Tuesday, April 24, 2012

ദയവായി കൂറുമാറ്റൂ‍!

ദയവായി കൂറുമാറ്റൂ‍!

ഇടതുപക്ഷത്തു നിന്ന് ഇനിയും ചില എം.എൽ.എമാർ യു.ഡി.എഫിലേയ്ക്ക് വരാൻ  തയ്യാറായി നിൽക്കുന്നുവെന്ന് പി.സി.ജോർജ്ജ്! ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അനുമതി നൽകിയാൽ ഉടൻ അവരെ കൂട്ടിക്കൊണ്ടു ചെല്ലാമെന്ന് അദ്ദേഹം പറയുന്നു.

പ്രിയ ഉമ്മൻ ചാണ്ടിസാർ, പ്രിയ രമേശ് ജി, ദയവായി അനുമതി കൊടുത്താലും!  വരാൻ മുട്ടിനിൽക്കുന്നവരെ പെട്ടെന്ന് അങ്ങോട്ട് കെട്ടിയെടുത്താലും. ഒട്ടും വൈകരുത്,  പ്ലീസ്........

മംഗളം ഭവ!

4 comments:

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ ഹ ഹ

അടുത്തായി സാര്‍ ഒരു പാട് തിരക്കില്‍ ആണെന്ന് തോന്നുന്നു അധികം പോസ്റ്റ്‌ കാണുന്നില്ല

sm sadique said...

കെറുവ് മാറാൻ കൂറുമാറുന്നവർ. അഴിമതി നടത്താൻ കൂറുമാറുന്നവർ.കൂറുമാറാൻ സാധ്യത്യില്ലാത്തവർ ഇങ്ങനെ എഴുതിയും പറഞ്ഞൂം കാലം കഴിക്കുന്നു.ഞാനുൾപ്പെടെ. കഷ്ട്ടം....കഷ്ട്ടം....

Anonymous said...

ഈ മുട്ടി നില്‍ക്കുന്നവര്‍ ആരൊക്കെയാണു സാറേ. ആരിഫിന്റെ പേരു പുറത്ത് വന്നിട്ടുണ്ട്. മറ്റുള്ളവര്‍ ആരൊക്കെയെന്ന് സദയം വെളിപ്പെടുത്തുക. ഏതായാലും പിണറായി വിജയന്‍ സാറിനഭിമാനിക്കാം. അങ്ങോരുടെ അധിപത്യം തുടങ്ങിയപ്പോള്‍ പാര്‍ട്ടി എം എല്‍ എ മാര്‍ കമ്പോളത്തിലെ വില്പന ചരക്കുകളായി. എല്ലാം കമ്പോളം നിശ്ചയിക്കട്ടെ. നെയാറ്റിന്‍കരക്കു ശേഷം സി പി എം  എം എല്‍ എ മാര്‍ക്ക് വിലക്കയറ്റമാണോ അതോ വിലയിടിച്ചിലാണോ?

Anonymous said...

ഇവരെല്ലാം കൂടി കേരള രാഷ്ട്രീയം നാറ്റിച്ചു നാമാവശേഷം ആക്കി , ജാതി കക്ഷികള്‍ ഓരോന്നായി പുതിയതായി ഇറങ്ങുന്നു , കമ്യൂണിസം പിന്നോട്ട് പോയാല്‍ ജാതി കമ്യൂണല്‍ കക്ഷികള്‍ ആ ഗ്യാപ്പില്‍ കയറി വരും, നെയ്യാടിന്‍ കരയില്‍ ഓ രാജ ഗോപാല്‍ കയറി നില്‍ക്കുന്നത് വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും കൂടി പുള്ളിയെ രക്ഷിക്കും എന്ന് കരുതി അല്ലെ, അവിടെ സീ പീ എം സ്ഥാനാര്‍ഥി നിര്‍ണ്ണയവും പാളി, ഒടുവില്‍ അത് നാടാര്‍ നായര്‍ ആയി മാറുമോ എന്ന് സംശയിക്കുന്നു , ലീഗുകാര്‍ വിദ്യാഭ്യാസം സ്വന്തക്കാരെ തിരുകാനുള്ള ഒരു വകുപ്പാക്കി മാറ്റി ഇത് ഭൂരിപക്ഷം യു ഡീ എഫിനെതിരെ തിരിയാന്‍ കാരണമാക്കി , അവര്‍ക്ക് നെയ്യ്യട്ടിന്‍ കര ഇലക്ഷന്‍ വരെ വെയിറ്റ് ചെയ്യാമായിരുന്നു , ഇന്നലെ അരിവാള്‍ ചുട്ട്ടികാ അയാള്‍ ആള്‍ ഇന്ന് കൈപ്പത്തി ആകുന്നു, ആയാരാം ഗയാരാം കേരളത്തിലും ? മടുത്തു രാഷ്ട്രീയം സജീമിനെപ്പോലെ എനിക്കും