Saturday, October 27, 2012

നിങ്ങൾ ക്യൂവിലാണ്

നിങ്ങൾ ക്യൂവിലാണ്

നിങ്ങൾ ക്യൂവിലാണ്
ബിവറേജസിന്റെ മുന്നിലെ നീണ്ട ക്യൂവിൽ
തെല്ലും പരുങ്ങേണ്ടതില്ല
നിങ്ങൾ ബഹുമാനിക്കുന്നവരും
ഭയക്കുന്നവരും
കണ്ടാൽ പരസ്പരം ലജ്ജ തോന്നുന്നവരും
ക്യൂവിൽതന്നെയുണ്ട്
എങ്കിലും കണ്ണുകൾ പരസ്പരം ഉടക്കാതെ
അതിജീവിക്കുക
ലക്ഷ്യം ഒന്ന്
മാർഗ്ഗം ഒന്ന്
വിജയം അകലെയല്ല
തൊട്ടരികിൽ തന്നെയുണ്ട്
ഉയിരെരിയുന്നുവെങ്കിലും
കരയാതെ കരളേ
പൊറുക്കുക നീ
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു

9 comments:

ajith said...

ഹഹഹ
എന്തൊരു സമാധാനപരമായ ക്യൂ

ജ്വാല said...

നല്ല വരികള്‍, അത്തരം ക്യു അവസാനിക്കാറായി, മദ്യത്തിന്റെ സൂപ്പര്‍ മാര്ക്കറ്റുകള്‍ വരുന്നു, ഇരുപത്തി നാല് മണിക്കൂര്‍ നേരം പ്രവര്ത്തി്ക്കുന്നത്. നാട് വികസിച്ചു കൊണ്ടിരിക്കയാണ്.. ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു.
ശരിയാണ്

rahul blathur said...

മാനുഷരെല്ലാരുമൊന്നു പോലെ..

Anonymous said...

Carl Marx imagined such a socialist world, fortunately for us other things we dont now need any queue. in 70s it was for palmolein. Karunakaran resolved that issue, but case is still going on.

K.Babu is a useless minister, he could have boldly opened more shops and appointed some congress supporters as salesman and later taking money regularise them like CPM does.

Now there is a PSC list prepared for salesmen and 70% is ladies, how women can sell liquor in beverages shops? They need maternity leave, 10 to 5 job, the queue will grow only no escape

zubaida said...
This comment has been removed by the author.
സുബൈദ said...


യുക്തിവാദിയും, നിരീശ്വരവാദിയും, കമ്യൂണിസ്റ്റും, ഭൌതികനുമായിരുന്ന മഹാനടന്‍

പകല്‍കിനാവന്‍ | daYdreaMer said...

:) എങ്കിലും കണ്ണുകൾ പരസ്പരം ഉടക്കാതെ
അതിജീവിക്കുക

sangeetha said...

ith kalakki..