Wednesday, March 6, 2013

ഞാൻ നെറ്റ്ലീവിൽ

ഏതാനും ദിവസങ്ങളിൽ നെറ്റകത്ത് അങ്ങനെയുണ്ടാകില്ല

ഈയുള്ളവനവർകളുടെ ഉപജീവനോപാധി പ്രവർത്തിക്കുന്ന ഓലഷെഡ്ഡ് പൊളിച്ച് പകരം ടിൻഷീറ്റിട്ട് ഷെഡ്ഡ് മൊത്തമായും പുനർ‌നിർമ്മിക്കുന്ന ജോലികളിൽ വ്യാപൃതനാകുന്നതിനാൽ ഇനി ഏതാനും ദിവസങ്ങളിൽ നെറ്റകത്തേക്കുള്ള പ്രവേശനം കുറവായിരിക്കും. ഓലയുടെ ദൌർലഭ്യമാണ് പരമ്പരാഗത രീതിയിൽ നിന്നും ഒരു മാറ്റം അനിവാര്യമാക്കിയിരിക്കുന്നത്. തെങ്ങുകൾ കുറഞ്ഞുവരികയാണല്ലോ. ഉള്ള തെങ്ങുകളിൽ നിന്നുതന്നെ തേങ്ങയിടാനോ ഓലവെട്ടാനോ  ഓല മെടയാനോ ഒന്നിനും ആളില്ലാത്ത സ്ഥിതിയും സംജാതമായിരിക്കുന്നു. ഷീറ്റിട്ടാൽ ചൂടാണ്. പക്ഷെ എന്തുചെയ്യാം. ഇനിയിപ്പോ അതേ തരമുള്ളൂ. അപ്പോൾ ആയതിന്റെ ജോലിത്തിരക്കുകൾക്കു ശേഷം വീണ്ടും കാണാം. സംഭവബഹുലമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിൽ ഒരു കുറിപ്പോ കമന്റോ പോലും എഴുതാൻ സമയം ലഭിക്കാതെ പോകുന്നതിൽ വിഷമമുണ്ട്. എങ്കിലും ഉപജീവനത്തിനപ്പുറം മറ്റൊരു ജീവനത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കവയ്യാത്തതിനാൽ തൽക്കാലം കുറച്ചു ദിവസത്തേയ്ക്ക് ശമ്പളമില്ലാത്ത “ലീവ്”. ലാൽ‌സലാം.

8 comments:

K.P.Sukumaran said...

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഉപജീവനോപാധി എന്താണെന്ന് കൂടി വ്യക്തമാക്കിയാൽ പുതിയതായി പരിചയപ്പെടുന്നവർക്ക് ഒരു വ്യക്തത ലഭിക്കില്ലേ :)

tutunaren@gmail.com said...

ശെരിയ ഉപജീവനം യെന്തന്നറിയാന്‍ ഞാനും ആഗരെഹികുന്നു ഉദ്ദേശിച്ച ക്കാര്യങ്ങള്‍ ഭംഗി ആയി നടകട്ടെ 

ലംബൻ said...

അന്ന വിചാരം മുന്ന വിചാരം എന്നല്ലേ. നടക്കട്ടെ. എല്ലാം ഭംഗിയായി കലാഷിക്കട്ടെ.

ഇ.എ.സജിം തട്ടത്തുമല said...

മറ്റൊന്നുമല്ല. ഒരു ചെറിയ ട്യൂഷൻ സെന്ററാ. പാരലൽ കോളേജ് എന്നു ചിലർ മലയാളത്തിൽ പറയും.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പുരമേച്ചിലിന് എല്ലാവിധ ആശംസകളും.

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തായാലും ഇടക്കൊക്കെ
ഒരു ‘ഡിജിറ്റൽ ഡൈറ്റ്’ നല്ലത്
തന്നെയാണ് മാഷെ

Satheesh said...

ആശംസകള്‍.. പക്ഷെ നെറ്റിലേക്ക് തിരിച്ചുവരാന്‍ അധികം വൈകണ്ട...

Anil cheleri kumaran said...

ഭാവുകങ്ങൾ..