Friday, October 5, 2012

ഹൃദയഭൂമി

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!


കൂടുതൽ കവിതകൾ വായിക്കുവാൻ

5 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അമൃതവര്‍ഷമാണിവിടെ..വരികളില്‍

Unknown said...

ഹൃദയഭൂമിയില്‍ വസന്തം മാത്രമേ ഉള്ളു

ആശംസകള്‍

ഞാന്‍ പുണ്യവാളന്‍ said...

സ്നേഹാശംസകള്‍ @ PUNYAVAALAN

ഹരികുമാർ ആലുവിള said...

കൊതിച്ചുവാങ്ങുവാൻ കൊതിച്ചു ചെല്ലുകിൽ വിലക്കി നിർത്തുകില്ലവിടെ നിർദ്ദയം

Anil cheleri kumaran said...

അങ്ങനെ അതിലും കൈവെച്ചു അല്ലേ.. കൊള്ളാം.