Tuesday, November 27, 2012

ചിരിച്ചു ചിരിച്ച് ഊപ്പാടഞ്ചും വന്നു!

ഒരു കോമഡി ഷോ കണ്ടപ്പോൾ ചുമ്മാ എഴുതാൻ തോന്നിയത്.  

ചിരിച്ചു ചിരിച്ച് ഊപ്പാടഞ്ചും വന്നു.

എനിക്ക് സ്ഥിരമായി റ്റി.വി പരിപാടികളൊന്നും കാണാൻ കഴിയാറില്ല. രാത്രി കിട്ടുന്ന സമയത്ത് ചാനലുകൾ മാറിമാറി പിടിയ്ക്കാറുണ്ട്. വാർത്തയും വാർത്താധിഷ്ഠിത പരിപാടികളും കഴിഞ്ഞാൽ പിന്നെ ഞാനേറെ കാണുന്നത് കോമഡി ഷോകളാണ്. കോമഡി സീരിയലുകളും കാണാറുണ്ട്. ചിരിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യർ അപൂർവ്വമാണല്ലോ. ചില കോമഡി ഷോകൾ വെറും തറ പരിപാടികളാണ്. അവ കണ്ടാൽ ചിരിയല്ല കലിയാണു വരിക. എന്നാൽ ചിലതൊക്കെ കണ്ടാൽ ചിരിച്ചു ചിരിച്ച് നെഞ്ചിൻകൂട് തകരും.

ഇന്ന് രാത്രി മഴവിൽ മനോരമയിൽ കണ്ട ഒരു കോമഡി ഷോ കണ്ട് ചിരിച്ച് ചിരിച്ച് ചുമച്ചും കുരച്ചും ഇരുന്നുകൊണ്ടാണ് ഇതെഴുതുന്നത്. ഇന്നലെ ഇതിന്റെ ക്ലിപ്പിംഗുകൾ കണ്ടപ്പോഴേ തുടങ്ങിയ ചിരിയാണ്. ഇനി നാളത്തേതിന്റെ ക്ലിപ്പിംഗുകളും കണ്ടു. അതും മോശമാകില്ലെന്നു തോന്നുന്നു. കോമഡിയുടെ തീമുകളെയും അതിലെ സംഭാഷണങ്ങളെയും വേണമെങ്കിൽ നാലും മൂന്നും പറഞ്ഞ് വിമർശിക്കാം. പക്ഷെ വെറും ചിരിക്കാനുള്ള പരിപാടികൾ എന്ന രീതിയിൽ മാത്രം കണ്ടാൽ അവ നല്ല നേരം പോക്കുകൾ തന്നെ.കോമഡി പരിപാടികളുടെ കാര്യത്തിൽ ഉള്ളൂതുറന്നു ചിരിക്കുക എന്നതു മാത്രമാണ് പ്രേക്ഷകർക്കു ചെയ്യാനുള്ളത്.

മഴവിൽ മനോരമയിലെ മറിമായം എന്ന സീരിയലും ഇന്ന് ഏറെ പേർ കാണുന്നുണ്ട്. ഞാനും. അതിൽ പക്ഷെ അല്പം കളിയും കാര്യവുമുണ്ട്. ശരിക്കും നമ്മുടെ വ്യവസ്ഥിതികൾക്കെതിരെയുള്ള നല്ല പ്രതികരണങ്ങളാണ് മറിമായത്തിലെ ഓരോ എപ്പിസോഡുകളുടെയും പ്രമേയങ്ങൾ. സാധാരണ ഞാൻ സിനിമാ-സീരിയൽ നടീനടന്മാരെയൊന്നും ആരാധിക്കുന്ന ആളല്ല. പുതിയ നടീനടന്മാരെ പലരെയും എനിക്ക് തിരിച്ചുപോലും അറിയില്ല. അഭിനയം കൊള്ളാമെങ്കിൽ ഇഷ്ടപ്പെടും. ഇല്ലാത്തപ്പോൾ ഇല്ല. എന്നാൽ മറിമായത്തിലെ അഭിനേതാക്കളെ മാത്രമല്ല, അതിന്റെ പിന്നിലും മുന്നിലും പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.അത്രയ്ക്കിഷ്ടമാണ് എനിക്കാ പരിപാടി.

മറിമായത്തിലെ സ്ത്രീകഥാപാത്രമായ (രചനയെന്നാണ് പേരെന്നു തോന്നുന്നു) ആളെ എനിക്ക് വളരെ ഇഷ്ടമായി. ആ സംസാരവും ശരീര ഭാഷയുമെല്ലാം അപാരം തന്നെ. സൗന്ദര്യം മാത്രം കൈമുതലായി അഭിനയരംഗത്തേക്ക് വരുന്ന നടികൾക്കിടയിൽ രചന വേറിട്ടൊരനുഭവമാണ്. സൗന്ദര്യവും അഭിനയമികവും ഒരുപോലെ കൈമുതലുള്ള രചനയുടെ രൂപം മിനി സ്ക്രീൻ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇതുവരെ സ്ഥിരം നാം കണ്ടുവന്നിരുന്ന പല പരിപാടികളിൽ നിന്നും വ്യത്യസ്തമായി സാധാരണ ജനങ്ങൾക്ക് വളരെ പരിചിതമായ പ്രമേയങ്ങളാണ് മറിമായത്തിന്റെ പ്രത്യേകതകളിലൊന്ന്. ശരിക്കും ആക്ഷേപഹാസ്യം. സാമൂഹ്യ വിമർശനം ഹ്യൂമറിന്റെ സഹായത്തോടെ നിർവ്വഹിച്ചിരിക്കുകയാണ് മറിമായത്തിൽ.

മഴവില്ലിലെ തന്നെ തട്ടീം മുട്ടീം സീരിയലും ചിരിക്കു വകനൽകുനതാണ്. ഏഷ്യാനെറ്റിലെ കോടീശ്വ്വരൻ പരിപാടിയിൽ അവതാരകൻ സുരേഷ് ഗോപി എന്തൊരു ബഹളമായിരുന്നു. ആ പരിപാടി ഇപ്പോൾ ഇല്ലെന്നു തോന്നുന്നു. എന്നാൽ കൈരളിയിലെ പച്ചക്കുതിര അവതരിപ്പിക്കുന്ന സിദ്ദീക്കിനെ നോക്കൂ. എത്ര നല്ല ഒതുക്കത്തിലാണ് അദ്ദേഹം ആ പരിപാടി അവതരിപ്പിക്കുന്നത്. യാതൊരു ബഹളവുമില്ല. ദാ പോയി ദാ വന്നു എന്ന മട്ടിലുള്ള വൃത്തികേടുകൾ ഒന്നുമില്ല. കോടീശ്വരൻ കണ്ടപ്പോൾ തോന്നിയ വെറുപ്പ് പച്ചക്കുതിര കാണുമ്പോൾ ഇല്ല.

എനിക്കത്ര ഇഷ്ടപ്പെടാത്ത പരിപാടീകളാണ് മഴവില്ലിലെ വെറുതയല്ല ഭാര്യ, കൈരളിയിലെ അമ്മ അമ്മായിയമ്മ എന്നീവ. ഇ-ലോകവുമായി ബന്ധപ്പെട്ട പരിപാടികൾ ഏതു ചാനലിൽ വന്നാലും ഞാൻ കാണും. ദർശന റ്റി.വിയിൽ ബ്ലോഗ്ഗർമാരെ പരിചയപ്പെടുത്തുന്ന ഒരു പരിപാടി തുടങ്ങിയിട്ടുണ്ട്. അതെനിക്ക് വളരെ ഇഷ്ടമായി. ഇ-ലോകത്തെ എഴുത്തുകാരെയും ശ്രദ്ധിക്കാൻ ഏതെങ്കിലും ചാനൽ തയ്യാറാകുന്നല്ലോ. നന്ന്.ആ പരിപാടി ഞാനിനി സ്ഥിരം കാണും. എല്ലാ ചാനലുകളിലെയും എല്ലാ പരിപാടികളെയും കുറിച്ച് ഇപ്പോൾ വിശദമായി എഴുതുന്നില്ല. ഇന്നത്തെ ചിരിയുടെ ആവേശത്തിൽ ഇത്രയും എഴുതിയതാണ്. നല്ല ചാനൽ പരിപാടികൾ ഒരുക്കി അവതരിപ്പിക്കുന്നവർക്കെല്ലാം അഭിനന്ദനങ്ങൾ!

7 comments:

നിസാം ഇല്യാസ്‌ തട്ടത്തുമല said...

Hmmm rathri urakkam illalle Sir. ... Ethu comedy show anu?

ajith said...

കൊള്ളാം.
മറിമായമൊന്ന് കാണട്ടെ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

മറിമായവും രചനയും ഒരു സംഭവം തന്നെയാണ്. ആ കൊച്ചിനെ ഇതു പോലുള്ള വേഷങ്ങളിൽ തളച്ചിട്ടില്ലെങ്കിൽ നല്ലൊരു ഭാവി കാണുന്നുണ്ട്. മനോരമ എന്നതു തന്നെ ഇഷ്റ്റമില്ലാത്ത വാക്കായിരുന്നെങ്കിലും മഴവ്ല്ലു കൊള്ളാം.. എന്നല്ല, നന്നായിട്ടുണ്ട്. വെറുതെയല്ല ഭാര്യ പോലുള്ള ചില വളിപ്പുകൾ ഉണ്ടെങ്കിലും വ്യത്യസ്തവും രസകരവും ആയ നിരവധി പരിപാടികൾ ഉണ്ട്..

sangeetha said...

oru thurannezhuth...ishtaayi..

Typist | എഴുത്തുകാരി said...

എനിക്കും വളരെ ഇഷ്ടമുള്ളതാണീ പരിപാടി. സ്ഥിരം കാണാറുണ്ട്. ശരിക്കും ചിരിക്കാന്‍ വകയുള്ളതു്.

റാണിപ്രിയ said...

hi hi

Unknown said...

Ishtamulla parupadikal pala chanalil ore samayathu varum Veetil Serialum Kananam.Angane IPO oru parupadiyum Kanan patunilla. Oru TVyum koode medikanam IPO GOVINDa adichiripaanu