മഹാത്മാ ഗാന്ധിയുടെ ഘാതകന്റെ പേരിൽ ക്ഷേത്രം പണിയാമെങ്കിൽ നരേന്ദ്ര
മോഡിയുടെ പേരിൽ ക്ഷേത്രം പണിയുന്നത് അത്ര തെറ്റൊന്നുമല്ല. നരേന്ദ്രമോഡി
സ്വന്തം കൈകൊണ്ട് ആരെയും കൊലപ്പെടുത്തിയിട്ടില്ല. എങ്കിലും മോഡിയുടെ പേരിൽ
പണിഞ്ഞ ക്ഷേത്രം പൊളിച്ചു മാറ്റാൻ മോഡി തന്നെ ആവശ്യപ്പെട്ടു. അത് നല്ല
കാര്യം. അത് വിവാദം ഉയർന്നതുകൊണ്ടായാലും അല്ലെങ്കിലും. നരേന്ദ്ര മോഡിയുടെ
വ്യക്തി സ്വാതന്ത്ര്യം കൂടിയാണ് അത്. അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം വേണോ
വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാം. പക്ഷെ ഗോഡ്സെയുടെ പേരിൽ ക്ഷേത്രം പണിയരുതെന്നു പരസ്യമായി പറയാനുള്ള ധൈര്യം മോഡിയ്ക്കുണ്ടാകില്ല. അതു വേറെ കാര്യം.
തന്റെ പേരിൽ അമ്പലം വേണ്ടെന്ന് പറഞ്ഞതിന് നരേന്ദ്ര മോഡിയെ
അഭിനന്ദിക്കുമ്പോഴും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മുൻകാലത്തും
ഇക്കാലത്തുമുള്ള മറ്റ് പ്രവൃത്തി ദോഷങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളിലും
നിലപാടുകളിലും മാറ്റമില്ല. രാഷ്ട്രീയമായ നയങ്ങളോടുമുള്ള എതിർപ്പിൽ വിട്ടു
വീഴ്ചയുമില്ല. പക്ഷെ ഇതുമായി ബന്ധപ്പെട്ട് മറ്റ് ചില അഭിപ്രായങ്ങൾ കൂടി
പങ്കു വയ്ക്കാനാഗ്രഹിക്കുന്നു.
മനുഷ്യ ദൈവങ്ങളുടെ പേരിൽ പോലും ആശ്രമങ്ങളല്ലാതെ ക്ഷേത്രങ്ങൾ അങ്ങനെ പണിയാറില്ല. തമിഴ് നാട്ടിൽ ചില സിനിമാ നടികളുടെ പേരിൽ ക്ഷേത്രം പണിഞ്ഞിട്ടുള്ളതായി അറിയാം. ആരാധന മൂത്താൽ ചിലർ അതും അതിലപ്പുറവും ചെയ്യും. സിനിമാ നടികളുടെയോ നടന്മാരുടെയോ അല്പത്തം മൂലം അവരുടെ പേരിൽ ക്ഷേത്രം പണിയുന്നതിനെ അവർ എതിർക്കുകയുമില്ല. ജീവിച്ചിരുന്ന പലരുടെയും പേരുകളിൽ ഇവിടെ മുസ്ലിം ക്രൈസ്തവ ആരാധനാലയങ്ങൾ ഉണ്ട്. അത് ഹിന്ദുക്കൾക്കും ആകാം. അത് ആരുടെ പേരിൽ വേണമത് അവരുടെ ആരാധനാ സ്വാതന്ത്ര്യമാണ്. രാമനോ ലക്ഷ്മണനോ രാവണനു തന്നെയോ ക്ഷേത്രം പണിയാം. ഗോഡ്സേയ്ക്ക് ക്ഷേത്രം പണിയുന്നത് പാപമല്ലെങ്കിൽ മോഡിയ്ക്ക് ക്ഷേത്രം പണിയുന്നതും പാപമല്ല.
അമ്പലം പണിയാനും പള്ളി പണിയാനും ചർച്ച് പണിയാനും ഇതൊന്നും പണിയാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. അതാണ് മതേതരത്വം. അതുകൊണ്ടുതന്നെ ആരുടെ പേരിൽ ഈ ആരാധനാലയങ്ങൾ പണിയണമെന്നത് അവ പണിയുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് ദൈവങ്ങളുടെ പേരിൽ വേണോ ജീവിച്ചിരിക്കുന്നവരുടെ പരേതരുടെ പേരിൽ വേണമോ എന്നതും പണിയുന്നവരുടെ സ്വാതന്ത്ര്യമാണ്. അതുകൊണ്ടുതന്നെ നരേന്ദ്ര മോഡിയ്ക്ക് സമ്മതമാണെങ്കിൽ അദ്ദേഹത്തിന്റ പേരിലും, തങ്ങളുടെ പേരിൽ ആരാധനാലയം പണിയുന്നതിൽ എതിർപ്പില്ലാത്ത മറ്റ് ആരുടെ പേരിലും അമ്പലമോ പള്ളിയോ ചർച്ചോ ഏതും പണിയാം.
മനുഷ്യ ദൈവങ്ങളെ ആരാധിക്കാമെങ്കിൽ ( ഇതിൽ പലരും ശുദ്ധ ആത്മീയ തട്ടിപ്പുകാർ പോലുമാണ്), അതിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെയും ദൈവങ്ങളായി കാണുന്നതും അവരെ ആരാധിക്കുന്നതും അവരുടെ പേരിൽ ആരാധനാലയങ്ങൾ പണിയുന്നതും അപരാധമൊന്നുമല്ല. അത് രാഷ്ട്രീയക്കാരുടെ പേരിൽ ആയാലും സിനിമാ താരങ്ങളുടെ പേരിലായാലും ആരുടെ പേരിലായാലും. ഈ തരം വിശ്വാസങ്ങൾ ഒന്നുമില്ലാത്ത യുക്തിവാദികൾക്കും ചില സ്വാതന്ത്ര്യങ്ങളൊക്കെയുണ്ട്. ആ പാവങ്ങളെയും ആരും ഓടിച്ചിട്ടടിക്കരുത്. സ്വാതന്ത്ര്യത്തെ പറ്റി പറയുമ്പോൾ എല്ലാം പറയണം. അതുകൊണ്ട് ഇത്രയും പറഞ്ഞെന്നു മാത്രം

2 comments:
ദൈവങ്ങളായ് നമ്മൾ കരുതുന്നയെല്ലാവരും മനുഷ്യർ തന്നെ ആയിരുന്നല്ലോ ..അതിനാൽ തന്നെ ഭാവിയിൽ വീണ്ടും മോഡി ദൈവമായി അവതരിചേക്കാം.
ദൈവത്തിന്റെ ഓരോരോ ഗതികേടുകളെ.പാവം ദൈവം.
Post a Comment