Friday, March 9, 2012

ഇതാ ഒരു വർഗ്ഗവഞ്ചകൻ, സെൽ‌വരാജ്!

ഇതാ വർഗ്ഗ വഞ്ചനയുടെ ആൾ‌രൂപം

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമായ ശെൽ‌വരാജ്  എം.എൽ.എ സ്ഥാനം രാജിവച്ചു. വെൽഡൺ സെൽ‌വരാജ്! താങ്കൾക്ക് സലാം.ഇതുവരെ നിന്ന പാർട്ടി വിടാനും മറ്റൊരു പാർട്ടിയിൽ പോകാനും താങ്കൾക്ക് എല്ലാവിധ സ്വാതന്ത്ര്യമുണ്ട്. എപ്പോഴാണ് ഒരാളുടെ മനസ്സ് മാറുന്നതെന്നും എന്താണ് അതിനു കാരണവും പ്രലോഭനവുമാകുന്നതെന്നും ആർക്കും പറയാൻ കഴിയില്ലല്ലോ. താങ്കൾ ഇപ്പോൾ പോയതുതന്നെ നല്ലത്. ഇല്ലെങ്കിൽ ഒരു പക്ഷെ ഇതിനേക്കാൾ വലിയ അപകടങ്ങൾ പാർട്ടിയ്ക്കും പാർട്ടി സഖാക്കൾക്കും സംഭവിച്ചേനേ.അത്രയ്ക്കും ക്രൂരനാണു നിങ്ങൾ.  ഞങ്ങൾ ആശ്വാസം കൊള്ളുന്നു. ഇപ്പോഴെങ്കിലും പോയല്ലോ. ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നത്ര ക്രൂരമായ  മാനസികാവസ്ഥയുള്ള താങ്കളെ പോലെ ഒരാൾ എത്രയോ നേരത്തേ പോകേണ്ടതായിരുന്നു. അതിൽ പാർട്ടിയ്ക്ക് തെറ്റുപറ്റി. താങ്കളെ ശരിക്ക് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ.

പാർട്ടിയിൽ ഇത്തരം വർഗ്ഗവഞ്ചകർ ഇനിയുമുണ്ടോയെന്ന് ഒരു പരിശോധന ആവശ്യമാണോയെന്ന്  സംശയിക്കാൻ ഈ സംഭവം പ്രേരിപ്പിക്കുന്നുണ്ട്. കാരണം അത്ര നിഗൂഢമായിട്ടാണല്ലോ ഇയാളുടെ രാജിനീക്കം നടന്നിരിക്കുന്നത്. ഉത്തരേന്ത്യയിലെ രാഷ്ട്രീയ നെറികേടുകൾ കേരളത്തിലേയ്ക്ക് പകർത്താൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ (എന്ന് ധരിച്ചിരുന്ന) മാതൃക കാണിക്കുന്നതിൽ ഞങ്ങൾക്കുള്ള ലജ്ജ മറച്ചു വയ്ക്കുന്നില്ല. എന്തായാലും മിതമാ‍യ ഭാഷയിൽ പറഞ്ഞാൽ മുൻസഖാവേ,  മോശമായി പോയി. തരംതാണതായി പോയി. ഇത്രയും  ക്രൂരവും പൈശാചികവുമായി സ്വന്തം  പ്രസ്ഥാനത്തെ  ഒറ്റിക്കൊടുക്കുവാൻ കഴിഞ്ഞ താങ്കളുടെ മനോനില അപാരം തന്നെ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇയാളോട്  പൊതുവിൽ പാർട്ടി അണികൾക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് മറ്റൊരു സീറ്റ് തന്ന് താങ്കളെ തൃപ്തിപ്പെടുത്തിയത്. ആ പാർട്ടിയോടും താങ്കളോട് അനുഭാവം  പ്രകടിപ്പിച്ച പാർട്ടി അണികളോടും ചെയ്യാവുന്നതിൽ വച്ച് ഏറ്റവും വലിയ ക്രൂരതയാണ് മിസ്റ്റർ സെൽ‌വരാജ്,  നിങ്ങൾ ചെയ്തിരിക്കുന്നത്. ക്രൂരം എന്ന വാക്ക് ഈ കുറിപ്പിൽ പലവട്ടം കടന്നു കയറുന്നത് താങ്കളോടുള്ള പ്രതിഷേധത്തിന്റെ കാഠിന്യം ഒന്നുകൊണ്ടു മാത്രമാണ്. ഇങ്ങനെ ചെയ്യാൻ മാത്രം അത്ര സഹിക്കാൻ പറ്റാത്തതായി എന്തെങ്കിലുമുള്ളതായി താങ്കൾക്ക് പറഞ്ഞു ഫലിപ്പിക്കാൻ പോലുമാകുന്നില്ലല്ലോ. എന്തെങ്കിലും കിട്ടാക്കൊതി കൊണ്ട് ആരെങ്കിലും പാർട്ടി വിട്ടുപോയാൽ അത് സ്വാഭാവികമെന്നു പറയാം. ഇതിപ്പോൾ   അർഹിക്കുന്നതിലും അപ്പുറമുള്ള അംഗീകാരമാണ് ഇക്കാര്യങ്ങളിൽ സി.പി.എം പോലെ ഒരുപാട് പരിമിതികൾ ഉള്ള ഒരു പാർട്ടിയിൽനിന്ന് ഇയാൾക്ക്  ലഭിച്ചിട്ടുള്ളത്.

നല്ല സമയം നോക്കിത്തന്നെ തന്നെ താനാക്കിയ പാർട്ടിക്കിട്ട് ഞൊട്ടിയത്.   ഇങ്ങനെത്തന്നെ വേണം. ഒറ്റുകാർക്ക് എക്കാലത്തേയ്ക്കും ഒരു ഉദാത്ത മാതൃക.യഥാർഥ ജൂദാസ് ഇതറിഞ്ഞ്  നാണിക്കും.  മൂന്നുപ്രാവശ്യം എം.എൽ.എ സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കുന്നു. രണ്ടു വട്ടം ജയിക്കുന്നു. ഒരു പഞ്ചായത്ത്മെമ്പറുപോലുമാകാതെ ആയിരങ്ങൾ പാർട്ടിയിൽ വിശ്വസിച്ച് പ്രവർത്തിച്ച് മരിച്ചു കടന്നു പോകുന്നു. അവർക്ക് രാജിവച്ച് പാർട്ടിയെ വെല്ലുവിളിക്കാൻ സ്ഥാനമാനങ്ങളില്ല.മരിക്കുമ്പോൾ ചെങ്കൊടി പുതച്ച് കിടക്കണമെന്നതുമാത്രമാണ് അവരുടെ ആഗ്രഹം. സെൽ‌വരാജ് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും രണ്ടു വട്ടം  എം.എൽ.എയും ആയി.മറ്റാരെയും കിട്ടാനില്ലാഞ്ഞിട്ടല്ലല്ലോ. അതിലൊന്നും ഇയാൾ തൃപ്തനല്ല. അതിന് ഇയാൾ മനുഷ്യനായിരുന്നില്ലെന്ന് തിരിച്ചറിയാൻ പാർട്ടിയ്ക്ക് കഴിയാതെ പോയില്ലേ?

കഴിഞ്ഞ തവണ ആനാവൂർ നാഗപ്പനെ മത്സരിപ്പിക്കാൻ പാർട്ടി  തീരുമാനിച്ചപ്പോൾ തനിക്ക് ഇനി എം.എൽ.എ അല്ലാതെ ജീവിക്കാൻ പറ്റില്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കി. എന്നിട്ടും തൊട്ടടുത്ത മണ്ഡലത്തിൽ മത്സരിപ്പിച്ച് പാർട്ടി വിട്ടുവീഴ്ച ചെയ്തു. ആനാവൂരിനിട്ട് പണിഞ്ഞ് അദ്ദേഹത്തെ  പാറശാലയിൽ  തോൽപ്പിക്കുകയും ചെയ്തു. എന്നിട്ട് വീണ്ടും സെൽ‌വരാജ്  ജില്ലാ കമ്മിറ്റിയിൽ തുടരുകയും ചെയ്യുന്നു. പണ്ടാണെങ്കിൽ ഇതൊന്നും നടക്കില്ല. പുകഞ്ഞ കൊള്ളികൾ അപ്പപ്പോൾ പുറത്താകും. ഇപ്പോൾ അടുത്തകാലത്തായി കുറച്ചൊക്കെ പ്രശ്നക്കാരാണെങ്കിലും അവരെയെല്ലാം പാർട്ടി ഉൾക്കൊണ്ടു പോകാറുണ്ട് . തിരുത്തപ്പെടും എന്ന പ്രതീക്ഷയിൽ. ഇക്കാലത്ത് ആരെങ്കിലും പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയാലും തെറ്റു തിരുത്താൻ പാർട്ടി  അവസരങ്ങൾ ഏറെ കൊടുക്കുന്നുണ്ട്. സെൽ‌വരാജിന് ആ ആനുകൂല്യങ്ങൾ അല്പം കൂടുതൽ കിട്ടി. അപ്പോ‍ൾ താനെന്തൊക്കെയോ ആണെന്നു തോന്നിയത് സ്വാഭാവികം.

ഇതൊന്നുംകൊണ്ട് സി.പി.എമ്മോ ഇടതുപക്ഷമോ ദുർബലപ്പെടുമെന്ന് ആരും കരുതേണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല.പാർട്ടിയും ഇടതുപക്ഷവും ഇതിലും വലിയ പ്രതിസന്ധികൾ അഭിമുഖീകരിച്ചിട്ടുണ്ട്. അതൊക്കെ വച്ചു നോക്കുമ്പോൾ ഒരു  സെൽ‌വരാജൊന്നും ഒന്നുമല്ല. ഇപ്പോഴത്തെ നിയമസഭയിലെ കക്ഷി നിലവച്ചു നോക്കുമ്പോൾ ഇതിന് ചില പ്രത്യാഘാതങ്ങൾ ഉണ്ട്. അത് യു.ഡി.എഫിന് അനുകൂലവുമാണ്. അത് അവർ മുതലാക്കുകയും ചെയ്യും. സ്വാഭാവികം. എന്നാൽ ഈ സർക്കാരിനെ കലാവധി പൂർത്തിയാകും മുമ്പ് പുറത്തിറക്കാൻ ഇടതുമുന്നണിയ്ക്ക് ഇതുവരെ യാതൊരു ഉദ്ദേശവും ഇല്ലാത്ത അവസ്ഥയിൽ ഈ രാജിയ്ക്ക് അത്രവലിയ പ്രാധാന്യം കല്പിക്കേണ്ടതുമില്ല. ഇനി അഥവാ ഈ സർക്കാരിനെ മറിക്കണമെങ്കിൽ ഒന്നോരണ്ടോ സെൽ‌വന്മാർ പോയാലും ഈസിയായി അത്  സാധിക്കും. പക്ഷെ അതല്ലല്ലോ ഇടതുപക്ഷ ജനാധിപത്യ മുന്നണി. മിമിക്രിക്കാർ ഒരു പാറശാല ശെൽ‌വനെ അവതരിപ്പിക്കാറൂണ്ട്. അതുപോലെ  വെറുമൊരു “പാറശാല ശെൽ‌വന്റെ” കാര്യത്തിന്  കൈ ഇനിയും കൂടുതൽ മിനക്കെടുത്തി അക്ഷരങ്ങളെക്കൂടി  ബുദ്ധിമുട്ടിക്കുന്നില്ല.

ഇനി അഥവാ ഇതിനു വല്ല രാഷ്ട്രീയ പ്രത്യാഘാതവും ഉണ്ടെങ്കിലും നമ്മളങ്ങ് സഹിച്ചോളാം. നമ്മളിതൊക്കെ എത്ര കണ്ടതാ!സെൽ‌വരാജണ്ണന്  ആശംസകൾ! പോയിത്തന്നതിന്!  തന്നതിന് എന്നതിന്  അല്പം സ്ടെസ്സ് കൊടുക്കുന്നു! ചെയ്തത് കൊടും ചതിയാണെങ്കിലും അണ്ണൻ നന്നായാൽമതി. ഇയാൾ  ചെയ്യുന്നതെന്തെന്ന് ഇയാളറിയുന്നില്ല.ഇയാളവർകളോട് പൊറുക്കേണമേ! അത്യുന്നതങ്ങളിൽ യു.ഡി.എഫിനു സ്തുതി! ഉമ്മൻ ചാണ്ടി സാറിനും!

31 comments:

K.P.Sukumaran said...

കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് ഏറെ നാളുകളായി ഞാന്‍ ബ്ലോഗിലും മറ്റ് ഓണ്‍‌ലൈന്‍ വേദികളിലും പറഞ്ഞുകൊണ്ടിരുന്നത് ശരി വെച്ചിരിക്കുകയാണ് നെയ്യാറ്റിന്‍‌കരയില്‍ നിന്ന് എം.എല്‍.ഏ.സ്ഥാനം രാജി വെച്ച ശെല്‍‌വരാജ്. സി.പി.എം. കേരള ഘടകത്തെ കണ്ണൂരിലെ സി.പി.എം. ലോബി ഹൈജായ്ക്ക് ചെയ്ത് കൈപ്പിടിയിലാക്കി ആ പാര്‍ട്ടിയെ ഒരു ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്കി മാറ്റുകയായിരുന്നു. പിണറായി സഖാവാണ് ആ പാര്‍ട്ടിയുടെ മാനേജര്‍ . പിണറായിക്ക് വിശ്വാസവും അദ്ദേഹത്തോട് വിധേയത്വവും ഉള്ളവര്‍ക്ക് മാത്രം പാര്‍ട്ടിയുടെ നേതൃതലങ്ങളില്‍ തുടരാന്‍ കഴിയുന്ന സാഹചര്യം ക്രമേണ വ്യാപകമാവുകയായിരുന്നു. അത് തിരുവനന്തപുരം ജില്ലാക്കമ്മറ്റി വരെ എത്തി എന്നാണ് ശെല്‍‌വരാജ് തുറന്നടിച്ചത്.

കച്ചവടം നടത്തി സ്വത്തും സമ്പത്തും ആര്‍ജ്ജിക്കുക എന്നല്ലാതെ കമ്മ്യൂണിസത്തോടോ വിപ്ലവാദര്‍ശങ്ങളോടോ കണ്ണൂര്‍ ലോബിക്ക് ഒരു പ്രതിപത്തിയുമില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവികളും സഹയാത്രികരും കഥയറിയാതെ ആട്ടം കാണുന്നവരാണ്. അന്ധമായ പാര്‍ട്ടി വിശ്വാസം നിമിത്തം അവര്‍ക്ക് യാഥാര്‍ത്ഥ്യം കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എം.എല്‍.എ.യും തിരുവനന്തപുരം ജില്ലാക്കമ്മറ്റി അംഗവുമായിരുന്ന ആര്‍.ശെല്‍‌വരാജ് താന്‍ വഹിച്ച എമ്മെല്ലെ സ്ഥാനവും സംസ്ഥാനക്കമ്മയി അംഗത്വവും രാജി വെക്കുന്നത് ഞാന്‍ പറഞ്ഞുകൊണ്ടിരുന്ന അതേ കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ് എന്ന് മാര്‍ക്സിസ്റ്റുകള്‍ മനസ്സിലാക്കുന്നത് നന്ന്.

നിങ്ങള്‍ക്ക് സി.പി.എം. എന്ന പാര്‍ട്ടിയോട് ആത്മാര്‍ത്ഥമായ കൂറ് ഉണ്ടെങ്കില്‍ കണ്ണൂര്‍ ലോബിക്കെതിരെ ആഞ്ഞടിക്കുകയും ആര്‍.ശെല്‍‌വരാജിനെ പോലെ മൂല്യങ്ങളോട് കൂറുള്ളവരെ നേതാക്കളായി അംഗീകരിക്കുകയാണ് വേണ്ടത്. എന്നാല്‍ കണ്ണൂര്‍ ലോബി അങ്ങനെ ഒഴിവായി പോകില്ല. എന്തെന്നാല്‍ കോടിക്കണക്കിന് ആസ്തിയാണ് അവര്‍ പാര്‍ട്ടിയുടേത് എന്ന വ്യാജേന സ്വരൂപിച്ച് വെച്ചിരിക്കുന്നത്. ശെല്‍‌വരാജിനെ പോലെയുള്ളവര്‍ക്ക് അവര്‍ അത് വിട്ടുകൊടുക്കുമോ? അത്കൊണ്ട് സഖാക്കള്‍ കോണ്‍ഗ്രസ്സിനെ കുറ്റം പറഞ്ഞുകൊണ്ട് കാലം കഴിക്കുന്നതിന് പകരം സ്വന്തം പ്രസ്ഥാനത്തിലെ കണ്ണൂര്‍ ലോബിയെ കടന്നാക്രമിക്കുകയാണ് വേണ്ടത്.

കണ്ണൂര്‍ ലോബിയുടെ വിധേയന്‍‌മാരാണ് ഇപ്പോള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സി.പി.എം. നേതൃതലത്തില്‍ ഉള്ളത്. ശെല്‍‌വരാജിനെ പോലെ ഉള്ളവര്‍ ക്രമേണ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരുമ്പോള്‍ അണികളും അനുഭാവികളും കണ്ണൂര്‍ ലോബിയെ കൈയ്യൊഴിയുമായിരിക്കാം. അത് മുന്നില്‍ കണ്ടാണ് കണ്ണൂര്‍ ലോബി ചാരിറ്റബിള്‍ സൊസൈറ്റികള്‍ രൂപീകരിച്ച് നിരവധി സംരംഭങ്ങള്‍ തുടങ്ങിയിരിക്കുന്നത്. എന്തായാലും ശെല്‍‌വരാജിന്റെ രാജി സി.പി.എം. കണ്ണൂര്‍ ലോബിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ഞാന്‍ പറഞ്ഞത് ശരി വെക്കുകയാണ് ശെല്‍‌വരാജ് ചെയ്തത്. അത്കൊണ്ട് അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍!

ഞാന്‍ പുണ്യവാളന്‍ said...

എന്തൊകെ പറഞ്ഞാലും എന്തൊകെ ചെയ്തതായിരുന്നതായിര്‍ന്നാലും പാര്‍ട്ടിയുടെ നിര്‍ണായ അവസ്ഥയില്‍ വിജയത്തിനു ആഘോരാത്ര പരിശ്രമിച്ച പാര്‍ട്ടി അനുയായികളുടെ വികാരം പോലും മാനിക്കാതെ രാജി വച്ചത് നേറൂകേട്‌ തന്നെ ആയിപോയി !!

അതിലുപരി ഇതൊടെ പിറവം തലകീഴെ മറിഞ്ഞു പോക്കുമെന്നു ഭയക്കുന്ന മനോരമ ചാനലിന്റെ സങ്കടകരമായ അവസ്ഥ ചിരിപടര്ത്തുന്നു കഷ്ടം !!

കലി said...

Well said sajim...
great post

Anonymous said...

പിറവം ജയിച്ചു ഒരു പാട്ടും പാടും നെയ്യാറ്റിന്‍ കരയും യു ഡീ എഫ് ജയിക്കും അഞ്ച് കൊല്ലവും ഭരിക്കും മോണോ റെയില്‍ കൊച്ചി മെട്രോ എല്ലാം കൊണ്ട് വരും സഖാക്കളേ മുന്നോട്ട് (അബ്ദുള്ള കുട്ടി, കെ എസ് മനോജ്‌, സിന്ധു ജോയി etc.)

Anonymous said...

പിന്നെ ഒറ്റ രാത്രി കൊണ്ട് കാലുമാറി വോട്ടു ചെയ്ത് ഒരു മന്ത്രി സഭയെ മറിച്ചിട്ട നമ്പാടന്‍ ചെയ്തതൊന്നും ശെല്‍വ രാജന്‍ ചെയ്തില്ല അയാള്‍ക്ക്‌ പാര്‍ട്ടി മടുത്തു പാര്‍ടി തന്ന എം എല്‍ ഇ സ്ഥാനം രാജി വച്ചു. പാര്‍ടിക്ക് അവിടെ വേറെ ആളെ നിര്‍ത്താം ജയിപ്പിക്കാം , അഥവാ പിറവം തോറ്റാലും മന്ത്രി സഭ മറിയില്ലായിരുന്നു കാരണം പിന്നെയും ഒരു വോട്ട് കൂടുതല്‍ ഉണ്ട് . അപ്പോള്‍ പിന്നെ ഉമ്മന്‍ ചാണ്ടിയെ എന്തിനു പ്രതിയാക്കുന്നു ? ശെല്‍വ രാജന്‍ കാശ് വാങ്ങിയെങ്കില്‍ പിള്ളയെ ജയിലില്‍ അടച്ചപോലെ സുപ്രീം കോടതി വരെ കേസ് പറഞ്ഞു ജയിലില്‍ ഇടണം

Anonymous said...
This comment has been removed by the author.
Anonymous said...

പാ­റ­ശ്ശാ­ല­യി­ലെ സി­റ്റിം­ഗ് എം­എല്‍എ ആയി­രു­ന്ന സെല്‍­വ­രാ­ജി­നെ നെ­യ്യാ­റ്റിന്‍­ക­ര­യി­ലേ­യ്ക്ക് മാ­റ്റി അവി­ടെ ജി­ല്ലാ സെ­ക്ര­ട്ടേ­റി­യ­റ്റ് അം­ഗ­മായ ആനാ­വൂര്‍ നാ­ഗ­പ്പന്‍ മത്സ­രി­ക്കാ­നെ­ത്തി­യ­പ്പോള്‍ സമു­ദായ സമ­വാ­ക്യം ചെ­റു­താ­യി ഉല­ഞ്ഞു. പാ­റ­ശാ­ല­യില്‍ സെല്‍­വ­രാ­ജ് - എ ടി ജോര്‍­ജ് ഏറ്റു­മു­ട്ടല്‍ നട­ന്നാല്‍ ­നാ­ടാര്‍ സമു­ദാ­യ­ത്തി­ന് എങ്ങ­നെ­യാ­യാ­ലും ഒരു എം­എല്‍എ ഉണ്ടാ­കു­മെ­ന്ന സ്ഥി­തി മാ­റി. പാ­റ­ശാ­ല­യില്‍ എല്‍­ഡി­എ­ഫും നെ­യ്യാ­റ്റിന്‍­ക­ര­യില്‍ യു­ഡി­എ­ഫും ജയി­ച്ചാല്‍ നാ­ടാര്‍ വി­ഭാ­ഗ­ത്തി­ന് എം­എല്‍എ­മാ­രു­ണ്ടാ­വി­ല്ല എന്ന സ്ഥി­തി­യാ­ണ് പാ­റ­ശാ­ല­യില്‍­ത്ത­ന്നെ മത്സ­രി­ക്കാ­നു­ളള ആനാ­വൂ­രി­ന്റെ തീ­രു­മാ­നം ഉണ്ടാ­ക്കിയ കു­രു­ക്ക്. തല്‍­ഫ­ല­മാ­യി നെ­യ്യാ­റ്റിന്‍­ക­ര­യി­ലും പാ­റ­ശാ­ല­യി­ലും നാ­ടാര്‍ സ്ഥാ­നാര്‍­ത്ഥി­കള്‍­ക്ക് അനു­കൂ­ല­മായ വോ­ട്ടു ധ്രു­വീ­ക­ര­ണം നട­ന്നു. രണ്ടു സ്ഥ­ല­ത്തും ആ സമു­ദാ­യാം­ഗ­ങ്ങള്‍ ജയി­ക്കു­ക­യും ചെ­യ്തു­.

­സി­റ്റിം­ഗ് എം­എല്‍എ­യെ പാ­റ­ശാ­ല­യില്‍ നി­ന്നും മാ­റ്റു­ന്ന­ത് പ്രാ­ദേ­ശി­ക­മാ­യി സി­പി­എ­മ്മില്‍ വന്‍എ­തിര്‍­പ്പു ക്ഷ­ണി­ച്ചു­വ­രു­ത്തി. നാ­ട്ടു­കാ­ര­നാ­ണെ­ങ്കി­ലും ജന­കീ­യ­ന­ല്ല എന്ന­താ­ണ് അവര്‍ ആനാ­വൂര്‍ നാ­ഗ­പ്പ­നില്‍ കണ്ട കു­റ്റം. എന്നാല്‍ മേല്‍­ഘ­ട­ക­ത്തി­ന്റെ അധി­കാ­രം ഉപ­യോ­ഗി­ച്ച് ജി­ല്ലാ­ക്ക­മ്മി­റ്റി ആനാ­വൂ­രി­ന്റെ താല്‍­പ­ര്യ­പ്ര­കാ­രം തീ­രു­മാ­ന­മെ­ടു­ക്കു­ക­യാ­യി­രു­ന്നു. എന്നാല്‍ സാ­മു­ദാ­യിക ധ്രു­വീ­ക­ര­ണ­ത്തില്‍ ആനാ­വൂര്‍ തോ­റ്റ­തോ­ടെ, അതി­ന്റെ കാ­ര­ണ­ക്കാ­രന്‍ ശെല്‍­വ­രാ­ജാ­ണ് എന്ന പ്ര­ചാ­ര­ണം ശക്ത­മാ­യി. ശെല്‍­വ­രാ­ജും ആനാ­വൂ­രും തമ്മി­ലു­ളള വ്യ­ക്തി­പ­ര­മായ സ്പര്‍­ദ്ധ­യി­ലേ­യ്ക്കാ­ണ് അതു വളര്‍­ന്ന­ത്.

­വോ­ട്ടു ചെ­യ്യു­ന്ന ജന­ങ്ങ­ളു­ടെ­യും അവര്‍­ക്കി­ട­യില്‍ രാ­ഷ്ട്രീ­യ­പ്ര­വര്‍­ത്ത­നം നട­ത്തു­ന്ന പാര്‍­ട്ടി ഘട­ക­ത്തി­ന്റെ­യും അഭി­പ്രാ­യം ഏക­പ­ക്ഷീ­യ­മായ അധി­കാ­ര­പ്ര­യോ­ഗ­ത്തി­ലൂ­ടെ തള­ളി­ക്ക­ള­ഞ്ഞ­തു വഴി സ്ഥാ­നാര്‍­ത്ഥി നിര്‍­ണ­യ­വേ­ള­യില്‍­ത്ത­ന്നെ ഒരു സ്വ­ര­ച്ചേര്‍­ച്ച­യി­ല്ലാ­യ്മ പാ­റ­ശാ­ല­യി­ലു­ണ്ടാ­യി­രു­ന്നു. ആ പ്ര­ശ്നം വ്യ­ക്തി­പ­ര­മാ­യി പരി­ഹ­രി­ക്കു­ന്ന­തി­ന് ആനാ­വൂര്‍ നാ­ഗ­പ്പ­നു കഴി­ഞ്ഞി­ല്ല. ഇട­ഞ്ഞു നില്‍­ക്കു­ന്ന­വ­രെ കൂ­ട്ടി­യോ­ജി­പ്പി­ക്കാ­നു­ളള തെ­ര­ഞ്ഞെ­ടു­പ്പു മെ­യ്‍­വ­ഴ­ക്ക­വും ആനാ­വൂ­രി­നി­ല്ലാ­യി­രു­ന്നു­.

­മ­റു­വ­ശ­ത്ത് നെ­യ്യാ­റ്റിന്‍­ക­ര­യി­ലെ പാര്‍­ട്ടി പ്ര­വര്‍­ത്ത­കര്‍­ക്കി­ട­യില്‍ ശെല്‍­വ­രാ­ജ് അതി­വേ­ഗം സ്വീ­കാ­ര്യ­നാ­യി. ധ്രു­വീ­ക­ര­ണ­ത്തില്‍ അദ്ദേ­ഹ­ത്തി­ന് നേ­ട്ട­മു­ണ്ടാ­ക്കു­ക­യും ചെ­യ്തു­.

Manoj മനോജ് said...

യു.ഡി.എഫ്.ലേയ്ക്ക് പോകും എന്ന് സൂചന നൽകിയതോടെ പിന്നിലെ കളികൾ പുറത്തായി... ബ്ലോഗിലെ ചിലരുടെ മൂല്യങ്ങൾ വെട്ടി തിളങ്ങുന്നത് പോലെ ശെൽ‌വന്റെ മൂല്യങ്ങളും വെട്ടി തിളങ്ങുന്നു ;)))

ഭരണത്തിനു വേണ്ടി കോൺഗ്രസ്സും യു.ഡി.എഫും ഇത്രയ്ക്ക് കുഴിതറയാകരുതായിരുന്നു!!! നെറി കെട്ട രാഷ്ട്രീയം കളിക്കുന്ന “സുതാര്യനെ” ചുമയ്ക്കുവാനുള്ള വിധി കേരള ജനതയ്ക്ക് ഉണ്ടായി... അനുഭവിച്ച് തീർക്കുക..

സ്കൂൾ മാനേജ്മെന്റുകൾക്ക് കഞ്ഞി വെയ്ക്കുന്ന “സ്കൂൾ തിണ്ണ കാണാത്ത” മന്ത്രിമാർ വരാനിരിക്കുന്ന സ്കൂൾ അധ്യാപകരുടെ വൻപ്രതിഷേധ സുനാമിയിൽ ഒടുങ്ങാതെ നോക്കിയാൽ 5 കൊല്ലം തികച്ച് തള്ളി നീക്കാം :)))

ChethuVasu said...

"എന്നാൽ ഈ സർക്കാരിനെ കലാവധി പൂർത്തിയാകും മുമ്പ് പുറത്തിറക്കാൻ ഇടതുമുന്നണിയ്ക്ക് ഇതുവരെ യാതൊരു ഉദ്ദേശവും ഇല്ലാത്ത അവസ്ഥയിൽ ഈ രാജിയ്ക്ക് അത്രവലിയ പ്രാധാന്യം കല്പിക്കേണ്ടതുമില്ല"

പ്രിയ സജിം

മേല്പരഞ്ഞതാണ് ഈ സംഭവങ്ങളുടെ എല്ലാം കാതല്‍ .. ഈ സര്‍ക്കാരിനെ മരിച്ച്ടനം എന്ന് താത്പര്യമില്ല എന്ന് മാത്രമല്ല , കഴിഞ്ഞ ഇലക്ഷനനില്‍ ഇടതു പക്ഷം ജയിക്കരുത് എന്നാ വാശിയും ഇവര്‍ക്ക് ഉനായിരുന്നു എന്ന് . തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന പ്രചാരണത്തിന്റെ സ്വഭാവം നോക്കിയാല്‍ മനസ്സിലാകും .. നേതാക്കള്‍ പലരും പ്രചാരണ രംഗത്തെ ഇല്ലായിരുന്നു ..കുട്ടി ജനിക്കുന്നതിനു മെമ്പേ ചത്തു എന്ന് ജാതകമെഴുതി പി..വാക്കുകളും ശരീര ഭാഷയും പ്രവൃത്തിയും കൊണ്ട് അടുത്ത തവണ തങ്ങള്‍ അധികാരത്തില്‍ വരില്ല എന്ന് ധ്വനിപ്പിക്കുകയും അണികളെ /അനുഭാവികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു തിരഞ്ഞെടുപ്പിന്റെ രണ്ടു ദിവസം മുമ്പ് പോലും വി എസിന്റെ പോസ്ടരിനെ പറ്റി പരസ്യമായി പ്രതികരിച്ചു മനോരമക്കും മറ്റുള്ളവര്‍ക്കും ആഘോഷിക്കാന്‍ അവസരം നല്‍കി ..വോട്ടു ചെയ്യാന്‍ ഇരുന്ന പാര്‍ക്കും മടുപ്പും ജാള്യതയും ഉളവാക്കി .. പല മണ്ഡലങ്ങളിലും ജയിക്കാനായിരുന്നില്ല പ്രവര്‍ത്തനം .. തിരുവനന്ത പുറത്തു മാത്രമല്ല , പല മനടലങ്ങളിലും നിസ്സാര വോട്ടിനാണ് തോറ്റത് - അതും ഒരു പ്രവര്‍ത്തനവും നടത്താതെ ഇരുന്നിട്ട് പോലും .. ഇത് എന്നെ പ്പോലെ ഉള്ളവര്‍ക്ക് നോക്കിക്കാണാന്‍ സാധിക്കുന്ന കാര്യമാണ് .. ക്രിക്കറ്റില്‍ പറയും പോലെ തോല്‍ക്കാന്‍ വേദനി കളിച്ച കളി .. 10 രണ റേറ്റ് വേണ്ടപ്പോള്‍ മുട്ടിക്കളില്ച്ചു തോല്‍പ്പിക്കുന്ന ആ പഴയ കളി.. അത് കണ്ടു മടുത്തു പലര്‍ക്കും ..

ഇപ്പോഴും ഈ സര്‍ക്കാരിനെ മറിച്ചിടില്ല എന്ന് പറയുന്നതും ആ കളിയുടെ തുടര്‍ച്ചയാണ് .. അനുഭാവികള്‍ ആഗ്രഹിക്കുന്നത് മറിച്ചിടണം എന്ന് തന്നെയാണ് എന്ന് രാഷ്ട്രീയത്തിന്റെ എ ബി സി ഡി അറിയുന്ന ആരും പറയും.. പക്ഷെ കണ്ണടച്ച് ഇരുട്ടാക്കിയാല്‍ രാത്രി ആണ് അന്നാണ് ചിലര്‍ ചിന്തിക്കുന്നത് .

ഇവിടെ ചില ആളുകള്‍ കരുതുന്നത് കേരളം എല്ലാക്കാലത്തെയും പോലെ മാറി മാറി സര്‍ക്കാരുകളെ തിരഞ്ഞെടുക്കും എന്നാണു . അന്ധവിശ്വാസം എന്നതല്ലാതെ ഒന്നും പറയാനില്ല . മാറി വരുന്ന സാമുദായിക സാഹചര്യങ്ങളില്‍ ഇനി കമ്യുണിസ്റ്റ് പാര്‍ട്ടി അധികാരം സ്വപ്നം കാണുകയെ വേണ്ട .. അവരിടെ അവസാന സാധ്യത ഈ അഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചു കൂടുതല്‍ പരിചയ സംബതോടെ നല്ല ഭരണം കാഴ്ചയ വച്ച് ജനങ്ങളെ കയ്യില്‍ എടുക്കുക എന്നതായിരുന്നു - തുടര്‍ച്ചയായ പത്തു വര്ഷം ഭരണം കൊണ്ട് ആദ്യ ഘട്ടത്തില്‍ സഹകരിക്കാന്‍ വിസമ്മതിച്ച ബ്യുരോക്രസിയെയും മറ്റും കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്തു കൂടുതല്‍ പരിചയ സംബതോടെ സാധാരണ ജനങ്ങള്‍ക്ക്‌ ഗുണകരമായ ഒരു നല്ല ഭരണം കാഴ്ച വക്കാം ആയിരുന്നു -- പക്ഷെ ..................!!!!!!!!!!!!

kaalidaasan said...

>>>>>ഇപ്പോഴത്തെ നിയമസഭയിലെ കക്ഷി നിലവച്ചു നോക്കുമ്പോൾ ഇതിന് ചില പ്രത്യാഘാതങ്ങൾ ഉണ്ട്. അത് യു.ഡി.എഫിന് അനുകൂലവുമാണ്. അത് അവർ മുതലാക്കുകയും ചെയ്യും. സ്വാഭാവികം. എന്നാൽ ഈ സർക്കാരിനെ കലാവധി പൂർത്തിയാകും മുമ്പ് പുറത്തിറക്കാൻ ഇടതുമുന്നണിയ്ക്ക് ഇതുവരെ യാതൊരു ഉദ്ദേശവും ഇല്ലാത്ത അവസ്ഥയിൽ ഈ രാജിയ്ക്ക് അത്രവലിയ പ്രാധാന്യം കല്പിക്കേണ്ടതുമില്ല.<<<<

നിയമസഭ ഉണ്ടാകുന്നതിനു മുന്നേ നില യു ഡി എഫിനനുകൂലമാക്കുകയാണല്ലോ സി പി എം നേതാക്കള്‍ ചെയ്തത്. ജനകീയനായ മുഖ്യമന്ത്രിയെ മാറ്റി നിറുത്താന്‍ ആലോചിച്ച സമയത്ത് തന്നെ അത് തുടങ്ങി. കഷ്ടിച്ചുകടന്നു കയറിയ യു ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍  അനേകം  ജന വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കി. ഇതുപോലെയുള്ള ഒരു സര്‍ക്കാരില്‍ നിന്നും ജനങ്ങളെ രക്ഷിക്കുക എന്നതാണ്, ഒരു പ്രതിബദ്ധതയുള്ള പ്രതിപക്ഷം ചെയ്യേണ്ടത്. അതിനു പകരം ഈ ജനവിരുദ്ധ നയങ്ങള്‍ അഞ്ച് വര്‍ഷം തുടരണം എന്നത് ഏതായാലും കേരള ജനതക്കു വേണ്ടി എടുത്ത തീരുമാനമല്ല. കഴിഞ്ഞ പാര്‍ട്ടി സമ്മേളനം കഴിഞ്ഞപ്പോളാണ്, പിണറായി വിജയന്‍ ഈ നിലപാട് സ്വീകരിച്ചത്. അതിന്റെ കാരണം അന്വേഷിച്ച് ആരും പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. വര്‍ഗ്ഗവഞ്ചകന്‍, പാര്‍ട്ടി വിരോധി, ഒറ്റുകാരന്‍, ക്യാപിറ്റല്‍ പണീഷ്മെന്റിനു വിധേയനാക്കേണ്ടവന്‍ തുടങ്ങി വിശേഷണങ്ങളുള്ളവനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും മാറ്റാനാകില്ല എന്ന തിരിച്ചറിവിലാണത് ഉണ്ടായതും.

നേരിയ ഭൂരിപക്ഷമുള്ള യു ഡി എഫ് ഭരണത്തില്‍ കടിച്ചുതൂങ്ങാന്‍ ഏത് ചെറ്റത്തരവും  ചെയ്യും എന്നു തിരിച്ചറിയാന്‍ പാര്‍ട്ടി നേതാക്കള്‍ക്കായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു കഴിഞ്ഞതു മുതല്‍ ഏത് കരണത്താലായാലും സെല്‍വരാജിനെ ഭീക്ഷണിപ്പെടുത്തിയും ചട്ടം പഠിപ്പിച്ചും കരിവരിത്തേച്ചും നടന്നപ്പോള്‍ അദ്ദേഹം യഥാര്‍ത്ഥ വര്‍ഗവഞ്ചകനാകുമെന്ന് മനസിലാക്കാന്‍ പിണറായിക്കും കടകമ്പള്ളിക്കും കഴിയാതെ പോയി. പാര്‍ട്ടി എത്രത്തോളം  സാധാരണ പ്രവര്‍ത്തകരില്‍ നിന്നും അകന്നിരിക്കുന്നു എന്നതിന്റെ തെളിവാണത്. സെല്‍വരാജിന്റെ നീക്കങ്ങള്‍ പാര്‍ട്ടിക്ക് അറിയാന്‍ കഴിഞ്ഞില്ല എന്നത് പാര്‍ട്ടിയുടെ പരാജയം തന്നെയാണ്.

അഞ്ചു വര്‍ഷവും യു ഡി എഫിനെ പുറത്തക്കാന്‍ ഉദ്ദേശ്യമില്ല എന്ന പല്ലവി പടിക്കൊണ്ടു നടന്നോളൂ. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൂടി ഇനിയും പല സെല്‍വരജുമാരെയും ചാടിച്ചു കൊണ്ടു പോകും. നില ഭദ്രമാക്കുകയും ചെയ്യും. ഭരണം കിട്ടിയില്ലെങ്കില്‍ എന്താ വര്‍ഗ്ഗ വഞ്ചകന്‍ മുഖ്യമന്ത്രിയാകില്ലല്ലോ. ലക്ഷ്യം അതാകുമ്പോള്‍ സെല്‍വരാജുമാര്‍ പോകുമ്പോള്‍ പുറമെ സലാം പറഞ്ഞ്, ഉള്ളാലെ സന്തോഷിക്കാം.

SHANAVAS said...

ഇപ്പോള്‍ ഈ മന്ത്രിസഭയെ ഉമ്മന്‍ ചാണ്ടി വിചാരിച്ചാല്‍ പോലും മറിച്ച് ഇടാന്‍ പറ്റില്ല . കാരണം പിണറായി അതിനു സമ്മതിക്കില്ല , അത് കൊണ്ട് തന്നെ. അപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് ഇനി ധൈര്യമായി ഭരിക്കാം.. പിണറായിയുടെ ഗ്യാരണ്ടിയില്‍. കാരണം, ചാണ്ടി ഇപ്പോള്‍ വീണാല്‍ അച്ചുമ്മാന്‍ മുഖ്യന്‍ ആകും. അത് എന്തായാലും വേണ്ട.. പിന്നെ സീപീഎം ഒരു മലബാര്‍ പാര്‍ടി ആയി മാരിക്കൊണ്ടിരിക്കുകയാനല്ലോ.. അപ്പോള്‍ കൊഴിച്ചില്‍ അങ്ങ് തെക്ക് നിന്ന് തുടങ്ങിയത് നന്നായി.. ഇനിയും വില്‍ക്കാന്‍ ഉണ്ടാവുമോ ഒന്ന് രണ്ടു പേര്‍ കൂടി?? കഷ്ടം.. എ.കെ.ജീ. യുടെയും കൃഷ്ണപിള്ളയുടെയും ഒരു പാര്‍ട്ടിയുടെ ഒരു ഗതികേട്‌..

karimeen/കരിമീന്‍ said...

comment has been removed by the blogger

MOIDEEN ANGADIMUGAR said...

ശെൽവരാജിനു കോടികൾ ലഭിച്ചതായാണു വാർത്ത.പാർട്ടി ഇതന്യേഷിക്കണം. ഇനിയും ശെൽവരാജുമാർ ഉണ്ടാവരുത്.
നമ്മുടെ അയൽ സംസ്ഥനങ്ങളിൽ നിന്നും,ഉത്തരേന്ത്യയിൽ നിന്നും മറ്റും കുതിരക്കച്ചവടത്തിന്റെയും,ചാക്കിട്ട് പിടിത്തത്തിന്റെയുമൊക്കെ വാർത്തകൾ കേൾക്കുമ്പോൾ നാം അഭിമാനിച്ചിരുന്നു. നമ്മുടെ ജനപ്രതിനിധികളുടെ ധാർമ്മിക ബോധത്തെക്കുറിച്ചോർത്ത്.
ഇപ്പോൾ ലജ്ജ തോന്നുന്നു.

ഇ.എ.സജിം തട്ടത്തുമല said...

ഇനി എത്ര കോടി കൊടുത്തു-വാങ്ങി എന്നൊക്കെ തെളിഞ്ഞാലും എത്ര നെറികെട്ട രാഷ്ട്രീയം യു.ഡി.എഫ് കളിച്ചാലും അതൊക്കെ പുണ്യപ്രവൃത്തികളായി കാണുകയും സി.പി.എമ്മിനേൽക്കുന്ന ഏതു പോറലിലും സന്തോഷം കൊള്ളുകയും ചെയ്യുന്നവരോട് എന്തുപറഞ്ഞ് തർക്കിക്കാൻ. ഒരു സി.പീ.എമ്മുകാരൻ എന്ന നിലയ്ക്കായാലും ഒരു എം.എൽ.എ എന്ന നിലയ്ക്ക് മാത്രമായാലും സെൽ‌വന്റെ ചെയ്തി അധാർമ്മികം. കാലുമാറ്റ നിരോധന നിയമം നിലനിൽക്കുന്നതുകൊണ്ട് ഇയാൾ രാജിവച്ചെന്നു മാത്രം. യു.ഡി.എഫ് മന്ത്രിസഭയെ നിലനിർത്താൻ അവർ എന്തുകളിയും കളിയ്ക്കും. അത് അവരുടെ കാര്യം. ഏതു പാറശാല ശെൽ‌വനെയും അവർ കൂട്ടും. പക്ഷെ ശെൽ‌വൻ എന്ന വ്യക്തി സ്വന്തം പാർട്ടിയോടും ജനങ്ങളോടും കാട്ടിയ കൊടുംചതിയെ ന്യായീകരിക്കുന്നവർക്ക് മാർക്സിസ്റ്റ് വിരോധത്തം മൂത്ത മനോരോഗം മാത്രമാണ്. തീരെ തരംതാണ ഒരു കോൺഗ്രസ്സുകാരൻ പോലും ഇങ്ങനെയൊരവസരത്തിൽ സ്വന്തം പാർട്ടിയെ യും മുന്നണിയെയും ചതിയ്ക്കില്ലായിരുന്നു. ഇങ്ങനെ ഒരുത്തനെ സ്വീകരിക്കാതിരിക്കാൻ മാത്രം മഹത്തായ സംവിധാനമൊന്നുമല്ലല്ലോ യു.ഡി.എഫും ,കോൺഗ്രാസ്സും. അതുകൊണ്ട് അതേപറ്റി ചർച്ചയില്ല. ശെൽ‌വൻ എന്ന ചതിയനെ ന്യായീകരിക്കുന്നവർ നാളെ മറിച്ചൊരു അനുഭവം ഉണ്ടാകുമ്പോഴും ഇങ്ങനെ തന്നെ പ്രതികരിക്കണം. പലരും പല കാരണങ്ങളാൽ പാർട്ടികൾ വിടും. മറ്റൊന്നിൽ ചേരും. പണ്ട്ഇവിടെയും ഇതൊക്കെ നടന്നിരിക്കാം. പക്ഷെ കാലം മാറി. ശെൽ‌വൻ കാശുവാങ്ങിയെങ്കിൽ അതിൽ തെറ്റൊന്നുമില്ല. സ്വന്തം പാർട്ടിയെ ചതിയ്ക്കുന്നതിനേക്കാൾ വലിയ ചെറ്റത്തരമൊന്നുമല്ല, കാശുവാങ്ങൽ. കാശുണ്ടാക്കാൻ വേറേ എത്രയോ മാർഗ്ഗമുണ്ട്. പക്ഷെ ചിലർക്ക് തീരെ നാറിയ പണം തന്നെ വേണമെന്നു വച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതുപോലെ ഓരോ പാർട്ടിയിലും ഓരോ ശെൽ‌വന്മാർ ഉണ്ടായാൽ എന്താകും സംഭവിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ ശെൽ‌വൻ കളികൾ തിരിച്ചും കളിയ്ക്കാൻ അറിയാത്തവരാണ് ഇടതുപക്ഷക്കാർ എന്ന തെറ്റിദ്ധാരണ വേണ്ട. അളമുട്ടിയാൽ ആദർശം ചിലപ്പോൾ മാറ്റിവയ്ക്കും. പിന്നെ ഇതുപോലെ പണംകൊടുക്കാൻ കോൺഗ്രാസ്സിനേ കഴിയൂ.അത് സമ്മതിച്ചു. രാഷ്ട്രീയത്തിൽ ഇതും ഇതിലപ്പുറവും സംഭവിക്കും. പിന്നെ എന്റെ പോസ്റ്റിൽ കമന്റിടുന്നവരോട് ഉള്ള ഒരു അഭ്യർത്ഥന, ഏതെങ്കിലും ഒരു സംഭവത്തിന്റെയോ തെരഞ്ഞെടുപ്പ് ഫലത്തിന്റെയോ വെളിച്ചത്തിൽ ദാ സി.പി.എം എന്നത്തേയ്ക്കും ഇല്ലാതാകുന്നു, ഇനിയില്ല, ദാ കോൺഗ്രസ്സ് എന്നത്തേക്കും ഇല്ലാതാകുന്നു, ഇനിയില്ല എന്ന തരത്തിൽ കമന്റിടാതിരിക്കുക. ഞാൻ ആലങ്കാരികമായി പോലും അങ്ങനെ പറയുന്ന ഒരാളല്ല. സി.പി.എമ്മും ഇടതുപക്ഷവുമൊക്കെ ഇനിയും ഇവിടെ കാണും. അധികാരത്തിൽ വരികയും ചെയ്യും. കോൺഗ്രാസ്സ് ഇന്ത്യയിൽ ഒരിക്കലും തിരിച്ചുവരില്ലെന്ന് പറഞ്ഞ കാലമുണ്ട്.പിന്നെയും വന്നു. ഒറ്റയ്ക്കല്ലെങ്കിലും. അതുപോലെ ഇടതുപക്ഷത്തിന്റെ പ്രസക്തി ഇനി കൂടുതൽ വർദ്ധിച്ചു വരിഉകയല്ലാതെ മറിച്ചുള്ള വ്യാമോഹങ്ങൾ പുറത്തു പറഞ്ഞ് സ്വയം ചെറുതാകതിരിക്കുന്നതാണു നല്ലത്. കൊല്ലം കുറെ ആയല്ലോ സി.പി.എം ഇനി ഒരിക്കലും അധികാരത്തിലേറില്ലെന്നു പറയാൻ തുറ്റങ്ങിയിട്ട്. ഇതിനിടയിൽ എത്രയോ പ്രാവശ്യം അധികാ‍രത്തിൽ വന്നു. ഇനിയും വരും.

Anonymous said...

ഒരു സെല്‍വരാജ് നെ കൊണ്ടെന്നും തീരുന്ന പ്രശ്നമല udf ള്ളത് അത് കൊണ്ട് ഇടതിന് പേടി വേണ്ട centralised , ലെനിന്സം ത്തിന്റെ യും പേര് പറഞ്ഞു എന്തും ചെയ്യാമ്മന് ദരിച്ചാല്‍ ഇങ്ങനത്തെ അടി ഇനിയും കിട്ടും മഹാനായ തിരുവനന്തപുരം ജില്ല സെക്രടറി
ഇതിലും ഉന്നത പദവി കളില്‍ എത്താന്‍ കാലമായ ത്തിന്‍റെ സൂജനയാണ് ഈ കഷ്ടം ശ്രീ പദ്മനാഭന്‍ തന്നെ നാടിനെ രക്ഷികടെ

ajith said...

വര്‍ഗ്ഗവഞ്ചകനോ..ഏത് വര്‍ഗം കണ്ണൂര്‍ വര്‍ഗമോ..ഹ ഹ ഹ. സഖാവെ, മുമ്പൊക്കെ വര്‍ഗം എന്ന് കമ്യൂണിസ്റ്റ് കാരന്‍ പറയുമ്പോള്‍ അതിനൊരു മൂര്‍ച്ഛയുള്ള അര്‍ത്ഥം ഉണ്ടായിരുന്നു. ബൂര്‍ഷ്വാ എന്ന് പറയുമ്പോള്‍ അതിന് ഇടിമുഴക്കം പോലുള്ള അര്‍ത്ഥമുണ്ടായിരുന്നു. ഏകെജിയുടെയും അഴിക്കോടന്റെയും ഈയെമ്മെസിന്റെയുമൊക്കെ സിംഹഗര്‍ജനം മുഴങ്ങിയിരുന്ന വിപ്ലവവനങ്ങളില്‍ നിന്ന് ഇന്ന് എലിഞരക്കവും കുറുക്കന്റെ വളിയൊച്ചയുമാണ് കേള്‍ക്കുന്നത്. ഞങ്ങളെപ്പോലുള്ള ആയിരക്കണക്കിന് സാധാരണക്കാരുടെ വിപ്ലവസ്വപ്നങ്ങളും മാറ്റത്തിന്റെ പ്രതീക്ഷയും തകര്‍ത്തെറിഞ്ഞ പുതുലോകസാമ്പത്തികാധിഷ്ഠിതതടിമാടന്‍ കൊളസ്റ്ററോള്‍ പ്രഷര്‍ പ്രമേഹ കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക് വര്‍ഗമെന്ന് പറഞ്ഞാല്‍ ഏത് വര്‍ഗമാണെന്ന് സഖാവൊന്ന് പറഞ്ഞുതരൂ വര്‍ഗമത്രെ..വര്‍ഗം. പ്ഫൂ.

അനില്‍ഫില്‍ (തോമാ) said...

പിറവത്ത് ജനങ്ങളെ വിലക്കെടുക്കാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ യൂഡിയെഫ് നെയ്യാറ്റിങ്കരയിലെ വിഭാഗീയനെ വിലയ്ക്കെട്ത്തുകൊണ്ട് ദുര്‍ഭരണം നിലനിര്‍ത്താന്‍ നാണം കെട്ട മറ്റൊരു കളി കൂടി പുറത്തെടുത്തിരിക്കുന്നു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പേ ഞാന്‍ പ്രസിദ്ധീകരിച്ച ഈ പോസ്റ്റ് വീണ്ടും പ്രസക്തമാകുന്നു.

http://anilphil.blogspot.com/2011/03/blog-post_30.html

അനില്‍ഫില്‍ (തോമാ) said...

പിറവത്ത് ജനങ്ങളെ വിലക്കെടുക്കാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ യൂഡിയെഫ് നെയ്യാറ്റിങ്കരയിലെ വിഭാഗീയനെ വിലയ്ക്കെട്ത്തുകൊണ്ട് ദുര്‍ഭരണം നിലനിര്‍ത്താന്‍ നാണം കെട്ട മറ്റൊരു കളി കൂടി പുറത്തെടുത്തിരിക്കുന്നു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പേ ഞാന്‍ പ്രസിദ്ധീകരിച്ച ഈ പോസ്റ്റ് വീണ്ടും പ്രസക്തമാകുന്നു.

http://anilphil.blogspot.com/2011/03/blog-post_30.html

kaalidaasan said...

>>>>യു.ഡി.എഫ് മന്ത്രിസഭയെ നിലനിർത്താൻ അവർ എന്തുകളിയും കളിയ്ക്കും. <<<<<

നിലനിറുത്തനും മറിച്ചിടാനും എല്ലാവരും കളിയ്ക്കും. മറ്റുള്ളവരുടെ കളി അരോചകമാകുന്നത് അവരോട് എതിര്‍പ്പുള്ളതുകൊണ്ടാണ്. 2008 ല്‍ യു പി എ മന്ത്രിസഭയെ മറിച്ചിടാന്‍ സി പി എമ്മും ചില കളികളൊക്കെ കളിച്ചിട്ടില്ലേ. പക്ഷെ യു പി എ അതിലും മെച്ചപ്പെട്ട കളി പുറത്തെടുത്തു. കളിയില്‍ ജയിച്ചു. അതൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സ്വന്തം ചേരിയില്‍ നിന്നും എം എല്‍  എ അടര്‍ന്നു പോകുന്നതിനു തടയിടാന്‍ പാര്‍ട്ടിക്കായില്ല. പണ്ടൊക്കെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലേ നേതാക്കളം ​അണികളും വിട്ടു പോയിരുന്നുള്ളു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അംഗങ്ങളും നേതാക്കളും പാര്‍ട്ടിയെ ഉപേക്ഷിച്ചു പോകുന്നു. മുരളി, ചന്ദ്രശേഖരന്‍, അബ്ദുള്ളക്കുട്ടി, ശിവരാമന്‍, മനോജ്, ഇതാ ഇപ്പോള്‍,സെല്‍വരാജും.

യു ഡി എഫ് അധികാരത്തല്‍ വരാനുണ്ടായ ഒരു കാരണം ഈ പാറശാല നെയ്യാറ്റിന്‍കര പൊറാട്ടു നടകമല്ലേ?മുകളില്‍ താങ്കളെഴുതി,

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇയാളോട് പൊതുവിൽ പാർട്ടി അണികൾക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് മറ്റൊരു സീറ്റ് തന്ന് താങ്കളെ തൃപ്തിപ്പെടുത്തിയത്.

യു ഡി എഫിനു ശക്തമാമയ വേരോട്ടമുള്ള മണ്ഡലത്തില്‍, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ യു ഡി എഫിനെ ജയിപ്പിച്ച മണ്ഡലത്തിലെ സീറ്റു നല്‍കിയത് തൃപ്തിപ്പെടുത്താനോ തോല്‍പ്പിക്കാനോ?

kaalidaasan said...

സിറ്റിംഗ് എം എല്‍ എ ആയിരുന്ന സെല്‍വരാജിനെ പാറശാലയില്‍ നിന്നും മാറ്റേണ്ട യാതൊരു അടിയന്തിര സാഹചര്യവും ഇല്ലായിരുന്നു. ആനാവൂര്‍ നാഗപ്പന്റെ പാര്‍ലമെന്ററി വ്യാമോഹമല്ലാതെ. സെല്‍വരാജിനോട് ആഭിമുഖ്യമുണ്ടായിരുന്ന പല വോട്ടര്‍മാരും നാഗപ്പന്, വോട്ടു ചെയ്തില്ല. പാര്‍ട്ടി അംഗങ്ങളെ മാത്രമേ പാര്‍ട്ടിക്ക് വരച്ച വരയില്‍ നിറുത്താന്‍ ആകൂ. അനുഭാവികളയൊന്നുമങ്ങനെ ചട്ടം പഠിപ്പിക്കാന്‍ ആകില്ല. നാഗപ്പന്‍ തോറ്റു. സെല്‍വരജാണതിനുത്തരവദി എന്നതാണു പാര്‍ട്ടി നിലപാട്. അത് അദ്ദേഹത്തെ അലോസരപ്പെടുത്തി. ഈ അലോസരം ഉണ്ടായതുകൊണ്ടാണ്, ചാക്കിട്ടു പിടുത്തവും പണം കൊടുക്കലുമൊക്കെ നടത്താന്‍ യു ഡി എഫിനു ധൈര്യം നല്‍കിയത്. സെല്‍വരാജിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അത് മുന്നില്‍ കണ്ട് അദ്ദേഹം മറുകണ്ടം ചാടി. പറശാലയില്‍ പാര്‍ട്ടി തോറ്റതിനുത്തരവാദി സെല്‍വരാജാണെങ്കില്‍, അദ്ദേഹത്തെ പാര്‍ട്ടി വെറുതെ വിടില്ല.

ഇതുപോലെ മറ്റ് ചിലയിടങ്ങളിലും നടന്ന കളികളല്ലെ. രണ്ടു സീറ്റിന്റെ ഭൂരിപക്ഷം യു ഡി എഫിനു നേടിക്കൊടുത്തത്. ഇതൊക്കെ ചിലരുടെ ഈഗോ പ്രശ്നങ്ങളാണ്. മുകളില്‍ വാസു സൂചിപ്പിച്ചതുപോലെ തുടര്‍ച്ചയായ ഇടതുഭരണം തുടങ്ങാന്‍ കൈ വന്ന അസുലഭ സന്ദര്‍ഭഭമാണ്, പാര്‍ട്ടി കളഞ്ഞു കുളിച്ചത്. ഇപ്പോഴത്തെ യു ഡി എഫ് ഭരണം അഞ്ചു വര്‍ഷം തികച്ചാല്‍ ഒരു പക്ഷെ അതിന്റെ തുടര്‍ച്ചയായിരിക്കും ഉണ്ടാകുക. മോശപ്പെട്ട ഭരണം നടത്തുമ്പോഴം ​മുന്നണിയില്‍ അസംതൃപ്തി ഉള്ളപ്പോഴും അവരെ പുറത്താക്കിയില്ലെങ്കില്‍ അവര്‍ അഞ്ചു വര്‍ഷം ഭരിക്കും, കൂടുതല്‍ മെച്ചപ്പെട്ട ഭരണവും കാഴ്ചവയ്ക്കും. ഒരു പക്ഷെ ഭരണം നിലനിറുത്തും. അടുത്ത പ്രാവശ്യം ഇടതുപക്ഷത്തെ തെരഞ്ഞെടുക്കണമെന്ന അലിഖിത നിയമമൊന്നും കേരളത്തില്‍ ഇല്ല. നല്ല ഭരണം കാഴ്ചവച്ചാല്‍ ജനം ജയിപ്പിക്കും. അതാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ജയത്തിന്റെ വക്കോളമെത്തിച്ചതും.

karimeen/കരിമീന്‍ said...

കാളിദാസന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ആനാവൂര്‍ നാഗപ്പന്റെ പാര്‍ലമെന്ററി വ്യാമോഹത്തിന് നല്‍കേണ്ടി വന്ന വിലയാണ് ഇത്.ഒരു സംഘാടകന്‍ എന്ന നിലയിലും പാര്‍ട്ടിക്ക് നല്‍കുന്ന സേവനങ്ങളിലും ശെല്‍ വരാജിനെക്കാള്‍ ഉയരത്തിലാണ് ആനാവൂര്‍.അത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ജാതി സമവാക്യങ്ങളില്‍ അധിഷ്ഠിതമായ ഒരു മണ്ഡലത്തില്‍ ചില വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന് പ്രത്യാഘാതങ്ങളും ഉണ്ടാകും. ഒരു വ്യക്തിക്ക് വേണ്ടി ഒരു സമുദായത്തെ വെറുപ്പിക്കുകയാണ് സി.പി.എം.ചെയ്തത്. പാര്‍ട്ടിവേണോ സമുദായം വേണോ എന്ന ചോദ്യത്തിനു മുന്നില്‍ ശെല്‍ വരാജ് തന്റെ ഉത്തരം കണ്ടെത്തി.

ഇ.എ.സജിം തട്ടത്തുമല said...

ഇനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും തന്നെ ഇതുവരെയൊക്കെ എത്തിച്ച സ്വന്തം പാർട്ടിയെ വളരെ നിർണ്ണായകമായ ഒരു രാഷ്ട്രീയ സാഹചര്യത്തിൽ ശത്രുക്കൾക്ക് തെരുവിലലക്കാൻ അവസരമുണ്ടാക്കിക്കൊടുത്ത സെൽവ രാജിന്റെ പ്രവൃത്തി അധാർമ്മികംതന്നെ. ഏതു പാർട്ടിയിലായാലും ആരും ഇത്തരം നീച കൃത്യം ചെയ്തുകൂടാത്തതാണ്. ഇത്രമാത്രം ക്രൂരത കാണിക്കാന്മാത്രമുള്ള അപരാധമൊന്നും സി.പി.ഐ.എം സെൽ‌വരാജിനോട് ചെയ്തിട്ടില്ല. പാർട്ടി സംസ്ഥാന കമ്മിറ്റിയിലുള്ള ഒരംഗത്തെ നിയമസഭയിലേയ്ക്ക് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത് സെൽ‌വരാജന്റെ മണ്ഡലത്തിലായി പോയത് വലിയൊരു അപരാധമൊന്നുമല്ല. സി.പി.ഐ.എം പോലെ ഒരു പാർട്ടിയ്ക്ക് പല പരിമിതികളുമുണ്ട്. ആ പരിമിതികളെ പോലും മറികടന്ന് വീണ്ടും സ്ഥാനാർത്ഥിത്വം കിട്ടിയ ആളാണ് സെൽ‌വരാജൻ. ഷുവർ സീറ്റ് അല്ലായിരുന്നെങ്കിലും നെയ്യാറ്റിൻകരയിൽ അദ്ദേഹത്തെ മത്സരിപ്പിച്ചല്ലോ. ശരിക്കും പാർട്ടിയുടെ അച്ചടക്കം പാലിക്കുന്ന ഒരാൾ പാർട്ടി തീരുമാനത്തിനെതിരെ പ്രതികരിക്കുമെങ്കിലും വെല്ലുവിളി ഉയർത്തില്ല. എന്തുതന്നെയായാലും പാറശാലയിൽ ആനാവൂർ മത്സരിക്കട്ടേ എന്ന് കരുതി പാർട്ടി തീരുമാനം അംഗീകരിക്കുകയാണ് അയാൾ ചെയ്യേണ്ടിയിരുന്നത്. അതാണ് പാർട്ടിക്കൂറ്. അല്ലാതെ പാർട്ടിയോട് വിലപേശി സ്ഥാനാർത്ഥിത്തം വാങ്ങുന്നത് കമ്മ്യൂ‍ണിസ്റ്റ് രീതിയല്ല. പാറശാലയിൽ പ്രശ്നം ഉണ്ടാക്കിയപ്പോഴേ പുറത്താക്കേണ്ടതായിരുന്നു.അത്ര കടുത്ത നിലപാട് സ്വീകരിക്കാതിരുന്നത് ഒരു തെറ്റെന്ന് പറയാനുമാകില്ല. മറ്റൊന്ന് ആ ഏരിയ ആയതുകൊണ്ടും സാമുദായിക പരിഗണനകൊണ്ടും മാത്രമാണ് സെൽ‌വരാജ് എം.എൽ.എ ആയത്. മറ്റേതെങ്കിലും ഏരിയയിലായിരുന്നു ഇയാളെങ്കിൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആകുമായിരുന്നില്ല. എന്നിട്ട് രണ്ടുവട്ടം എം.എൽ.എ ആയിട്ടും ഇയാൾ തൃപ്തനായില്ല. പിന്നേ, ഇയാളൊഴിച്ച് കേരളത്തിൽ ജയിച്ചു വന്ന മറ്റ് സി.പി.എം-ഇടതുപക്ഷ എം.എൽ.എ മാരെല്ലാം മണ്ടന്മാരല്ലേ! ഇങ്ങനത്തെ തറപരിപാടികൾ കാണിക്കാൻ. ഇയാൾ മാത്രം ഒരു ബുദ്ധിമാൻ! പറയാനുണ്ടോ? പണമുണ്ടാക്കാൻ വേറെ എന്തെല്ലാം പണിയുണ്ട്. പബ്ലിസിറ്റിയ്ക്കാണെങ്കിൽ മുണ്ടുരിഞ്ഞ് നഗരത്തിലൂടെ നടന്നാലും മതി. ഹോ, ഇയാളൊരു തിരുത്തൽ‌വാദി! അന്ന് പാറശാല സീറ്റ് കിട്ടാതെ വന്നപ്പോൾ നെയ്യാറ്റിൻ‌കര എനിക്കു വേണ്ടെന്നു പറഞ്ഞ് പാർട്ടിവിട്ടിരുന്നെങ്കിൽ അതിനൊരു അന്തസൊക്കെ ഉണ്ടായിരുന്നു. പിന്നെ പാർട്ടിയ്ക്കിതു പറ്റണം എന്നു ചിലർ പറയുന്നതിലും ചില വാസ്തവങ്ങൾ ഉണ്ട്. കാരണം മന്ത്രിസ്ഥാനം മോഹിച്ച് പോക്കറ്റ് സംഘടനകളുമുണ്ടാക്കി നടക്കുന്നവരെ എൽ.ഡി.എഫിൽ ചേർക്കുമ്പോൾ അവറ്റകളെ കുറച്ച് നാളെങ്കിലും വല്ല മന്ത്രിസ്ഥാനത്തോ ഇരുത്താൻ കഴിഞ്ഞില്ലെങ്കിൽ ഇങ്ങനെയൊക്കെ വരും. അല്ലെങ്കിൽ അവരെയൊന്നും കൂട്ടരുത്. പി.സി.ജോർജ്,ഐ.എൻ.എൽ ഇതൊക്കെ അങ്ങനെ പോയതാണല്ലോ. ബി.ജെ.പി വിട്ടുവരുന്നവരെ സ്വീകരിക്കില്ല, തീവ്രവാദം ഉപേക്ഷിച്ചു വരുന്ന പി.ഡി.പിക്കാരെ സ്വീകരിക്കില്ല. ഈ ആദർശമൊക്കെ വച്ചിട്ട് എന്തു നേടി? ഇപ്പോഴും തെരുവിൽ ശത്രുക്കൾ അലക്കുന്നതിന് ഒരു കുറവുമില്ല. ആരെ പേടിച്ചാണ് പാർട്ടിയും ചില കൊട്ടുകളൊക്കെ ഈ വലതുപക്ഷ സംവിധാനങ്ങൾക്ക് കൊടുക്കാതിരിക്കുന്നത്. നല്ലത് ചെയ്താലും വിമർശനം. മോശം ചെയ്താലും വിമർശനം. കുതിരക്കച്ചവടമല്ലാതെയുള്ള മാർഗ്ഗങ്ങളിലൂടെത്തന്നെ ഇതിനോടൊക്കെ പാർട്ടിയ്ക്കും ഇടതുമുന്നണിയ്ക്കും പ്രതികരിക്കാൻ കഴിയും. പക്ഷെ ശക്തമായ തീരുമാനങ്ങൾ എടുക്കണം. ഇവിടെ ആരെയും പ്രീണിപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. കൂടുതൽ തന്ത്രപരവും പ്രായോഗികവും ആദർശദുശാഠ്യങ്ങളില്ലാത്തതുമായ രാഷ്ട്രീയ നിലപാടുകൾ ഇടതുപക്ഷം സ്വീകരിക്കേണ്ടതിന്റെ ആവശ്യം ഇപ്പോൾ ബോദ്ധ്യപ്പെടുകയാണ്. അല്ലെങ്കിൽ ഈ ബൂർഷ്വാ പാർളമെന്ററി പ്രവർത്തനങ്ങൾ ഉപേക്ഷിക്കണം. ഇവന്മാരുടെയൊക്കെ ഇടയിൽ പിടിച്ചു നിൽക്കണമെങ്കിൽ വൃത്തികെട്ട കളികൾക്ക് അതേ നാണയത്തിൽ പകരം ചെയ്താലും ചരിത്രം മാപ്പു നൽകും. ഇതൊന്നും യു.ഡി.എഫിനുംകോൺഗ്രസ്സിനും മാത്രം ചെയ്യാൻ കഴിയുന്ന പണിയല്ല, ആരെക്കൊണ്ടും പറ്റും എന്ന് കാണിച്ചുകൊടുക്കുകയാണു വേണ്ടത്. അല്ലപിന്നെ!

Anonymous said...

ഡോക്ടര്‍ സിന്ധു ജോയിയെ ഇങ്ങിനെ ഏതായാലും പറയണ്ടായിരുന്നു , അച്ചുതാനന്ദന് സമനില തെറ്റി ശെല്‍വന് ചിലപ്പോള്‍ പിണറായി തന്നെ ആയിരിക്കും സഹായിച്ചത് കിളവന്‍ മുഖ്യന്‍ ആകാതിരിക്കാന്‍ ഹാഹ്ഹഹഹ്

ഇ.എ.സജിം തട്ടത്തുമല said...

ഇത്തരം സാഹചര്യങ്ങളിൽ ആരുടെയായാലും സമനില തെറ്റിപ്പോകും സുശീലൻ!

വി.എസിന്റെ ഉപമപ്പിഴ

ഉപമ അല്പം കടന്നുപോയി എന്നു വേണമെങ്കിൽ പറയാം. പക്ഷെ സിന്ധു ജോയിയെ വി.എസ്.അങ്ങനെ മോശമായി എന്തെങ്കിലും ഉദ്ദേശിച്ചിട്ടില്ലെന്ന് അത് കണ്ടുകേട്ട എല്ലാവർക്കും മനസിലാകും. എല്ലാ സെൽ‌വൻ‌മാരെയും സിന്ധു ജോയിമാരെയും ഒക്കെക്കൂടി കൂട്ടിപ്പിടിച്ച് ഒരു ഉപമ പറഞ്ഞു പോയി. അതിന് ഇങ്ങനെയൊക്കെ വ്യാഖ്യാനം വരുമെന്ന് അന്നേരം ഓർക്കില്ല. ഇതൊന്നും നേരത്തേ കാണാതെ പഠിച്ച് പറയുന്നതല്ലല്ലോ. പിന്നെ സഖാവ് പിണറായിയെ പോലെയോ ഉമ്മൻ ചാണ്ടിയെ പോലെയോ കാര്യങ്ങൾ അളന്നു തൂക്കി പറയാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടാകും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ത്രീയും കുടുംബിനിയുമായ എതിർ സ്ഥാനാർത്ഥിയെക്കുറിച്ച് വി.എസ് ഒരു പ്രസ്താവന നടത്തിയപ്പോൾ അതിൽ അറിഞ്ഞോ അറിയാതെയോ ഒരു ദ്വയാർത്ഥം വന്നു പോയിരുന്നു. അന്ന് ഈയുള്ളവനും അതിൽ പ്രതിഷേധം തോന്നിയിരുന്നു. അത് ഞാൻ പ്രകടിപ്പിക്കുകയും ചെയ്തു. അവരെക്കുറിച്ചല്ല ആരെക്കുറിച്ചും അങ്ങനെ ആരും പറയാൻ പാടില്ലതന്നെ. പക്ഷെ ഇതിപ്പോൾ വി.എസിന്റെ ഇപ്പോഴത്തെ ഉപമപ്രയോഗം അത്ര ഗൌരവമുള്ളതല്ല. പിന്നെ മറ്റുള്ളവർക്ക് ചുമ്മാ ഇത് കുത്തിപ്പൊക്കി മുതലെടുക്കാൻ ഒരു അവസരമുണ്ടായി എന്നു മാത്രം. നമ്മുടെ പി.സി.ജോർജ്ജ് സാറ് വനിതാ വാച്ച് ആൻഡ് വാർഡിനെക്കുറിച്ച് പറഞ്ഞതിലും വലുതൊന്നുമല്ലല്ലോ ഇത്. ആകെ ഇതുകൊണ്ട് നേട്ടം യു.ഡി.എഫിനും സിന്ധു ജോയിക്കും തന്നെ. ഒരു ഉപതെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫുകാർക്ക് കൊണ്ടാടാൻ ഒരു വിഷയം കൂടി ഇട്ടുകൊടുത്തു.

ഇതിപ്പോൾ ആരോരുമറിയാതെ ഏതോ ലോകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന നമ്മുടെ എക്സ് സഖാവ് സിന്ധു ജോയിയെ വീണ്ടും കുത്തിയിളക്കി പൊക്കിക്കൊണ്ടു വന്നതുപോലെയായി. സിന്ധു ജോയിക്ക് വീണ്ടും മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാൻ ഒരു കൈ സഹായിച്ചതുപോലെയായി. ഇനി ഒരു പക്ഷെ വി.എസ് കാരണം സിന്ധു ജോയിക്ക് അസംബ്ലിയിലോ പാർളമെന്റിലോ ഒക്കെ സീറ്റ് കിട്ടിയെന്നുമിരിക്കും.നല്ലത്. എന്നാലും അങ്ങനെയൊക്കെ നോക്കുമ്പോൾ സഖാവ് വി.എസ്. തന്റെ നാക്ക് അല്പം സൂക്ഷിക്കേണ്ടതായിരുന്നു എന്നു തോന്നുന്നു. സിന്ധു ജോയിയെ ബാധിക്കാത്ത ഒരു ഉപമയാണ് നടത്തിയതെങ്കിലും. മറ്റു ദുരുദ്ദേശമൊന്നുമില്ലാതെ പറഞ്ഞുപോയ ഒരു നാവു പിഴ. അത്രേ ഉള്ളൂ. അത് ആഘോഷമാക്കി ആ പെൺകൊച്ചിനെ അവഹേളിക്കാതിരിക്കുക എന്നേ പറയാനുള്ളൂ.

Anonymous said...

അഭി സാരിക എന്നുവച്ചാല്‍ അഭി അധികം സാരിക അഭി എന്ന് വച്ചാല്‍ ഹിന്ദിയില്‍ ഇപ്പോള്‍ , സാരിക എന്ന് വച്ചാല്‍ ശാരിക എന്ന് വച്ചാല്‍ എഴുത്തച്ചന്‍ രാമായണം തുടങ്ങുന്ന ശാരിക , തത്ത അപ്പോള്‍ ഈ പദത്തിന്റെ അര്‍ഥം ഇപ്പോള്‍ കണ്ട ഒരു പനം തത്ത ,വേണമെങ്കില്‍ ബുദ്ധി അങ്ങോട്ട പറഞ്ഞു തരാം

kaalidaasan said...

>>>>>ഇനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും തന്നെ ഇതുവരെയൊക്കെ എത്തിച്ച സ്വന്തം പാർട്ടിയെ വളരെ നിർണ്ണായകമായ ഒരു രാഷ്ട്രീയ സാഹചര്യത്തിൽ ശത്രുക്കൾക്ക് തെരുവിലലക്കാൻ അവസരമുണ്ടാക്കിക്കൊടുത്ത സെൽവ രാജിന്റെ പ്രവൃത്തി അധാർമ്മികംതന്നെ.<<<<<

സെല്‍വരാജിന്റെ പ്രവര്‍ത്തി അധാര്‍മ്മികം തന്നെ.

പക്ഷെ നിര്‍ണ്ണായകമായ രാഷ്ട്രീയ സാഹചര്യം എന്നു പറഞ്ഞത് മനസിലാകുന്നില്ല. ഇവിടെ താങ്കള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു. ആദ്യം പറഞ്ഞത് വിഴുങ്ങുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ താങ്കളും പിണറായിയും ശ്രമിക്കില്ല എന്നു തന്നെയല്ലേ താങ്കളാദ്യം പറഞ്ഞത്. പിന്നെ സെല്‍വരാജ് യു ഡി എഫിലേക്ക് പോയാലും എന്തിനാണു ബേജറാകുന്നതും സാഹചര്യം നിര്‍ണ്ണായകമാണെന്നും പറയുന്നത്?

ഇപ്പോള്‍ താങ്കളൊഴുക്കുന്നത് മുതലക്കണ്ണീര്‍. യു ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉദേശ്യമില്ലെങ്കില്‍ പിറവത്ത് സി പി എം ജയിക്കുകപോലും വേണ്ട.

kaalidaasan said...

>>>>>ശരിക്കും പാർട്ടിയുടെ അച്ചടക്കം പാലിക്കുന്ന ഒരാൾ പാർട്ടി തീരുമാനത്തിനെതിരെ പ്രതികരിക്കുമെങ്കിലും വെല്ലുവിളി ഉയർത്തില്ല. എന്തുതന്നെയായാലും പാറശാലയിൽ ആനാവൂർ മത്സരിക്കട്ടേ എന്ന് കരുതി പാർട്ടി തീരുമാനം അംഗീകരിക്കുകയാണ് അയാൾ ചെയ്യേണ്ടിയിരുന്നത്. അതാണ് പാർട്ടിക്കൂറ്. അല്ലാതെ പാർട്ടിയോട് വിലപേശി സ്ഥാനാർത്ഥിത്തം വാങ്ങുന്നത് കമ്മ്യൂ‍ണിസ്റ്റ് രീതിയല്ല. പാറശാലയിൽ പ്രശ്നം ഉണ്ടാക്കിയപ്പോഴേ പുറത്താക്കേണ്ടതായിരുന്നു.<<<<<


എന്തു വെല്ലുവിളി ആണ്, സെല്‍വരാജ് ഉയര്‍ത്തിയത്? പാര്‍ട്ടിയെ ധിക്കരിച്ചു കൊണ്ട്, പാറശാലയില്‍ മത്സരിച്ചോ. ഇല്ലല്ലോ. പാര്‍ട്ടി അനുവദിച്ച നെയ്യാറ്റിന്‍കരയില്‍ മത്സരിക്കുകയും  കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തില്ലേ?

സെല്‍വരാജ് പാർട്ടി തീരുമാനത്തിനെതിരെ പ്രതികരിച്ചു. എന്നിട്ട് പാറശാലയിൽ ആനാവൂർ മത്സരിക്കട്ടേ എന്ന പാർട്ടി തീരുമാനം അംഗീകരിക്കുകയും ചെയ്തു. പാർട്ടിയോട് വിലപേശി സ്ഥാനാർത്ഥിത്തവുമദ്ദേഹം വാങ്ങിയില്ല. അത് ചെയ്തത് ആനാവൂര്‍ നാഗപ്പനാണ്. സെല്‍വരാജ് പാറശാലയില്‍ മതസരിക്കേണ്ട എന്നു തീരുമാനിച്ചപ്പോള്‍ തന്നെ വി എസ് ഈ തെരഞ്ഞെടുപ്പിലേ മത്സരിക്കേണ്ട എന്നും കൂടി തീരുമാനിച്ചിരുന്നല്ലോ. കാരണം അനാരോഗ്യം. തൊണ്ണൂറാം വയസിലും പയറു പോലെ ഓടി നടക്കുന്ന വി എസിനാണാരോഗ്യം.

പാറശാലയിൽ പ്രശ്നം ഉണ്ടാക്കിയപ്പോഴേ പുറത്താക്കേണ്ടതായിരുന്നു. പക്ഷെ പെണ്ണുപിടിക്കുന്നവരെ പുറത്താക്കരുത്. അവര്‍ക്ക് വേണ്ടി സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും സീറ്റ് റിസര്‍വ് ചെയ്തു വയ്ക്കണം. അതാണു പിണറായി രീതി. സെല്‍വരാജ് വി എസിനോടപ്പമുള്ള ആളായിരുന്നെങ്കില്‍ ഒരു പക്ഷെ ഉടന്‍ പുറത്താക്കുമായിരുന്നു. പക്ഷെ സെല്‍വരാജിന്റെ ക്ളീന്‍ ഇമേജ് അന്ന് പാര്‍ട്ടിക്ക് വേണമായിരുന്നു. സെല്‍വരാജിനേപ്പോലൊരാള്‍ പാര്‍ട്ടി വിട്ടു പോയത് പാര്‍ട്ടി നേതാക്കളുടെ പിടിപ്പു കേടു തന്നെയണ്. അതൊഴിവാക്കേണ്ടിയിരുന്നു.

kaalidaasan said...

>>>>>ഇത്തരം സാഹചര്യങ്ങളിൽ ആരുടെയായാലും സമനില തെറ്റിപ്പോകും സുശീലൻ! <<<<<


വി എസിന്റെ സമനില ഒന്നും തെറ്റിയിട്ടില്ല. പക്ഷെ ഉപയോഗിച്ച പദപ്രയോഗം അനുചിതമായി പോയി. അത് വേണ്ടായിരുന്നു. വി എസ് ആ പദപ്രയോഗം പിന്‍വലിക്കണം. ഒരു പുരുഷനേക്കുറിച്ചാണാ പദപ്രയോഗം നടത്തിയിരുന്നതെങ്കില്‍ ആരും ഇതുപോലെ പ്രതിഷേധിക്കില്ലായിരുന്നു.

ഉണ്ണിക്രിഷ്ണനെ പട്ടി എന്നു വിളിച്ചു എന്നാക്ഷേപിച്ചതുപോലെ മാത്രമേ ഈ സിന്ദു ജോയിയെ അഭിസാരിക എന്നു വിളിച്ചു എന്നാക്ഷേപിച്ചതിലുമുള്ളു.

സിന്ധു ജോയിയെ കഴിഞ്ഞതെരഞ്ഞെടുപ്പുകാലത്ത് കേരളം മുഴുവന്‍ കെട്ടി എഴുന്നള്ളിച്ചു നടന്നിട്ട്, ഇപ്പോള്‍ അവരേപ്പറ്റി കേള്‍ക്കാനേ ഇല്ല. സെല്‍വരാജിനും അതേ ഗതി വരുമെന്നേ വി എസ് പറഞ്ഞുള്ളു. അഭിസാരികയെ ഉപയോഗിക്കുന്ന ആരും കല്യാണം കഴിക്കില്ല. ഉപയോഗം കഴിയുമ്പോള്‍ ഉപേക്ഷിക്കുന്നു. കറിവേപ്പില പോലെ.

ഇ.എ.സജിം തട്ടത്തുമല said...

സോറി കാളിദാസൻ, സെൽ‌വരാജന്റെ കുറിപ്പ് മനോരമയിൽ ഞാൻ വായിച്ചു കഴിഞ്ഞു. ഇനി വായിക്കണമെന്നുള്ളവർക്ക് താങ്കൾ മനോരമയിലേയ്ക്കൂള്ള ലിങ്ക് നൽകിയാൽ മതിയാകും! ലിങ്ക് എന്റെ കമന്റ് ബോക്സിലും ഇടാം. സെൽ‌വന്റെ കുറിപ്പ് അപ്പാടെ ഇതുവഴി വേണ്ടകേട്ടോ! ഞാൻ തിരുവനന്തപുരം ജിലക്കാരനാ! കാര്യങ്ങൾ കുറച്ചൊക്കെ നേരിട്ടുതന്നെ അറിയാം!

karimeen/കരിമീന്‍ said...

മദനിയോട് സര്‍ക്കാര്‍ തീവ്രവാദിയോടെന്ന പോലെ പെരുമാറി- അര്‍ത്ഥം മദനിയെ തീവ്രവാദി എന്ന് വിളിച്ചു. ഒരു നായയെപ്പോലെയാണ് തിലകനെ അവര്‍ കണ്ടത്- അര്‍ത്ഥം തിലകനെ നായ എന്ന് വിളിച്ചു... പുഴുത്തപട്ടിയെപ്പോലെ കരുണാകരനെ അവര്‍ അവഗണിച്ചു- അര്‍ത്ഥം കരുണാകരനെ പട്ടി എന്ന് വിളിച്ചു. അഭിസാരികയെപ്പോലെ അവര്‍ അവരെ ഉപയോഗിച്ച് വലിച്ചെറിഞ്ഞു- അര്‍ത്ഥം അവരെ അഭിസാരിക എന്ന് വിളിച്ചു.

karimeen/കരിമീന്‍ said...
This comment has been removed by the author.