Sunday, October 9, 2011

സി.പി.എം ആകുന്നത് അത്ര വലിയ അപരാധമോ?


സി
.പി. ഐ. (എം) ആകുന്നത് അത്ര വലിയ അപരാധമോ?

ഇവിടെ വിവിധ വാർത്താ മാദ്ധ്യമങ്ങൾ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി.ഐ എമ്മിനും എതിരെ നടത്തുന്ന പ്രചണ്ഡമായ പ്രചരണങ്ങൾ കാണുമ്പോൾ ചോദിക്കാനുള്ള ചില ചോദ്യങ്ങളാണ് ഈ കുറിപ്പിൽ എഴുതാൻ ഉദ്ദേശിക്കുന്നത്. സി.പി.ഐ എമ്മിലോ മറ്റേതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിലോ വിശ്വസിക്കുകയോ അവയിലേതിലെങ്കിലും അംഗമാവുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ് എന്ന് ധ്വനിപ്പിക്കുന്നവയാണ് അച്ചടി മാധ്യമങ്ങളിലൂടെയും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും വിവിധ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയും നടത്തുന്ന ഇടതുപക്ഷ-സി.പി.ഐ എം വിരുദ്ധ പ്രചരണങ്ങൾ. സി.പി.ഐ എമ്മിനെയാണ് ഏറ്റവും പ്രധാനമായി ഇവർ ഉന്നം വയ്ക്കുന്നത്. ഒരു ഇന്ത്യക്കാരൻ സി.പി.ഐ എം ആകുന്നതാണോ ഏറ്റവും വലിയ രാഷ്ട്രീയ അപരാധം? ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അതിനുമാത്രം മോശപ്പെട്ട ഒരു പ്രസ്ഥാനമാണോ സി.പി.ഐ.എം? ഇവിടുത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സി.പി.ഐ.എമ്മിനേക്കാൾ മെച്ചപ്പെട്ടവയും കുറ്റമറ്റവയുമാണോ? സി.പി.ഐ.എം എന്ന പാർട്ടിയെ സദാ ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്നതിനു പിന്നിലെ മന:ശാസ്ത്രം എന്താണ്? ഇതേതുതരം അസുഖത്തിൽ‌പ്പെടും?

ഇവിടെ അപകടകരമായ ഒരുപാട് രാഷ്ട്രീയ സാമുഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുണ്ട്. അവയ്ക്കെതിരെ ആശയപ്രചരണം നടത്തി അവയെ ദുർബലപ്പെടുത്താനുള്ള ഊർജ്ജം മുഴുവനും ഇടതുപക്ഷവിരുദ്ധപ്രചരണങ്ങൾ നടത്തി പാഴാക്കുകയാണ് ആദർശകമ്മ്യൂണീസത്തിന്റെ മേലങ്കിയണിഞ്ഞവർപോലും. ഇവിടെ കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അതുതന്നെ. എന്നാൽ ഈ കോൺഗ്രസ്സ് മുതലാളിത്തത്തിന്റെ സംരക്ഷകരും ഇതിന്റെ നേതാക്കൾ നല്ലൊരു പങ്കും അഴിമതിയും ക്രിമിനൽ വാഴ്ചയും അലങ്കാരമായി കൊണ്ടു നടക്കുന്നവരുമാണ്. എന്നാൽ ഈ കോൺഗ്രസ്സിൽ വിശ്വസിക്കുന്നതോ പ്രവർത്തിക്കുന്നതോ ഒരു അപരാധമായി ഇവിടെ ഇടതുപക്ഷ വിരുദ്ധപ്രചാരകർ കാണുന്നില്ല. ഇവിടെ ബി.ജെ.പി എന്നൊരു രാഷ്ട്രീയപ്രസ്ഥാനമുണ്ട്. അത് വർഗ്ഗീയ അജൻഡകളുമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ പ്രവർത്തനങ്ങൾ അക്രമോത്സുകമാണെന്നും അവരും മുതലാളിത്തത്തിന്റെ വക്താക്കളും അഴിമതി, ക്രിമിനൽ വാഴ്ച എന്നിവയിൽ കോൺഗ്രസ്സിനേക്കാൾ പിന്നിലല്ലെന്നും എല്ലാവർക്കും അറിയാം. ആർ.എസ്.എസ് എന്ന അക്രമോത്സുക വർഗീയ സംഘടനയാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും എല്ലാവർക്കും അറിയാം. ഹിന്ദുരാഷ്ട്രം അവരുടെ ആത്യന്തിക ലക്ഷ്യമാണെന്നും മുസ്ലിം-ക്രൈസ്തവ-കമ്മ്യ്യുണിസ്റ്റ് വിരോധവും അസഹിഷ്ണുതയും അവരുടെ മുഖമുദ്രയാണെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഒരു ബി.ജെ.പിക്കാരനോ, ആർ.എസ്.എസ് കാരനോ ശിവസേനക്കാരനോ ആകുന്നതിൽ ഒരു അപരാധവും ഇടതുപക്ഷത്തെ വിമർശിച്ച് നന്നാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന ഈ കപട ആദർശശാലികളോ മാധ്യമ പുംഗവന്മാരോ കാണുന്നില്ല. ഒരാൾ ഒരു ഹിന്ദു വർഗ്ഗീയ വാദി ആകുന്നതിലും വലിയ അപകടം സി.പി.ഐ.എം ആകുന്നതാണോ?

ഇവിടെ എൻ.ഡി.എഫ്, എസ്.ഡി.പി.ഐ എന്നിങ്ങനെ പലപേരുകളിൽ മുസ്ലിം വർഗ്ഗീയ സംഘടനകൾ ഉണ്ട്. ഈ അക്രമോത്സുക സംഘടനകളിലും ധാരാളം പേർ പ്രവർത്തിക്കുന്നുണ്ട്. ആയുധപരിശീലനവും അക്രമവും കൊലപാതകവും ആർ.എസ്.എസിന് എന്ന പോലെ ഇവരും അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ്. ആർ.എസ്.എസും എൻ.ഡി.എഫും ബദലുക്കു ബദലും രണ്ടും ഒരുപോലെ അപകടകാരികളും ആണെന്ന് അറിയാത്തവർ ആരുമില്ല. ഈ രണ്ടുകൂട്ടരുടെയും പൊതുശത്രു സി.പി.ഐ.എം ആണെന്നത് ഇത്തരുണത്തിൽ എടുത്തു പറഞ്ഞുകൊള്ളുന്നു. അതെന്തുകൊണ്ടാണെന്നും എല്ലാവർക്കും അറിയാം. ഒരു എസ്.ഡി.പി.ഐക്കാരനോ എൻ.ഡി.എഫുകാരനോ ആകുന്നതിലും വലിയ അപരാധമാകുമോ ഒരു സി.പി.ഐ.എം കാരൻ ആകുക എന്നത്? ഇവിടെ മുസ്ലിം ലീഗ് എന്നൊരു സംഘടനയുണ്ട്. മതേതരം എന്നു പറയുന്നെങ്കിലും പാർട്ടിയുടെ പേരിൽത്തന്നെ മുസ്ലിം എന്ന് എഴുതിവച്ചിട്ടുണ്ട്. അനുയായികൾ എല്ലാം മുസ്ലിങ്ങൾ മാത്രമാണു താനും. സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ ചില അമുസ്ലിങ്ങളെ നിർത്തും എന്നതൊഴിച്ചാൽ ഈ പാർട്ടിയിൽ വലിയ മതേതരത്വമൊന്നും ദർശിക്കാനാകില്ല. തികഞ്ഞ വർഗ്ഗീയ-ഭീകരവാദികൾ ഒന്നുമല്ലെന്നു സമ്മതിക്കാം. പക്ഷെ നയങ്ങളിലും , അഴിമതി, ക്രിമിനൽവാഴ്ച മുതലായവയിൽ കോൺഗ്രാസിനെയോ ബി.ജെ.പിയെയോകാൾ ഒട്ടും പിന്നിലല്ല മുസ്ലിം ലീഗ്. മുതലാളിത്തത്തിന്റെ വക്താക്കൾതന്നെ അവരും. ഒരു മുസ്ലിം ലീഗ്കാരൻ ആകുന്നതിലും വലിയ അപരാധമാണോ ഒരു സി.പി.ഐ.എം കാരൻ ആകുക എന്നത്? ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. കേരളാ കോൺഗ്രാസുകാർ. പേരിൽ മതമൊന്നുമില്ലെങ്കിലും ക്രിസ്ത്യാനികൾ അല്ലാത്തവരും കുറച്ചൊക്കെ അനുയായികളായി ഉണ്ടെങ്കിലും പള്ളി അരമന നിയന്ത്രിക്കുന്ന ഒരു കൈസ്തവ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കാണ് അതിന്റെയും നിലനിൽ‌പ്. ഭീകരവാദികളോ തികഞ്ഞ വർഗ്ഗീയ വാദികളോ ഒന്നുമല്ലെങ്കിലും നയങ്ങൾ, അഴിമതി, ക്രിമിനൽ വാഴ്ച, മുതലാളിത്തത്തോടുള്ള കൂറ് തുടങ്ങിയവയിൽ മേല്പറഞ്ഞ വലതുപക്ഷ സംഘടനകളിൽ നിന്ന് ഒട്ടും വിഭിന്നമല്ല കേരളാ കോൺഗ്രസ്സ്. ഒരു കേരളാ കോൺഗ്രസ്സുകാരൻ ആകുന്നതിലും മോശമായ ഒരു കാര്യമാണോ ഒരു സി.പി.ഐ.എം കാരൻ ആകുക എന്നത്?

ഇന്ത്യയിൽ നിലവിലിലുള്ളത് ഒരു മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയാണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും ദൌർബല്യവും മനസിലാക്കാത്തവരല്ല ഒരു വിധം രാഷ്ട്രീയവിവരമുള്ള ആരും. ജാതിമത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയിലെ മോശമായ ചില സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളിൽ പലതും കമ്മ്യൂണീസ്റ്റുകാർക്കെന്നല്ല ആർക്കും ഒറ്റയറ്റിയ്ക്ക് ഇല്ലാതാക്കനാകില്ല എന്നതും എല്ലാവർക്കും അറിയാം. മുതലാളിത്തമടക്കമുള്ള ഇത്തരം സാമൂഹ്യാവസ്ഥകളോടൊക്കെ അല്പം ചില നീക്കുപോക്കുകളും പൊരുത്തപ്പെടലുകളും നടത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഇടതുപക്ഷവും പ്രവർത്തിക്കുന്നത് എന്നതും നിഷേധിക്കുന്നില്ല. പക്ഷെ ഒരു ഇടതുപക്ഷക്കാരനാകുക, അല്ലെങ്കിൽ സി.പി.ഐ.എമ്മുകാരനാകുക എന്നതിലപ്പുറം ഒരു അപരാധമില്ലെന്ന മട്ടിൽ പ്രചരണം നടത്തിയാലോ? മുതലാളിത്ത ഏജന്റുമാരിൽ നിന്ന് അച്ചാരംപറ്റി അത്തരം പ്രചരണം നടത്തുന്നവരെ മനസിലാക്കാം. പക്ഷെ സ്വന്തം ചൊറിച്ചിൽ മാറ്റാൻ വേണ്ടിമാത്രം അത്തരം ഇടതുപക്ഷ വിരുദ്ധ പ്രചരണം നടത്തുന്നതിനും ഇടതുപക്ഷത്തെ തീരെ ഇകഴ്ത്തുന്നതിനും പിന്നിലുള്ള അവരരവർ മനോരോഗം സ്വയം അറിഞ്ഞ് ചികിത്സിക്കുകതന്നെ വേണം എന്നേ ഉപദേശിക്കുവാനുള്ളൂ. അല്ലെങ്കിൽ ഈ മാർക്സിസ്റ്റ് വിരുദ്ധർ പകരം വയ്ക്കാൻ ഒരു സംവിധാനം കൂടി മുന്നോട്ടുവയ്ക്കുക.

ഞാൻ ബ്ലോഗിൽ വരുന്ന കാലത്ത് രാഷ്ട്രീയം അധികം എഴുതാറില്ലായിരുന്നു. പിന്നീട് ഓരോരോ ബ്ലോഗുകൾ വായിക്കുമ്പോൾ പലരും കോൺഗ്രസ്സിനുവേണ്ടി ബ്ലോഗെഴുതുന്നു. മുസ്ലിം ലീഗിനു വേണ്ടി എഴുതുന്നു. ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും വേണ്ടി ബ്ലോഗെഴുതുന്നു. എൻ.ഡി.എഫിനു വേണ്ടി ബ്ലോഗെഴുതുന്നു. സുന്നികൾക്കു വേണ്ടി ബ്ലോഗെഴുതുന്നു. മുജാഹിദുകൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. ജമാ‍അത്തെ ഇസ്ലാമിക്കു വേണ്ടി ബ്ലോഗെഴുതുന്നു. യുക്തിവാദികൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. തികഞ്ഞ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. നിരവധി പ്രതിലോമാശയങ്ങൾ ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. മാടമ്പിത്തത്തെയും സ്ത്രീ പീഡനത്തെയും അഴിമതിയെയും മറ്റും അനുകൂലിച്ചുപോലും എഴുതുന്നു. ചിലരാകട്ടെ തികഞ്ഞ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നു. പക്ഷെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നത് ഒരു ഇടതുപക്ഷവിരുദ്ധ എഴുത്തു കണ്ടാൽ അതിനെ അനുകൂലിച്ചു കമന്റെഴുതാൻ അസാമാന്യമായ തിക്കുംതിരക്കുമാണ്. ഒരു ഇടതുപക്ഷ അനുകൂല എഴുത്തു വന്നാലോ പല്ലും നഖവുമായി ചാടിയിറങ്ങാൻ ഊരും പേരും ഉള്ളവരും ഇല്ല്ലാത്തവരും നിരവധി. സി.പി.എം അനുകൂല എഴുത്തെങ്ങാനും കണ്ടാൽ ഇങ്ങനെയൊന്നുമല്ല ബ്ലോഗെഴുതേണ്ടതെന്നും ബ്ലോഗെഴുത്തെന്നാൽ ഇടതുപക്ഷ വിരുദ്ധ എഴുത്താണെന്നും മറ്റും ഉപദേശിക്കുവാൻ പോലും ആളുകൾ ഉണ്ടായ്‌വന്നു. ഇക്കണ്ട പ്രതിലോമ ആശയക്കാർക്കൊക്കെയും അവരുടെ രാഷ്ട്രീയം എഴുതാമെങ്കിൽ ഞാനെന്തിന് എന്റെ രാഷ്ട്രീയം മറച്ചുവയ്ക്കുന്നെവെന്നു കരുതിയാണ് ഞാനും രാഷ്ട്രീയം എഴുത്തു തുടങ്ങിയത്. തീർച്ചയായും ഇടതുപക്ഷത്തിനോ സി.പി.ഐ എമ്മിനോ അനുകൂലമായി എഴുതുന്നതിൽ യാതൊരു കുറവും കാണുന്നില്ല. അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചുതന്നെ എഴുതും. അത്യാവശ്യം ഇടതുപക്ഷത്തെത്തന്നെ വിമർശിക്കേണ്ട സന്ദർഭത്തിൽ വിമർശിക്കുകയും ചെയ്യും. അല്ലാതെ ഇന്നയിന്ന കാരണങ്ങളാൽ ഞാനെന്ന മഹാനിതാ കമ്മ്യൂണിസ്റ്റല്ലാതാകുന്നു എന്നു വിളംബരം ചെയ്ത് ആരുടെയെങ്കിലും കൈയ്യടി വാങ്ങേണ്ട യാതൊരാവശ്യവും ഇല്ല. ഇടതുപക്ഷ അനുകൂല എഴുത്തുകൾ ഇനിയും പ്രതീക്ഷിക്കുക! അല്ലപിന്നെ!

44 comments:

BCP - ബാസില്‍ .സി.പി said...

ആർ.എസ്.എസും എൻ.ഡി.എഫും ബദലുക്കു ബദലും രണ്ടും ഒരുപോലെ അപകടകാരികളും ആണെന്ന് അറിയാത്തവർ ആരുമില്ല.

ഇതിനടിയിൽ എന്റെ ഒരൊപ്പും കൂടി ഇട്ടോ..

പക്ഷെ അടുത്ത വാചകം.. അതങ്ങട്ട് പിടിക്കണില്ല.. ഇവരുടെ പൊതു ശത്രുക്കൾ സി.പി.എം മാത്രമല്ല, സമുദായം മൊത്തം ഇവരുടെ ശത്രുക്കളാണ്.. സി.പി.എം മാത്രമല്ല ഇവരെ എതിർക്കുന്നത്, ലീഗുകാരും കോൺഗ്രസുകാരും ഇവർക്കെതിരെ പൊതു യോഗങ്ങൾ സംഘടിപ്പിക്കാറുണ്ട്.. ഈ കാര്യം ആർക്കും നിഷേധിക്കാനാവില്ല..

അനില്‍ഫില്‍ (തോമാ) said...

കൊട് കൈ..

ചുവപ്പ് കണ്ടാല്‍ കലിയിളകുന്ന ചിലര്‍ക്കൊക്കെ എണ്ണം പറഞ്ഞ മറുപടി നല്‍കുവാന്‍, ഒരു സജീമിനും, പത്രക്കാരനും, ശ്രീജിത് കൊണ്ടോട്ടിക്കും അപ്പുറം കൂടുതല്‍ പുരോഗമന ചിന്താഗതിക്കാരെ സ്വാഗതം ചെയ്യുന്നു

വിബിച്ചായന്‍ said...

മഞ്ഞപിത്തം പിടിച്ചവര്‍ കാണുന്നത് എല്ലാം മഞ്ഞ ആയിരിക്കും എന്ന് കേട്ടിട്ടില്ലേ??? അങ്ങനെ മഞ്ഞപിത്തം പിടിച്ചവര്‍ എഴുതുന്ന ബ്ലോഗ്‌ എല്ലാ പാര്‍ട്ടിയിലും പെടുന്നവര്‍ ഉണ്ട്. അവര്‍ക്ക് മറ്റുള്ളവര്‍ ചെയുന്നത് പുച്ചവും അതില്‍ കുറ്റവും കണ്ടുപിടിക്കാന്‍ മാത്രമേ സമയം ഒള്ളു. പിന്നെ ഈ എഴുതിയതിനു മൊത്തം ഉത്തരം നല്‍കാതെ തലകെട്ടിന് മാത്രം ഉത്തരം നല്‍കാം.... ഇന്ന് അത് ഒരു അപരാധം ആണ്... കാരണം മറ്റൊന്നുമല്ല തൊഴിലാളികളുടെ കൂടെ എന്ന് പറഞ്ഞു മുതലാളിമാരെ പ്രിതിപെടുത്താന്‍ നടക്കുന്ന ഒരു പാര്‍ട്ടി ആയി സി.പി.എം അതപതിച്ചു പോയി... വാദിക്കാന്‍ ആയി അല്ലാതെ അല്ല എന്ന് പറയാന്‍ പറ്റുമോ?? ഇന്ന് ജനകിയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു ചുമ്മാ ആര്‍ക്കും ഉപയോഗം ഇല്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കി നടക്കുവല്ലേ പാര്‍ട്ടി ചെയുന്നെ?? തെറ്റ് ചെയ്തത് പാര്‍ട്ടി ആണെങ്കിലും ചൂണ്ടി കാണിക്കാന്‍ ചങ്കൂറ്റം വേണം.... അങ്ങനെ ചൂണ്ടി കാണിക്കുന്നവന്‍ പിന്നെ പാര്‍ട്ടിയില്‍ ഉണ്ടാക്കില്ല എന്നത് സത്യം.... പിന്നെ പാര്‍ട്ടി ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്തവനെ കമ്മ്യൂണിസം മനസ്സിലാകൂ എന്നാ തെറ്റായ ധാരണ പല മഞ്ഞപിത്തം പിടിച്ച കമ്മ്യൂണിസ്റ്റ്‌ക്കാര്‍ക്ക് ഉണ്ട്.... യഥാര്‍ത്ഥ ജീവിതം എന്താന്നും ലോകം എന്താന്നും മനസ്സിലക്കിയവാന്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ ആകും... അതാണ് നമ്മുടെ കേരളത്തില്‍ ജനിക്കുന്ന ഓരോരുത്തന്റെയും സ്വഭാവം...

ഞാന്‍ പുണ്യവാളന്‍ said...

cpim പോലെ ഒരു പാര്‍ട്ടിക്ക്‌ ഇതൊകെ ഭൂഷണമോ ( അനുയായിക്കും അല്ലാത്തവര്‍ക്ക് പാര്‍ട്ടിയെ പറ്റി ഒരു സന്കല്‍പ്പം ഉണ്ട് )എന്നുള്ള പൊതു വികാരം പിന്തുടര്ന് പല സംഭവങ്ങളും പര്‍വതീകരിച്ച് കാണിക്കുനുണ്ട് പൊതുവേ ,
നമ്മുടെ രാഷ്തൃയമോകെ വലത്തേ ദുഷിച്ചു പോയിരിക്കുന്നു , ഇല്ലാത്തതും വേണ്ടാത്തതുമായ കാര്യങ്ങല്കാന് പലപ്പോഴും വിവാദവും സമരങ്ങളും മാധ്യമങ്ങള്‍ അത് വിറ്റു കാശ് ഉണ്ടാക്കുന്നു ജനം അടുത്ത തിരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നു വോട്ടു ഇടാന്‍ ..
താങ്കളുടെ പല ചോദ്യങ്ങളുടെ മുന്നിലും ഞാന്‍ നിര്‍വികാരനായി നില്‍ക്കുകയാണ് ആശംസകള്‍

Anonymous said...

എന്താ സജീമേ പ്രശ്നം ? സീ പീ എം അനുഭാവി ആകുന്നത് ആരെതിര്‍ത്തു? ചെറുപ്പത്തില്‍ സീ പീ എം ആകണം അല്ലാതെ വര്‍ഗീയതയുടെ പുറകെ പോകരുത് പക്ഷെ ആ പാര്‍ടി നമ്മള്‍ ഒരു കണ്സെപ്റ്റ് വിചാരിക്കുന്നുണ്ട് അതില്ലെന്നു കാണുമ്പോള്‍ എതിര്‍ക്കണം വ്യക്തി പൂജ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പാടില്ല എല്ലാവരും സഖാക്കള്‍ സമത്വം സാഹോദര്യം താരക മലരുകള്‍ വിരിയും പടം ഇതൊക്കെ നമ്മുടെ കണ്സേപ്ട്സ് ആണ് പക്ഷെ ഡ്രീം ടി ഫാസ്റ്റ് എന്ന് പറയുന്നപോലെ ഈ പറ്റി ഇന്ന് വ്യക്തിപൂജയാലും ഗ്രൂപ്പിസത്താലും കൊണ്ഗ്രസിനെക്കള്‍ അധ പതിച്ചു പോയിരിക്കുന്നു അതാണ്‌ എതിര്‍ക്കേണ്ടത് നിങ്ങള്‍ക്ക് അകത്തു നിന്നെതിര്‍ക്കം ഞങ്ങള്‍ പുറത്തു നിന്ന് എതിര്‍ക്കും മനുഷ്യരെ ഒന്നായി കാണണം ജാതി മത ഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കണം എന്നൊക്കെ മറ്റേതു പറ്റി യെക്കാളും സീ പീ എം ആണ് പഠിപ്പിക്കുന്നത് ഞാന്‍ അതില്‍ അഭിമാനിക്കുന്നു എസ എഫ് ഐ ആയിരുന്നു പഠിക്കുമ്പോള്‍ പക്ഷെ ഇന്ന് ഈ പാര്‍ടിയെയും അതിന്റെ വ്രതികെട്ട പ്രവണതകളെയും എതിര്‍ക്കുന്നു

രമേശ്‌ അരൂര്‍ said...

കൊടിയുടെ നിറം കാണാതെ എങ്ങനെ ഏതു പാര്‍ട്ടി ആണെന്ന് തിരിച്ചറിയും ?

ajith said...

കള്ളന്‍ കട്ടാല്‍ അത് മൂക്കത്ത് വിരല്‍ വയ്ക്കുവാന്‍ തക്കവണ്ണം അതിശയമല്ല. എന്നാല്‍ ഒരു പോലീസ് കാരന്‍ മോഷണം നടത്തിയാല്‍ എല്ലാരുടെയും പുരികം ചുളിയും. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥാനം കള്ളന്മാരുടെയിടയില്‍ പോലീസ് എന്നപോലെ കാണുന്നവരുണ്ട്. ആ പോലീസ് കാര് ക്രമമല്ലാതെ നടക്കുന്നത് കാണുമ്പോളുള്ള അസഹ്യത ചിലര്‍ക്കുണ്ട്. എനിക്ക് തീര്‍ച്ചയായും ഉണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു വിരോധോം ഇല്ലട്ടാ‍ാ

അശ്വിന്‍ said...
This comment has been removed by the author.
Villagemaan/വില്ലേജ്മാന്‍ said...

പ്രിയ സജീം..

സി പി എം ആകുന്നതു ഒരു വലിയ അപരാധം അല്ല. പക്ഷെ യഥാര്‍ത്ഥ കമ്യുണിസം മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങള്‍ ഇവിടെ എത്ര സി പി എം കാര്‍ പിന്തുടരുന്നു എന്ന് കൂടി ആലോചിക്കണം. വാക്ക് ഒന്നും പ്രവര്‍ത്തി മറ്റൊന്നും ആകുമ്പോള്‍, പലരും അതിനെതിരെ പ്രതികരിചെക്കാം. വിദേശ കാറുകളില്‍ നടക്കുകയും, വിദേശത്ത് മക്കളെ പഠിപ്പിക്കുന്നതും മുതലാളിതതിനെതിരെ പടവാലോങ്ങുന്നവര്‍ക്ക് ഭൂഷണമാണോ എന്ന് കൂടി ചിന്തിക്കൂ.

ഇ.എ.സജിം തട്ടത്തുമല said...

പാർട്ടിയിലും നേതാക്കളിലും പ്രസ്നങ്ങൾ ഉണ്ടെന്നു കരുതി പാർട്ടിക്കാരെല്ലാം പാർട്ടിവിട്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധരോ, കോൺഗ്രസ്സുകാരോ വർഗീയവാദികളോ ആയാൽ പാർട്ടിയിലെ പ്രശ്നങ്ങൾ തീരുമോ? പാർട്ടി അംഗത്വമില്ലാത്തവർക്ക് പാർട്ടിയെ തുറന്ന് വിമർശിക്കാം. അംഗത്വമുള്ളവർക്ക് പാർട്ടിയ്ക്കുള്ളിൽ വിമർശിക്കാം. പക്ഷെ പാർട്ടി മുഴുവൻ കുഴപ്പമാണ് അതുകൊണ്ട് ഞാനെന്ന മഹാനിതാ കമ്മ്യൂണിസ്റ്റല്ലാതായിരിക്കുന്നു എന്നു എന്നു പ്രഖ്യാപിക്കുന്നത് വലിയ തമാശതന്നെ!നേതാക്കളുടെ മക്കളെ വിദേശത്തയച്ചു പഠിപ്പിക്കുന്നു, മുതലാളീമാരുമായി ചങ്ങാത്തം കൂടുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ പതിറ്റാണ്ടുകൾക്കു മുന്നേ ഉയർന്നു കേൾക്കുന്നതുതന്നെ. അതുതന്നെ ഇപ്പോഴും പറയുന്നത്. ഈ ആരോപിക്കുന്നവരുടെയൊക്കെ മക്കൾ എവിടെ പഠിക്കുന്നു, അവരുടെ കൂട്ടുകാർ മുതലാളിയോ തൊഴിലാളിയോ എന്നൊക്കെ ഒന്നന്വേഷിച്ചാൽ വിചിത്രമായ റിസൾട്ടുകളാകും കിട്ടുക. വിദേശത്ത് മക്കളെ അയച്ചു പഠിപ്പിക്കുകയും മുതലാളിമാരുമായി ചങ്ങാത്തമടിക്കുകയും ചെയ്യുന്ന ഒരു ചെറു ന്യൂനപക്ഷത്തിലൂടെ പാർട്ടിയെ നോക്കിക്കാണുന്നതേ തെറ്റ്. സി.പീ.എം നേതാല്ലളുടെ മക്കൾക്ക് വിദേശത്തു പഠിച്ചുകൂടെന്ന് ഒരു നിയമവും ഇല്ല. അതിനൊക്കെയുള്ള ചെലവ് എങ്ങനെ മാനേജു ചെയ്യുന്നു എന്നതാനു പ്രശ്നം. അത് സംശയമുള്ളവർ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയാൽ അന്വേഷിക്കും. ഏതെല്ലാം മുതലാളിമാരുമായി പാർട്ടി നേതാക്കൾ ഏതെല്ലാം തരം ബന്ധം പുലർത്തുന്നു എന്നതും വസ്തുതാപരമായി ചൂണ്ടിക്കാണിച്ച് പരാതി നൽകിയാൽ അതും അന്വേഷിക്കും. അല്ലാതെ കാടടച്ചു വെടിവച്ചിട്ടുകാര്യമില്ല. പിന്നെ സി.പി.എമ്മിലീ നേതാക്കളല്ല, അണികളാണ്, ജനങ്ങളാണ് പാർട്ടിയുടെ ശക്തി.നേതാക്കൾ വരും പോകും. അരെന്തുപറഞ്ഞാലും ഇന്ത്യയിലെ ഏറ്റവും നല്ല പാർട്ടി സി.പിഐ.എം ആണ് എന്ന് ഈയുള്ളവൻ വിശ്വസിക്കുന്നു. അതിനേക്കാൾ മെച്ചപ്പെട്ട ഒന്നുമില്ലാത്തിടത്തോളം അതങ്ങനെ തന്നെ ആയിരിക്കും. കേരളത്തിൽ സി.പി.എമ്മിന്റെ ജനകീയാടിത്തറ തീരെ തകർന്നടിയുന്നതും കാത്തിരിക്കുന്ന പലരും ഉണ്ടാകും. പ്രത്യേകിച്ചും വർഗ്ഗീയ കക്ഷികൾ.വെറുതെ സ്വപ്നം കാണാമെന്നേയുള്ളൂ. ലക്ഷ്യബോധമുള്ള ഒരു പ്രസ്ഥാനത്തെ ആളുകൾ അത്രയെളുപ്പം കൈ വെടിറ്റില്ല.

കൊമ്പന്‍ said...

എങ്ങനെ ഒക്കെ സി പി എമ്മിനെ താരടിച്ചാലും കുറ്റം പ്രച്ചരിപ്പിചാലും കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വോട്ടു ചെയ്യുന്നത് സി പി എം നയിക്കുന്ന ഇടതു പക്ഷത്തിനാണ് അപ്പോള്‍ ചില കുത്സിത ചിന്താഗതി കാര്‍ക്കും പാലായിലെ പാതിരിമാര്‍ക്കും മലപ്പുറത്തെ കുറച്ചു കാക്കമാര്‍ക്കും ഒഴികെ ബാക്കി എല്ലാവരും ഇടതുപക്ഷത്തെ സ്നേഹിച്ചു തുടങ്ങി ഇരിക്കുന്നു എന്ന് മനസിലാക്കാം ജനങ്ങളുടെ പ്രതീക്ഷയും സി പി എമ്മിലാണ് അവരുടെ പ്രതീക്ഷകല്‍ക്കനുസരിച്ചു പാര്ട്ടിക്ക്ക് മുന്നോട്ടു പോകാന്‍ കയിയുന്നില്ല എന്നുള്ളത് യാതാര്‍ത്ഥ്യം തന്നെ എന്തെങ്കിലും ചെയ്യുന്നവനെ അല്ലെ വിമര്‍ശിക്കാന്‍ പറ്റൂ കൊണ്ഗ്രസ്സില്‍ നിന്ന് കൊണ്ഗ്രാസ്സു കാരന്‍ പോലും ഒന്നും പ്രതീക്ഷിക്കുന്നില്ല അപ്പോള്‍ പിന്നെ അവരെ കുട്ടാ പെടുത്താനുമില്ല

K.P.Sukumaran said...

സി.പി. ഐ. (എം) ആകുന്നത് വലിയ അപരാധമാണെന്ന് ആരെങ്കിലും പറയുന്നുണ്ടോ?
അഥവാ അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതാണ് അപരാധം എന്നു ഞാന്‍
പറയും. അതേ സമയം സി.പി.എം വിരുദ്ധന്‍ ആകുന്നത് അപരാധമാണോ എന്ന് ഞാന്‍
ചോദിക്കുകയുമില്ല. എന്തെന്നാല്‍ സി.പി.എം. അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആകുന്നത്
തെറ്റോ പാപമോ അല്ലെന്നും അത് നമ്മുടെ ജനാധിപത്യാവകാശമാണെന്നും ഞാന്‍
കരുതുന്നു. ഇന്ത്യയില്‍ എല്ലാവര്‍ക്കും സി.പി.എം. അനുകൂലികള്‍ ആകാന്‍ പറ്റില്ലല്ലൊ.
സി.പി.എമ്മിന് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ സി.പി.എം. വിരുദ്ധരും ഉണ്ടാകും. അത്തരം
വിരുദ്ധതയോട് സഹിഷ്ണുത സി.പി.എം.കാര്‍ക്ക് ഉണ്ടാകണം എന്നും ഞാന്‍ പറയില്ല.
അവരുടെ സാമര്‍ത്ഥ്യം പോലെ പാ‍ര്‍ട്ടിയെ വളര്‍ത്താന്‍ ശ്രമിക്കട്ടെ എന്നേ കരുതൂ.

എന്നാല്‍ എന്നെക്കൊണ്ട് കഴിയുന്ന പോലെ കമ്മ്യൂണിസത്തിന്റെ ആപത്തിനെ പറ്റി
പൊതുവായും സി.പി.എമ്മിനെ പറ്റിയും ഞാന്‍ ബ്ലോഗിലൂടെ മാന്യമായ ഭാഷയില്‍
എഴുതുകയും ചെയ്യും.ഈ സ്വാതന്ത്ര്യം എനിക്ക് ഇവിടത്തെ സി.പി.എമ്മുകാര്‍ ഔദാര്യപൂര്‍വ്വം വകവെച്ചു തരേണ്ടതല്ല. അങ്ങനെ എഴുതുമ്പോള്‍ എന്നെ സി.പി.എം. വിരുദ്ധന്‍ എന്നോ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്നോ ആരെങ്കിലും ആക്ഷേപിച്ചാല്‍ ഒരു ജനാധിപത്യവാദിക്ക് കിട്ടാവുന്ന ഏറ്റവും അംഗീകാരമായി ഞാന്‍ അതിനെ കാണും. എന്തെന്നാല്‍ അങ്ങനെ എത്രയോ കമ്മ്യൂണിസ്റ്റ്
വിരുദ്ധര്‍ , കമ്മ്യൂണിസ്റ്റ് സോഷ്യല്‍ സാമ്രാജ്യത്വത്തിനെതിരെ പൊരുതിയത്കൊണ്ടാണല്ലൊ
ലോകം കമ്മ്യൂണിസ്റ്റ് ഏകപാര്‍ട്ടി സ്വേച്ഛാധിപത്യത്തില്‍ അമരാതിരുന്നതും ലോകത്ത്
കമ്മ്യൂണിസം തകര്‍ന്നതും.

K.P.Sukumaran said...

സ്വാതന്ത്ര്യം മനുഷ്യന് ജീവനേക്കാ‍ള്‍ പ്രധാനമാണ്. കമ്മ്യൂണിസം എവിടെയൊക്കെ ശക്തിപ്രാപിക്കുന്നുവോ അവിടെയൊക്കെ ജനത്തെക്കൊണ്ട് കമ്മ്യൂണിസത്തെ
വെറുപ്പിക്കുന്ന ഒരു ഘടകം കമ്മ്യൂണിസത്തില്‍ അന്തര്‍ലീനമാണ്. അത്കൊണ്ടാണല്ലൊ
ലോകത്ത് കമ്മ്യൂണിസം തകര്‍ന്നത്. 34കൊല്ലം ജനാധിപത്യസമ്പ്രദായത്തില്‍ ഭരണം
നടത്തിയ പശ്ചിമബംഗാളില്‍ സി.പി.എം.കാര്‍ക്ക് ജനപിന്തുണ തിരിച്ചുപിടിക്കുക ഇനി
എളുപ്പമല്ല. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ കഴിയുന്നതായിരുന്നെങ്കില്‍ 34കൊല്ലം കൊണ്ട്
ഇഷ്ടം പരമാവധി വര്‍ദ്ധിക്കുകയല്ലേ വേണ്ടിയിരുന്നത്.

എന്തായാലും സി.പി.എം. ആകുന്നത് അത്ര വലിയ അപരാധമോ എന്ന് സജിം ചോദിക്കുന്നത് ഈ പാര്‍ട്ടി ഇന്ന് ഇത്രയും തകര്‍ച്ചയുടെ വക്കില്‍ എത്തിയത്കൊണ്ടാണ്. അതേ സമയം സി.പി.എം. ഇന്ത്യയില്‍ ഭൂരിപക്ഷം പ്രദേശത്ത് സ്വാധീനമുറപ്പിച്ചിരുന്നുവെങ്കില്‍ ചോദ്യത്തില്‍ ഇത്ര വിനയം ആയിരിക്കില്ല കാണുക. ഈ സ്ഥിതിയില്‍ ആയിട്ടും കേരളത്തില്‍ എല്ലാ വിഭാഗം ആളുകളും ഭയപ്പെടുന്ന ഒരേ പാര്‍ട്ടി സി.പി.എം. ആണെന്ന വസ്തുത സജിമിന് മനസ്സിലാകില്ല. കുറെ മുന്‍പ് ചില സഖാക്കള്‍ സി.പി.എം. വിട്ട് സി.എം.പി.യില്‍ ചേര്‍ന്നപ്പോള്‍ അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്,
സി.പി.എം. എന്നാല്‍ എന്താണെന്ന് ഞങ്ങള്‍ ഇപ്പോഴാണ് മനസ്സിലാക്കുനത് എന്ന്.

ജനങ്ങളെ ഭയപ്പെടുത്തി മാത്രമേ കമ്മ്യൂണിസത്തിന് ലോകത്ത് നിലനില്‍ക്കാന്‍ പറ്റുകയുള്ളൂ.
ആ ഭയമാണ് ആ‍ളുകളെ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആക്കുന്നത്. ചൈനയില്‍ നിന്നാണ് ഞാന്‍
ഈ കമന്റ് എഴുതിയതെങ്കില്‍ ഇത് പബ്ലിഷ് ആകേണ്ട താമസം എന്നെ ലേബര്‍ ക്യാമ്പിലോ
കോണ്‍സന്‍‌ട്രേഷന്‍ ക്യാമ്പിലോ എവിടെയാണുള്ളത് എന്ന് അന്വേഷിക്കേണ്ടി
വരുമായിരുന്നു. ഇവിടെ എന്ത് വ്യവസ്ഥിതിയാണോ ഉള്ളത്, ഇവിടെ എന്തൊക്കെ
നാനാത്വമാണോ ഉള്ളത് അതൊക്കെ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്.

കമ്യൂണിസ്റ്റുകാര്‍ എന്തൊക്കെയോ സ്വപ്നം കാണുന്നുണ്ട്. അതൊക്കെയും അവരുടെ അവകാശമാണ്. അത്കൊണ്ട് സി.പി.എം. ആകുന്നത് അപരാധമേയല്ല. വിമര്‍ശിക്കുന്നവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്ന് ആക്ഷേപിക്കുന്നതും പരിഹസിക്കുന്നതും ചികിത്സ നിര്‍ദ്ദേശിക്കുന്നതും ഒന്നും അവരെ സംബന്ധിച്ച് അപരാധമല്ല. പക്ഷെ ഞങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കമ്മ്യൂണിസത്തെയും സി.പി.എമ്മിനെയും ഞങ്ങള്‍ മാന്യമായ ഭാഷയില്‍ തുറന്നു കാണിച്ചുകൊണ്ടേയിരിക്കും. കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ഭാഗത്താണ് ശരി എന്ന് ചരിത്രം അസന്നിഗ്ദമായി തെളിയിച്ചിട്ടുണ്ട്. ശരി കമ്മ്യൂണിസ്റ്റുകാരുടെ ഭാഗത്തായിരുന്നെങ്കില്‍ കമ്മ്യൂണിസത്തിന് ലോകത്ത് ഈ ഗതി വരില്ലായിരുന്നു. ശരിയായതും ജനങ്ങള്‍ക്ക് ആവശ്യമായതും മാത്രമേ കാലത്തെ അതിജീവിയ്ക്കൂ. ഈ സത്യം കമ്മ്യൂണിസ്റ്റുകള്‍ക്ക് മാത്രം മനസ്സിലാകുന്നില്ല.

ഇ.എ.സജിം തട്ടത്തുമല said...

കെ.പി.എസ്: "അതേ സമയം സി.പി.എം വിരുദ്ധന്‍ ആകുന്നത് അപരാധമാണോ എന്ന് ഞാന്‍
ചോദിക്കുകയുമില്ല. എന്തെന്നാല്‍ സി.പി.എം. അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആകുന്നത്
തെറ്റോ പാപമോ അല്ലെന്നും അത് നമ്മുടെ ജനാധിപത്യാവകാശമാണെന്നും ഞാന്‍
കരുതുന്നു. ഇന്ത്യയില്‍ എല്ലാവര്‍ക്കും സി.പി.എം. അനുകൂലികള്‍ ആകാന്‍ പറ്റില്ലല്ലൊ"

കമ്മ്യൂണിസ്റ്റ് വിരുദ്ധരകുന്നത് അപരാധമാണെന്ന ധ്വനി എന്റെ ഈ ലേഖനത്തിൽ ഉണ്ടോ? അങ്ങനെ ഞാൻ ഉദ്ദേശിച്ചിട്ടില്ല. കമ്മ്യൂണിസത്തിൽ അന്തർലീനമായിരിക്കുന്നുവെന്ന് കരുതുന്ന ഏതെങ്കിലും ഘടകങ്ങളോട് വിയോജിക്കുന്നതിലും അപരാധമൊന്നുമില്ല. ഞാൻ എഴുതിയത് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കമ്മ്യൂണിസ്റ്റുകാർ നടത്തുന്ന പ്രവർത്തനങ്ങൾ, സമരങ്ങൾ, ഇടപെടലുകൾ ഇവയേതിനെയും ദോഷൈകദൃഷ്ടിയോടെ മാത്രം നോക്കിക്കാണുകയും, കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്ന ഏതൊരു കൊള്ളരുതായ്മകളെയും കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് അത്തരം കൊള്ളരുതായ്മകളെക്കൂടി ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണതകളെ സൂചിപ്പിക്കുവാനാണ്. ആർ.എസ്.എസിനെയും എൻ.ഡി.എഫിനെയും (ഇപ്പോൾ എസ്.ഡി.പി.ഐ; അതോ പോപ്പുലർ ഫ്രണ്ടോ!) ) ഭയക്കുന്നത്ര കമ്മ്യ്യൂണിസ്റ്റുകാരെ ഭയക്കേണ്ടതുണ്ടോ എന്നും എനിക്ക് ചോദിക്കുവാനുണ്ട്.ഉത്തരേന്ത്യയിലെ മാഫിയാ രാഷ്ട്രീയം പോലെയും കമ്മ്യൂണിസ്റ്റുകാരെ ഭയക്കേണ്ടതുണ്ടെന്നു ഞാൻ കരുതുന്നില്ല. പ്രായോഗിക തലത്തിൽ നന്മതിന്മകളുടെ ആപേക്ഷികതകൾ മാത്രം കണക്കിലെടുത്ത് മാത്രമായാൽ പോലും ഇവിടുത്തെ കമ്മ്യ്യുണിസത്തെ മറ്റെന്തിനേക്കാളും ഭയക്കേണ്ടതോ വെറുക്കേണ്ടതോ ഇല്ല. ഏതെങ്കിലും പ്രദേശത്ത് ഒരു പ്രത്യേക കക്ഷിയ്ക്ക് മാത്രം മേൽക്കൈ വന്നാൽ അവർ മറ്റുള്ളവയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നത് കമ്മ്യൂണിസ്റ്റുകാരിൽ മാത്രമുള്ള സ്വഭാവമില്ല. ഗാന്ധിസം പറയുന്ന കോൺഗ്രസ്സുകാർ പോലും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. കേരളത്തില്പോലും. കേരളത്തിൽത്തന്നെ എത്രയോ സ്ഥലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളെ തികഞ്ഞ ഫാസിസ്റ്റ് രീതിയിൽ പ്രതിരോധിച്ചിട്ടുണ്ട്, കോൺഗ്രസ്സുകാർ. ഒറ്റപ്പെട്ടാണെങ്കിലും പലയിടത്തുമുണ്ട് ഇന്നും കൊൺഗ്രസ്സ് ഗ്രാമങ്ങളും ആർ.എസ്.എസ് ഗ്രാമങ്ങളുമൊക്കെ. കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ പച്ചയിൽ മാത്രമല്ല, അല്പം കായിക ബലംകൂടി ഉപയോഗിച്ചുതന്നെയാണ് കേരളത്തിലും ഇന്ത്യയിൽ പലയിടത്തും കമ്മ്യൂണിസ്റ്റുപാർട്ടി വളർത്തിയെടുത്തിട്ടുള്ളതെന്നത് നിഷേധിക്കുന്നുമില്ല. ഇന്ന് കേരളത്തിൽ കായശക്തികൊണ്ട് നിലനിൽക്കേണ്ട സ്ഥിതി കമ്മ്യൂണിസ്റ്റുകാർക്ക് എവിടെയെങ്കിലും എപ്പോഴെങ്കിലും ഉണ്ടെങ്കിൽ അത് കൂടുതലും വർഗ്ഗീയ സംഘടനകളുടെ ശാക്തീകരണം ഉള്ളയിടങ്ങളിലാണ്. കോൺഗ്രാസുകാർ പഴയതുപോലെ കമ്മ്യുണിസ്റ്റുകാരുടെ പ്രവർത്തന സ്വാതന്ത്ര്യത്തിനു തടയിടുന്നില്ല.അങ്ങനെയുള്ള മേഖലകൾ തീരെയില്ലെന്നല്ല. കോഗ്രസ്സുകാർക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇടങ്ങളും ഇന്നില്ല. ഒരു പക്ഷെ കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളെ ചൂണ്ടി ഇപ്പറഞ്ഞതിനെ പ്രതിരോധിക്കാം. പക്ഷെ എല്ലായിടത്തും പാർട്ടി ഗ്രാമങ്ങളില്ല.അത് അവിടുത്തെ സാഹചര്യങ്ങളാണ്. കേരളത്തിൽ ഇനിയെവിടെയെങ്കിലും മറ്റുള്ള ആശയങ്ങനെ അടിച്ചമർത്തി ഏകകക്ഷി മേധാവിത്വം പുലർത്താൻ കമ്മ്യൂണിസ്റ്റുകാരോ കോൺഗ്രസ്സ് ഇൾപ്പെടെയുള്ള മതേതര കക്ഷികളോ ഇനിയുള്ള കാലം ശ്രമിക്കുമെന്നോ ശ്രമിച്ചാൽ തന്നെ അത് വിജയിക്കുമെന്നോ കരുതാൻ ഇപ്പോൾ ന്യായമൊന്നുമില്ല.എന്നാൽ ഇന്ത്യയിൽ മൊത്തത്തിലുള്ള സ്ഥിതി അതല്ല. മറ്റ് സംസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്ക് അധികം വേരോട്ടമില്ലാത്തതു തന്നെ അവിടങ്ങളിലെ രാഷ്ട്രീയമാഫിയാ പ്രസ്ഥാനങ്ങളുടെ എതിർപ്പുകളെ അതിജീവിക്കാൻ കഴിയാത്തതുകൊണ്ടാണ്. അതേ പറ്റിയിക്കെ പറഞ്ഞാൽ ഒരുപാടുണ്ട്. ഒരുദാഹരണം മറ്റൊരു കമന്റായി ഇടാം. അതുകൊണ്ടൊക്കെ കമ്മ്യൂണിസ്റ്റുകാരിൽ മാത്രം ഭയാ‍രോപണങ്ങൾ ഉന്നയിക്കുനത് സത്യസന്ധമാകില്ല.

ഇ.എ.സജിം തട്ടത്തുമല said...

ഒരിക്കൽ ഉത്തരേന്ത്യയിൽ ഒരു മുഖ്യമന്ത്രിയുടെ സുഹൃത്ത് മുഖ്യമന്ത്രിയെ കണ്ട് ഒരു പരാതിപറയാൻ പോയി. ഈ സുഹൃത്തിന്റെ കാറ് ചില മോഷ്ടാക്കൾ-കം-ഗുണ്ടകൾ മോഷ്ടിച്ചുകൊണ്ടു പോയി. പ്രതികളെ അറിയാമായിരുന്നിട്ടും പോലീസ് പിടിക്കുകയോ കാർ തിരിച്ചു നൽകുകയോ ചെയ്തില്ല. പരാതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. തിരിച്ച് പരാതിക്കാരൻ സുഹൃത്ത് ഇറങ്ങിവരുമ്പോൾ മോഷണം പോയ തന്റെ കാറ്‌ മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്ത് കിടക്കുന്നു. ഈ കാറു മോഷ്ടിച്ചവരടക്കം കുറെ ഗുണ്ടകൾ അവിടെ കുശലം പറഞ്ഞ് നിൽക്കുകയും ചെയ്യുന്നു. ഇതു കണ്ട സുഹൃത്ത് തിരികെ മുഖ്യമന്ത്രിയെ ചെന്നു കണ്ട് കാര്യം പറഞ്ഞു. തന്റെ കാറും മോഷ്ടാക്കളും മുഖ്യന്റെ മുറ്റത്ത് നിൽക്കുന്നുവെന്ന്! അപ്പോഴാണ് സാക്ഷാൽ മുഖ്യമന്തിയുടെ മറുപടി; അവന്മാർക്ക് വല്ലതും കൊടുത്തിട്ട് എടുത്തുകൊണ്ട് പൊയ്ക്കൊള്ളൂഎന്ന്‌! എങ്ങനെയുണ്ട് മുഖ്യമന്ത്രിയും ഗുണ്ടകളും ഗുണ്ടായിസവും. ഇങ്ങനെ ഒരു മുഖ്യമന്ത്രി എന്തായാലും കേരളത്തിൽ ഉണ്ടാകില്ലെന്ന് നമുക്ക് ആശ്വസിക്കാം. അപ്പോൾ അങ്ങനെയൊക്കെയുള്ള ഈ രാജ്യത്ത് വിമർശനബുദ്ധി മുഴുവൻ കമ്മ്യൂണിസ്റ്റുകൾക്കു നേരെ മാത്രം പ്രയോഗിക്കുന്നതിലെ ആത്മാർത്ഥതയിൽ സംശയം തോന്നുക സ്വാഭാവികം മാത്രം!

ഇ.എ.സജിം തട്ടത്തുമല said...

ചൈനയും ക്യൂബയും ഒക്കെ അവിടെ നിൽക്കട്ടെ; ഇത് ഇന്ത്യയാണ്! മാർക്സിസം ആകെ മൊത്തം ടോട്ടൽ ഒന്നേയുള്ളൂ. പക്ഷെ വിവിധ രാജ്യങ്ങളെ സംബന്ധിച്ച് പ്രയോഗത്തിൽ എവിടെയും ഒന്നിന്റെ പകർപ്പാകായിരിക്കില്ല മറ്റൊന്ന്‌!

khader patteppadam said...

' യൂറോപ്പിനെയാകെ ഒരു ദുര്‍ഭൂതം ബാധിച്ചിരിക്കുന്നു...' ആ പരിഹാസത്തിന്റെ ഉദ്യുക്തി ഇന്നും എത്രയോ പ്രസക്തം.

Unknown said...

വെറും പാവമായ(അറിവില്ലാത്തതിനാൽ)സജിമിനെ വെറുതെ വിട്ടുകൂടെ കൂട്ടുകാരേ..?

ഇ.എ.സജിം തട്ടത്തുമല said...

സീഡിയൻ,
വലിയ അറിവൊന്നുമില്ലാത്തവരുടെയും അദ്ധ്വാനിക്കുന്നവരുടെയും അധ:സ്ഥിതരുടെയും പ്രതീക്ഷയാണ് കമ്മ്യൂണിസ്റ്റുകാർ എന്ന ചെറിയൊരറിവേ ഈയുള്ളവൻ ആഗ്രഹിക്കുന്നുള്ളൂ. താങ്കളെ പോലെ കൂടുതൽ അറിവും ഐശ്വര്യവും വന്നാൽ താങ്കൾ മാത്രമല്ല, ചില കമ്മ്യൂണിസ്റ്റുകാർ കൂടി കമ്മ്യൂണിസ്റ്റ് വിരുദ്ധരായി പോകാറുണ്ട്. കൂടുതൽ അറിഞ്ഞ് കമ്മ്യൂണിസ്റ്റ് വിരുദ്ധനാകേണ്ടെന്നു കരുതുന്നു. എങ്കിലും വെറുതെ വിടണമെന്നൊന്നുമില്ല.സമയമുണ്ടെങ്കിൽ അല്പജ്ഞാനംകൊണ്ട് എന്തെങ്കിലുമൊക്കെ മറുപടികൾ തട്ടിവിട്ട് സായൂജ്യനായിക്കൊള്ളാം.മാത്രവുമല്ല, ദൈവം എല്ലാവർക്കും ഒരേപോലെ അറിവും ബുദ്ധിയും കൊടുക്കാതെ അസമത്വം സൃഷ്ടിച്ച് വച്ചിരിക്കുകയുമാണല്ലോ! സാരമില്ല; ഉള്ള അറിവുകൾകൊണ്ട് നമ്മൾ സംതൃപ്തനാണേ! സീഡിയന് ആശംസകൾ! കമന്റിനു നന്ദി!

ചാരന്‍ said...

കമ്യൂണിസ്റ്റ്പാര്‍ട്ടിയെന്നൊന്നില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു ഇന്നും കേരളത്തിന്റെ ഗതി .....മല്ലു ആന്റിമാര് സമൃദ്ധമായ മുലക്ക് കരം കൊടുത്തു മുടിഞ്ഞേനേം...പീഡനം സവര്‍ണ്ണന്റേയും,ഭരണവര്‍ഗ്ഗത്തിന്റേയും മൌലീകവകാശമായേനേം,കൂറേ എണ്ണം ഇന്നും കുടിയാന്മാരായി....ജന്മികളുടെ ആട്ടും തുപ്പും,ഏറ്റുവാങ്ങി കെട്ടിയ പെണ്ണുമ്പിള്ളയേയും,കുടുബത്തിലുള്ള സകല പെണ്ണുങ്ങളേയും ജന്മിയുടെ കിടപ്പറയിലേക്കയച്ച് ,കാവന്നില്‍ക്കുന്നത് കാണാമായിരുന്നു....ഈ കോണ്‍ഗ്രസ്സ് കേരള ചരിത്രത്തില്‍ എന്തു മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്....!?,മനോരമയേപ്പോലുള്ള അച്ചായന്‍ പത്രക്കാര്‍ക്കെന്നും കമ്യൂണിസ്റ്റ്കാരെ പുച്ഛമാണ് ,പക്ഷേ കേരള ജനത മനോരമയുടെ കാപട്യങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു....ജനം ഇത്രയധികം വെറുക്കുന്ന ഒരു പത്രം വേറെയുണ്ടോന്ന് സംസയമാണ്,കോട്ടയത്തെ,കുറേ അച്ചായന്മാരും,പാതിരികളും. പെരുന്നയിലെ കുറേസവര്‍ണ്ണ മാടമ്പികളും,മലപ്പുറത്തെ കുറേ കാക്കമാരും വിചാരിച്ചാല്‍ കമ്യൂണിസ്റ്റ് പ്രസ്താനത്തെ തകര്‍ക്കാന്‍ കഴിയില്ല...

സുകുമാരന്‍ അഞ്ചരക്കണ്ടി ബ്ലോഗെഴുതി കമ്യൂണിസ്റ്റ്പാര്‍ട്ടി തകരുമോന്നാണെന്റെ പേടി......:))

K.P.Sukumaran said...

അതെന്താ സജീമേ ചൈനയെക്കുറിച്ചും ക്യൂബയെക്കുറിച്ചും ഇപ്പോള്‍ ഒന്നും പറയാന്‍ പാടില്ലേ? മധുരമനോജ്ഞചൈനയെന്നൊരു രാജ്യമുണ്ടെന്നും അവിടെ ജനിക്കാന്‍ കഴിഞ്ഞാലതൊരു ഭാഗ്യമാണെന്നും കുറെ മുന്‍പ് സഖാക്കള്‍ പാടി നടന്നിരുന്നുവല്ലൊ. ക്യൂബയ്ക്ക് വിശക്കുന്നു എന്നും പറഞ്ഞ് ഇവിടെ ബക്കറ്റ് പിരിവ് നടത്താറുണ്ടായിരുന്നുവല്ലൊ.

സജിമിന് മനസ്സിലാകാത്ത ഒരു കാര്യം അല്ലെങ്കില്‍ മനസ്സിലായാലും അംഗീകരിക്കാത്ത ഒരു കാര്യം ഞാന്‍ പറയാം. കമ്മ്യൂണിസം ഈ കോലത്തില്‍ ആകാന്‍ കാരണം കമ്മ്യൂണിസ്റ്റ് വിരുദ്ധരല്ല, മറിച്ച് കമ്മ്യൂനിസ്റ്റുകാര്‍ തന്നെയാണ്. കോലം എന്ന് പറഞ്ഞാല്‍ അറിയാമല്ലൊ? ലോകത്ത് കമ്മ്യൂണിസത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇന്ത്യയില്‍ തന്നെ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഒരേയൊരു പ്രതിപക്ഷം. ഇന്നോ? കമ്മ്യൂണിസത്തെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ കഴിയൂ. അതവര്‍ എവിടെയും ഭംഗിയായി നിര്‍വ്വഹിക്കുന്നുമുണ്ട്. പ്രവര്‍ത്തിച്ച് പ്രവര്‍ത്തിച്ച് സമരിച്ച് സമരിച്ച് ശോഷിക്കുക, ഭരിച്ച് ഭരിച്ച് രാജ്യം ഇല്ലാതാക്കുക അതാണ് കമ്മ്യൂണിസ്റ്റ് പാരമ്പര്യം. ഉദാഹരണം സോവിയറ്റ് യൂനിയന്‍, കി.ജര്‍മ്മനി.

ഇപ്പോള്‍ കേരളത്തില്‍ ഒരൊറ്റ വിദ്യാര്‍ത്ഥിയുടെ പഠിപ്പ് നിര്‍ത്തിക്കിട്ടാന്‍ ഒരു പ്രസ്ഥാനം മൊത്തം അക്രമാസക്തമാകുന്നു. നിര്‍മല്‍ മാധവ് എസ്.എഫ്.ഐക്കാ‍രന്‍ തന്നെയായിരുന്നു. ഇപ്പോള്‍ നിര്‍മല്‍ മാധവും കുടുംബവും കൂടെ കുറച്ച് പേരും എന്തായാലും കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആയിക്കാണും. നിങ്ങള്‍ക്ക് തര്‍ക്കിച്ചും വാക്‍സാമര്‍ത്ഥ്യം പ്രയോഗിച്ചും തല്‍ക്കാലത്തേക്ക് വിജയിക്കാന്‍ പറ്റും. എന്നാലും , എന്തോ ആയിക്കോട്ടെ, നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥി തുടര്‍ന്ന് പഠിച്ചുപോയാല്‍ നമുക്ക് എന്താ നഷ്ടം എന്ന് ചിന്തിക്കുന്ന പത്ത് സി.പി.എം. അനുഭാവികളെങ്കിലും ഈ സമരത്തിന്റെ അന്ത്യത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരാവും ഉറപ്പ്.

ഇങ്ങനെയാണ് കമ്മ്യൂണിസം ഉപ്പ് വെച്ച കലം പോലെ ക്രമേണ ദ്രവിച്ചു പോകുന്നത്. എന്നാലും അവശിഷ്ടകമ്യൂണിസ്റ്റുകള്‍ക്ക് വാക്കില്‍ ധാര്‍ഷ്ട്യവും പരിഹാസവും പരപുച്ഛവും ഒട്ടും കുറയുന്നുമില്ല. സജീമിനെ പോലെ ചിലര്‍ മാന്യമായും പക്വമായും പ്രതികരിക്കാറുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ആക്രമണോത്സുകതയില്‍ ഒന്നാം സ്ഥാനത്താണ് കമ്മ്യൂനിസ്റ്റുകള്‍ എന്നതിന് സ്റ്റാലിന്‍ മുതല്‍ നിര്‍മല്‍ മാധവ് സമരം വരെ സാക്ഷ്യങ്ങളാണ്. അത്കൊണ്ട് തന്നെ കമ്മ്യൂണിസത്തിന് ഇനി തീരെ ഭാവിയില്ല എന്ന് ഉറപ്പിക്കാന്‍ പറ്റും. ലോകത്തിന്റെ ഭാവിയെ പറ്റി ശേഷിക്കുന്ന കമ്മ്യൂനിസ്റ്റുകള്‍ വ്യാകുലപ്പെടേണ്ടതില്ല. ലോകം നിങ്ങളെ തിരസ്ക്കരിച്ചല്ലൊ. അവനവന്റെ പാര്‍ട്ടി അതും സാര്‍വ്വദേശീയം ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടി എന്ത്കൊണ്ട് ഈ കോലത്തില്‍ ആയി എന്ന് അല്പം ആലോചിക്കുന്നത് ഗുണം ചെയ്യും. ചൈനയും ക്യൂബയും ഒന്നും പറയണ്ട എന്നു പറയുമ്പോള്‍ ജര്‍മ്മനിയിലാണ് ഈ സിദ്ധാന്തം ഉത്ഭവിച്ചത് എന്ന് മറക്കണ്ട.

ഇ.എ.സജിം തട്ടത്തുമല said...

മുമ്പ് സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും മറ്റും കാര്യം പറയുമ്പോൾ നമുക്ക് കേരളത്തിലെ കാര്യം പറയാം എന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധർ പറഞ്ഞിരുന്നത്. റഷ്യയിൽ മഴപെയ്യുമ്പോൾ ഇവിടെ കുടപിടിയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ എന്നു പരിഹസിച്ചിരുന്നു. ഇന്ത്യയിലെ കാര്യം പറയുമ്പോൾ റഷ്യയിലെ കാര്യം പറയരുതെന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകൾ റഷ്യയിലെയും ചൈനയിലെയും കാര്യം പറഞ്ഞേ പറ്റൂ എന്ന് അതേ കമ്മ്യൂണിസ്റ്റ് വുരുദ്ധർക്ക് നിർബന്ധം. നോക്കണേ സോഷ്യലിസം നില നിന്ന റഷ്യയെ പറ്റി കമ്മ്യൂണിസ്റ്റുകാർ മിണ്ടരുതായിരുന്നു. സോഷ്യലിസം ഇല്ലാതായ ഇന്നത്തെ റഷ്യയെപ്പറ്റി സംസാരിക്കുകതന്നെ വേണം!

പ്രായോഗിക വ്യതിയാനങ്ങളോടെ മാത്രമേ വ്യത്യസ്ത രഷ്ട്രങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്ക് പ്രവർത്തിക്കാൻ സാധിക്കൂ എന്നത് ഞാൻ മുൻകമന്റൊന്നിൽ പറഞ്ഞിട്ടുള്ളതാണ്.

K.P.Sukumaran said...

കമ്മ്യൂണിസമോ സോഷ്യലിസമോ എന്തോ നടപ്പാക്കാന്‍ അധികാരം പിടിച്ചെടുത്ത രാജ്യങ്ങളില്‍ സ്വന്തം പൌരന്മാരെയാണ് കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികള്‍ കൂട്ടക്കശാപ്പ് ചെയ്തത്. അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. അതാത് രാജ്യങ്ങളിലെ പൊറുതി മുട്ടിയ ജനങ്ങളാണ് ബര്‍ലിന്‍ മതില്‍ തകര്‍ത്ത പോലെ കമ്മ്യൂണിസത്തെ കെട്ട് കെട്ടിച്ചത്. ഇന്ത്യയിലും കമ്മ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചെടുക്കാനായാല്‍ അതേ പോലെയുള്ള കൂട്ടക്കുരുതികളായിരിക്കും നടത്തുക. എന്നാല്‍ ഇന്ത്യന്‍ ജനത അതിന് തയ്യാറാവുകയില്ല. ഇവിടെ ഇപ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റുകള്‍ക്ക് മേല്‍ക്കോയ്മയുള്ള പ്രദേശങ്ങളില്‍ നടക്കുന്നത് പാര്‍ട്ടിസ്വേച്ഛാധിപത്യം തന്നെയാണ്. എന്ത് എഴുതിയിട്ടെന്താ സജീമേ പാര്‍ട്ടി അനുദിനം ആളുകളെ വെറുപ്പിച്ചും അകറ്റിയും പടവലങ്ങ പോലെ താഴോട്ടേക്കല്ലേ വളരുന്നത്. പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ഇങ്ങനെ ചെലവാക്കുന്ന ഊര്‍ജ്ജത്തിന്റെ ചെറിയ അംശം പാര്‍ട്ടിയെ തിരുത്താന്‍ ഉപയോഗിച്ചെങ്കില്‍ എന്തെങ്കിലും ഗുണമുണ്ടായേനേ.

ഇ.എ.സജിം തട്ടത്തുമല said...

നമ്മൾ പൊതുവേ തിരുത്തൽ വാദികൾ ആണല്ലോ മാഷേ! പക്ഷെ തിരുത്തിത്തിരുത്തി പാർട്ടിയ്ക്കു പുറത്തു പോകാൻ ആഗ്രഹിക്കാത്തവരുടെ കൂട്ടത്തിൽ ആണെന്നു മാത്രം!താൻചത്ത് മീൻപിടിക്കുന്നതിലെന്തർത്ഥം? അകത്തു നിന്നുള്ള തിരുത്തലുകളേ ഉള്ളൂ.സി.പി.എമ്മിനെ പോലുരു പാർട്ടിയെയോ ഇടതുപക്ഷത്തെയോ കേരളത്തിലും ഇന്ത്യയിലും എഴുതിത്തള്ളാറായി എന്നൊന്നും നമ്മൾ വിശ്വസിക്കുന്നില്ല. അവയുടെ പ്രസക്തി വർദ്ധിക്കുകയാണ് എന്നു തന്നെ കരുതുന്നു. കാലത്തിനൊപ്പം സഞ്ചരിക്കുവാനുള്ള ശ്രമങ്ങളിൽ പലപ്പോഴും പാളിച്ചകളുണ്ടാകുന്നു എന്നുമാത്രം! എന്നെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നതിനു നന്ദി!

അശ്വിന്‍ said...

കെ.പി.സുകുമാരന്‍ സാറെ ,
സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നപ്പോള്‍ അവിടെ ഏറ്റവും കൊഴുത്തു മംസകച്ചവടമാണ് . ജര്‍മനിയിലും സ്ഥിതി വെത്യസ്തമല്ല ബെര്‍ലിന്‍ മതില്‍ തകര്‍ത്തു ഓടിയവര്‍ ജെര്‍മെനിയിലെ വേശ്യലയങ്ങള്‍ക്ക് ചാകര ആയിരുന്നു . കമ്മ്യുണിസ്റ്റ് വിമര്‍ശകന്‍ എന്ന് സ്വയം പുകഴ്ത്തി എഴുതുമ്പോള്‍ അത് തകരുമ്പോള്‍ ലോകത്തിനു എന്ത് സംഭവിക്കുന്നു എന്ന് കൂടി പറയണമായിരുന്നു . എങ്കിലല്ലേ വായനക്കാര്‍ കമ്മ്യുനിസത്തെ മികച്ചതാക്കാന്‍ ശ്രമിക്കുകയുല്ല് ? അല്ലാതെയുള്ള താങ്കളുടെ എഴുത്ത് വെറും കമ്മ്യുനിസ്റ്റ് വിരുദ്ധത മാത്രമാണ്. അല്ലാതെ കമ്മ്യുണിസ്റ്റ് വിമര്‍ശനമല്ല . ലോകത്ത് കമ്മ്യുണിസം തകര്‍ന്നു എന്ന് പറയുന്ന താങ്കള്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ തരംഗം കാണുന്നില്ലേ ? ജെര്‍മനിയില്‍ ഇടതുപക്ഷ കൂട്ടായ്മ നേടിയ വിജയം കാണുന്നില്ലേ ?? അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ ചെഗുവേരയുടെ ചിത്രമുള്ള ചോര ചെങ്ക്കൊടി പാറിപറക്കുന്നത് കണ്ടില്ലേ ??? അവരുടെ മുദ്രാവാക്യം കേട്ടില്ലേ WE ARE THE 99 % ????

Anonymous said...

സജീ,
ശ്രീ കെ. പി. സുകുമാരനെ വിട്ടുകളയുക. പൊട്ടക്കണ്ണന്‍ ആനയെ കണ്ടിട്ട് പറയുന്നതുപോലെയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വിമര്‍ശിക്കുന്നത്. പ്രായോഗികമായ എന്ത് വിമര്‍ശനമാണ് അയാളുടെ അഭിപ്രായത്തില്‍ ഉള്ളത്. അയാള്‍ക്ക് കമ്മ്യൂണിസത്തെക്കുറിച്ച് ഒരു പൂക്കച്ചുളയും അറിയില്ല. കമ്മ്യൂണിസ്റ്റ്‌ വിരോധി ആകുന്നതു തെറ്റല്ല. പക്ഷെ അന്ധമായ കമ്മ്യൂണിസ്റ്റ്‌ വിരോധം വച്ചുപുലര്‍ത്തുന്നത് നല്ല രാഷ്ട്രീയ സംസ്കാരത്തെയല്ല, മറിച്ചു അത് അയാളുടെ രാഷ്ട്രീയ ജീര്‍ണതെയാണ് വെളിപ്പെടുത്തുന്നത്. വിമര്‍ശനങ്ങള്‍ രണ്ടു രീതിയില്‍ ഉണ്ട്. ഒന്നാമത്തേത്‌ നന്നാവാന്‍ വേണ്ടിയും രണ്ടാമത്തേതു നശിപ്പിക്കാന്‍ വേണ്ടിയും. ഇതില്‍ സുകുമാരന്റെ വിമര്‍ശനം ഏതു വിഭാഗത്തില്‍ പെടുന്നു എന്നുള്ളത് ആര്‍ക്കും മനസിലാകും. അത് അദ്ദേഹത്തിന്റെ ജീര്‍ണതയുടെ ഭാഗമാണ്. ജീര്‍ണിച്ച വസ്തുക്കള്‍ സുഗന്ധം പരത്തില്ല. അത് എല്ലായിപ്പോഴും ദുര്‍ഗന്ധം പരത്തിക്കൊണ്ടിരിക്കും. അത്തരക്കാരെ വിട്ടുകളയുക.

സന്തോഷ്‌

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ കള്ളുകുടിയൻ,

താങ്കളുടെ കമന്റിലെ ഒരു വാക്കിന്റെ ആവർത്തനം അത്ര സുഖകരമായി തോന്നാതിരുന്നതിനാൽ അത് ഒഴിവാക്കി പബ്ലിഷ് ചെയ്യുന്നു. എന്റെ പോസ്റ്റിൽ കമന്റിടുന്നവർ പറയുന്നത് ഞാനടക്കം മറ്റുള്ളവർക്ക് എത്ര ഇഷ്ടപ്പെടാത്ത കാര്യമാണെങ്കിലും തിരിച്ച് അവരെ സംബോധന ചെയ്യുമ്പോൾ പരമാവധി മാന്യത പുലർത്തണം എന്നാണ് എന്റെ ആഗ്രഹം. എന്നാൽ എന്നോട് അത്ര മാന്യത കാണിക്കണം എന്നുമില്ല. അതുകൊണ്ട് താങ്കളുടെ കമന്റ് എഡിറ്റ് ചെയ്തിടുന്നതിൽ വിഷമിക്കില്ലെന്നു കരുതുന്നു. താങ്കളുടെ കമന്റിലെ ബാക്കി ഭാഗങ്ങളിലെ നർമ്മം ആസ്വദിച്ച് അത് പബ്ലിഷ് ചെയ്യുന്നു!

Blogger കള്ളുകുടിയന്‍ said...

അല്ല ...ആ‍രാ ഈ സുകുമാരന്‍ അഞ്ചരക്കണ്ടി..? ........കമ്യൂണിസത്തേപ്പറ്റി എന്തു കോപ്പാ അറിയവുന്നത്? .......എഡോസള്‍ഫാന്‍ തളിച്ചു വളര്‍ത്തിയ വി.ടി വഴുതനങ്ങ വാ‍ങ്ങി പുഴുങ്ങിത്തിന്നുകൊണ്ട് അടങ്ങിയിരിക്കാന്‍ മേലെ..? .........

അല്ലേ വേണ്ടാ.! വീട്ടില്‍ വല്ല രാമയണമോ,ഭാഗവതമൊ ഉണ്ടെങ്കില്‍ എടുത്തുവെച്ച് വായിച്ചുകൊണ്ട് കൊച്ചുമക്കള്‍ക്ക് കമ്യൂണീസ്റ്റ് വിരുദ്ധ കഥകള്‍പറഞ്ഞുകൊടുത്തുകൂടെ? ഇങ്ങാരെഴുതുന്നതുമുഴുവന്‍ വെറുംകണ്ടിയാണെന്ന് ഒരുകള്ളുകുടിയനായ എനിക്കറിയാം...പിന്നിവിടുത്തെ വിവരമുള്ളവരുടെകാര്യം പറയാനുണ്ടോ? ഞാന്‍പോയി ഒരു പൈന്റൂടടിച്ചിട്ടുവന്ന് ബാക്കിപറയാം..!!

കള്ളുകുടിയന്‍ said...

അല്ല ...ആ‍രാ ഈ സുകുമാരന്‍ അഞ്ചരക്കണ്ടി..? ........കമ്യൂണിസത്തേപ്പറ്റി എന്തു കോപ്പാ അറിയവുന്നത്? .......എഡോസള്‍ഫാന്‍ തളിച്ചു വളര്‍ത്തിയ വി.ടി വഴുതനങ്ങ വാ‍ങ്ങി പുഴുങ്ങിത്തിന്നുകൊണ്ട് അടങ്ങിയിരിക്കാന്‍ മേലെ..? .........

അല്ലേ വേണ്ടാ.! വീട്ടില്‍ വല്ല രാമയണമോ,ഭാഗവതമൊ ഉണ്ടെങ്കില്‍ എടുത്തുവെച്ച് വായിച്ചുകൊണ്ട് കൊച്ചുമക്കള്‍ക്ക് കമ്യൂണീസ്റ്റ് വിരുദ്ധ കഥകള്‍പറഞ്ഞുകൊടുത്തുകൂടെ? ഇങ്ങാരെഴുതുന്നതുമുഴുവന്‍ വെറുംകണ്ടിയാണെന്ന് ഒരുകള്ളുകുടിയനായ എനിക്കറിയാം...പിന്നിവിടുത്തെ വിവരമുള്ളവരുടെകാര്യം പറയാനുണ്ടോ? ഞാന്‍പോയി ഒരു പൈന്റൂടടിച്ചിട്ടുവന്ന് ബാക്കിപറയാം..!!


(പ്രിയ സജിം തട്ടത്തുമല..ഞാൻ ഒരു കുടിയനായിപ്പോയതുകൊണ്ട് ഞാനങ്ങു “ഷെമിച്ചു.. ഒരുകള്ളുകുടിയനിൽ നിന്നും ഇതിൽകൂടുതൽ ബഹുമാനമൊന്നും പാടില്ല)

roshan kakkur said...

ഹകണ്ണൂരിലെ ഒരു ബ്ബിജെപി ഗ്രാമം ആയ്് അഞ്ചരക്കന്ണ്‍ദില്‍ നിന്നും വന്ന സുകുമരന്‍ ഇങനെ തന്നയെ പരയൂ

Pheonix said...

സജീം, ഈ വസ്തുതകള്‍ ഈയുള്ളവന്‍ ഒരു പോസ്ടാക്കാന്‍ വിചാരിച്ചിരുന്നതാണ്. താന്കള്‍ എഴുതി കണ്ടത്തില്‍ സന്തോഷം. സി.പി.എം. എന്നത് ചിലര്‍ക്ക് ഒരു തരാം ക്രിമികടിയായി തോന്നും. അത് അവരുടെ പ്രായം മൂലവുമാകാം. സുപ്രീം കോടതി പോലും ശിക്ഷിച്ച ഒരാളെ പൂവിട്ടു പൂജിച്ചു അയാളുടെ ജയില്‍ശിക്ഷ സുഖവാസമാക്കി കൊടുത്ത ആളുകള്‍ ഭരിക്കുന്ന നമ്മുടെ നാട്ടില്‍ സി.പി.എം എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക കലിപ്പ് തോന്നിയാല്‍ അതിശയിക്കേണ്ട.

Unknown said...

സജീം,കമന്റിയപ്പോള്‍ താങ്കളുടെ പ്രകോപനം പ്രതീക്ഷിച്ചിരുന്നു.ആദ്യമായി പറയട്ടേ..താങ്കളൊരു നിഷകളങ്കനാണ്.അല്ലങ്കില്‍ അങ്ങനെ ഭാവിക്കുന്നു.അതുകൊണ്ടാണ്,ശരി/തെറ്റ് എന്ന കേവലമായ ധാരയില്‍ ഒരുഭാഗത്ത് സി.പി.എം.എന്ന പാര്‍ട്ടിയെ പ്രതിഷ്ഠിക്കുകയും സി.പി.എം.എന്ന പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റു വിരുദ്ധരും,മാനവ വിരോധികളുമായി കാണാന്‍ കഴിയുന്നത്.സജീമിന്റെ പോസ്റ്റില്‍,ഏതാണ്ടെല്ലാ കക്ഷികളേയും വിലയിരുത്തുന്നുണ്ട്.അതിലെല്ലാം നല്ലത് സി.പി.എം.ആണന്നു വിശ്വസിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യം വകവെക്കുന്നു.അതിനുള്ള അവകാശം ജനാധിപത്യ ഇന്ത്യയില്‍ ഉണ്ട്.അറിവ് എന്നത് ഒരമൂര്‍ത്ത ആശയമാണന്നു സജിമിനറിയാം.ഒരാള്‍ ഒരാശയത്തിലോ,പ്രസ്ഥാനത്തിലോ,മതബോധത്തില്‍ തന്നെയോ ഉള്‍ചേരുന്നത്,അയാളുടെ/അവളുടെ ചിന്തയുടെയും ധാരണയുടേയും’നില’അനുസരിച്ചാണ്.ആ ‘നില’മാറുമ്പോള്‍ ,കൂടുതല്‍ വിപുലപ്പെടുകയും സ്വയം തിരുത്തുകയും ചെയ്യും.പാര്‍ട്ടി വിശ്വാസികള്‍ക്ക് അതിന്റെ കാര്യമില്ല.പരിപാടികള്‍ പുതുക്കുന്നതനുസരിച്ച്,അനുസരണയോടെ യന്ത്രം പോലെ ചലിക്കുന്നവരെ സജീം കമ്മ്യുണിസ്റ്റുകാരെന്നും,അല്ലാത്തവരെ കമ്മ്യൂണിസ്റ്റു വിരുദ്ധരന്നും വിളിക്കും.സജിം ഇടതുപക്ഷമെന്നു പറയുന്നവരുടെ പരിപാടികളെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.മാര്‍ക്സിസം-വൈരുദ്ധ്യാത്മകഭൌതിക വാദം അടിസ്ഥാന പ്രമാണമാക്കിയ ധാരാളം പ്രസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്.ലനിന്‍-ഡ്രോട്ക്സി-മാവൊ-ശിബദാസ് ഘോഷ്-എന്നിങ്ങനെ ധാരാളം പേരുടെ സൈദ്ധാന്തിക വ്യാഖ്യാനങ്ങളെ ഇന്ത്യന്‍ വിപ്ലവത്തിന്റെ ശരിയായ പാതയായി കരുതുന്ന ‘വിപ്ലവ’കാരികളുടെ മണ്ണുകൂടിയാണ് ഇന്ത്യ.വിപ്ലവം നടക്കുകയും എല്ലാ പീഡിത ജനതയും മോചിതരാവുകയും,അന്യന്റെ ശബ്ദം സംഗീതം പോലെ കാതില്‍ വീഴുകയും ചെയ്യുന്ന ലോകത്തെ ആര്‍ക്കാണു സജീം ഇഷ്ടപ്പെടാത്തത്.

Unknown said...

ഇന്ത്യ ബഹുസ്വരത ഭരണഘടനയോടെ അംഗീകരിക്കുന്ന രാജ്യമാണ്.മത/ഭാഷാ/ദേശീയത/ലൈംഗീക ബഹുസ്വരതയെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ അതു ചെയ്യ്യാതിരിക്കുമ്പോള്‍ രൂപപ്പെടുന്ന പ്രസ്ഥാനങ്ങളെ ആക്ഷേപിക്കുമ്പോള്‍ താങ്കള്‍ എവിടെ നില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നു.അടവുനയം എന്നല്ലാതെ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ അംഗീകരിക്കുന്നുണ്ടൊ എന്ന് സജീം വ്യക്തമാക്കുമോ?തൊഴിലാളികള്‍ക്കെല്ലാം ഒരേ തൊഴിലാളി വര്‍ഗ്ഗാനുഭവമാണോ ?.സര്‍വ്വദേശീയമായി എന്തെങ്കിലും പ്രത്യശാസ്ത്ര പ്രതിസന്ധി നേരിടുന്നതായി അനുഭവിക്കുന്നുണ്ടോ..?
കാല്പനികന്‍ ആകാന്‍ വളരെ എളുപ്പമാണ് സജീം.അര്‍ഥവത്തായ സംവാദത്തിന് ഫ്യ്യൂഡല്‍ ഇടതുപക്ഷ മനസ്സു മാത്രം പോരാ സജീം.

ഇ.എ.സജിം തട്ടത്തുമല said...

സീഡിയൻ,
കമ്മ്യൂണിസ്റ്റുകാരെ വിമർശിക്കുന്നവരെല്ലാം മാനവിക വിരുദ്ധരെന്നു ഞാൻ ഇതുവരെ ഒരിടത്തും ധ്വനിപ്പിച്ചിട്ടില്ല. അങ്ങനെയെങ്കിൽ പാർട്ടിയ്ക്കുള്ളിൽ നിന്ന് പാർട്ടിയെ വിമർശിക്കുന്നവരും മാനവവിരുദ്ധരാകണമല്ലോ. വർഗ്ഗീയത, നീതീകരിക്കാനാകാത്ത അക്രമം തുടങ്ങിയവയെ മാനവവിരുദ്ധമായി കാണുന്നുണ്ട്.എന്നാൽ തികഞ്ഞ വർഗ്ഗീയാജണ്ടകളുമായി പ്രവർത്തിക്കുന്ന സംഘടനകളിലും കുറച്ചെങ്കിലും മാനവത്വം ഉള്ളവരെ കാണാൻ കഴിയും. അവർ ഏതെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ അത്തരം സംഘടനകളിൽ ചെന്നുപെട്ടുപോകുന്നതാണ്. കമ്മ്യൂണിസം മാനവികത ഉൾക്കൊള്ളുന്ന ഒരു പ്രത്യയശാസ്ത്രമാണ് എന്നതിൽ എനിക്ക് തെല്ലും സംശയമില്ല. എന്നാൽ മാനവികതയുടെ കുത്തക കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമാണെന്ന് പറയാൻ മാത്രം വിവരമില്ലായ്മ എന്നിൽ കുടികൊള്ളുന്നില്ല. മാനവികത എന്നതിന്റെ അർഥം ഞാൻ മനസിലാക്കിയതനുസരിച്ച് മതങ്ങൾ അടക്കം പലതിലും മാനവികതയുടെ അംശങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ്. മാനവികതയുടെ അംശങ്ങൾ ഏറിയും കുറഞ്ഞും ബൈബിളിലും ഖുറാനിലും വേദോപനിഷത്തുകളിലും, ഗീതയിലും രാമയണത്തിലും മഹാഭാരതത്തിലും ഒക്കെയുണ്ടാകും. ഗാന്ധിസവും മാനവികത ഉൾക്കൊള്ളുന്നു. എന്നാൽ ഇവയിലെല്ലാറ്റിലുമുള്ള മാനവികാംശങ്ങൾ മാത്രം സ്വീകരിച്ച് ശാസ്ത്രവിരുദ്ധവും യുക്തിക്കുനിരക്കാത്തതും കാലികപ്രസക്തമല്ലാത്തതുമായ മറ്റുള്ളവയെ തിരസ്കരിക്കുവാനുള്ള ആർജ്ജവം കാണിക്കണം.അത് കമ്മ്യൂണിസത്തിനും ബാധകമാണ്. മാറാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ അത് മാറ്റം എന്ന പ്രതിഭാസം മാത്രമാണെന്ന് മാർക്സിസം തന്നെ പറയുന്നുണ്ടല്ലോ.നല്ല നാളേകൾ സൃഷ്ടിക്കുവാൻ കമ്മ്യൂണിസത്തിനു സാധിക്കും എന്നു വിശ്വസിക്കാൻ എനിക്ക് തെല്ലും സങ്കോചമില്ല. അഥവ ഇനത്തെ നിലയ്ക്ക് കമ്മ്യൂണിസത്തിൽ മാത്രമാണ് പ്രതീക്ഷ!

ഇ.എ.സജിം തട്ടത്തുമല said...

ലോകത്തും ഇന്ത്യയിലും മതാധിപത്യം സ്ഥാപിക്കുന്നതിനു വിവിധ മതങ്ങളും മുതലാളിത്താധിപത്യം സ്ഥാപിക്കുന്നതിന് അഗോള മുതലളിത്തസമൂഹവും മത്സരിക്കുന്നുണ്ട്. നിലവിൽ ഇവയ്ക്ക് ബദലായി കമ്മ്യൂണിസത്തെ കാണാൻ കഴിയാത്തവർ, കമ്മ്യൂണിസം കാലഹരണപ്പെട്ടുവെന്നും അതുപേക്ഷിക്കണമെന്നും പറയുന്നവർ, പകരം വയ്ക്കാൻ എന്താണുള്ളതെന്നുകൂടി ചൂണ്ടി കാണിച്ചാൽ നന്ന്‌! കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾക്ക് വശപ്പെട്ട് ആരെങ്കിലും കമ്മ്യൂണിസം ഉപേക്ഷിച്ചാൽ അവർ പിന്നെ എന്തിലാണ് വിശ്വസിക്കേണ്ടത്? എവിടെയാണ് നിൽക്കേണ്ടത്? എന്താണു ചെയ്യേണ്ടത്? ഇന്ത്യയിൽ-അല്ലെങ്കിൽ പോട്ടെ കേരളത്തിൽ- കമ്മ്യൂണിസം ഉപേക്ഷിക്കുന്നരൊക്കെ കോൺഗ്രസിലാണോ,ബി.ജെ.പിയിലാണോ, അതോ എൻ.ഡി.എഫിലാണോ, അതോ മുസ്ലിം ലീഗിലാണോ, ഏതിലാണ് ചേർന്ന് നാടിന്റെ വിമോചനത്തിനായി പ്രവർത്തിക്കേണ്ടത്? ഈ കമ്മ്യുണിസ്റ്റ് വിരോധം പ്രചരിപ്പിക്കാൻ ചെലവഴിക്കുന്ന ഊർജ്ജത്തിന്റെ ഒരംശം എല്ലാവരും വർഗീയതയ്ക്കും അഴിമതിയ്ക്കും മറ്റും എതിരെ ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!

Anonymous said...

കമ്മ്യൂണിസ്റ്റുകാരെയും പ്രത്യയശാസ്ത്രത്തെയും വീറോടെ വിമര്‍ശിക്കുന്നവര്‍ സ്വന്തം പ്രത്യയശാസ്ത്രം ഒന്ന് വ്യക്തമാക്കട്ടെ. സമത്വത്തെക്കുറിച്ചും സ്വാതന്ത്യ്രത്തെക്കുറിച്ചും എന്താണ് അവരുടെ കാഴ്ച്ചപ്പാട്. ചൂഷണത്തെക്കുറിച്ച് അവരുടെ നിലപാട് എന്താണ്? അതിനൊക്കെ അവര്‍ക്ക് മറുപടിയുണ്ട്. പക്ഷെ നാളത്തെ മനോരമപ്പത്രം കൈയില്‍ കിട്ടണം. എങ്കിലേ നാളത്തെ അവരുടെ നിലപാടുകള്‍ എന്താണന്നു അവര്‍ക്ക് അറിയൂ. മനോരമ പഠിപ്പിച്ച കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രമേ അവര്‍ക്കറിയൂ. ശ്രീ കെ. പി. സുകുമാരനടക്കമുള്ള കോണ്‍ഗ്രസ്‌ വിശ്വാസികളെ, സ്വന്തം പാര്‍ടിയില്‍ നിങ്ങള്‍ ജനാധിപത്യം ഒന്ന് നടപ്പിലാക്കി കാണിച്ചുകൊടുക്കൂ. എന്നിട്ട് പ്രസംഗിക്കൂ. ജനാധിപത്യപരമായി ഒരു കെ. പി. സി. സി. പ്രസിഡന്റിനെപ്പോലും തിരഞ്ഞെടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്‌ എങ്ങിനെയാണ്‌ ഒരു രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കാന്‍ കഴിയുന്നത്‌?

സന്തോഷ്‌

Unknown said...

സജീം,തമ്മില്‍ ഭേദം തൊമ്മന്‍ എന്നാണ് താങ്കളുടെ നിലപാടെങ്കില്‍ എനിക്കൊന്നും പറയാനില്ല.കമന്റില്‍ രണ്ടുമൂന്നു വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു.പ്രതികരിച്ചു കണ്ടില്ല.ഏഴുപതിറ്റാണ്ട് സംഘടനാപ്രവര്‍ത്തനവും നിരവധി പ്രക്ഷൊഭ-സമരങ്ങളും നടത്തിയിട്ടും,മൂന്നു സംസ്ഥാനങ്ങളില്‍ ഭരണകഷിയായിട്ടും നിന്നടത്തുതന്നെ നില്‍ക്കുന്ന അവസ്ഥയെ പറ്റി സജീമിനൊന്നും പറയാനില്ലേ.?
ഇന്ത്യയിലെ ദരിദ്ര-ഭൂരഹിത-കൂലി അടിമ തൊഴിലാളികളും,ഗോത്ര ജനതകളും,വടക്കു കിഴക്കന്‍ മേഖലയിലെ ദേശീയതകളുമൊക്കെ പ്രക്ഷോഭങ്ങളിലാണ് അവിടൊന്നും ഈ പറഞ്ഞ ഉദാത്ത പ്രസ്ഥാനത്തെ കാണാനേയില്ലല്ലോ..മുതലാളിത്വത്തെ പ്രതിരോധിക്കുന്ന പ്രത്യശാസ്ത്രമാണന്നു വിശ്വസിച്ചാ‍ല്‍ മത്രം മതിയോ..? വിപ്ലവം നടന്ന ഇടങ്ങളില്‍ ശക്തമായി തിരിച്ചു വന്നില്ലേ..?ജനകീയ പ്രതിരോധങ്ങളെ കണ്ടില്ലന്നു നടിക്കുകയും,വല്യേട്ടന്റെ അപ്രമാദിത്വം അംഗീകരിക്കുകയും ചെയ്യുന്നത് വല്യകാര്യമൊന്നുമല്ല.കെട്ടിനില്‍ക്കുന്ന ജലാശയത്തില്‍ കീടങ്ങള്‍ പെരുകി ദുഷിച്ചു നാറുമ്പോള്‍ അതിന്റെ വാസന ആസ്വദിക്കണമെന്ന് നിര്‍ബന്ധിക്കരുതേ സജീം.

ഇ.എ.സജിം തട്ടത്തുമല said...

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ സ്ഥിതി ഞാൻ പലപ്പോഴും സൂചിപ്പിക്കാറുള്ളതാണ്. ഇടതുപക്ഷത്തിനു വേഗം കടന്നുചെല്ലാവുന്ന സാമൂഹിക പരിതസ്ഥിതികളല്ല അവിടങ്ങളിൽ ഉള്ളത്. എന്നാൽ പറയും മാവോയിസം നക്സലിസം എന്നിവ വന്നതോ എന്ന്‌. ഇടതുപക്ഷത്തിനു പണ്ടേ അല്പമെങ്കിലും വേരോട്ടമുണ്ടായിട്ടുള്ള സംസ്ഥാനങ്ങളിലേ അവപോലും കടന്നു ചെന്നിട്ടുള്ളൂ. ഇന്ത്യയിലെ ആദ്യത്തെ പ്രധാന പ്രതിപക്ഷം കമ്മ്യൂണിസ്റ്റുകാരായിരുന്നില്ലേ എന്നിട്ട് പാർട്ടി എങ്ങനെ താഴോട്ടു പോയി എന്നും ആരോ ചോദിച്ചുകണ്ടു. ഇന്ത്യയിൽ ആദ്യം പ്രധാന പ്രതിപക്ഷമായിരിക്കുമ്പോൾ എത്ര കമ്മ്യൂണിസ്റ്റ് എം.പി മാർ ഉണ്ടായിരുന്നു? ഉണ്ടായിരുന്നവർ തന്നെ ഏതൊക്കെ സ്റ്റേറ്റുകളിൽ ഉള്ളവരായിരുന്നു?

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ള ലക്ഷ്പ്പൊഅലക്ഷങ്ങൾ തങ്ങൾ മനുഷ്യരണെന്നുകൂടി തിരിച്ചറിയാൻ പറ്റാത്തത്രയും അജ്ഞതയുള്ളവരാണ്. സ്വന്തം ജാത്യ വിചാരങ്ങൾക്കപ്പുറം ചിന്തിക്കാനുള്ള ശേഷി അവർക്ക് ഇനിയും കൈവന്നിട്ടില്ല. അത്തരം ഒരു സമൂഹത്തിൽ കമ്മ്യൂണിസത്തിനു മേൽകൈനേടാൻ കഴിയാതിരിക്കുന്നതിൽ നാളിതുവരെയുള്ള നേതൃത്വത്തെ ഒരു പരിധിക്കപ്പുറം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമൊന്നുമില്ല. മുമ്പ് കോൺഗ്രസ്സിനും ബി.ജെ.പിയ്ക്കും ബദാലായി വളർന്നുവന്ന ഒരു മൂന്നാം മുന്നണി പോലും ഇപ്പോൾ ഇല്ല. അതുകൊണ്ട് നിങ്ങൾ ഈ കമ്മൂണിസ്റ്റ് വിരോധികൾ ആഗ്രഹിക്കുന്നവിധത്തിൽ തന്നെ കോൺഗ്രസ്സും ബി.ജെ.പിയുമൊക്കെത്തന്നെ ഇനിയും കുറെ നാൾ ഇന്ത്യ ഭരിച്ചെന്നുതന്നെ വരും. പക്ഷെ അതൊന്നും ശാശ്വതസത്യമായി നില നിൽക്കില്ല. ജനം ഒരിക്കൽ വർഗ്ഗീയതയുടെയും മുതലാളിത്തത്തിന്റെയും തിന്മകൾ തിരിച്ചറിയുകതന്നെ ചെയ്യും. ആ തിരിച്ചറിവിലേയ്ക്കുള്ള ദൂരത്തോളം കാത്തിരിക്കേണ്ടതുണ്ട് എന്ന യാഥാർത്ഥ്യം ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർക്ക് അറിയുകയും ചെയ്യാം. വിപ്ലവത്തിനു സമയമായില്ലെന്നു കരുതി പാർട്ടി പിരിച്ചു വിടാനല്ല, സമൂലമായ ഒരു വിപ്ലവത്തിന്റെ സാദ്ധ്യതകൾ അന്വേഷിച്ചു മുന്നേറാൻ തന്നെയാണ് സി.പി.എമ്മും ഇടതുപക്ഷവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.എന്തായാലും ഒരുവേള ഇന്ത്യയിൽ ബി.ജെ.പി ഇന്ത്യ ഒറ്റയ്ക്കു ഭരിച്ചാലുണ്ടാകാവുന്ന അപകടങ്ങൾ ഒന്നും ലോകത്ത് എവിടെയും കമ്മ്യൂണിസ്റ്റുകാർ ഭരിച്ചാൽ ഉണ്ടാകില്ല. യഥാർത്ഥ ഫാസിസം എന്താണെന്ന് സമീപ ദിവസങ്ങളിലെ ഡൽഹി സംഭവങ്ങൾ തന്നെ തെളിയിക്കുന്നുണ്ടല്ലോ.

ഇ.എ.സജിം തട്ടത്തുമല said...

പണ്ട് ഒരു കവി പാടിയത് ഞങ്ങൾ കൂടെ കൂടെ എല്ല്ലാവരെയും ഉണർത്തിക്കറുണ്ട്. ഹിറ്റ്ലരുടെ കാലത്തെ സംബന്ധിച്ചുള്ളതാണാ കവിത. ആദ്യം അവർ ജൂതന്മാർക്കെതിരെ തിരിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല.കാരണം ഞാനൊരു ജൂതനായിരുന്നില്ല. പിന്നെ അവർ ക്രിസ്ത്യാനികൾക്കെതിരെ തിരിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു ക്രിസ്ത്യാനി ആയിരുന്നില്ല. പിന്നെ അവർ കമ്മ്യൂണിസ്റ്റുകൾക്കെതിരെ തിരിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നില്ല. ഒടുവിൽ അവർ എനിക്കുനേരേ തിരിഞ്ഞു. അപ്പോൾ അവിടെ എനിക്കുവേണ്ടി സംസാരിക്കാൻ ആരും ശേഷിച്ചിരുന്നില്ല. ഇതായിരുന്നു ആ കവിത. ഇപ്പൊൽ ഇന്ത്യയിൽ അത് സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. കമ്മ്യുണിസ്റ്റുകൾക്കെതിരെ ഫാസിസ്റ്റുകൾ തിയിയുമ്പോൾ നാവനങ്ങാത്തവർക്ക് നേരെതന്നെ അവർ ആക്രമണം നടത്തുമെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങൾ ഇന്ത്യയിൽ ഇപ്പോൾ ആവർത്തിക്കുന്നുണ്ട്. പലതരം വർഗ്ഗീയ ഫാസിസം അരങ്ങുതകർക്കുന്ന ഒരു രാജ്യത്തിരുന്ന് കമ്മ്യൂണിസ്റ്റ്-പുരോഗമനപ്രസ്ഥാനങ്ങളെ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നേ പറയാനുള്ളൂ.

Anonymous said...

സീഡിയന്‍,
"ഏഴുപതിറ്റാണ്ട് സംഘടനാപ്രവര്‍ത്തനവും നിരവധി പ്രക്ഷൊഭ-സമരങ്ങളും നടത്തിയിട്ടും,മൂന്നു സംസ്ഥാനങ്ങളില്‍ ഭരണകഷിയായിട്ടും നിന്നടത്തുതന്നെ നില്‍ക്കുന്ന അവസ്ഥയെ പറ്റി സജീമിനൊന്നും പറയാനില്ലേ.?"

മസാല നിറഞ്ഞ ഒരു സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ കാണാന്‍ ഒരുപാടു ആളുകള്‍ തടിച്ചു കൂടും. അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു സിനിമ തിയേറ്ററില്‍ എത്തിയാല്‍ വിരലില്‍ എണ്ണാന്‍ പറ്റുന്ന ആള്‍ക്കാരെ കാണാന്‍ ഉണ്ടാവൂ. അതിന്റെ അര്‍ഥം മസാല സിനിമ നല്ലതും അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ മോശവും എന്നാണോ.?

ഇന്ത്യയില്‍ നിര്‍ണായകമായ ഭൂരിപക്ഷം ഉണ്ടായിരുന്ന കോണ്‍ഗ്രസ്‌ നിന്നിടതുനിന്നു എങ്ങോട്ടാണ് വളര്‍ന്നത്‌? കാലമിത്രയും ആയിട്ടും നെഹ്‌റു കുടുംബത്തിന്റെ കോമ്പൌണ്ട് വിട്ടു വളരാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞിട്ടില്ലല്ലോ. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വളര്‍ച്ചയെ അളക്കാന്‍ താങ്കള്‍ ഉപയോഗിച്ച മാനദണ്ഡം എന്താണ്? എത്ര സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ ഉണ്ട് എന്നതാണോ? മറ്റേതെങ്കിലും പാര്‍ടികളെ അളക്കാന്‍ ഉപയോഗിച്ച അളവുകോല്‍ വച്ച് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ അളന്നിടത്താണ് താങ്കള്‍ക്ക് തെറ്റിയത്. പരലമെന്റരി രാഷ്ട്രീയം എന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണ്. സമൂഹത്തെ സേവിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് അധികാരം നിര്‍ബന്ധമില്ല. സമൂഹത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും പാര്‍ട്ടി ഇടപെടും, ഇടപെട്ടിരിക്കും. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും.

സന്തോഷ്‌

സുബൈദ said...

സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ???!!!

സുഹൃത്ത് said...

പുതുതായി ബ്ലോഗിന്‍റെ ലോകത്തെത്തിയ ഒരാളാണ്ണ്‍ ഞാന്‍. എന്തെല്ലാം പ്രത്യയശാസ്ത്രപാപ്പരതതങ്ങള്‍ ആരോപിച്ചാലും ഇന്നത്തെ അവസ്ഥയില്‍ ലോകതിലായാലും ഇന്ത്യയിലായാലും,കേരളത്തിലായാലും പാവപ്പെട്ടവന്വിശ്വാസം അര്പിക്കാന്‍ പറ്റിയത്‌കമ്മ്യൂണിസ്റ് പ്രസ്തനാങ്ങളില്‍ മാത്രമാണ് അത് നമ്മളെ പോലെ തന്നെ മുതലാളിത്തവക്താക്കള്‍ക്കും അറിയാം.അത് കൊണ്ടുതന്നെയാണ് അവരെല്ലാവഴികലിലൂദയുമ് അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.ഇതൊക്കെ കണ്ടു മനസുമാടുത്തിരിക്കുമ്പോള്‍ കണ്ട ഈ ബ്ലോഗ്ഒരുപാട്‌സന്തോഷം തരുന്നു.ഒപ്പമാശ്വാസവും.ആശംസകള്‍ നേരുന്നു

Anonymous said...

മതങ്ങള്‍ ലോക തെല്ല യിടത് മുണ്ട് .ക്രിസ് തയ നികളെ സം രക്ഷിക്കാന്‍ അമേ രിക്ക,മു സലി മി ഗള്‍ഫ്‌ ഹി ന്ദു വിനു ആരുമില്ല .ഒരു രാജ്യ വ് മില്ല .ഹി ന്ദു ക്കളെ സം രക്ഷി കക്കാന്‍ ഹി ന്ദു ക്കള്‍ മതി .കമ്മുനിസ് ട കളും മു സലി മത വും ക്രി സത് മത വും കമ്മു നിസ്റ്റ് മത വും അവരുടെ കാര്യം നോകിയ്ല്‍ മതി. നെയ്യാറ്റിന്‍ കര ബി ജ പി ക്ക് കിട്ടിയ വോട്ടു അതാണ്‌ .

Anonymous said...

നെയ്യ ത്തിന്‍ കര യില്‍ ബി ജെ പി ഒറ്റയ്ക്ക് എതിര്‍ക്കാന്‍ രണ്ടു ഛെ രി കള്‍. ലോകത്ത് ഹിന്ദു ക്കല് ടെ അവസ്ഥ യിതാണ് .