Friday, August 31, 2012

ആർ.എസ്.എസ് അക്രമം ഗാനമേള ട്രൂപ്പിനുനേരെ

ഗാനമേള ട്രൂപ്പിനുനേരെ ആർ.എസ്.എസ് അക്രമം

ഹരിപ്പാട്ട് ഗാനമേള ട്രൂപ്പിനു നേരെ ആർ.എസ്.എസ് അക്രമം. ആർ.എസ്.എസിന്റെ ശാഖാ ഗാനം ആലപിക്കാത്തതിനാലാണത്രേ അക്രമം. പരിക്കേറ്റ ട്രൂപ്പംഗങ്ങൾ ആശുപത്രിയിൽ. ഗാനമേള സംഘത്തിന് ലക്ഷങ്ങളുടെ നഷ്ടം. എസ്.എൻ.ഡി.പി സംഘടിപ്പിച്ച ഒരു പരിപടിയിലാണ് ഈ  അക്രമം നടന്നിരിക്കുന്നത്. അവിടെയുള്ള ഒരു  ഗുരു മന്ദിരവും അക്രമികൾ  അടിച്ചു തകർത്തുവത്രേ! ഒരു ഹിന്ദു സംഘടന നടത്തിയ പരിപാടിയ്ക്കു  നേരേ തന്നെയാണ് ഹിന്ദുത്വത്തിന്റെ വക്താക്കളായ  ആർ.എസ്.എസിന്റെ  അക്രമം.

വിപ്ലവ ഗാനം ആലപിക്കാത്തതിന്റെ പേരിൽ സി.പി.ഐ.എമ്മുകാർ ഏതെങ്കിലും ഗാനമേള ട്രൂപ്പിനു നേരേ ആക്രമണം നടത്തിയതായി കേട്ടിട്ടില്ല. മാർക്സ്സ്റ്റ് അക്രമത്തിനെതിരെ സദാ വാ പൊളക്കുന്നവർ ഹരിപ്പാട്ടെ ഈ അക്രമത്തിനെതിരെ പ്രതികരിക്കുമോ? ആർ.എസ്.എസ് നേതാക്കളുടെ അറിവോടെയാണ് ഈ അക്രമമെന്ന് കരുതുന്നില്ല. മദ്യപാനികളോ മറ്റോ ആയിരുന്നിരിക്കണം. എനിക്കറിയാവുന്ന തരത്തിൽപെട്ട ആർ.എസ്.എസ് നേതാക്കളാരും ഇത്തരം ഒരു അക്രമത്തിന് സംഘം പ്രവർത്തകരെ പറഞ്ഞുവിടില്ല എന്നാണ് വിശ്വാസം. ഹരിപ്പാട്ടെ ഈ അക്രമത്തെ ആർ.എസ്.എസും, ബി.ജെ.പിയുമൊക്കെ അപലപിക്കുമോ? ഈ  അക്രമികളെ സംഘത്തിൽ നിന്നു പുറത്താക്കുമോ?   അറിയാൻ താല്പര്യമുണ്ട്.

ഹരിപ്പാട്ട് നടന്ന  ഈ  ആർ.എസ്.എസ് അക്രമത്തെ അപലപിച്ച്  വാർത്താ ചാനലുകൾ  ഈ വിഷയം ഇന്ന് ചർച്ചയ്ക്കെടുക്കുമോ? അതിനുള്ള ധൈര്യം അവർക്കുണ്ടോ? അതോ ഈ അക്രമത്തിനു പിന്നിൽ  മാർക്സിസുകാരല്ലാത്തതുകൊണ്ട് തീരെ ഒറ്റപ്പെട്ടതും അപ്രധാനവുമായി കരുതി അവഗണിക്കുമോ? അറിയാൻ ആഗ്രഹമുണ്ട്. അതുകൊണ്ട്  ഇവിടുത്തെ  ഓരോ വാർത്താ ചാനലുകാരോടും ചോദിക്കുവാനുള്ളത്  താങ്കളുടെ ചാനൽ ഈ വിഷയം ഗൌരവത്തിലെടുത്ത് ചർച്ചയ്ക്കു വയ്ക്കാൻ തയ്യാറുണ്ടോ എന്നാണ്.

11 comments:

Anonymous said...

ആര്‍ എസ് എസ്, ബീ ജെ പി എന്ന് പറയുന്ന സംഘടനകള്‍ ക്ലച്ചു പിടിക്കാത്ത പ്രധാന കാരണം ഇവ ഒക്കെ തന്നെ ,ഡിഫിയിലും എസ് എഫ് ഐയിലും വിദ്യാഭ്യാസം ഉണ്ടെങ്കിലും ചിന്തിക്കാനുള്ള കഴിവ് അടിയറ വച്ചവര്‍ ആണ് , ആര്‍ എസ് എസിലോ വിദ്യാഭ്യാസവും ഇല്ല വിവരവും ഇല്ല ഉള്ളത് അഹങ്കാരം ,ധാര്‍ഷ്ട്യം ,മറ്റു മതക്കാരോടുള്ള അസഹിഷ്ണുത, ഹിന്ദുവില്‍ തന്നെ കാവി ഉടുക്കാത്തവനോടുള്ള അസഹിഷ്ണുത , കുറെ ആട്ടോക്കാരന്മാര്‍ക്കും മറ്റും ഗുണ്ടായിസം കാട്ടാനുള്ള ഒരു ലേബല്‍ ആണ് ആര്‍ എസ് എസ് , ഇവരെ ഒതുക്കുന്നതും ഹിന്ദുക്കള്‍ തന്നെ. കമ്യൂണിസം തകരുമ്പോള്‍ വളരുന്നതും ഇവര്‍ തന്നെ, അതാണ്‌ നെയ്യാടിന്‍ കരയില്‍ കണ്ടത് , കേരളത്തില്‍ വലിയ ഒരു സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാകുന്നുണ്ട്, മദ്യപാനം കാരണം കുടുംബങ്ങള്‍ തകരുന്നതും ഹിന്ദുക്കളില്‍ ആണ് , അപ്പോള്‍ സ്വാഭാവികമായും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ക്രിസ്ത്യന്‍ , മുസ്ലീം സമുദായതിനോടു ഹിന്ദു ക്കളിലെ ഒരു വിഭാഗം അസൂയാലുക്കള്‍ ആകുന്നു, സംഘടിത ശക്തി കൊണ്ട് അവര്‍ പിന്നെയും ഉയരുന്നു ഇത് വീണ്ടും അസഹിഷ്ണുത ആളിപ്പടര്തുന്നു, യു ഡീ എഫ് ഭരണം പൊതുവേ എല്ലാക്കാലവും ഹിന്ദുക്കളെ ക്കാള്‍ മൈനോറിടികള്‍ ക്കാണ് അനുകൂലം, എല്‍ ഡീ എഫിന് തുടര്‍ന്നു ഭരണം കിട്ടുന്നതും ഇത് കൊണ്ട് തന്നെ , എല്‍ ഡീ എഫ് ഭരണം ഹിന്ദുവിന് ഗുണം ഇല്ലെങ്കിലും ദോഷം ഇല്ല , ഹിന്ദു വോട്ട കൊണ്സന്ട്രെടു ചെയ്യുന്നത് കൊണ്ടാണ് എല്‍ ഡീ എഫ് അധികാരത്തില്‍ മാറി മാറി വരുന്നത് , (എല്‍ ഡീ എഫില്‍ അടുത്ത ഒരു നൂറു കൊല്ലത്തില്‍ മുഖ്യമന്ത്രി ആയി ഒരു ക്രിസ്ത്യന്‍ അല്ലെങ്കില്‍ മുസ്ലീം വരാന്‍ പോകുന്നില്ല ) , ചാനലുകളുടെ തലപ്പത്തുള്ളവര്‍ പലരും ഇവരുടെ അക്രമങ്ങള്‍ ഒരു ചര്‍ച്ചാ വിഷയം ആയി പോലും പരിഗണിക്കുന്നില്ല അതിനു ടീ ആര്‍ പി കിട്ടാനേ പോകുന്നില്ല ആര്‍ എസ് എസ് ഇതൊക്കെ ആണെന്ന് എല്ലാവര്ക്കും അറിയാം എന്നത് തന്നെ കാരണം

Echmukutty said...

ഗാനമേളയേ ഇഷ്ടമില്ലെങ്കില്‍ പിന്നെ .........

ഞാന്‍ പുണ്യവാളന്‍ said...

ഇതു എന്ത് നാടായി പോകുകയാണ് കേരളം ഹും

Karyavahak said...

ഏതോ കൊലപാതക കേസിലെ പ്രതികള്‍ മദ്യപിച് അഴിഞ്ഞാടിയതാണ് , ആര്‍ എസ് എസിന് ബന്ധമില്ല

ഇ.എ.സജിം തട്ടത്തുമല said...

കാര്യവാ‍ഹക്കിനു നന്ദി. യഥാർത്ഥ കാര്യവാഹക്ക് ആണെങ്കിൽ സന്തോഷം. സംഗതി ആശയപരാമായി ആർ.എസ്.എസിനോട് അഭിപ്രായ വ്യത്യാസമുണ്ട്. അവർ ഹിന്ദുരാഷ്ട്രവാദികളാണ്. യുക്തിവാദികളുടെ യോഗത്തിൽ അതിക്രമിച്ചു കയറി പ്രശ്നമുണ്ടാക്കുന്ന അനുഭവങ്ങളുമൂണ്ട്. യുക്തിവാദികൾ പടയുന്ന അതേ കാര്യങ്ങൾ സി.പി.ഐ.എമ്മുകാർ യോഗം നടത്തി പ്രസംഗിച്ചാലും അവിടെ അതിക്രമിച്ചു കയറാറുമില്ല. പാവം കായികശേഷിയില്ലാത്ത ഇത്തിരിപ്പോന്ന യുക്തിവാദികളെ ആർക്കും ആക്രമിക്കാമല്ലോ. എങ്കിലും ഗാനമേള പോലുള്ള കലാപരിപാടികളിലൊന്നും ആർ.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെ ആരും കടന്നുകയറി ആക്രമിക്കാറില്ല. ആർ.എസ്.എസുകാർ വർഗ്ഗീയ വാദികളാണെങ്കിലും സംഘം പ്രവർത്തകർ പല കാര്യങ്ങളിലും പൊതുവേ മാന്യന്മാർ ആണ്. അത് അംഗീകരിക്കുവാൻ ഈയുള്ളവനു വൈമനസ്യം ഇല്ല. ഈയുള്ളവന്റെ നാട്ടിൽ യുക്തിവാദിസംഘം നടത്തിയ യോഗത്തിനു ഇവിടുത്തെ ആർ.എസ്.എസ് പ്രവർത്തകർ നല്ല സപ്പോർട്ട് നൽകിയ അനുഭവവും ഈയുള്ളവനുണ്ട്. എങ്കിലും ആ ഗാനമേളയിൽ കയറി ആക്രമണം നടത്തിയവർക്ക് നിങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളുമായി യാതൊരു ബന്ധവും ഉണ്ടാവാനിടയില്ല. എടുത്തുകളഞ്ഞ് മാനം രക്ഷിക്കൂ. ആശയങ്ങളും അക്രമവും തമ്മിൽ ഒരിക്കലും യോജിക്കില്ല. സത്യം സത്യമായിത്തന്നെ മാർക്സിസ്റ്റുകാരനായ ഞാൻ പറയും. ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് ഇഷ്ടപ്പെടാതിരിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം മാത്രം!

Anonymous said...

സുശീലന്, 1925 നാഗ്പൂരില്‍ ആര്‍ എസ് എസ് തുടങി . 1925 തഷ്കന്ട്ടില്‍ ഇന്ത്യന്‍ കാമ്മുനിസ്റ്റു പാര്‍ട്ടി തുടങി. കേവലം 3 സ്റ്റെട്ടുകളില്‍ മാത്രമായി ഒതുഗി. സംഗപരിവര്‍ 40 ഓളം വിദേശ രാജ്യങ്ങളില്‍ ഉളപ്പടെ പ്രവ്ര്തികുന്നു. നിങള്‍ എട്ടവട്ടത്തില്‍ ഉള്ള ഓട്ടോക്കാരെ മാത്രമേ കണ്ടിട്ടുല്ലയിരിക്കും. പിന്നെ അഹങ്കാരം ,ധാര്‍ഷ്ട്യം ,മറ്റു മതക്കാരോടുള്ള അസഹിഷ്ണുത, ഇവയെല്ലാം ചെറുക പിണറായി വിജയന് ആണ്. കുറെ പദാവലികള്‍ തന്നെ അദ്ദേഹവും പരിവാരങ്ങളും പുറത്തു എരക്കിയിട്ടുണ്ടല്ലോ നിക്രിഷ്ട്ടജീവി, കുലം കുത്തി, ശുംഭന്‍.... ആദ്യം എന്താണ് ആര്‍ എസ് എസ് എന്ന് പഠിക്കൂ. സ്വയം അറിവൂനെടിയിട്ടു പോരെ വിമര്സനം...

Anonymous said...

ഇ.എ.സജിം തട്ടത്തുമലക്ക്, നിങള്‍ അഭിമാനത്തോടെ പറയുന്ന സി പി എം കാരനല്ലോ കേരളത്തിലെ ഏറ്റവും വലിയ കൊലപാതകികള്‍.. ഇപ്പോള്‍ ജധയയിട്ടല്ലേ സി പി എം നേതാക്കന്മാര്‍ ജയിലിലേക്ക് പോകുന്നത്. ഉന്മൂലനം ആര്‍ എസ് എസിന്റെ സിദ്ധംന്തം അല്ല. ടി പി , ഫസല്‍, ശുക്കൂര്‍ ഇവയെല്ലാം 2012 ഗോളുകള്‍ ആണ് . ഇടുക്കി മണിയോട് ചോദിച്ചാല്‍ പഴയാകന്ക്കുംകിട്ടും. സി പി എം മാത്രം മതി മറ്റാരും ഒരു ആശയവും പ്രച്ചരിപ്പികേണ്ട എന്നാ ഫാസിസ്റ്റ് ചിന്താഗതി സജിം പാര്‍ട്ടിക് മാത്രമേ അവകാശ പ്പെടന്പട്ടൂ. പിന്നെ ആര്‍ എസ് എസിന്റെ കായിക ശേഷി ഏറ്റവുംകൂടുതല്‍ അനുഭവിച്ചതു സി പി എം ആണ്. അത് നിങള്‍ ഇരന്നു വാങ്ങിയതും ....

ഇ.എ.സജിം തട്ടത്തുമല said...

അക്രമം കൊണ്ട് ആർക്കും ഒരാശയത്തെയും സംരക്ഷിക്കാനാകില്ലെന്നു അഭ്യസ്ത വിദ്യരായ പുതുതലമുറ കാട്ടിത്തരും. പണ്ടത്തെ പോലെ ആരെയും കിട്ടില്ല. പഴയ പെരുമയിൽ കുറച്ചുനാൾ കൂടി എല്ലാവർക്കും എല്ലാവരെയും പേടിപ്പെടുത്താം. ഒന്നിനേക്കൾ ഭീകരമായി മറ്റൊന്നു വരുമ്പോൾ പഴതിൽ ചിലത് പത്തി മടക്കുകയും ചെയ്യും. അതൊക്കെ സ്വാഭാവിക സത്യങ്ങളാണ്. എല്ലാവരും ദാഹിക്കുന്ന ചോരയ്ക്ക് എന്തെങ്കിലും മെച്ചം കാണും. അതുകൊണ്ട് സി.പി.ഐ.എം ഉയർത്തിപ്പിടിക്കുന്ന ആശയം എന്നും നില നില നിൽക്കും.

വേദി കയറി അടിച്ചത് ശരിയോ തെറ്റോ എന്ന് ഇവിടെ ആരും പറഞ്ഞുകാണാത്തത് ദൌർഭാഗ്യകരം.

Anonymous said...

പ്രിയ അനോണി,

മാർക്സിസ്റ്റുകാരുടെ കായിക ശേഷി ഇരന്നു വാങ്ങുന്നതിൽ ആർ.എസ്.എസ് കാരും മോശമല്ല. അപ്പോൾ രണ്ടും വെട്ടിപ്പോയി!

Anonymous said...

അനോണി ഫ്രണ്ട്,

ആയിരത്തി തൊള്ളായിരത്തി ഇരുപത്തഞ്ചിൽ രൂപം കൊണ്ട ആർ.എസ്.എസിനു മാത്രമല്ല, ഈ അടുത്തിടെ മാത്രം രൂപം കൊണ്ട എൻ.ഡി.എഫിനും ലോകം മുഴുവൻ വ്യാപിച്ച ശൃംഘലകൾ ഉണ്ട്. മത തീവ്രവാദ സംഘടനകൾക്ക് എളുപ്പം വളരാൻ കഴിയും. അതിനുള്ള സാമ്പത്തികശ്രോതസ്സുകൾക്കും അന്തർദേശീയ സ്വഭാവമുണ്ട്. അതിൽ അദ്ഭുതമൊന്നുമില്ല. കമ്മ്യൂണിസ്റ്റുകാർക്ക് അത്ര വേഗം ഒരു സമൂഹത്തിൽ വേരുറയ്ക്കാനാകില്ല. അതൊരു ദൌർബല്യമല്ല. ലോകം ഇന്നും മതാന്ധതയുടെ പിടിയിലാണ്. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിൽ ഒരു വിഭാഗത്തെ മതത്തിന്റെ പേരു പറഞ്ഞ് അതിവേഗം സ്വാധീനിക്കുവാൻ മതാധിഷ്ഠിത സംഘടനകൾക്ക് കഴിയും എന്ന യാഥാർത്ഥ്യത്തെ മറികടന്നു വേണം കമ്മ്യൂണിസ്റ്റുകൾക്കും മറ്റ് മതേതര പ്രസ്ഥാനങ്ങൾക്കും വളരാൻ. അതിനു സമയമെടുക്കും. പക്ഷെ ഒരിക്കൽ യഥാർത്ഥ ശരി വിജയിച്ചല്ലേ പറ്റൂ. മത ഗ്രന്ധങ്ങളിൽ പോലും തിന്മ ആത്യന്തിക വിജയം നേടിയ ചരിത്രമില്ല. ചരിത്ര്യം ആവശ്യപ്പെടുന്ന നന്മകൾ അല്പം താമസിച്ചാണെങ്കിലും വിജയം നേടും.

orkid said...

അനോണി ഫ്രണ്ട് പറഞ്ഞത് വളരെ ശെരിയാണ് .അത് തന്നെ സത്യം ....