്‍ജിന്റെ ചാക്കില്‍ കയറി നല്‍ക്കുന്ന വേറെയും നാലു പേരുണ്ട് എന്നദ്ദേഹം പറയുന്നു.

Pheonix said...

സി.പി.എമ്മിന്റെ പ്രധാന ദോഷം എന്നത് പാതിരാത്രിയായാലും നട്ടുച്ച എന്ന് പോളിറ്റ്‌ ബ്യൂറോ പ്രമേയം പാസാക്കും എന്നതാണ്. അത് എല്ലാ സഖാക്കളും അംഗീകരിക്കുകയും വേണം! യാഥാര്‍ത്ഥ്യം മനസ്സിലായി വരുമ്പോഴേക്കും കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയിരിക്കും. പിന്നെ പാര്‍ട്ടി വിട്ട സഖാക്കളുടെ ചരിത്രവും പശ്ചാത്തലവും സൂക്ഷ്മമായി വിലയിരുത്തിയാല്‍ അതിലെ "താല്പര്യങ്ങള്‍" ഏതു തരത്തിലുല്ലതാവും എന്ന് മനസ്സിലാവും. പിന്നെ നജീം സഖാവേ നൌഷാദ് പറയട്ടെ..ഓന്‍ നമ്മുടെ കുഞാപ്പാനെ താങ്ങി നടക്കുന്ന ആളല്ലേ. പിന്നെ സിപിഎമ്മില്‍ ജാതീയത ഒരു നല്ല പങ്ക് വഹിക്കുന്നുണ്ട്. അത് പോളിറ്റ്‌ ബ്യൂറോ തലം മുതല്‍ താഴെ തട്ട് വരെയുണ്ട്. (പിന്നെ ഞാന്‍ ചിന്താപരമായി ഇടതുവശം ചേര്‍ന്ന് സഞ്ചരിക്കുന്ന ആളാണ്‌ കേട്ടോ )

ഇ.എ.സജിം തട്ടത്തുമല said...

ഫിയോനിക്സ്,

മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും മാത്രമല്ല, ഇക്കണ്ട വർഗ്ഗീയ പ്രതിലോമ ശക്തികളുടെയൊക്കെ വശംചേർന്ന് ആളുകൾക്ക് നിൽക്കാമെങ്കിൽ ഇടതുപക്ഷം ചേർന്ന് നിൽക്കുന്നതിൽ അഭിമാനിക്കാവുന്നതേയുള്ളൂ ഫിയോനിക്സ്! ഇടതുപകഷത്തിന് എന്ത് പോരായ്മകൾ ഉണ്ടെങ്കിലും ആ പോരായ്മ്കൾ അംഗീകരിച്ചാൽ തന്നെ മേല്പറയപ്പെട്ട ആ വലതുപക്ഷ, വർഗ്ഗീയ-പ്രതിലോമ. പക്ഷങ്ങളിൽ ചേർന്നു നിൽക്കാൻ നമുക്കാവില്ലല്ലോ ഫിയോനിക്സ്!

Unknown said...

:)
കൂടുതലിനിയും എന്ത് പറയാന്‍?

പണ്ട് ധനസമ്പാദനത്തിന് ഒരേയൊരു പാര്‍ട്ടി ആയിരുന്നു മാര്‍ഗ്ഗം, ഇന്ന് ഏതൊരു പാര്‍ട്ടി പ്രതിനിധികള്‍ക്കും പണക്കാരനാവാം, പക്ഷേ ഒരു രാജിക്കത്ത് ഒപ്പിക്കാനുള്ള കോപ്പ് വേണം എന്ന് മാത്രം!

Unknown said...

ഇത്തരം ബ്ലോഗില്‍ കമന്റ് സബ് സബ്സ്ക്രൈബ് ചെയ്യാന്‍ സാധിക്കാത്തത് കഷ്ടമാണ് :))

സെറ്റിംഗ്സില്‍ പോയി കമന്റ് ഓപ്ഷന്‍ മാറ്റിയാല്‍ അതിനു സാധിക്കും!

മനനം മനോമനന്‍ said...

:)

ഇ.എ.സജിം തട്ടത്തുമല said...

നോക്കട്ടെ നിശാസുരഭീ! അങ്ങനെ ചെയ്യുമ്പോൾ വേറൊരു പ്രശ്നമില്ലേ? കമന്റ് ഇട്ട് അത് പബ്ലിഷ് ആയ ശേഷം പിന്നീട് ബ്ലോഗുടമയോ കമന്റ് ഇട്ട ആളോ ഡിലീറ്റ് ചെയ്യുന്ന കമന്റുകളും സസ്ക്രൈബ് ചെയ്യുന്നവരുടെ മെയിലിൽ ആദ്യ കമന്റ്പോസ്റ്റിംഗിൽത്തന്നെ കിട്ടിയിട്ടുണ്ടാകും.ശരിയല്ലേ?

ആഗ്നേയന്‍ said...

Post vaayichu!

പത്രക്കാരന്‍ said...

പി സി ജോര്‍ജ്നെ പോലൊരു രാഷ്ട്രീയ കൂട്ടികൊടുപ്പുകാരന്‍ ഉള്ളിടത്തോളം കേരള രാഷ്ട്രീയത്തില്‍ ഇത് ഇനിയും സംഭവിക്കും