ബ്ലോഗർ ജെയിംസ് സണ്ണി പാറ്റൂരിന് അഭിനന്ദനങ്ങൾ
സൈബർ ലോകത്ത് നിന്ന് ഒരു എഴുത്തുകാരന് കേരള സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം; സാംസ്കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വട്ടിയൂർ കാവ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെ സെക്രട്ടറിയായി ബ്ലോഗറും കവിയുമായ ജെയിംസ് സണ്ണി പാറ്റൂർ നിയമിതനായി. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വന്നത്. ഈ വരുന്ന ഞായറാഴ്ച അദ്ദേഹം ചുമതലയേൽക്കും. യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുമ്പോൾ ഏതെങ്കിലുമൊരു സാംസ്കാരിക സ്ഥാപനത്തിന്റെ തലപ്പത്ത് എൻ.ജി.ഒ യൂണിയന്റെ മുൻസംസ്ഥാന പ്രസിഡണ്ടു കൂടിയായ ജെയിം സണ്ണി പാറ്റൂർ നിയമിതനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് അദ്ദേഹത്തെ തേടി ഈയൊരു അംഗീകാരം എത്തിയത്.
ബൂലോഗത്തിനും സൈബർ ലോകത്തിന് ആകെയും അഭിമാനിക്കാവുന്ന ഒരു സന്ദർഭമാണിത്.. ബ്ലോഗിലും ഫെയ്സ് ബൂക്കിലും മറ്റ് സൈബർ ഇടങ്ങളിലും സജീവ സാന്നിദ്ധ്യമാണ് ജെയിംസ് സണ്ണി പാറ്റൂർ. തീഷ്ണമായ കവിതകളിലൂടെ ബ്ലോഗിൽ സജീവമായ അദ്ദേഹം കവി എന്ന നിലയ്ക്കാണ് കുടുതൽ അറിയപ്പെടുന്നത്. അച്ചടിരൂപത്തിലും അദ്ദേഹത്തിന്റെ കവിതകൾ പുറത്തുവന്നിട്ടുണ്ട്. മുഖ്യധാരാ എഴുത്തുകാർക്ക് മാത്രമല്ല ഇ-എഴുത്തുകാർക്കും സംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തൊക്കെ നിയമിക്കപ്പെടാൻ അർഹതയുണ്ട്. ഇത് ഒരു നല്ല തുടക്കമാകട്ടെ. ബൂലോഗത്തിന് പ്രത്യേകമായിത്തന്നെ അഭിമാനിക്കാവുന്ന ഈ സന്തോഷ വാർത്ത ഞാൻ ഇവിടെ നിങ്ങൾ എല്ലാവരുമായും പങ്കുവയ്ക്കുന്നു.
ജെയിംസ് സണ്ണിസാറും ഞാനും തിരുവനന്തപുരത്തുകാരാണ്. എന്നാൽ ഞങ്ങൾ പരിചയപ്പെടുന്നത് ബ്ലോഗിലൂടെയാണ്. ആദ്യമായി നമ്മൾ തമ്മിൽ നേരിൽ കാണുന്നത് തിരൂർ തുഞ്ചൻപറമ്പിൽ ബ്ലോഗ്‌മീറ്റിനു പോയപ്പോൾ തലേദിവസം താമസിച്ച ഹോട്ടൽ മുറിയിൽ വച്ചാണ്. ഞാനും തബാറക്ക് റഹ്‌മാനും താമസിച്ച മുറിയിലേയ്ക്ക് അതേ ലോഡ്ജിൽ താമസിച്ചിരുന്ന ജെയിംസ് സാർ വന്ന് നമ്മളെ പരിചയപ്പെടുകയായിരുന്നു. സാബു കൊട്ടോട്ടി നൽകിയ വിവരമനുസരിച്ചാണ് അദ്ദേഹം നമ്മളെ തേടി മുറിയിൽ എത്തിയത്. ബ്ലോഗ്‌മീറ്റ് കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് ഞങ്ങൾ മൂവരുമൊരുമിച്ച് പല ബസുകളിലും കയറിയിറങ്ങിയുള്ള ആ രാത്രിയാത്രയുടെ ഓർമ്മകൾ ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
അങ്ങനെ ബ്ലോഗിലൂടെ പരിചയപ്പെട്ട് എന്റെ അടുത്ത സുഹൃത്തും സഹോദരതുല്യനുമായി മാറിയ ജെയിംസ് സാറിന് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ ലഭിക്കുന്ന ഈ പുതിയ നിയോഗം ഭംഗിയായി നിർവഹിക്കുവാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നതോടൊപ്പംതന്നെ അദ്ദേഹത്തെപറ്റി ഇങ്ങനെ ചില നല്ല വാക്കുകൾ പറയാനുംകൂടി ഞാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു. സൈബർലോകത്തിനാകെയെന്നപോലെ വ്യക്തിപരമായും എനിക്ക് വളരെയേറെ സന്തോഷം നൽകുന്ന ഒന്നാണ് ജെയിംസ് സാറിനു ലഭിച്ചിരിക്കുന്ന ഈ അംഗീകാരം. ആ സന്തോഷം അങ്ങനെതന്നെ ഞാൻ എല്ലാവരുമായും പങ്കു വയ്ക്കുന്നു. ഗുരു ഗോപിനാഥ് നടന ഗ്രാമത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുക്കുന്ന ജെയിം സണ്ണി പാറ്റൂരിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
9 comments:
സന്തോഷകരമായ വാര്‍ത്തയാണല്ലോ
കൊള്ളാം. എല്ലായിടത്തും ബ്ലോഗര്‍മാര്‍ കയറട്ടെ...
(എന്‍.ജി.ഓ അസോസിയേഷന്‍ അല്ലെ?)
ആർ.കെ. തിരൂർ,
"എന്‍.ജി.ഓ അസോസിയേഷന്‍ അല്ലെ?"
അതെ, അസോസിയേഷൻ തന്നെ.
വളരെ സന്തോഷം തോന്നുന്നു. ജെയിംസിന് അനുമോദനങ്ങള്‍. വിവരം അറിയിച്ച സജീമിന് അഭിനന്ദനങ്ങളും.
ഗുരു ഗോപിനാഥ നാട്യ ഗ്രാമത്തില്‍ ഇപ്പോള്‍ കാര്യമായി ഒന്നും നടക്കുന്നില്ല അതിനി ജെയിംസ് പാറ്റൂര്‍ എന്തെങ്കിലും ചെയ്യുമെന്നും എനിക്ക് വിശ്വാസമില്ല , ഒന്നാമത് ഈ എന്‍ ജി ഓ അസോസിയേഷന്‍ കാരന്‍ ആയത് കൊണ്ട് (യൂണിയന്‍ ആണേല്‍ നോക്കാമായിരുന്നു അവര്‍ക്ക് തട്ടിപ്പും വെട്ടിപ്പും ഒക്കെ അറിയാം ഒരു കാര്യം നടത്താനും അറിയാം പൊളിക്കാനും അറിയാം) , രണ്ടാമത് ഇത്തരം സ്ഥാപനങ്ങള്‍ നടത്താനോക്കെ നല്ല പരിചയം വേണം , നടന കലയും ഒക്കെ ആയി ഒരു താദാത്മ്യം വേണം , എന്തെങ്കിലും ചെയ്യണമെന്നുള്ള അഭിവാന്ച്ച വേണം , ഇടത് വിരുദ്ധന്‍ ആണെങ്കിലും എനിക്ക് ഇപ്പോഴത്തെ യു ഡീ എഫ് ഭരണം മഹാ മോശം ആയിട്ടാണ് അനുഭവപ്പെടുന്നത് , ഒരു ഐഡിയയും ഇല്ല, ഒരു ദീര്‍ഘ ദ്ര്ഷ്ടി ഇല്ല, ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ഒന്ന് പോലും പരിഹരിക്കുന്നില്ല , എന്നാല്‍ പോകട്ടെ അല്‍പ്പം അഴിമതി നടത്തു അതും ഇല്ല, ടീ എം ജേക്കബിന്റെ മോന്‍ സിവില്‍ സപ്ലൈസ് ഒക്കെ വെറും ഡെഡ് ബോഡി ആക്കി ഇട്ടിരിക്കുന്നു , ഈ ടീ പി വധം നടത്തിയ വിവരക്കേട് കൊണ്ട് മാത്രം ആണ് യു ഡീ എഫ് ഭരണം മുന്നോട്ട് പോകുന്നത്
സുശീൽ,
"രണ്ടാമത് ഇത്തരം സ്ഥാപനങ്ങള്‍ നടത്താനോക്കെ നല്ല പരിചയം വേണം , നടന കലയും ഒക്കെ ആയി ഒരു താദാത്മ്യം വേണം"
ഓ, അതിലൊന്നും വലിയ കാര്യമില്ല. താല്പര്യം, ആത്മാർത്ഥത ഇതൊക്കെയാണു വേണ്ടത്.അത് ജെയിംസ് സാറിനുണ്ടാകും എന്നാണെന്റെ വിശ്വാസം. നമ്മുടെ മന്ത്രിമാരൊക്കെ ഭരിക്കുന്ന വകുപ്പുകളിൽ അവർക്ക് വല്ല പരിചയവുമുണ്ടായിട്ടാണോ ഓരോ വകുപ്പിൽ മന്ത്രിയാകുന്നത്? ഭരണം എന്നത് ഒരു ഭരണാധികാരി ഒറ്റയ്ക്ക് നടത്തുന്നതല്ലല്ലോ. സഹായിക്കാൻ പലരുമുണ്ടാകുമല്ലോ. സംഗീതം ആസ്വദിക്കുവാനും അതിനെ പ്രോത്സാഹിപ്പിക്കുവാനും ഗാന ഭൂഷണം വേണ്ട. അതുപൊലെ നൃത്തം ആസ്വദിക്കുവാനും അതിനെ പ്രോത്സാഹിപ്പിക്കുവാനും നൃത്തം പഠിക്കണമെന്നില്ലല്ലോ. താല്പര്യം, ആത്മാർത്ഥത ഇവയുണ്ടെങ്കിൽ ഏതു വകുപ്പും നന്നായി ഭരിക്കാം. പുതിയ ആശയങ്ങൾ നടപ്പിലാക്കാം.
ആശംസകൾ ആറിയിക്കുക കൂടി ചെയ്യണം.
ഉദയ ശങ്കറിനു ശേഷം ഇൻഡ്യ കണ്ട
മഹാനായ നാട്യചാര്യന്റെ പേരിലുള്ള
ഈ സാംസ്ക്കാരിക സ്ഥാപനത്തിൽ
ഗുരു ഗോപിനാഥ് ആവിഷ്ക്കരിച്ച കേരള
നടനം ഉൾപ്പെടെ വിവിധ നൃത്ത വിഭാഗ
ങ്ങളുടെ ക്ലാസുകൾ ഇവിടെ നടന്നു വരുന്നു.
കൂടാതെ ശാസ്ത്രീയ സംഗീതം , തബല ,
കീ ബോർഡു് , തുടങ്ങിയവയും പഠിപ്പിക്കുന്നു
അതിലുപരി ഗുരു ഗോപിനാഥ് നാഷ
ണൽ ഡാൻസു് മ്യൂസിയത്തിന്റെ പണി ദ്രുത
ഗതിയിൽ പുരോഗമിച്ചു വരുന്നു . 28000
സ്ക്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മൂന്നു നിലകളിലായി 11 ബൃഹത്തായ ഗാലറികളിൽ
ഭാരതീയ നൃത്ത , സംഗീത കലകളുടെ പ്രദർ
ശനം മ്യൂസിയത്തിൽ ഒരുക്കുന്നതാണു് . ഏറ്റവും
വലിയസവിശേഷത ലണ്ടനിലെ പോലെയുള്ള
വാക്സു് മ്യൂസിയമാണു്.കേന്ദ്ര സർക്കാരിന്റെ സഹാ
യവും സംസ്ഥാന സർക്കാരിന്റെ സഹായവും ലഭിക്കുന്നതിനാൽ മ്യൂസിയം പണി 60 ശത
മാനംപിന്നിട്ടു കഴിഞ്ഞു. 4ഡി തീയേറ്റർ
മറ്റൊരു സവിശേഷതയാണു് ശ്രീ സുശീലനെ
ഹൃദയപൂർവ്വം നടന ഗ്രാമത്തിലേക്കു ഞാൻ
സ്വാഗതംചെയ്യുന്നു .ദിവസങ്ങൾക്കുള്ളിൽ
അപ്ഡേറ്റു ചെയ്തു പുതുതായി ലാഞ്ച്
ചെയ്യുന്ന വെബ് സൈറ്റിൽ കൂടുതൽ വിവര
ങ്ങളും ചിത്രങ്ങളും ലഭ്യമാണു്.
വളരെ സന്തോഷം നല്‍കുന്ന വാര്‍ത്ത. അഭിനന്ദനം കവേ.
Post a Comment