Monday, May 16, 2011

സമരം ചെയ്യുന്നതാർക്കുവേണ്ടി?


സമരം ചെയ്യുന്നതാർക്കുവേണ്ടി?

പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ പലവിധ സമരങ്ങളും പ്രകടനങ്ങളും മറ്റും നടക്കുകയാണല്ലോ. ഇന്ന് വൈകുന്നേരം സംസ്ഥാനത്തൊട്ടാകെ സി.പി.ഐ (എം) ആഹ്വാന പ്രകാരം പ്രകടനം നടക്കുന്നുണ്ട്. ഈ സമരങ്ങൾകൊണ്ടൊന്നും പെട്രോൾ വില കുറയാൻ പോകുന്നില്ല. എണ്ണ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുക്കാൻ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാർ തീരുമാനിച്ചപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.

എണ്ണ വില കൂട്ടുന്നതും കുറയ്ക്കുന്നതും എണ്ണക്കമ്പനികളാണെന്നും, അതിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി പ്രണബ് കുമാർ മുഖർജി കഴിഞ്ഞ ദിവസം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞു കഴിഞ്ഞു. ജനങ്ങൾ ഇതൊക്കെ സഹിക്കാൻ തയ്യാറാണെന്നതാണ് സത്യം. കാരണം ഇതിനൊക്കെ ഉത്തരവാദികൾ ആകുന്നവരെ വീണ്ടും അധികാരത്തിൽ ഏറ്റാൻ ജനങ്ങൾ തയ്യാറാകുന്നുണ്ടല്ലോ.

ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പ് എടുത്തു നോക്കൂ. ഭരണ മികവിന്റെ നിറവിൽ ഇടതുമുന്നണി ജനവിധി തേടുന്നു. ട്രഷറി പൂട്ടാത്ത ഭരണം. സമസ്ത മേഖലയില്പെട്ടവർക്കും മുമ്പില്ലാത്തവിധം വാരിക്കോരി ആനുകൂല്യങ്ങൾ. സമൂഹത്തിലെ കൊള്ളരുതായ്മകൾക്കും ഭരണതലത്തിലെ അഴിമതികൾക്കും എതിരെ വിട്ടു വീഴ്ചയില്ലാതെ പോരാടുന്ന വി.എസ്. അച്യുതാനന്ദൻ ആ മുന്നണിയെ നയിക്കുന്നു.

എതിർപക്ഷത്തുള്ള യു.ഡി.എഫ് ആകട്ടെ വല്ലാത്ത പ്രതിരോധത്തിലും ആയിരുന്നു. അതിന്റെ നേതാക്കൾ ഗുരുതരമായ അഴിമതിക്കേസുകളിൽ പെട്ട് കിടക്കുന്നു. ചിലർ ജയിലിലാകുന്നു. ചില നേതാക്കളാകട്ടെ സ്ത്രീപീഡന കേസുകളിലും മറ്റും പെട്ട് കുഴഞ്ഞു കിടക്കുന്നു. കോൺഗ്രസ്സ് നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാർ പലരും കോടിക്കണക്കിനു രൂപയുടെ അഴിമതികൾ നടത്തി പിടിക്കപ്പെട്ട് ജയിലിലാകുന്നു. അങ്ങനെ എന്തെല്ലാം സംഭവങ്ങൾ. ഇതൊക്കെയായിട്ടും തെരഞ്ഞെടുപ്പ് വിധി വന്നപ്പോൾ കേരളത്തിൽ യു.ഡി.എഫിന് നേരിയതെങ്കിലും മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷം! ജനങ്ങൾ നല്ലൊരു പങ്ക് നെഗറ്റീവായി ചിന്തിക്കുന്നതിന് ഇതില്പരം തെളിവു വേണ്ട.

ഒരു പക്ഷെ വിലവർദ്ധനവ്, സ്ത്രീപീഡനം, അഴിമതി, ഇവയൊക്കെ ജനങ്ങൾക്ക് ഇഷ്ടമുള്ള വിഷയമാണെന്നു വേണം കരുതാൻ. അല്ലെങ്കിൽ ജനങ്ങളിൽ നല്ലൊരുപങ്ക് ജനാധിപത്യത്തെ ഒരു തമാശയായി കാണുന്നു എന്നു കരുതണം. ഒരു ഗവർണ്മെന്റിന്റെ പ്രവർത്തനങ്ങൾ മോശമാണെങ്കിൽ ആ ഗവർണ്മെന്റിനെതിരെ ജനവികാരം ഉണ്ടാവുകയും ഭരണമാറ്റത്തിന് സഹായകമാകുന്ന ജനവിധി ഉണ്ടാവുകയും ചെയ്യും. എന്നാൽ കുറ്റമറ്റ ഒരു ഭരണം നടത്തിയാലും അത് അംഗീകരിക്കില്ലെന്ന് വന്നാലോ?

നമ്മുടെ ജനങ്ങളുടെ മന:ശാസ്ത്രം എന്താണ്? ഇവിടെ അഴിമതി നടന്നാലും, സ്വജനപക്ഷപാതം നടന്നാലും, സ്ത്രീപീഡനം നടന്നാലും, ആരൊക്കെ ജയിലിൽ പോയാലും, വിലവർദ്ധനവുണ്ടായാലും എന്തുതന്നെ സംഭവിച്ചാലും കുഴപ്പമില്ല; ഇടതുപക്ഷം ഭരിക്കാതിരുന്നാൽ മതിയെന്നാണോ? ഇടതുപക്ഷം ഭരിക്കുന്നതിലും ഭേദം മേല്പറഞ്ഞ കൊള്ളരുതായ്മകൾ ഒക്കെ നടക്കുന്നതുതന്നെയാണ് നല്ലതെന്നാണോ?

നാടിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കാനാഗ്രഹിക്കുന്ന ഏതൊരാളെയും നിരുത്സാഹപ്പെടുത്തുന്ന ജനവിധിയാണ് ഇപ്പോൾ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സത്യത്തിൽ നമ്മുടെ ജനാധിപത്യം ദുർബലപ്പെടുകയാണോ? അഞ്ചുപേർ നിന്നിട്ട് അതിൽ മൂന്നുപേർ കൈപൊക്കി കാണിച്ചിട്ട് അവ കാലുകളാണെന്നും, രണ്ടുപേർ അവ കൈകളാണെന്നും പറഞ്ഞാൽ ഭൂരിപക്ഷ തീരുമനമനുസരിച്ച് പൊക്കിക്കാണിച്ച അഞ്ചു കൈകളിൽ മൂന്നെണ്ണം കാലുകളാണെന്ന് സമ്മതിക്കേണ്ടിവരും. ഈ ദൌർബല്യം നമ്മുടെ ജനധിപത്യത്തെ സദാ പിന്തുടരുന്നുണ്ട്.

ഞാൻ പറഞ്ഞുവന്നത് ജനങ്ങൾ ഇടതുപക്ഷത്തെ ഇനിയും വിശ്വാസത്തിൽ എടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സമര പരിപാടികൾ? ജനങ്ങൾ അവരെ അധികാരത്തിൽ ഏറ്റുന്നു. നമ്മൾ അതേ ജനങ്ങൾക്ക് വേണ്ടി സമരം ചെയ്ത് പോലീസിന്റെ അടിയും ഇടിയും കൊള്ളുന്നു? ഇടതുപക്ഷ സർക്കാർ വീണ്ടും വരാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി ധാരാളം വിയർപ്പൊഴുകുക്കുകയും ചെയ്തവർ ഇപ്പോൾ ഈ പെട്രോൾ വില വർദ്ധനവിനെതിരെ സമരം പ്രഖ്യാപിക്കുമ്പോൾ സ്വാഭാവികമായും സ്വയം ചോദിച്ചുപോകുന്ന ഒരു ചോദ്യമാണിത്. ഞാനും ഈ ചോദ്യം ചോദിച്ചു പോകുന്നു. നന്മയുടെ പക്ഷം പിടിച്ചതുകൊണ്ട് എന്തു കാര്യം? ജനങ്ങൾ നന്മകൾക്ക് ഒപ്പമല്ലെങ്കിലോ?

അതെന്തായാലും സകല -ജാതിമത സാമുദായിക ശക്തികളും, എല്ലാ വിധ ഛിദ്രശക്തികൾ ആകെയും ഒളിഞ്ഞും തെളിഞ്ഞും ഒരുമിച്ച് ശ്രമിച്ചിട്ടും അവർക്ക് തിരിച്ചടിനൽകിക്കൊണ്ട് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് അനുകൂലമായി വിധിയെഴുതിയ ഒരു ജനത കേരളത്തിൽ ഉണ്ടല്ലോ. അവരെ നമുക്ക് ഉപേക്ഷിക്കാൻ വയ്യ. എന്തായാലും പോസ്റ്റ് ഇട്ടിട്ട് ഞാൻ പെട്രോൾ വിലവർദ്ധനവിനെതിരെയുള്ള പ്രകടനത്തിനു കിളീമാനൂർ ടൌണിലേയ്ക്ക് പോവുകയാണ്.

ഇനി നമ്മൾ നടത്തുന്ന സമരങ്ങളൊന്നും ഇപ്പോൾ യു.ഡി.എഫിന്റെ എല്ലാ കൊള്ളരുതായ്മകളെയും കണ്ണുമടച്ച് അംഗീകരിച്ച് അവർക്ക് ഭരണം നൽകിയ ജനവിഭാഗത്തിനുവേണ്ടിയല്ല. അവർക്ക് ജീവിതം ദുസഹമായാലും ഖജനാവു കട്ടുമുടിച്ചാലും കോൺഗ്രസ്സും യു.ഡി.എഫ് ഭരിച്ചാൽ മതി. ഇടതുപക്ഷം ഇല്ലാതായാൽ മതി. പക്ഷെ ഇടതുപക്ഷത്തെ ആവശ്യമുള്ള ഒരു വിഭാഗം ജനങ്ങൾ ഇവിടെയുണ്ട്. അവർക്കുവേണ്ടി ഞങ്ങൾ പോരാട്ടം തുടരും! അവർക്കുവേണ്ടി മാത്രം!

27 comments:

SHANAVAS said...

സജിം പറയുന്നത് പോലെ ജനം യൂ ഡീ എഫിന് ഭരണം കൊടുത്തിട്ടില്ല.പിണറായി ജയിക്കാന്‍ വേണ്ടി,അച്ചുമ്മാനെ മാറ്റാന്‍ വേണ്ടി ഒരു കളി കളിച്ചു അത്രേയുള്ളൂ.ഇടതു പക്ഷം അതി ശക്തമായി തിരിച്ചു വരും.ഇതൊരു ഇടവേള മാത്രം.ഒരിടത്തെങ്കിലും അച്ചുമ്മാന്‍ മുഖ്യമന്ത്രി ആകും എന്ന് പിണറായി പറഞ്ഞിരുന്നു എങ്കില്‍ ജനവിധി ഇതാകും എന്ന് കരുതുന്നുണ്ടോ?

MOIDEEN ANGADIMUGAR said...

സജിമിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നു. ഇടതുപക്ഷത്തോടൊപ്പൊം നിന്ന ലക്ഷോപലക്ഷങ്ങൾ ഉണ്ട്.അവരും ഇവിടെ ഈ വില വർദ്ധനവിന്റെ ഇരകളാണ്.
ഈ ഒരു തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കുന്നില്ല.ഒന്നോ രണ്ടോ വർഷങ്ങൾക്കകം ഒരു ഇടക്കാല തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

ജയിംസ് സണ്ണി പാറ്റൂർ said...

പോപ്പ് ഇന്നലെ പറഞ്ഞതു ശ്രദ്ധിക്കുക
ആഗോളവത്ക്കരണം,ഉദാരവത്ക്കരണം,സ്വകാര്യ
വത്ക്കരണം എന്നിവ മനുഷ്യരാശിക്കെതിരാകുന്നു
വെന്നു്.തിരിച്ചറിവു് എല്ലാവര്‍ക്കുമുണ്ടാകുന്നു അതു
കൊണ്ടു് പന്തം കൊളുത്തി സജീമേ മുന്നോട്ടു്.
വൈലോപ്പിള്ളിയുടെ ഒരു കവിത കൂടി
ചോര തുടിയ്ക്കും ചെറു കൈയ്യുകളെ
പേറുക വന്നീ പന്തങ്ങള്‍

സത്യമേവജയതേ said...

സഖാവിന്‍റെ ഈ പോസ്റ്റില്‍ നിരാശയുണ്ട്. അത് പാടില്ല . തളരാതെ മുന്നോട്ടു. ഒരു തിരഞ്ഞെടുപ്പ് പരാജയം ലോകവസാനമല്ല . കമ്യുണിസ്സ്റ്റു കാരന്‍ ഒരിക്കലും മുന്‍വിധിയോടെ ഒരു പ്രശ്നത്തെ സമീപിക്കരുത്. സമരം ചെയ്തു കൂടുതല്‍ ആശയ പ്രചരണം നടത്തി കരുത്താര്‍ജിക്കുക. സമരം ചെയ്തില്ലെങ്കില്‍ പെട്രോള്‍ വില ഇവര്‍ എല്ലാ മാസവും കൂട്ടും. ജനങ്ങളെ ശത്രുക്കളായി കാണരുത് . അവരുടെ ജീവിത പ്രശ്നത്തില്‍ അവരോടൊപ്പം നിലക്കുകയ്യാണ് വേണ്ടത്.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കേരളത്തില്‍ ജയിച്ചത്‌ യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ. അല്ലെ? പിന്നെന്തിനു നിരാശപ്പെടനം? കേരളത്തിലെ ബുദ്ധിയും വിവരവും ഉള്ള ജനങ്ങള്‍ വിധിയെഴുതിയത് എല്‍.ഡി.എഫ് ഭരണം വരാനാണ്. മൂന്നു ജില്ലകളിലെ അത് രണ്ടുമില്ലാത്ത കുറെ ജനങ്ങള്‍ പള്ളിയിലും പെരുന്നയിലും പറയുന്നത് കേട്ട് ചെയ്ത തോന്ന്യാസം കേരളത്തിന്റെ മുഴുവന്‍ തീരുമാനമായി എന്തിനു കാണണം?

ഇ.എ.സജിം തട്ടത്തുമല said...

യു.ഡി.എഫ് ഒരു വട്ടം അധികാരത്തിൽ വരുന്നതിലല്ല പ്രശ്നം.അതിൽ നിരാശയുമില്ല.ഭരണം ഉള്ളതും ഇല്ലാത്തതും എൽ.ഡി.എഫിനു ഓരോതരത്തിൽ ഗുണം ചെയ്യുന്നതാണ്താനും. എന്നാൽ ഇവിടെ വോട്ടർമാർ (ചില പ്രത്യേക ജില്ലകളിൽ) മൂല്യങ്ങൾക്ക് ഒന്നിനും വിലകല്പിക്കാതെ പോയി.മുമ്പ് എൽ.ഡി.എഫ് തരംഗം നില നിൽക്കുമ്പോഴും യു.ഡി.എഫ് തരംഗം നില നിൽക്കുമ്പോഴും ഇരു പക്ഷത്തും അത്യാവശ്യം തോൽക്കേണ്ട ചിലർ തോല്പിക്കപ്പെടുമായിരുന്നു. ഇത്തവണ അതും ഉണ്ടായില്ല. പിള്ളസാർ മത്സരിച്ചിരുന്നെങ്കിൽ കൊട്ടാരക്കരയിൽ അദ്ദേഹംതന്നെ ജയിച്ചേനെ. ഏതെങ്കിലും വ്യക്തികൾ തോറ്റതിനോടോ ജയിച്ചതിനോടോ ഉള്ള അസഹിഷ്ണുത അല്ല.കുഞ്ഞാലി കുട്ടി ജയിച്ചതിലും അസഹിഷ്ണുതയില്ല. അദ്ദേഹത്തിന്റെ അനുയായികൾ അദ്ദേഹത്തിന് മാപ്പു നൽകുന്നതിൽ നമ്മൾ നിരാശപ്പെടേണ്ട കാര്യം ഇല്ലല്ലോ. എന്തായാലും മൊത്തത്തിൽ എന്തു വൃത്തികേടുകൾ കാണിച്ചാലും ജനം അതൊന്നും കാര്യമാക്കില്ലെന്ന ഒരു തെറ്റായ സന്ദേശം ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. അത് എൽ.ഡി.എഫ് നേതാക്കളെയും ചിലരെയെങ്കിലും സ്വാധീനിച്ചുകൂടെന്നില്ല. പിന്നെ ഓരോന്നോരോന്നായി പാർട്ടിക്കു പുറത്തു പോകേണ്ടിവരും. സൽഭരണത്തിനും അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾക്കും ഒന്നിനും ജന പിന്തുണ കിട്ടാതെ വരുമ്പോൾ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. എന്തുപറഞ്ഞാലും ഇത്തവണ എൽ.ഡി.എഫിനു ഭരണത്തിലേറാനുള്ള അവസരം നിഷേധിച്ച ഒരു വിഭാഗം വോട്ടർമാർ (കടുത്ത രാഷ്ട്രീയമുള്ളവരെ ഒഴിച്ചു നിർത്താം) മാപ്പർഹിക്കുന്നില്ല. എൽ.ഡി.എഫ് ഭരണത്തിന്റെ ഗുണങ്ങൾ അനുഭവിച്ചവരാണ് അവരും.മലപ്പുറത്തെ ലീഗിന്റെ അമ്പരപ്പിക്കുന്ന വിജയം നാടിന്റെ പരാജയം തന്നെ! അതുപോലെ യു.ഡി.എഎഫ് കക്ഷികളുടെ നേതാക്കൾക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അണികൾ അനുവദിച്ചു നൽകിയിരിക്കുകയാണ്. ആ സ്വാതന്ത്ര്യം യഥാവിഥി യു.ഡി.എഫ് നേതാക്കൾ അനുഭവിക്കാൻ ശ്രമിക്കാതിരുന്നാൽ വോട്ടു ചെയ്ത് ജയിപ്പിച്ചവരടക്കം എല്ലാവർക്കും കോള്ളാം! തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഹാങ് ഓവർ തീരുംവരെ ഇങ്ങനെ ചില പോസ്റ്റുകൾ ഇനിയും ഉണ്ടായിക്കൂടെന്നില്ല. നാലു സീറ്റിന്റെ നിരാശ; അതാണു പ്രശ്നം. അഞ്ചാറെണ്ണം കൂടി പോയിരുന്നെങ്കിലും ഈ ഒരു നിരാശ തോന്നുമായിരുന്നില്ല. ഇതില്ല കിട്ടി കിട്ടിയില്ലെന്ന മാതിരി കൈവിട്ടുപോയി. അതിൽ എൽ.ഡി.എഫുകാരല്ലാതെ പിന്നെ ആരാണ് നിരാശരാകുക! എനിക്ക് നിരാശ മാറിവരുന്നതേ ഉള്ളൂ. നോർമലകാകാൻ യാഥാർത്ഥ്യങ്ങാളുമായി അല്പം കൂടി പൊരുത്തപ്പെട്ടുവരണം.

ഇ.എ.സജിം തട്ടത്തുമല said...

ഷാനവാസ് സാർ,
പിണറായി അതു പറയാത്തതുകൊണ്ടാണ് തോറ്റതെന്നു പറഞ്ഞ് വീണ്ടും പിണറായിയുടെ തോളിൽ കയറാതെ. മുൻ കൂട്ടി മുഖ്യമന്ത്രി ആരെന്ന് പിണറായിക്കല്ല ആർക്കും പറയാൻ കഴിയില്ല. കുഞ്ഞാലിക്കുട്ടിമാരും റൌഫുമാരും ബാല കൃഷ്ണപിള്ളമാരും ത്രീ ജി സ്പെക്റ്റ്ട്രം കുംഭകോണക്കാരും ഒക്കെ ഉള്ളപ്പോൾ പിണറായിയെ കയറി പിടിക്കണോ? നിങ്ങൾക്കെല്ലാം സി.പി.എമ്മിനിട്ട് കുതിര കയറാൻ എന്തെങ്കിലും ഒരു കാര്യം കണ്ടുപിടിക്കണം.കുറെ കാലമായല്ലോ പിണറായി, ലാവ്ലിൻ എന്നും പറഞ്ഞ് നടക്കാൻ തുടങ്ങിയിട്ട്. യു.ഡി.എഫ് കാരുടെ അഴിമതികൾക്കെതിരെ ആരോപണം ഉയരുമ്പോൾ പ്രതിതിരോധികാനൊരു പരിചായായി ഉപയോഗിക്കാനൊരു കേസ്! അതുകൊണ്ടൊന്നും സി.പി.എമ്മോ പിണറായിയോ വി.എസോ തകരില്ല എന്നും ഈ തെരഞ്ഞേടുപ്പ് തെളിയിച്ചിട്ടുണ്ട്.

ഇ.എ.സജിം തട്ടത്തുമല said...

മൊയിദീൻ,
“ഇടതുപക്ഷത്തോടൊപ്പൊം നിന്ന ലക്ഷോപലക്ഷങ്ങൾ ഉണ്ട്.അവരും ഇവിടെ ഈ വില വർദ്ധനവിന്റെ ഇരകളാണ്.“ തീർച്ചയായും അതുകൊണ്ടല്ലേ ഞാൻ പ്രകടനത്തിനു പോയത്. ഇനിയും പോകാനിരിക്കുന്നത്. ഹഹഹ! കൊല്ലാം പക്ഷെ തോല്പിക്കനാകില്ല എന്നത് തിരിച്ചിട്ടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തോല്പിക്കാം പക്ഷെ പാർട്ടിയെ കൊല്ലാനാകില്ല!

ഇ.എ.സജിം തട്ടത്തുമല said...

സണ്ണിസാർ,
കൈകളിൽ ഇപ്പോഴും ചോര തുടിക്കുന്നതുപോലെ തോന്നുന്നതുകൊണ്ട് മുന്നോട്ടുതന്നെ!അല്ലാതെ വയ്യല്ലോ. പിന്നെ മനസിലുള്ളത് നിങ്ങളുമായിട്ടൊക്കെ പങ്കു വയ്ക്കാതിരിക്കുന്നതെങ്ങനെ? ഒരു ഹാങ് ഓവെർ! നല്ല കമന്റിനു നന്ദി!

ഹാങ് ഓവെർ ഒക്കെ മാറിയിട്ട് ഒന്നു രണ്ട് കവിതകൾ ഇടുന്നുണ്ട്.

ഇ.എ.സജിം തട്ടത്തുമല said...

സത്യമേവ ജയതേ,

“ഒരു തിരഞ്ഞെടുപ്പ് പരാജയം ലോകവസാനമല്ല . കമ്യുണിസ്സ്റ്റു കാരന്‍ ഒരിക്കലും മുന്‍വിധിയോടെ ഒരു പ്രശ്നത്തെ സമീപിക്കരുത്. സമരം ചെയ്തു കൂടുതല്‍ ആശയ പ്രചരണം നടത്തി കരുത്താര്‍ജിക്കുക.“

ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കമ്മ്യൂണിസ്റ്റുകാർക്ക് വിശ്രമം ഇല്ലല്ലോ, സത്യമേവ ജയതേ! അതിനിയും അങ്ങനെ തന്നെ ആയിരിക്കും. നമ്മൾ മനസിൽ വരുന്നതൊക്കെ ഒരിടം ഉള്ളതുകൊണ്ട് പറക്കി ഇടുന്നതല്ലേ? ബ്ലോഗില്ലെങ്കിൽ ഇതൊക്കെ എവിടെ പോയി കോറിയിടാൻ!

ഇ.എ.സജിം തട്ടത്തുമല said...

ആർ.കെ.തിരൂർ,
“കേരളത്തില്‍ ജയിച്ചത്‌ യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ. അല്ലെ? പിന്നെന്തിനു നിരാശപ്പെടനം? “

ജയിച്ചത് എൽ.ഡി.എഫ് തന്നെ. എന്റെ തൊട്ടു മുമ്പത്തെ പോസ്റ്റിന്റെ തലക്കെട്ട് അതു തന്നെ ആയിരുന്നല്ലോ! തെരഞ്ഞെടുപ്പിന്റെ ഹാങ് ഓവെർ പോസ്റ്റുകളാണിതൊക്കെ. യാഥാർത്ഥ്യങ്ങളുമായി ഒന്നു പൊരുത്തപ്പെട്ടു വരുന്നതല്ലേ ഉള്ളൂ!

അനില്‍@ബ്ലോഗ് // anil said...

സജീം,
ഇത്രയ്ക്കു ആശങ്ക വേണോ?
അതിനു മാത്രം ഒന്നും സംഭവിച്ചിട്ടില്ല. ഇത്രയും കുപ്രചരണങ്ങള്‍ അതിജീവിച്ചു 68 സീറ്റ് നേടിയില്ലേ

ശ്രീനാഥന്‍ said...

ജനങ്ങളിൽ വിശ്വാസം അർപ്പിക്കുക, സഖാവേ മുന്നോട്ട്!

Anonymous said...

>>>>മുൻ കൂട്ടി മുഖ്യമന്ത്രി ആരെന്ന് പിണറായിക്കല്ല ആർക്കും പറയാൻ കഴിയില്ല.<<<<<

തമശ പറയല്ലേ സഖാവേ. സഖാവ് ഇന്‍ഡ്യയിലൊന്നുമല്ലേ ജീവിക്കുന്നത്?

ബംഗാളില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഇടതുമുന്നണിയുടെ നേതാവെന്ന് പറഞ്ഞ പിബിക്ക് എന്തുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയാണു നേതാവെന്നു പറയാന്‍ നാവു പൊങ്ങിയില്ല? പിണറായിയും കോടിയേരിയും പിള്ളയും കൂടി നാവു പൊന്തിച്ചില്ല. ജില്ലകള്‍ തോറും അഭിപ്രായം ചോയ്ച്ച് ചോയ്ച്ച് പോയത് ഇല്ലറ്റഹ്ത ആരോഗ്യ പ്രശ്നം ചൂണ്ടിക്കാണിച്ച് വി എസിനെ ജില്ലാക്കമ്മിറ്റികളേക്കൊണ്ട് വെട്ടി മാറ്റിക്കുക എന്ന ഗൂഡലക്ഷ്യം മുന്നില്‍ വച്ചല്ലായിരുന്നോ? പക്ഷെ അതു വരെ പിന്നില്‍ ഉറച്ചു നിന്ന ജില്ലാക്കമ്മിറ്റികള്‍ മിക്കതും വി എസിനനുകൂലമയ നിലപടെടുത്തപ്പോള്‍ ഗൂഡലക്ഷ്യം ചീറ്റിപ്പോയി. നാണം കെട്ടു പോയില്ലേ. ഈ നാടകമല്ലെ ഇടതുമുന്നണിയെ ഭരണത്തില്‍ നിന്നും ഇപ്പോള്‍ അകറ്റിയത്? ചരിത്രം തിരുത്തുമായിരുന്ന ഒരു നേട്ടം തല്ലിക്കെടുത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദി പിണറായി വിജയനല്ലേ സഖാവേ?

പിണറായിയെ പറഞ്ഞാല്‍ സഖാവിനു പൊള്ളും. വി എസിനെ ഒതുക്കാന്‍ പിണറായി കളിച്ച നടകമാണ്, ഇടതുമുന്നണിയെ അധികാരത്തില്‍ നിന്നുമകറ്റിയത്. അത് കേരളത്തിലെ മിക്കവര്‍ക്കുമറിയാം. വി എസിനെ പിബി ശാസിക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തകേട്ട പാടെ സഖാവെഴുതിയ വിലാപകാവ്യം ഞാനും വായിച്ചിരുന്നു. പിന്നീടത് ഡെലിറ്റ് ചെയ്തെങ്കിലും സഖാവിന്റെ മനസിലിരുപ്പ് എല്ലാവരുമറിഞ്ഞു.

ബംഗാളിലേപ്പോലെ കേരളത്തിലും നേതാവിനെ നിശ്ചയിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ഇടതുമുന്നണി ഭരിക്കുമായിരുന്നു. അതല്ലേ ലളിതമായ സത്യം. പോയ ബുദ്ധി ഇനി ആന പിടിച്ചാലും തിരികെ വരില്ല.

അധികാരം പോയപ്പോഴേക്കും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടേണ്ട എന്നു വാദിക്കുന്ന താങ്കള്‍ എവിടത്തെ ഇടതുപക്ഷക്കാരനാണു സഖാവേ. ഇതാണോ താങ്കള്‍ ഇടതുപക്ഷ നാട്യത്തില്‍ നേടിയെടുത്ത അറിവ്? പുച്ഛം തോന്നുനു താങ്കളോട്.

ഇ.എ.സജിം തട്ടത്തുമല said...

ഞാ‍ൻ എഴുതിയ പോസ്റ്റിന്റെ പോരുൾ എന്താണെന്നും അതെഴുതാനുള്ള പ്രേരണ എന്താണെന്നും തൊട്ടുമുമ്പ് നീളൻ കമന്റെഴുതിയ അനോണിയൊഴികെ എല്ലാവർക്കും മനസിലായിട്ടുണ്ട്. എന്റെ നിലപാടുകൾ എഴുതാൻ മത്രമല്ല എന്റെ ബ്ലോഗ്; എന്റെ നിരാശകളും വിഹ്വലതകളും, സന്തോഷങ്ങളും ഒക്കെ പങ്കു വയ്ക്കാൻ കൂടിയുള്ളതാണ്. സി.പി.എ, വിരുദ്ധ ജ്വരം പോലെ പീണറായി വിരുദ്ധജ്വരം ഇതുപോലെ മൂർച്ഛിച്ച ധാരാളം പേർ ഉണ്ട്. അവർ എന്തെഴുതിയാലും അവസാനം പിണറായിയിലേ ചെന്നെത്തൂ. ഈ പിണറായിയും ലാവ്ലിനും വീണുകിട്ടിയില്ലായിരുന്നെങ്കിൽ ഇവരൊക്കെ എന്തു ചെയ്യുമായിരുന്നോ ആവോ! നമ്മൾ മലപ്പുറത്തെ ലീഗുകാരെ പോലെ പിഅണറായി, വി.എസ് എന്നൊക്കെ പറഞ്ഞാൽ ഹറാം എന്നു കരുതുന്ന തരക്കാരല്ല. ലീഗുകാരായാലും അവരെ മനുഷ്യരാണെന്നു കരുതുന്നവരാണ്. വിവരദോഷം ആരുടെയും സ്വന്തം ഒരു കുറ്റം അല്ലല്ലോ.സാഹചര്യങ്ങളുടെ സൃഷ്ടിയാണ് വിവര ദോഷം. കൊടിയ അഴിമതിക്കാരെയും സ്ത്രീപീഡനക്കാരെയും ഒക്കെ യാതൊരു ഉളുപ്പുമില്ലാതെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു വിഭാഗം ജനങ്ങളുടെ പ്രബുദ്ധതയെ വിമർശിക്കുക തന്നെയണ് ഞാൻ!പിണറായിയും വി.എസും ഒക്കെ പാർട്ടിക്കുള്ളിൽ നിൽക്കുന്നിടത്തോളം എന്റെ അനിഷേധ്യ നേതാക്കളാണ്. പുറത്തു പോയാൽ പിണറായി പറയുമ്പോലെ എല്ലാം ശവം! അവരായാലും അശുവായ ഞാനായാലും!

ഇ.എ.സജിം തട്ടത്തുമല said...

ആൾക്കൂട്ടം കാണുമ്പോൾ ആനയുടെ കാലെണ്ണി നോക്കിയാൽ അഞ്ചെണ്ണം കാണുമെന്നു പറയറുണ്ട്. പ്രത്യേകിച്ചും സ്ത്രീകളെ കാണുമ്പോൾ! അതുപോലെ ഇനിയിപ്പോൾ ലാവ്ലിൻ കേസ് അങ്ങ് വലിച്ച് കയറ്റിവയ്ക്കും ചിലർ. ഇലക്ഷൻ വരുമ്പോൾ വീണ്ടും നീട്ടിയിറക്കും. അഞ്ചാം കാല്!

ഇനി ഇലക്ഷൻ സമയത്ത് ലാവ്ലിൻ-പിണറായി എന്നൊക്കെ വിളിച്ചു കൂകുന്നതല്ലേ ബഹുമാന്യ അനോണീകളേ കുറച്ചുകൂടി നല്ലത്! എന്നലല്ലേ എൽ.ഡി.എഫിനു നാല് വോട്ട് കുറഞ്ഞുകിട്ടൂ!

ഇ.എ.സജിം തട്ടത്തുമല said...

അനിൽ ബ്ലോഗ്,

ഇവിടുത്തെ ജനങ്ങളിൽ വിശ്വാസം അർപ്പിച്ചിട്ടൊന്നുമല്ല, ചെയ്യാനുള്ളത് ഇനിയും ചെയ്തുകൊണ്ടിരിക്കും. എൽ.ഡി.എഫിനെ തറപറ്റിക്കുന്നവരുടെ കൂടി ക്ഷേമത്തിന്!

Anonymous said...

സജി എഴുതിയ പോസ്റ്റിന്റെ പേരെന്തായാലും എന്തു പ്രേരണ കൊണ്ടായാലും തോല്‍പിച്ച ജനത്തിനു വേണ്ടി സമരം ചെയേണ്ട എന്നല്ലേ ഉദ്ദേശിച്ചത്. ഞന്‍ മനസിലക്കിയതും അതു തന്നെ. താനക്ളൊരു കമ്യൂണിസ്റ്റുഅകാരനെന്നവകാശപ്പെടുന്നത് കമ്യൂണിസ്റ്റു പ്രസ്താനത്തിനു തന്നെ നാണകേടാണ്. വോട്ടു കിട്ടാന്‍ വേണ്ടി മത്രമാണു കമ്യൂണിസ്റ്റുകാര്‍ ജനകീയ പ്രശ്നങ്ങ്ലീടപെടുന്നത് എന്നു പറയുന്ന താങ്കളെ ഒരു കമ്യൂണിസ്റ്റായി കാണുവാന്‍ തന്നെ പ്രയസ്മുണ്ട്.

പിണറയി വിജയന്‍ എന പേരു കേട്ടപ്പോഴേക്കും  താങ്കല്‍ നാലു കാലും പറിച്ചു ചാടുന്നല്ലോ. ലാവലിന്‍ എന്ന് ഇവിടെയോ തെരഞ്ഞെടുപ്പുപ്രചരനത്തിലോ ആരും മിണ്ടിയിട്ടില്ല. എങ്കിലും താങ്ക്ളേപ്പോലൂള്ളവരെ ആ ഭൂതം ഇപ്പോഴും ആവേശിച്ചിര്ക്കുനു. ഇടതുപക്ഷത്തിനു ഭൂരിപക്ഷം കിട്ടാത്തതിന്റെ ഒറ്റ ഉത്തരവാദി പിണറായി വിജയനാണ്. കഴ്ഞ്ഞ 10 വര്‍ഷമായി വി എസിനെ ഒതുക്കാന്‍ നടന്ന് ഇപ്പോള്‍ സ്വയം ഒതുങ്ങാന്‍ പോകുന്നു ആ ചരക്ക്. പെണറായിയാണു പ്രസ്ഥാനം എന്നു പറഞ്ഞ ജയരാജന്‍ പോലും പ്രസ്താനത്തെയല്ല വോട്ട് തേടാന്‍ ആന്വേഷിച്ചത്, വി എസിനെയായിരുന്നു. ജനങ്ങളുമായി ഇപ്പോഴും ബന്ധമുള്ള ജയരാജനൊക്കെ ജനങ്ങള്‍ എന്താണു ചിന്തിക്കുന്നതെന്നറിയാം. എ സി മുറിയിലിരുന്ന് ജനങ്ങളെ പുച്ഛിക്കുന്നവര്‍ക്കതറിയില്ല.

താലയില്‍ വെളിച്ചമുള്ളര്‍ ജങ്ങളിഷ്ടപ്പെടുന നേതാവിനുഎ മുന്നി നിറുത്തി തെരഞ്ഞെടുപ്പിനെ നേരിടും. എല്ലാ അഭിപ്രായസര്‍വ്വേകളിലും വി എസിനെ മുഖ്യമന്ത്രി സ്തനാത്തേക്ക് 40 % ആളുകള്‍ പിന്തുണച്ചപ്പോഴൊന്നും പിണറായിയുടെ റ്റ്യൂബ് ലൈറ്റ് പ്രകാശിച്ചില്ല. ഇവരില്‍ പലര്‍ക്കും വി എസ് മുഖ്യമന്ത്രിയയാല്‍ അദ്ദേഹത്തെ പിണറായി ഭരിപ്പിക്കില്ല എന്ന ശങ്കയുണ്ടായിരുന്നു. ആ ശങ്ക മറ്റാനുള്ള ഒരു നീക്കവും പിണറായിയുടെ ഭാഗത്തു നിന്നുമുണ്ടായില്ല. അതല്ലേ ഇവിടെ ഒരാല്‍ ചൂണ്ടിക്കാണിച്ചുള്ളു? അപ്പോഴേക്കും പിണറായി ഭക്തി കൊണ്ട് താങ്കളുടേ നിയന്ത്രണം  പോയി. ജനങ്ഗളുടെ ഇടയിലേക്കിറങ്ങി ചെന്ന് അന്വേഷിച്ചാല്‍  ഇതൊക്കെ മാന്സിലകും. അതിനു ജങഗ്ളുമായി ബന്ധം വേണം.

പിണറായിയെ ദൈവമയി കരുതുന്ന താങ്കളൊന്നുമല്ല കമ്യൂണിസ്റ്റു പ്രസ്താനത്തിനു ജീവന്‍ നല്‍കുനത്. അത് സാധാരനക്കാരയ ജനതയാണ്. അവര്‍ക്ക് വേണ്ടത് വി എസിനേപ്പോലുള്ല ബ്നേതക്കളെയാണ്. പാര്‍ട്ടിയില്‍ നിന്നു വരെ പുറത്താക്കാന്‍ കച്ചകെട്ടി പിണരായി നടന്നിട്ടെന്തായി? ശാസിച്ചു എന്ന വാര്‍ത്ത കേട്ടപോഴേക്കും ആഘോഷിക്കാന്‍ ഇറങ്ഗ്നിയ തനക്ളൊകെയാണു പിണറായിക്കു പറ്റിയ അനുയായി. ജനകീയ പ്രശ്നങ്ങ്ളിലിടപെടാന്‍ നിബന്ധന വയ്ക്കുന്ന കപട കമ്യൂണിസ്റ്റുകളെയൊക്കെ ജനം തിരിച്ചറിയും.

ഇ.എ.സജിം തട്ടത്തുമല said...

മലപ്പുറത്തൊന്നും ഒരു വി.എസ് ഫാക്റ്ററും പ്രവർത്തിച്ചു കണ്ടില്ലല്ലോ, അനോണീ! ഏതു ഫാക്റ്റർ വന്നാലും ജനത്തിനും കൂടി സൽബുദ്ധി തോന്നണം. അധികാരത്തിൽ വരാൻ. താങ്കൾ എന്നെ പിണറായി ഭക്തനായി കാണുന്നതിൽ വിഷമം ഒന്നുമില്ല. അദ്ദേഹവും നല്ല നേതാവുതന്നെ! വി.എസും. നല്ല നേതാവു തന്നെ. പിണറായിയെ എതിർക്കുക വഴി ചുളിഉവിന് ആദർശ ധീരനാകാം എന്നു വ്യാമോഹിക്കുന്ന ചിലർ ഉണ്ട്. അതിനൊന്നും എന്നെ പോലുള്ളവർ തയ്യാറാകുന്നില്ല എന്നേയുള്ളൂ. വി.എസും പിണറായിയും ഒക്കെ നല്ല കമ്മ്യൂണിസ്റ്റ് നേതാക്കൾ തന്നെ എന്നു പറഞ്ഞാൽ കിട്ടുന്ന പുണ്യമൊക്കെ മതി. ഇനി അഥവാ, വി.എസും, പിണറായിയും തമ്മിൽ മനുഷ്യ സഹജമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് എനിക്കു കാര്യമാക്കേണ്ടതുമില്ല. ഞാൻ ലക്ഷം ലക്ഷത്തിൽ ഒരു പാർട്ടി അണി മാത്രമാണ്. പിണറായിയേക്കാളും, വി.എസിനേക്കാളും വലുതാണു പാർട്ടി! ഒരാളെ മാത്രം വാഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യേണ്ട കാര്യമില്ല! പിന്നെ പാർട്ടിക്കുള്ളിൽ ഉണ്ടെന്ന് പറയുന്ന വിഭാഗീയതയ്ക്ക് പിന്നിൽ ആദർശമാണെന്നൊന്നും ഞാൻ കരുതുന്നില്ല.ഞാൻ തിരുവനന്തപുരം കാരനാണ്. വി.എസും പിണറായിയും രണ്ടു ധ്രുവങ്ങളിൽ ആയി എന്നു പറയുന്നതിനു പിന്നിലെ യഥാർത്ഥ വസ്തുതകൾ ഒക്കെ മനസിലാക്കാൻ കഴിഞ്ഞിട്ടുള്ള ഒരാളാണ്.അത് തുടങ്ങുന്ന കാലത്ത് ലാവ്ലിനും ലീവ്ലിനും ഒന്നും ഉടലെടുത്തിരുന്നില്ല! വി.എസിനെ പോലെ പത്തരമാറ്റുള്ള നേതാവാണ് പിണറായി. പക്ഷെ തലയ്ക്കുമീതെ ഒരാരോപണം വന്നു വീണുപോയി. അതിൽ യാതൊരു അടിസ്ഥാനവുമില്ല താനും! ( ഇത് എന്റെ അഭിപ്രായമാണ്. താങ്കൾക്ക് പിണറായിയെ വില്ലനായി തന്നെ കാണാം, അനോണീ! എങ്കിലല്ലേ താങ്കൾക്ക് ആദർശവനാകാൻ)

താങ്കൾ ആരാണെങ്കിലും എന്റെ ബ്ലോഗിൽ വന്ന് സംവദിക്കുന്നതിലുള്ള നന്ദികൂടി അറിയിക്കുന്നു!

ഇ.എ.സജിം തട്ടത്തുമല said...

ഇപ്പോൾ എൽ.ഡി.എഫിനെ തോല്പിച്ച ജനത്തിനു വേണ്ടി എന്തിനു സമരം ചെയ്യുന്നു എന്ന് ചോദിച്ചത് ചോദിച്ചതുതന്നെ! ഏതൊരു എൽ.ഡി.എഫ് അനുഭാവിക്കും ഇതിപ്പോൾ തോന്നിപ്പോകും. ജീവിതത്തിന്റെ സമസ്ത മേഖലയിലും ഉള്ള ജനങ്ങൾ (എതിർ രാഷ്ട്രീയം ഉള്ളവർ അടക്കം) എൽ.ഡി.എഫിന് ഇപ്പോൾ ഭരണം നഷ്ടപ്പെട്ടതിൽ നിരാശരാണ്.അവരിൽ പലർക്കും വ്യക്തിഗതമായി കിട്ടിയ നേട്ടങ്ങളുടെ പ്രേരണ അതിനു പിന്നിൽ ഉണ്ടാകാം. എങ്കിലും ഇപ്പോൾ എൽ.ഡി.എഫിനു വരാൻ അർഹതയുണ്ടായിരുന്നു. പാർളമെന്റ് തെരഞ്ഞെടുപ്പോ പഞ്ചായത്തു തെരഞ്ഞെടുപ്പോ കഴിഞ്ഞിട്ട് ഇത്തരത്തിൽ നമ്മൾ ആരും ഒന്നും പറഞ്ഞില്ലല്ലോ! അന്നൊന്നും എൽ.ഡി.എഫിനു വോട്ട് ചെയ്യാത്ത ജനത്തെ കുറ്റവും പറഞ്ഞില്ല. ഇപ്പോൾ പറയുന്നു. നേതാക്കൾ മാത്രമല്ല, ജനങ്ങളും വിമർശനത്തിനതീതരല്ല! ഇത്തരം തെറ്റുകൾ ജനം ആവർത്തിച്ചുകൂട! അവർ മലപ്പുറത്തുകാരായാലും മദ്ധ്യതിരുവിതാംകൂറുകാരായാലും, ആരായാലും!

Anonymous said...

""""അദ്ദേഹവും നല്ല നേതാവുതന്നെ! വി.എസും. നല്ല നേതാവു തന്നെ. പിണറായിയെ എതിർക്കുക വഴി ചുളിഉവിന് ആദർശ ധീരനാകാം എന്നു വ്യാമോഹിക്കുന്ന ചിലർ ഉണ്ട്.""""""

വി എസ് നല്ല നേതാവ്. പിണറായി നല നേതാവ്. നല്ല നേതാവായ വി എസിനെ പിബിയില്‍ നിന്നും പിണറായി ചാടിച്ചു. കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ചാടികാന്‍ ആഞ്ഞു ശ്രമിച്ചു. സംസ്ഥാന കമിറ്റിയില്‍ എത്തിച്ചു കിട്ടിയാല്‍ പുറത്താക്കാന്‍ കേന്ദ്രം കനിയേണ്ടല്ലോ. പക്ഷെ പാളിപ്പോയി. അവസാനം ശസിക്കണമെന്ന ശാഠ്യം കരാട്ട് അംഗീകരിച്ചു. അത് കേറ്റപ്പോള്‍ ഈ നല്ല നേതവിനെ പാടിപ്പുകഴ്തി താങ്കളെഴുതിയതൊക്കെ ഞാനും വായിച്ചിരുന്നു. തമാശ ഇങ്ങനെയും പറയാമെന്ന് ഇപ്പോള്‍ മനസിലായി.

പിണറയിയാണു പ്രസ്താനം എന്നു വിശ്വ്വസികികുന്ന പലര്‍ക്കും പിണറായി കേരളത്തിലെ ബഞ്ച് മാര്‍ക്കാകണമെനൊക്കെ വ്യമോഹിക്കാം..സി പി എമ്മിലെ ചില ആളുകള്‍ക്കപുറത് പിണറായ് കേരള്ത്തിലെ ഒന്നുമല സഖാവേ. എല്ലവരോടും ദേഷ്യപെട്ട് ഒരിക്കലും ചിരിക്കാതെ ഒരു മന്തനേപ്പോലെ നടക്കുന്ന പിണറായിയെ പാര്‍ട്ടിക്ക്പുറത്ത് ഒരു കുഞ്ഞും തിരിഞ്ഞുപോലും നോക്കില്ല. ഈ മന്തനെ എതിര്‍ത്താല്‍ ആര്‍ക്കെന്തു നേട്ടം. അഴിമതി കേസുമയ് കോടതി വരാന്ത നിരങ്ങാന്‍ പോകുന്ന ഈ പിള്ളയെ ആരു ഗൌനിക്കാന്‍?

Anonymous said...

ഉടലെടുത്തിരുന്നില്ല!____


താങ്കള്‍ ലാവ്‌ലിന്‍ ലാവ്‌ലിന്‍ എന്ന് വീണ്ടും വീണ്ടും പറയുന്നുണ്ടല്ലോ. ലാവലിനും പൊക്കിപിടിച്ച് സുപ്രീം കോടതിയില്‍ പോയിട്ടെന്തായി? അഴിമത് വീരന്‍ ചീഫ്ജസ്റ്റിസ് വഴിവിട്ട് കേസ് വേഗത്തിലാക്കി പിണറായിയെ സഹയിക്കാന്‍ ശ്രമിച്ച് നാണം കെട്ടില്ലേ? കോട്തൈ കേസു തള്ളിക്കളഞ്ഞിട്ട് ഹൈക്കോടതിയില്‍ പോലും പോകാന്‍ പറ്റിയില്ല. ഇനി സി ബി ഐ കോടതി കയറിറങ്ങാം. ഏതായലും അതിന്റെ പിന്നില്‍ വിഎസ് അല എന്ന് തങ്കള്‍ക് ബോധ്യമയല്ലോ. പക്ഷെ അത് ബോധ്യമകാട്ട്ഹ്ത അനേകം സഖാക്കളുണ്ട്.

ഇ.എ.സജിം തട്ടത്തുമല said...

സദാ കപട ചിരിയുമായി നടക്കുന്ന ബഫൂണുകളാണ് നല്ല നേതാക്കൾ എന്നു താങ്കളെ പോലുള്ളവർക്ക് കരുതാം. നമ്മൾ അങ്ങനെ കരുതുന്നില്ല. പിണറായി അല്പം ഗൌരവക്കാരനൊക്കെ തന്നെ. മിക്ക കമ്മ്യൂണിസ്റ്റ് നേതാക്കളിലും ഈ ഗൌരവം കാണാം. വി.എസിൽ പോലും. അതിൽ അസഹിഷ്ണുത കാട്ടിയിട്ടു കാര്യമൊന്നുമില്ല. പിണറായി ഈ ഗൌരവമൊക്കെ വച്ചുകൊണ്ടുതന്നെ വിദ്യാർത്ഥി കാലം തൊട്ട് അംഗീകരിക്കപ്പെട്ടതും നേതൃസ്ഥാനങ്ങളിൽ എത്തിയതും.എന്തെങ്കിലും കഴിവില്ലാത്തവർക്ക് ഇത്രയും ഉയരത്തിൽ എത്താൻ കഴിയില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല. പിണറായിയെ സപ്പോർട്ട് ചെയ്യുന്നവരെല്ലാം വി.എസിനെ അംഗീകരിക്കാത്തവർ അല്ല.വി.എസിന്റെ പോരാട്ടങ്ങളെ പിണറായി അടക്കം ആരും എതിർത്തിട്ടുമില്ല. വി.എസും പാർട്ടിയും തമ്മിലുള്ള പ്രശ്നം മറ്റു ചിലതാണ്. അതൊക്കെ നിലനിൽക്കുമ്പോഴും കഴിഞ്ഞ പാർളമെന്റ്-പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒക്കെ ഒറ്റക്കെട്ടായിതന്നെ പാർട്ടി നിന്നത്. ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും!

Anonymous said...

ഇപ്പോള്‍ സംഗതി കുറച്ചുകൂടെ വ്യക്തമായി. നല്ല നേതവെന്നു താങ്കല്‍ പാടിയ വി എസ് സദാ കപട ചിരിയുമായി നടക്കുന്ന ബഫൂണ്‍. ഇതാണു താങ്കളുടെ മസലിരിപ്പ്. ഈ കാപട്യം എനിക്ക് വളരെ നേരത്തെ മനസിലായിരുന്നു. താനക്ളുടെ ശസന ഖണ്ഡം വായിച്ചപ്പോള്‍ ശരിക്കും മനസിലായിരുന്നു. വി എസും പാര്‍ട്ടിയും തമ്മില്‍ ഒരു പ്രശ്നവുമില്ല. അതിന്റെ തെളിവാണ്, വി എസിന്റെ ചിത്രം അടിച്ചപോസ്റ്ററുമായി കേരളം മുഴുവന്‍ പാര്‍ട്ടി സ്ഥനാഅര്‍ത്തികള്‍ വോട്ടു തേടിയത്. ആരോഗ്യപരമായ് കാരണങ്ഗളാല്‍ വി എസിനെ മത്സരിപിക്കേണ്ട എന്ന പിണറായി ഗാംഗിന്റെ തീരുമാനം പാര്‍ട്ടി എടുത്തു ദൂരെയെറിഞ്ഞു. വി എസിനെ മത്സരിപ്പിച്ചു. മോശമല്ലാത്ത വിജയവും നേടി. വി എസും പിണറയിയും തമ്മില്‍ പ്രശ്നങഗളുണ്ട്. അത് കമ്യൂണിസ്റ്റും കമ്യൂണിസ്റ്റുനാട്യവും തമ്മിലുള്ള പ്രശ്നമാണ്. അതൊക്കെ കേരളത്തിലെ എല്ലാവര്‍ക്കും നന്നായി അറിയാം. ഫാരിസ് അബൂബേക്കറും സാന്റിയഗോ മാര്‍ട്ടിനെയുമൊക്കെ കൂടെ കൊണ്ടു നടക്കുന്ന പിണറായി വിജയന്റെ കപട നാട്യത്തെയാണു വി എസ് എതിര്‍ക്കുന്നതെന്നും കേരളീയര്‍ക്കൊക്കെ അറിയാം. പിണറായിയാണു പാര്‍ട്ടി എന്നു കരുതുന്നതാങ്കള്‍ക്കൊക്കെ അതൊനും മനസിലാകില്ല.

വി എസിനെറ്റ് പോരാട്ടത്തെ എതിര്‍ത്താല്‍ കേരളത്തിലെ കമ്യൂണിസുകാരൊക്കെ കൂടി ചവുട്ടി കൂട്ടി പപ്പടം പോലെ പൊടിക്കുമെന്ന് പിണറായിക്കറുയം. അതുകൊണ്ട് അതിനെ എതിര്‍ക്കാനുള്ള ചങ്കുറപ്പില്ല. പകരം പാര്‍ട്ടി വേദികളിലൊക്കെ വി എസിനെ നാണം കെടുത്തുന്നു. പിബി യി ല്നിന്നും പുറത്തക്കുന്നതില്‍ വിജയിച്ചു. പക്ഷെ ഇനി ആ കളി നടക്കില്ല. അടുത്ത ചില മാസങഗള്‍ക്കുളിപിണറായ് മറ്റൊ രമ ചന്ദ്രന്പിള്ള ആകും. അഴിമതികേസില്‍ കോടതി കയറി ഇറങ്ങി ആ ജീവിതം അവസാനിക്കും. വൈരനിര്യാതന സഖാവിന്റെ ഗതി ഇനി അതാണ്. കമ്യൂണിസ്റ്റുപാര്‍ട്ടിക്കുമതാണു നല്ലത്. കേരള ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട്റ്റ പാര്‍ട്ടി നേതാവായി സ്ഥലം കാലിയാക്കും.

കേരള ചരിത്രത്തിലെ ഏറ്റവും ജനകീയനായ കമ്യൂണിസ്റ്റുനേതാവായി വി എസ് എന്നും ഓര്‍മ്മിക്കപ്പെടും. കഴിഞ്ഞ കുറെ വര്‍ഷങഗ്ലയി ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുപ്രസ്ഥനം ഈ വയസന്റെ മുന്നില്‍ നമ്രശിര്സ്കരായി നില്‍ക്കുനു.

Anonymous said...

"""""മലപ്പുറത്തൊന്നും ഒരു വി.എസ് ഫാക്റ്ററും പ്രവർത്തിച്ചു കണ്ടില്ലല്ലോ, അനോണീ! ഏതു ഫാക്റ്റർ വന്നാലും ജനത്തിനും കൂടി സൽബുദ്ധി തോന്നണം.""""

മലപുറത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ 5 സീറ്റു അവിടത്തെ വോര്ട്ടര്‍മാര്‍ കൊടുത്തു. അഹങ്കാരം മൂത്ത പിണറയി മദനി എന്ന ഭീകരന്റെ മുന്നി ഓച്ചാനിഛു നിന്ന് മലപ്പുറത്തുകാരെ അവഹേളിച്ചു. പൊന്നാനി സീറ്റ് മദനികടിയറ വച്ച് സി പി ഐയെപ്പോലും അവഹേളിച്ചു. അതിനൊന്നുമല്ല മലപുറമ്കാര്‍ ഇടതുപക്ഷത്തെ വിജയിപിച്ചത്. കിട്ടിയാ ആദ്യത്തെ അവസരത്തില്‍ അവര്‍ അടിയും കൊടുത്തു.

മഞളം കുഴി അലി എന്ന ഇടഹു സ്വത്ന്ത്രനെ ഏതെലം വേദികളിലാണു പിണരായി അവഹേലിച്ചിരുന്നത്. മലപുറത്റ്റുകരുടെ എം എല്‍ എ ആയിരുനു അദ്ദേഹം. അദ്ദേഹഥെ അവസനം മുസ്ലിം ലീഗിലേക്ക് ഓടിച്ചു കയറ്റി. ഇതൊക്കെ കണുന്ന ജങ്ഗള്‍ പിണറായി ഭക്തരേപ്പോലെ കഴുതകലല്ല. അതിനൊകെ അവര്‍ തിരിച്ചട് കൊടുത്തു. ആ അടി ഇപ്പോഴുമ്തുടരുനു. ഇനിയുമ്വി എസ് ഭരിക്കാന്‍ കയറിയാല്‍ പിണരായിയുടെ ചക്കളത്തി പോരട്ടം തുടരുമെനു മാന്സിലക്കിയ മലപുറമ്കാര്‍ പുറം കലു കൊണ്ട് പാര്‍റ്റിയെ ചവുട്ടി പുറത്താക്കി. ഇത് പിണറായുയുടെ അഹന്തക്ക് കിട്ടിയ അടിയാണ്. മലപുറമം ​കാര്‍ എന്നുമിങ്ഗനെ തുടരാന്‍ സാധ്യതയില്ല. സുബോധമുള ഒരള്‍ പാര്‍ട്ടി നേതാവായി വരുന്നകാലട്ട്ഹ് അവര്‍ മറിച്ചു ചിന്തിച്ചേക്കാം. എന്തായാലും ഞമ്മന്റെ ജാതി തന്നെയല്ലേ അവിടെ. താങ്കള്‍ക്കോകെ പറ്റിയ പാര്‍ട്ടി മുസ്ലിം ലിഗാണ്. ഇന്നു വരെ ഒരു ജനകീയ വിഷയത്തിഒലും ഇടപെടത്ത പാര്‍ട്ടി. വോട്ടു ചെയ്തു ജയിപിക്കാത്ത ജനം പെറ്റ്രോള്‍ വില വര്‍ദ്ധന അനുഭവിക്കട്ടേ എനു കരുതുന്ന കപട കമ്യൂണിസ്റ്റിനു പറ്റിയ പര്‍ട്ടി മുസ്ലിം ലീഗു തന്നെ.

Anonymous said...

മുന്‍പൊക്കെ പെട്രോള്‍ വിലകൂടിയപ്പോള്‍ സംസ്ഥാനത്തിന്റെ നികുതി വിഹിതം വേണ്ടെന്ന് വച്ച മുന്‍ യു ഡി എഫ് സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പമായിരുന്നു, ധനകാര്യവിദഗ്ദന്‍(?)എന്ന് കൊട്ടിഘോഷിച്ച ഐസക്ക് ഒരിക്കലും അതിനു തയ്യാറായില്ലല്ലോ, അയാളെ അതിന് പ്രേരിപ്പിക്കാന്‍ ഒരു സഖാവും വായ തുറന്നില്ലല്ലോ. പിന്നെ ചുമ്മാതിരുന്നോ. പുതിയ യു ഡി എഫ് സര്‍ക്കാരിന്റെ ആദ്യതീരുമാനം തന്നെ ജനക്ഷേമകരമാകാന്‍ പോകുന്നു. സംസ്ഥാനത്തിന്റെ നികുതി വിഹിതം (പുതിക്കിയ വിലവ്യത്യാസത്തിന്റെ) വേണ്ടെന്നുവച്ച് മാതൃകകാട്ടുന്നു. കണ്ടുപഠിക്ക് എങ്ങനെ ഭരിക്കണമെന്ന്

Anonymous said...

പെറ്റ്റോളിണ്റ്റെ വില്‍പ്പന നികുതി കൂടിയ വരുമാനം വേണ്ട എന്നു വച്ചതില്‍ പ്റതിഷേധിച്ചു ഒരു ഹറ്‍ത്താല്‍ കൂടി ആയാലോ?

കയറിപ്പോഴേ നമ്മള്‍ക്കിട്ട്‌ പണിയുന്നോ?

അടുത്ത അഞ്ചുവറ്‍ഷം മാണി മുന്നണി വിടുന്നോ കുഞ്ഞാലി വിടുന്നോ ശ്റേയംസ്‌ കുമാറ്‍ ഉടക്കുമോ എന്നൊക്കെ സ്വപ്നം കണ്ട്‌ ഇടതു പക്ഷം ഹറ്‍ത്താല്‍ കക്ഷി ആയി നടക്കാം

ഭരണം പോയാല്‍ പണ്ടത്തെ പോലെ പിടിച്ചു നില്‍ക്കാനുള്ള കഴിവൊന്നും സഖാക്കള്‍ക്കില്ല വീ എസിനു മാത്റമല്ല

പാര വെയ്ക്കാന്‍ അറിയാവുന്നതെന്നു യു ഡീ എഫുകാറ്‍ തിരിച്ചു പണിഞ്ഞു കാണിച്ചാല്‍ വീ എസ്‌ ഇപ്പോഴത്തെ രജനീകാന്ത്‌ പോലെ ആവാന്‍ അധിക കാലം വേണ്ട

പണി അറീയാവുന്ന മന്ത്റിമാരാണു എല്ലാം ഭൂരി പക്ഷം കുറഞ്ഞതിനാല്‍ തമ്മിലടി ഇല്ലാതെ ഭരിച്ചോളും

മാണി ഐസക്കിണ്റ്റെ നൂറിരട്ടി നന്നായി ധനകാര്യം ചെയ്ത്‌ കാണിച്ചുതരും

കറ്‍ഷക തൊഴിലാളി പെന്‍ഷന്‍ മാണി സാറിണ്റ്റെ മണ്ടയില്‍ ഉദിച്ചാണു സജീമേ

മിക്കവാറും എന്നും സജീമിനു കിളിമാനൂറ്‍ പോകേണ്ടി വരും ഹറ്‍ത്താല്‍, ബന്ധു, ചങ്ങല എന്തെല്ലാം കാണാന്‍ ഇരിക്കുന്നു

NB:-
കൊട്ടാരക്കരയില്‍ പിള്ളക്കു പഴയ സപ്പോറ്‍ട്ട്‌ ഇല്ല ഇപ്പോള്‍ നിന്നാലും തോല്‍ക്കുമായിരുന്നു കാരണം ഐയിഷ പോറ്റി എല്ലാ വീട്ടിലും സഞ്ചയനം പുലകുളി കല്യാണം അറ്റന്‍ഡു ചെയ്തു നടക്കുമായിരുന്നു പിള്ളക്ക്‌ മാടമ്പി പദവിയില്‍ നിന്നും അങ്ങിനെ താഴേക്ക്‌ വരാന്‍ പറ്റില്ല പിള്ള ഇനി ആത്മകഥ എഴുതി മരിച്ചോളും