ആഗോള സ്വപ്നങ്ങൾ
ആഗോള ക്രിസ്തുരാഷ്ട്രം
ക്രിസ്ത്യാനികളിൽ ചിലരുടെ
സ്വപ്നമാണ്;
സ്വപ്നങ്ങളെ പ്രതിരോധിക്കുവാനാകില്ലല്ലോ!
ആഗോള ക്രിസ്തുരാഷ്ട്രം
ക്രിസ്ത്യാനികളിൽ ചിലരുടെ
സ്വപ്നമാണ്;
സ്വപ്നങ്ങളെ പ്രതിരോധിക്കുവാനാകില്ലല്ലോ!
ആഗോള മുസ്ലിംരാഷ്ട്രം
മുസ്ലിങ്ങളിൽ ചിലരുടെ
സ്വപ്നമാണ്
സ്വപ്നങ്ങളെ പ്രതിരോധിക്കുവാനാകില്ലല്ലോ!
ആഗോള ഹിന്ദുരാഷ്ട്രം
ഹിന്ദുക്കളിൽ ചിലരുടെ
സ്വപ്നമാണ്;
സ്വപ്നങ്ങളെ പ്രതിരോധിക്കുവാനാകില്ലല്ലോ!
ഇഹലോകത്ത് സ്വപ്നരാജ്യം
പരലോകത്ത് സ്വർഗ്ഗ രാജ്യം
എത്ര മനോഹരം!
എല്ലാവരും സ്വപ്നജീവികൾ തന്നെ!
ചിലചില സ്വപ്നങ്ങൾക്കർത്ഥങ്ങളുണ്ടായാൽ
നരകങ്ങളെല്ലാം നമുക്ക് സ്വന്തം!
എന്തായാലും.....
ആഗോള മനുഷ്യരാഷ്ട്രസ്ഥാപനം ദുഷ്കരംതന്നെ;
മാനവികവാദികൾക്ക്
തൊട്ടാൽ പൊള്ളുന്ന
ഒരു പുണ്യഗ്രന്ഥത്തിന്റെയും
പിൻബലമില്ലല്ലോ!
മുസ്ലിങ്ങളിൽ ചിലരുടെ
സ്വപ്നമാണ്
സ്വപ്നങ്ങളെ പ്രതിരോധിക്കുവാനാകില്ലല്ലോ!
ആഗോള ഹിന്ദുരാഷ്ട്രം
ഹിന്ദുക്കളിൽ ചിലരുടെ
സ്വപ്നമാണ്;
സ്വപ്നങ്ങളെ പ്രതിരോധിക്കുവാനാകില്ലല്ലോ!
ഇഹലോകത്ത് സ്വപ്നരാജ്യം
പരലോകത്ത് സ്വർഗ്ഗ രാജ്യം
എത്ര മനോഹരം!
എല്ലാവരും സ്വപ്നജീവികൾ തന്നെ!
ചിലചില സ്വപ്നങ്ങൾക്കർത്ഥങ്ങളുണ്ടായാൽ
നരകങ്ങളെല്ലാം നമുക്ക് സ്വന്തം!
എന്തായാലും.....
ആഗോള മനുഷ്യരാഷ്ട്രസ്ഥാപനം ദുഷ്കരംതന്നെ;
മാനവികവാദികൾക്ക്
തൊട്ടാൽ പൊള്ളുന്ന
ഒരു പുണ്യഗ്രന്ഥത്തിന്റെയും
പിൻബലമില്ലല്ലോ!
9 comments:
മാനവികതയെക്കുറിച്ച് എല്ലാവരും ബോധവാന്മാര്‍ തന്നെയായിരിക്കും. തന്നില്‍ നിന്ന് പ്രപഞ്ചത്തോളം വികസിക്കുന്നതാണ് മനുഷ്യന്റെ ബോധം. ചിലപ്പോള്‍ അവന്‍ തന്നെ കുറിച്ച് മാത്രം ചിന്തിക്കുന്നു. അങ്ങനെ എല്ലാം തന്നില്‍ നിന്ന് തുടങ്ങുന്നു. പ്രപഞ്ചത്തില്‍ നിന്ന് തന്നിലേക്ക് തലകുത്തനെ ചിന്തിക്കാന്‍ സാധാരണക്കാര്‍ക്കാവില്ലാലോ..
പുണ്യഗ്രന്ഥങ്ങളുടെ സത്തയും സാരാംശവും വഴികാട്ടാത്ത മാനവികത = അരാചകത്വം.
ക്രിസ്തുവാദികള്‍,മുസ്ലീംവാദികള്‍,ഹിന്ദുവാദികള്‍, മാനവികവാദികള്‍ എല്ലാവരും വാദിക്കുകയാണ് ആരും ആരെയും അങ്ങീകരിക്കുന്നില്ല അതല്ലേ കുഴപ്പം
ആശംസകള്‍
http://admadalangal.blogspot.com/
ചുരുക്കത്തിൽ മനുഷ്യരാഷ്ട്രം ആർക്കും ആവശ്യമില്ല. എന്നാൽ എല്ലാവരും ജാതിമത ഭേദമില്ലാതെ ആഗ്രഹിക്കുന്നത് സ്വർഗരാജ്യവും. എന്തൊരു വിരോധാഭാസം. ഒരു നല്ല മനുഷ്യരാഷ്ട്രവും അതിൽ പരസ്പര ഐക്യവും സ്നേഹവുമുണ്ടെങ്കിൽ പിന്നെന്തിന് സ്വർഗരാജ്യം സ്വപ്നം കാണണം.
(തീർച്ചയായും Gopan Kumar പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു)
മനുഷ്യസ്നേഹമാണ് പുണ്യ മതം. അതു തന്നെയാണ് സ്വർഗ്ഗവും...
നന്നായി.
സ്വപ്നങ്ങളിൽ ചിലതിനർത്ഥങ്ങളുണ്ടായാൽ നരകങ്ങളാകും ചിലർക്കു സ്വന്തമെന്ന വാക്കുകളിലൂടെ ഇന്നത്തെ മനുഷ്യാവസ്ഥയെ തിരിച്ചറിയാന്‍ കഴിയുന്നു. ..
പള്ളിക്കരയിൽ,
പുണ്യഗ്രന്ഥങ്ങളുടെ സാരാംശം വേണ്ട വിധം മനസിലാക്കുന്നവരാണ് മാനവിക വാദികൾ. അവരിൽ മത വിശ്വാസികളും നിരീശ്വരകാദികളും മാനവികവാദികളും ഉൾപ്പെടും. പൂണ്യ ഗ്രന്ഥങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നവരാണ് ഇവിടെ വിമർശന വിധേയരാകുന്നത്. ക്രിസ്ത്യനും മുസ്ലീമും ഹിന്ദുവും യുക്തിവാദിയും മാനവികതാ വാദിയും എല്ലാം മനുഷ്യരാണെന്ന തിരിച്ചറിവിൽ നിന്നാണ് മാനവികവാദം ഉയിർ കൊള്ളുന്നത്.
കമന്റുകൾ ഇട്ട എല്ലാവർക്കും നന്ദി!
വിജയകുമാറിന്റെ അഭിപ്രായത്തിന് കീഴെ ഒരു കയ്യൊപ്പ് .
അതെ ഒരോരുത്തരുടേയും മത രാഷ്ട്ര സ്വപ്നങ്ങളിൽ തകരുന്ന മനുഷ്യ രാഷ്ട്രം. കവിത ഗംഭീരം. ഞാൻ ഇത്തരം ആത്മാർത്ഥതയുള്ള് കവിതകളെ സ്നേഹിക്കുന്നു
Post a Comment