ദർശനാ ടി.വിയിലെ ഇ-ലോകവും ബ്ലോഗ്ഗർ ഓഫ് ദി വീക്കും
വിനീതവിധേയൻ ഞാനവർകളുമായുള്ള ദർശന ടി.വിയിലെ ഇന്റർവ്യൂ നാളെയാണ് (14-2-2013 വ്യാഴാഴ്ചയാണ്) ആദ്യം കാണിക്കുക.
വ്യാഴം രാത്രി 7 മണിയ്ക്കും11 മണിയ്ക്കും പിറ്റേന്ന് (15-2-2013 വെള്ളിയാഴ്ച) രാവിലെ10-30നും വൈകുന്നേരം
4-30 നും ഇ-ലോകം പരിപാടിയും ബ്ലോഗ്ഗർ ഓഫ് ദ വീക്കും ദർശനയിൽ ദർശിക്കാം. കേബിൾ ടി.വി
ഉള്ളിടത്തെല്ലാം ദർശന കിട്ടുന്നുണ്ട്. മറ്റുള്ളവയിൽ കിട്ടുന്നുണ്ടോ എന്നറിയില്ല. ടി.വിയിൽ
കിട്ടാത്തവർക്ക് നെറ്റിൽ തൽസമയം ദർശന കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
ഒരു എളിയ ബ്ലോഗ്ഗർ എന്ന നിലയിൽ ദർശനാ ടി.വിയെപ്പറ്റി ഏതാനും
നല്ല വാക്കുകൾ പറയണമെന്ന് അടുത്ത് കുറച്ചുനാളായി
വിചാരിക്കുന്നു. അതിനുള്ള പ്രചോദനം ബൂലോഗത്തിന് അവർ നൽകുന്ന അംഗീകാരവും പ്രോത്സാഹനവുമാണ്. ഏതെങ്കിലും
ഒരു ദൃശ്യ മാധ്യമത്തിൽ നിന്ന് ബൂലോഗത്തിനും ബ്ലോഗ്ഗർമാർക്കും ഇങ്ങനെ അകമഴിഞ്ഞൊരു പ്രോത്സാഹനവും
പ്രചാരവും നൽകുന്നത് ദർശനാ ടി.വിയാണ്. അതുകൊണ്ട്
അതേപ്പറ്റി അല്പം ചിലതെഴുതാൻ ഇനി വൈകിപ്പിക്കുന്നില്ല. ഇപ്പോൾ ഞാൻ അതിനു കടമപ്പെട്ടുമിരിക്കുന്നു. ഒരു പാലമിട്ടാൽ
അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമുക്കൊരു സന്തോഷം തരുന്നവരോട് നാം ഒരു താങ്ക്സ് എങ്കിലും
പറയുന്നത് നമ്മൾ അനുവർത്തിക്കുന്ന-അനുവർത്തിക്കേണ്ടുന്ന- നല്ല ശീലങ്ങളിൽ ഒന്നാണല്ലോ. അങ്ങനെ ഒരു താങ്ക്സ്
ആണ്, ഒരു നന്ദിവാക്കാണ് ഈ ലേഖനം.
ഇതിനകം മലയാളബൂലോഗം അതിന്റെ ബാലരിഷ്ടതകൾ മാറി വളർന്നു വികാസം
പ്രാപിച്ചിട്ടുണ്ട്. അതിപ്പോഴും വളർന്നുകൊണ്ടുതന്നെയിരിക്കുന്നു. ബ്ലോഗ് ഉൾപ്പെടെ ഇന്റർനെറ്റുമായി
ബന്ധപ്പെട്ട നവമാധ്യമങ്ങളുടെ പ്രാരംഭദശകളിൽ മറ്റ് പരമ്പരാഗത മാധ്യമങ്ങൾ അഥവാ മുമ്പേവന്നമാധ്യമങ്ങൾ
അവയെ അത്രകണ്ട് ഗൗരവമായി എടുത്തിരുന്നില്ല.
എന്നാൽ പിന്നീട് കണ്ണടച്ചാൽ ഇരുട്ടാകില്ലെന്ന തത്വത്തിൽ അല്പാല്പം ശ്രദ്ധിച്ചു തുടങ്ങി. പിന്നെപ്പിന്നെ അവയെ
തീരെ അവഗണിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യവുമായി എല്ലാവർക്കും പൊരുത്തപ്പെടേണ്ടി വന്നു.
എങ്കിലും നവ മാധ്യമങ്ങളോട് അച്ചടി മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും ഒരു നിഷേധാത്മക
സമീപനം ഏറെക്കാലം തുടർന്നു. അവരിൽ ചിലർ ഇപ്പോഴും
അങ്ങനെതന്നെ നിലകൊള്ളുന്നുണ്ട് എന്നതും മറച്ചു വയ്ക്കുന്നില്ല. നവമാധ്യമങ്ങളുടെ വളർച്ച
തങ്ങളുടെ പ്രാമാണികത്വത്തെ ഇല്ലാതാക്കുമെന്ന ഭയം മുൻവന്ന മാധ്യമങ്ങൾക്കുണ്ടായിരുന്നു.
ഇപ്പോഴുമുണ്ട്. ആ ഭയം അകാരണവുമല്ല. അസ്വാഭാവികവുമല്ല.
മാധ്യമ രംഗത്തെ കുത്തകയും വരേണ്യവർഗ്ഗ ചിന്തകളും നവമാധ്യമങ്ങളുടെ
വരവോടെ തകിടം മറിഞ്ഞു എന്നത് ഒരു യാഥാർത്ഥ്യമാണ്. മാധ്യമപ്രവർത്തനത്തിന് അംഗീകൃത യോഗ്യതകൾ
വേണമെന്ന നിബന്ധനകൾക്കും മിഥ്യാ ധാരണകൾക്കും നവമാധ്യമങ്ങൾ വഴി കേവലം എഴുത്തും വായനയും
മാത്രമറിയാമെന്ന മിനിമം യോഗ്യത മാത്രമുള്ളവർകൂടി ചുട്ട മറുപടി നൽകി. തുടർന്നും അത് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും. സർഗ്ഗാത്മകത അക്കഡമിക്ക് യോഗ്യതകളിലൂടെ മാത്രം
നേടിയെടുക്കാൻ കഴിയുന്നതാണന്ന ഒരു ധാരണ കൂറേ നാളുകളയി ബോധപൂർവ്വം
സമൂഹത്തിനുമേൽ അടിച്ചേല്പക്കപ്പെട്ടിരുന്നു. മലയാളത്തിൽ സാഹിത്യമെഴുതാൻ
മലയാളത്തിലും സംസ്കൃതത്തിലും ബിരുദമെടുക്കണമെന്നില്ലെന്നും
വാർത്തയെഴുതാനും വായിക്കാനും ജേർണലിസം പാസ്സാകണമെന്നില്ലെന്നും
സിനിമയെഴുതാനും സംവിധാനം ചെയ്യാനും പൂനയിൽ
പോകണമെന്നില്ലെന്നും മറ്റുമുള്ള ചില കാര്യങ്ങൾ മുമ്പേതന്നെ പലരും തെളിയിച്ചിട്ടുണ്ടെങ്കിലും നവ മാധ്യമങ്ങളുടെ
വരവോടെ അംഗീകൃതവും നിർദ്ദിഷ്ടവുമായ യോഗ്യതകൾ നേടുന്നവരേക്കാൾ സർഗ്ഗശേഷിയും കഴിവുമുള്ളവർ
സമൂഹത്തിൽ നിരവധിയുണ്ടെന്ന് മുമ്പത്തേക്കാൾ കൂടുതൽ തെളിയിക്കുവാൻ ഇന്ന് കഴിയുന്നു.
ഓരോ വ്യക്തിക്കും
ഇന്ന് സിറ്റീസൺ ജേർണലിസ്റ്റുകളായി മാറാൻ നവ മാധ്യമങ്ങൾ അവസരമൊരുക്കിയിരിക്കുന്നു. എന്തെങ്കിലും
കഴിവുകളുള്ളവർക്ക് അത് തെളിയിക്കുവാൻ ഇന്ന് ആരുടെ മുമ്പിലും ചെന്ന് സാറേ സാറേ വിളിക്കേണ്ടതില്ല.
സ്വന്തമായി ഓരോരുത്തർക്കും ഇന്ന് ഒന്നിലധികം മാധ്യമങ്ങൾ സോഷ്യൽനെറ്റ് വർക്കുകൾവഴി ലഭിക്കുന്നു.
അവയിൽ ഏറ്റവും ശക്തമായ ഒരു മാധ്യമമാണ് ബ്ലോഗ്.
ഞാൻ പറഞ്ഞുവന്നത് മറ്റ് മാധ്യമങ്ങൾ നവമാധ്യമങ്ങളോട് സ്വീകരിച്ചുവന്ന
സമീപനത്തെപ്പറ്റിയാണ്. ബ്ലോഗെത്ര വളർന്നിട്ടും ഇവിടെ മാതൃഭുമി ആഴ്ചപ്പതിപ്പിൽ ബ്ലോഗന എന്നൊരു പംക്തി തുടങ്ങിയത് ഒഴിച്ചാൽ ബൂലോഗത്തിന്
പ്രചോദനവും പ്രോത്സാഹനവും പ്രചാരവും ലഭിക്കത്തക്ക നിലയിലോ അവയെ തങ്ങൾക്കു കൂടി പ്രയോജനപെടുത്തക്ക നിലയിലോ മറ്റ് മാധ്യമങ്ങൾ
പുരോഗമിച്ചിരുന്നില്ല. ഒരു തരം അവഗണനതന്നെയായിരുന്നു ബ്ലോഗിനോട് പുലർത്തിയിരുന്നത്.
ഇപ്പോഴും വലിയ മാറ്റമില്ലെങ്കിലും സ്ഥിതിഗതികൾ മാറിവരുമെന്ന് പ്രതീക്ഷിക്കാവുന്ന ചിലതുണ്ടാകുന്നുണ്ട്.
ഇവിടെ ബ്ലോഗിനുശേഷം പ്രചാരം നേടിയതാണ് ഫെയ്സ് ബുക്ക്. എന്നാൽ ആ ഫെയ്സ് ബൂക്കിനെ മറ്റ്
മാധ്യമങ്ങൾ പ്രയോജനപെടുത്തുകയും അതിനു കുറച്ചൊക്കെ പ്രചാരവും പ്രോത്സാഹനവും നൽകുകയും
ചെയ്തു തുടങ്ങിയിട്ടും ബ്ലോഗിനോടുള്ള നിഷേധാത്മകമായ
സമീപനത്തിൽ വലിയമാറ്റമുണ്ടായില്ല.
യഥാർത്ഥത്തിൽ ഇന്നിപ്പോൾ നവ മാധ്യമങ്ങളും മുമ്പേ വന്ന മാധ്യമങ്ങളും
തമ്മിലുള്ള അതിർ വരമ്പുകൾ ഒക്കെ താനേ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങളും
പഴമാധ്യമങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ആശ്രയിക്കുന്നുണ്ട്. മിക്കവരും രണ്ടും ഒരേപോലെ
പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇന്ന് അച്ചടി മാധ്യമങ്ങളിലും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും
പ്രവർത്തിക്കുന്നവർ നല്ലൊരു പങ്ക് നവമാധ്യമങ്ങളിൽ
പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നവമാധ്യമങ്ങളുടെ അനന്തസാദ്ധ്യതകളെയും സ്വാതന്ത്ര്യത്തെയും
എല്ലാവരും ഇന്ന് തിരിച്ചറിയുന്നുണ്ട്. പരസ്പരം
ചൊറിയുന്നതുകൊണ്ട് ഇരു കൂട്ടർക്കും ഗുണമില്ലെന്ന തിരിച്ചറിവിലേയ്ക്ക് കാര്യങ്ങൾ കുറച്ചൊക്കെ
പുരോഗമിക്കുന്നുണ്ട് എന്നു കരുതാവുന്ന ചിലത് സംഭവിക്കുന്നുണ്ട്. ഇത് ശുഭസൂചകമാണ്.
ഇനി വീണ്ടും ദർശനയിലേയ്ക്ക്
വരാം. ദർശനയിലെ ഇ-ലോകം എന്ന പരിപാടിയുടെ ആദ്യഭാഗം മറ്റ്
സോഷ്യൽ നെറ്റ് വർക്കുകൾക്കും അതിന്റെ രണ്ടാം
പകുതിയിൽ അവതരിപ്പിക്കുന്ന ബ്ലോഗ്ഗർ ഓഫ് ദി വീക്ക് ബൂലോഗത്തിനും വലിയ അംഗീകാരവും പ്രോത്സാഹനവുമാണ്.
ബ്ലോഗിനും ബ്ലോഗ്ഗർമാർക്കും ഇത്രയും വലിയൊരു അംഗീകാരം ഏതെങ്കിലും ഒരു ദൃശ്യമാധ്യമത്തിൽനിന്ന്
ആദ്യമായി ലഭിക്കുന്നത് ദർശനാ ടി.വിയിലൂടെയാണ്. ഇത് മറ്റ് ചാനലുകൾക്കും മാധ്യമങ്ങൾക്കും ഒരു മാതൃകയുമാണ്. ദർശനയിൽ ഓരോ ആഴ്ചയും ഓരോ ബ്ലോഗ്ഗർമാരെയും അവരുടെ ബ്ലോഗുകളെയും
പരിചയപ്പെടുത്തുകയും അവരുമായി അല്പസമയം നീണ്ടുനിൽക്കുന്ന ഒരു ഇന്റർവ്യൂ നടത്തുകയും
ചെയ്യുന്നുണ്ട്. എല്ലാ വ്യാഴാഴ്ചയും വൈകിട്ട്
ഏഴ് മണിയ്ക്കും, പതിനൊന്ന് മണിയ്ക്കും വെള്ളിയാഴ്ചകളിൽ രാവിലെ പത്തര മണിയ്ക്കും വൈകുന്നേരം
നാലര മണിയ്ക്കും ഇ- ലോകം പരിപാടി കാണിക്കുന്നുണ്ട്. മറ്റ് ചിലദിവസങ്ങളിലും ഇത് കാണിക്കാറുണ്ടെന്ന്
തോന്നുന്നു.
ഏതായാലും മലയാള ബൂലോഗത്തിന് ദർശനയിലെ ഇ-ലോകം പരിപാടി വലിയൊരു അനുഗ്രഹമാണ്. ബ്ലോഗ്ഗർമാർക്ക്
ഇത് വലിയൊരു സന്തോഷവുമാണ്. ഒരു ബ്ലോഗ്ഗർ എന്ന നിലയിൽ മിനി സ്ക്രീനിലൂടെ നാലാൾ അറിയുന്നതിൽ
ഏതൊരു ബ്ലോഗ്ഗർക്കും സന്തോഷവും അഭിമാനവുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഈയുള്ളവനും
അതുണ്ട്. കാരണം ഒരു ബ്ലോഗ്ഗർ എന്ന നിലയ്ക്കാണല്ലോ നമ്മുടെ രൂപം നാലാൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.
ബൂലോഗത്തിനും ബ്ലോഗ്ഗർമാർക്കും , ഇ-ലോകത്തിനാകെയും പ്രചാരവും പ്രചോദനവും പ്രോത്സാഹനവും
നൽകാൻ ഉതകുന്ന ഇ-ലോകം പരിപാടിയും അതിന്റെ ഭാഗമായി ബ്ലോഗ്ഗർ ഓഫ് ദ വീക്കും സംഘടിപ്പിച്ച്
സംപ്രേഷണം ചെയ്യുന്ന ദർശനാ ടി.വിയ്ക്ക് ഒരായിരം നന്ദി.
ബ്ലോഗ്ഗർമാർ നല്ലൊരു പങ്ക് പൊതുവിൽ ചാനലുകൾ നിരീക്ഷിക്കുന്നവരാണ്. ദർശനയിലെ ഇ- ലോകം പരിപാടി
ധാരാളം ബ്ലോഗ്ഗർമാർ കാണുന്നുണ്ട്. റിയാസ് ടി അലിയാണ് ഇ-ലോകം പരിപാടിയുടെ അവതാരകൻ. അദ്ദേഹം
നല്ല നിലയിൽ ഈ പരിപാടി അവതരിപ്പിക്കുന്നുണ്ട്. എനിക്ക് ഇതുവഴി റിയാസ് ടി അലി എന്നൊരു നല്ല സുഹൃത്തിനെയും കിട്ടി. അത് എല്ലാറ്റിലും വലിയ സന്തോഷം. ഇതിനകം പ്രമുഖരായ ഏതാനും ബ്ലോഗ്ഗർമാർ
ബ്ലോഗ്ഗർ ഓഫ് ദ വീക്കിൽ വന്നു കഴിഞ്ഞു. മുമ്പേ നടന്ന ബ്ലോഗ്ഗർ ഇന്റർവ്യൂകൾ കാണാൻ ഈ ലിങ്കിൽ
പോകാം.
ഇനി അല്പം തൻകാര്യത്തിലേയ്ക്ക് വരാം. കൂട്ടത്തിൽ ഒരു അണ്ണാൻ
കുഞ്ഞും ബ്ലോഗ്ഗർ ഓഫ് ദ വീക്കിൽ വരാനിരിക്കുന്നുണ്ട്.
അത് ഞമ്മളുതന്നെ. ഈയുള്ളവനുമായും ഒരു ഇന്റർവ്യൂ എടുത്തിട്ടുണ്ട്. അതിലുള്ള സന്തോഷം വിനീതനവർകൾ മറച്ചുവയ്ക്കുന്നില്ല. അങ്ങനെ സ്വന്തം സന്തോഷങ്ങളെ ചെറുതായി ഭാവിച്ച് മസിലുപിടിക്കാൻ മാത്രം ജാഡകളൊന്നും
ഈയുള്ളവനവർകൾക്കില്ല.
13 comments:
nalla udyamam
കുറെ നാളായി സ്ഥിരം കാണുന്നതാണ് ഈ പരിപാടി.
ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ അധികം വൈകാതെ തന്നെ ബ്ലോഗര്‍മാരെ തള്ളിക്കളയാന്‍ കഴിയാതെ വരും എന്ന് ഞാനും കരുതുന്നു. ദര്‍ശന ടീവിയുടെ ഈ സഹായത്തിന് ഒരു ബ്ലോഗര്‍ എന്ന നിലക്ക് നന്ദി അറിയിക്കുന്നു.
അഭിനന്ദനങ്ങള്‍ മാഷേ!!!
ഇന്റര്‍വ്യൂ കാണാന്‍ കാത്തിരിക്കുന്നു,
ആശംസകളോടെ...
like...
ബ്ലോഗര്‍ ഓഫ് ദി വീക്ക് എന്ന ബഹുമതി ഇതിനകം കൈപ്പറ്റിയ ഒരു പാവം ബ്ലോഗര്‍ ആണ് ഞാന്‍ ...ദര്‍ശന ടി വി യേ ക്കുറിച്ച് ഒരു വിലയിരുത്തല്‍ നടത്താന്‍ അതിലൂടെ എനിക്ക് സൗകര്യം കൈ വന്നു .ഇ- ലോകം പരിപാടിയിലൂടെ ദര്‍ശന നടത്തുന്ന ശ്രമം ശ്ലാഘനീയം തന്നെ.ബ്ലോഗര്‍ മാര്‍ക്ക് ആത്മവിശ്വാസം നല്‍കുവാന്‍ ഇത് ഇടവരുത്തുന്നു. ഈ പ്രോഗ്രാമിന്റെ ഓള്‍ ഇന്‍ ഓള്‍ റിയാസ് ടി അലിയെ എത്ര പ്രശംസിച്ചാലും അധികമാകില്ല.കൂടുതല്‍ പുതുമകളോടെ ഇത് നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.
(എല്ലാ വ്യാഴാഴ്ച്ചയും വൈകീട്ട് 7മണിക്ക് ദര്‍ശന ടി വി ദര്‍ശിക്കുക.അതിന് സൗകര്യം കിട്ടുന്നില്ലെങ്കില്‍ രാത്രി 11 മണിക്കും വെള്ളിയാഴ്ച രാവിലെ 10.30നും വൈകുന്നേരം 4.40നും പുന :പ്രക്ഷേപണം ഉണ്ട്.ഓണ്‍ലൈനിലും ഈ പരിപാടി കാണാവുന്നതാണ്.)
ദർശന ടീവിക്കാർക്ക് ദീർഘ ദർശനമുണ്ട്..!
ദര്‍ശനയ്ക്കും റിയാസിനും സജിമിനും ആശംസകള്‍
ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി!
രാത്രി 11- 30നു് കണ്ടു ഇഷ്ടമായി
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങള്‍.
ദര്‍ശന ടിവി ,റിയാസ് അലി സര്‍ ,സജിം സര്‍ എല്ലാ ഭാവുകങ്ങളും നേരുന്നു .
ബ്ലോഗർമാർക്ക് കൂടുതൽ ആവേശം നൽകുന്ന റിയാസ് ടി അലിക്കും ദർശന ടിവിക്കും അഭിനനന്ദനങ്ങൾ (എപിസോഡ് 8ൽ ഞാൻ പ്രത്യക്ഷപ്പെട്ടിരുന്നു)
Post a Comment