Tuesday, March 12, 2013

മദനിയ്ക്ക് നീതി ലഭിക്കണം

മദനിയ്ക്ക് നീതി ലഭിക്കണം

ഇനിയും മദനിയോട് നേരിയ ഒരലിവെങ്കിലും തോന്നാത്തവരുണ്ടെങ്കിൽ അവർ തികഞ്ഞ മുസ്ലിംവിരുദ്ധരും വർഗ്ഗീയ വാദികളും മാത്രമായിരിക്കും എന്ന് പച്ചയ്ക്ക് പറയേണ്ടിവന്നതിൽ ഖേദമൊട്ടുമില്ല്ല. മനുഷ്യത്വം മതാന്ധതയ്ക്ക് മുന്നിൽ അടിയറവച്ചവരോട് ഖേദം പ്രകടിപ്പിച്ചിട്ട് എന്തുകാര്യം‌! അവർക്ക് ഇനിയും മദനി തീവ്രവാദിയും രാജ്യദ്രോഹിയുമായിരിക്കും. 

ജയിൽ വാസങ്ങൾക്കിടയിൽ മദനി പുറത്തുവന്നിട്ടുള്ള സന്ദർഭങ്ങളെല്ലാം പൊതുസമൂഹത്തോട് തീവ്രവാദത്തിനും വർഗ്ഗീയതയ്ക്കും എതിരെ സംസാരിക്കുവാനും തന്റെ രാജ്യസ്നേഹം നെഞ്ചിൽ കൈവച്ച് പറയുവാനും മദനി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മകളുടെ നിക്കാഹിനെത്തിയ സന്ദർഭത്തിലും മദനി പൊട്ടികരഞ്ഞുകോണ്ട് തന്റെ രാജ്യസ്നേഹവും വർഗ്ഗീയ-തീവ്രവാദവിരുദ്ധ നിലപാടുകളും പ്രഖ്യാപിച്ചു. 

നീതി നിഷേധിക്കപ്പെട്ട് ഇത്രയധികം പീഡിപ്പിക്കപ്പെട്ടിട്ടും സമൂഹത്തിൽ അശാന്തി വിതയ്ക്കുന്നൊരു വാക്ക് ഒരുകലത്ത് പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ കേസ് നേരിട്ട മദനി ഇന്ന് പറയുന്നില്ല. അത്രമേൽ പരിവർത്തിതവും പരിപക്വവുമായ ഒരു മനസ്സിന്റെ ഉടമയെ അഥവാ മുമ്പ് അദ്ദേഹം എന്തെങ്കിലും തെറ്റുകൾ  ചെയ്തിട്ടുണ്ടെങ്കിൽത്തന്നെ കാലമിത്രയും അനുഭവിച്ച അന്യായമായ കൊടും പീഡനങ്ങളെ അതിനുള്ള ശിക്ഷയായി കണക്കാക്കി നീതിപീഠവും ഭരണകൂടവും നിരുപാധികം അദ്ദേഹത്തെ മോചിപ്പിക്കുകയാണു വേണ്ടത്. 

ഇന്നും മദനി മോചിപ്പിക്കപ്പെടുന്നതിനെതിരെ നിലകൊള്ളുന്നവർ കൊടിയ വർഗ്ഗീയതയും അക്രമവും കൊണ്ടു നടക്കുന്നവരാണ്. അന്യമതസ്ഥർ  പീഡിപ്പിക്കപ്പെടുന്നത് അവർക്ക് ഒരു പക്ഷെ ആവേശമായിരിക്കാം. അങ്ങനെയുള്ളവരോട് നീതിബോധത്തെക്കുറിച്ച് പറഞ്ഞിട്ടു കാര്യമില്ല. അതിനു പിന്നിൽ അവരുടെ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം വേറിട്ടതും അപകടകരവുമാണുതാനും.  

മദനി ഇന്ന് ഏതെങ്കിലും ഒരു മതത്തിന്റെ പ്രതിനിധിയല്ല. ഇത്രമേൽ നീതിനിഷേധിപ്പപ്പെടുന്ന ഏതൊരാളുടെയും പ്രതിനിധിയാണ്. ഇന്ന് മദനിയ്ക്കുണ്ടായ അനുഭവം നാളെ മറ്റുള്ളവർക്കും ഉണ്ടാകാം. മദനിയുടെ മോചനം ഇന്ന് ഒരു ചെറുന്യൂനപക്ഷം വരുന്ന ഹിന്ദുവർഗ്ഗീയവാദികൾ ഒഴികെ  കേരളത്തിന്റെ പൊതു വികാരമാണ്‌.ആശയപരമായ  മറ്റ് അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഞാനും ആ പൊതുവികാരത്തിന്റെ ഭാഗമാകുന്നു.

3 comments:

സുറുമി ചോലയ്ക്കൽ said...

നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നാണ് ചിലരുടെ ഭാഷ്യം... നിയമം നിയമത്തിന്റെ വഴിക്കു പോകുന്നില്ല എന്നതാണ് ഇന്നുള്ള പ്രശ്നവും...

M.A Bakar said...

വിചാണയില്‍ തടവുകാരനായി തന്നെ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന നീതി ലോകത്തിലെ ഒന്നാം നംബര്‍ ജനാധിപത്യം എന്ന്‌ പറയപ്പെടുന്ന ഇന്ത്യയിലേ കാണൂ. RSS -നു സ്വാദീനമുള്ള സര്‍ക്കാരുകള്‍ ഇന്ത്യയിലെ സ്റ്റേറ്റുകളെ പോലെയല്ല , മറിച്ച്‌ ഹിറ്റ്‌ലറുടെ ഭരണകാലത്തെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌.

മദനിയുടെ പ്രസംഗം ഒരു "വിടവാങ്ങള്‍ പ്രസംഗം" പോലെ ഭയപ്പെടുത്തി. അനീതി നീതിയാവുന്ന കലികാലത്തില്‍ നിരപരാധികളല്ലാതെ മറ്റാരെ ശിക്ഷിക്കും ?

tutunaren@gmail.com said...

കേരളത്തിലെ എല്ലാ രാഷ്ട്രീയ പര്ടിയുടെയും ബലി ആടാകേണ്ടിവന്നു വന്നു കാലം ഉണക്കാത്ത മുറിവില്ല കാത്തിരിക്കാം പുതിയൊരു സൂരിയോതയത്തിനായ്