Saturday, December 28, 2013

ആം ആത്മി പാർട്ടിയുടെ ഡൽഹി വിജയം

 ഡൽഹി നൽകിയ പുതിയപാഠം

ഡൽഹിയിൽ ആം ആത്മി പാർട്ടി അധികാരത്തിലേയ്ക്ക്. അരവിന്ദ് ഗജരിവാ‍ാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. കൂടെ ആറ്‌  മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മനീഷ് സിസോദിയ, സോംനാഥ് ഭാരതി, സൗരവ് ഭരദ്വാജ്, സത്യേന്ദ്രകുമാര്‍ ജെയിന്‍, രാഖി ബിര്‍ള, ഗിരീഷ് സോണി എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഡെല്‍ഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാള്‍. ഡൽഹിയുടെ ചരിത്രത്തിൽ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഇത് പുതിയൊരു അദ്ധ്യായമാണ് തുറന്നിരിക്കുന്നത്.
ഇന്ത്യയിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ചെറുതല്ലാത്ത വെല്ലുവിളിയാണ് ഒരു വർഷം മാത്രം പഴക്കമുള്ള ഈ പുതിയ പാർട്ടി സൃഷ്ടിച്ചിരിക്കുന്നത്. 

ജനലോക്പാൽ ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി രാം ലീലാ മൈതാനത്ത് അന്നാ ഹസാരെയും സംഘവും നടത്തിയ ഗാന്ധിയൻ സമരം നേടിയ ജനപിന്തുണ ശ്രദ്ധാർഹമായിരുന്നു. അതിന്റെ ഒരു തുടർച്ചയെന്നോണമാണ്  പുതിയ പാർട്ടി രൂപീകൃതമായത്. എന്തിന് ചൂൽ തെരഞ്ഞെടുപ്പ് ചിഹ്നമാക്കിയാണ് അവരീ തെരഞ്ഞെടുപ്പ് വിജയം നേടിയത് എന്നതാണ് ഏറെ വിചിത്രം! എന്നാൽ അന്നാ ഹസാരെ രാഷ്ട്രീയ പാർട്ടി രൂപ്പികരണത്തോട്  അനുകൂമായ നിലപാ‍ടിലല്ലായിരുന്നു.ഇപ്പോൾ ഡൽഹിയിലെ അധികാര ലബ്‌ധിയിൽ അദ്ദേഹവും സന്തോഷത്തിലാണ്. പുതിയ  ഭരണം എങ്ങനെയൊക്കെ ആയിരിക്കും  എന്നത് കാത്തിരുന്ന് കാണുക!

കോൺഗ്രസ്സ് പിന്തുണയിലാണ് ഭരണം എന്നൊരു പോരായ്മ ഉണ്ട്. എന്നാൽ മന്ത്രിസഭ ബി.ജെ.പി പിന്തുണയിൽ ആയില്ല എന്നതിൽ ആശ്വാസവുമുണ്ട്. സീറ്റ് കുറഞ്ഞവരുടെ പിന്തുണയാണ് സൌകര്യം എന്നതുകൊണ്ടാകാം. ബി.ജെ.പിയെ വിട്ട് കോൺഗ്രാസ്സിന്റെ പിന്തുണ അവർ  സ്വീകരിച്ചത് എന്ന് കരുതാം.  അല്ലാതെ വർഗ്ഗിയ പാർട്ടികളോടുള്ള സമീപനം ആം ആത്മി പാർട്ടിക്കാർ ഇതുവരെ വേണ്ടവിധം  വെളിപ്പെടുത്തിയതായി അറിയില്ല. ഈ പുതിയ ആം ആത്മി മന്ത്രിസഭയിൽ ദൈവനാമത്തിലല്ലാതെ സത്യ‌പ്രതിജ്ഞചെയ്ത ഒരു മന്ത്രിപോലും ഇല്ലാതെ പോയി എന്നത് അവരോട് അനുഭാവമുള്ള നിർമതരെയും നിരീശ്വരവാദികളെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. എന്തായാലും അവർ നേടിയ തെരഞ്ഞെടുപ്പ് വിജയത്തെ കണ്ടില്ലെന്നു നടിക്കാനോ  അഭിനന്ദിക്കാതിരിക്കാനോ കഴിയില്ല.

ആം ആത്മി പാർട്ടിയുടെ  ഭരണം അവരിൽ വിശ്വാസമർപ്പിച്ച ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമോ എന്നുള്ളതൊക്കെ വേറെ കാര്യം. എന്തായാലും  മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം ഇതൊരു പാഠമാണ്. മാത്രവുമല്ല മറ്റേതോ ഒരു പാർട്ടിയുടെ ഒരു സ്പെയിസിലേയ്ക്കാണ് ആം ആത്മികൾ നുഴഞ്ഞുകയറി അവർ പോലും പ്രതീക്ഷിക്കാത്ത വിജയം  നേടി  അവർതന്നെ സ്വയം ഞെട്ടിയത്. ആ ഒഴിഞ്ഞു കിടന്ന  സ്പെയിസ് സി.പി.ഐ.എമ്മിന്റേതായിരുന്നു എന്നു കരുതുന്നവർ ഉണ്ട്.  സി.പി.ഐ.എമ്മിൽത്തന്നെയുണ്ട് അങ്ങനെ കരുതുന്നവർ. അതുകൊണ്ട് സി.പി.ഐ.എമ്മിനും മറ്റ് ഇടതുപക്ഷപാർട്ടികൾക്ക് കൂടി ഇത് പുതിയചില പാഠങ്ങൾ നൽകുന്നു എന്നു പറയാൻ മടിക്കുന്നില്ല.

എന്നാൽ ആം ആത്മികളുടെയും മറ്റും രൂപത്തിലല്ലാതെ കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലൊഴിച്ച് ചുവപ്പു കൊടിയും പിടിച്ച് സി.പി.ഐ.എമ്മിനോ സി.പി.ഐയ്ക്കോ ഒന്നും ഡൽഹിയിലോ  ഉത്തരേന്ത്യയിലടക്കം മറ്റ് സംസ്ഥാനങ്ങളിലോ ഇതുപോലെ പെട്ടെന്ന്   ജനപിന്തുണ ആർജ്ജിക്കുവാൻ കഴിയുന്ന സാമൂഹ്യ സാഹചര്യങ്ങളല്ല ഉള്ളത്   എന്നത് കാണാതിരിക്കുന്നില്ല. എന്നാൽ ശക്തമായൊരു മതേതര പ്രസ്ഥാനത്തിന്റെയും മുന്നണിയുടെയും സ്പെയിസ് എല്ലാ സംസ്ഥാനങ്ങളിലും ഒഴിഞ്ഞു കിടപ്പുണ്ട്. ആ ഒഴിവിൽ ആരും ഇല്ലാത്തതുകൊണ്ടാണ് ബി.ജെ.പിയ്ക്കും കോൺഗ്രസ്സിനും വിജയിക്കൂവാൻ കഴിയുന്നത്. ആ ഒഴിവ് നികന്നാൽ ബി.ജെ.പി എന്ന അപകടത്തെ കാര്യമായി ദുർബ്ബലപ്പെടുത്താൻ സാധിക്കും  എന്ന് ആം ആത്മികളുടെ ഡൽഹി വിജയം സൂചന നൽകുന്നു.

വർഗ്ഗീയതകൊണ്ടല്ല, കോൺഗ്രസ്സിനു ബദൽ  മറ്റൊന്നില്ലാത്തതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ ബി.ജെ.പി വളർച്ച നേടിയതെന്നു കരുതണം.   അതുകൊണ്ടു ബി.ജെ.പിയുടെ ഹിന്ദു രാഷ്ട്രം നരേന്ദ്രമോഡിയിലൂടെ അത്ര എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിയുന്ന ഒന്നാകില്ല എന്നതും ആശ്വാസകരം തന്നെ. എന്നാൽ മതേതര പ്രസ്ഥാനങ്ങൾ ചിലതെങ്കിലും ആവശ്യം വന്നാൽ തത്വ ദീക്ഷയില്ലാതെ അധികാരത്തിനു വേണ്ടി ബി.ജെ.പിയെ പിന്തുണയ്ക്കും  എന്ന ദുര്യോഗം ഇനിയും സംഭവിക്കാം. എന്തിന് ഈ ആം ആത്മികളെ പോലും ബി.ജെ.പിക്കാർ വശത്താക്കില്ലെന്ന് ആരു കണ്ടു!

ഇപ്പോഴത്തെ ഡൽഹിയിലെ പുതിയ പാഠം ഉൾക്കൊണ്ട് ആം ആത്മികൾ അടക്കം മതേതര പ്രസ്ഥാനങ്ങളുമായി മുഴുവൻ കൈകോർത്ത് വർഗ്ഗീയത എന്ന വിപത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ സ്.പി.ഐ.എമ്മും മറ്റ് ഇടതുപക്ഷ പാർട്ടികളും നേതൃത്വപരമായ പങ്ക് വഹിക്കേണ്ടിയിരിക്കുന്നു.  അഴിമതി ഇല്ലാതാക്കേണ്ടതൂതന്നെ. പക്ഷെ അഴിമതിയേക്കാൾ അപകടം മതരാഷ്ട്രസ്ഥാപനമാണ്. അത് ഹിന്ദു രാഷ്ട്രമായാലും മുസ്ലിം രാഷ്ട്രമായാലും ക്രിസ്തുരാഷ്ട്രമായാലും. മതരാഷ്ട്രം അപകടമാണെന്നതിന് ലോകത്ത് എത്രയോ ഉദാഹരണങ്ങൾ ഉണ്ടുതാനും !

7 comments:

Manoj Vellanad said...

തീര്‍ച്ചയായും ഈ എഴുതിയതില്‍ രണ്ടു പ്രധാന കാര്യങ്ങള്‍ ഉണ്ട്..

1.ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മടുപ്പുണ്ട്. അവര്‍ക്ക് മെച്ചപ്പെട്ട പുതിയൊരു ഓപ്ഷന്‍ നല്‍കിയാല്‍ അവരത് തീരച്ചയായും തെരഞ്ഞെടുക്കും.. അതുതന്നെയാണ് ഡല്‍ഹിയില്‍ സംഭവിച്ചത്. പക്ഷെ ആ വിടവില്‍ സി.പി.ഐ.എമ്മിനെ കയറ്റാനുള്ള ശ്രമം വെറും കിനാവ് മാത്രമാണ്..

2. അഴിമതി നിറഞ്ഞ രാഷ്ട്രം തന്നെയാണ്, ഒരു മതരാഷ്ട്രം ആകുന്നതിലും നല്ലത്.. പിന്താങ്ങുന്നു..

Nidheesh Varma Raja U said...

ജനങ്ങൾ ഒരു മാറ്റം കൊതിക്കുന്നു എന്നത് സത്യം തന്നെ


ചൂലിനെ കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്
ചൂൽ

uttopian said...

Good post :-)

Harinath said...

വിഷയം രാഷ്ട്രീയമായതുകൊണ്ട് അഭിപ്രയമൊന്നും പറയുന്നില്ല.

സാജന്‍ വി എസ്സ് said...

ഓരോ തിരഞ്ഞെടുപ്പിലും ആ പ്രദേശത്തെ രാഷ്ട്രീയ സാഹചര്യവും തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക്‌ മുന്‍പില്‍ വരുന്ന പ്രശ്നങ്ങളുമാണ് സുപ്രധാനം.നഗര കേന്ദ്രികൃതമായ ജനത,ജാതി സമവാക്യങ്ങള്‍ക്കു കുറഞ്ഞ സ്വാധീനം ഇതു രണ്ടും ഡല്‍ഹിയിലെ പ്രത്യേകതകളാണ്,ഇതിനൊപ്പം അഴിമതി വലിയൊരു വിഷയം ആയി മാറുകയും വിലകയറ്റം ജനത്തെ പൊറുതിമുട്ടിക്കുകയും ചെയ്തപ്പോള്‍ ആം ആദ്മിക്ക് കാര്യങ്ങള്‍ എളുപ്പമായി.


കുറ്റപ്പെടുത്തല്‍ രാഷ്ട്രീയത്തിനും അപ്പുറമാണ് ഭരണം.അതുകൊണ്ടു തന്നെ എപ്പോഴും വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്ന ഒരു കൂട്ടര്‍ക്ക് ഭരണംഎങ്ങനെ നന്നായി നടത്താനാവും.ഒരു ഭരണാധികാരിക്കും എപ്പോഴും സുഖകരമായ തീരുമാനങ്ങള്‍ മാത്രം എടുത്ത് മുന്‍പോട്ടു പോകാനാവില്ല.

പ്രത്യകമായ ചട്ടകൂട് ഇല്ലാതെ തീവ്രമായ വികാരങ്ങള്‍ ഉളള ഒരു സംഘം ആണ് ആം ആദ്മി എന്നത് വസ്തുതയാണ്.രാഷ്ട്രീയമായ പക്വത പ്രകടിപ്പിച്ചു തീരുമാനങ്ങള്‍ എടുക്കാനോ പ്രശ്നങ്ങളെ നിക്ഷ്പക്ഷമായി നോക്കി കാണാനോ ഇതില്‍ എത്രപേര്‍ക്ക് ആവും എന്നതും ഒരു വലിയ ചോദ്യമാണ്.

Pradeep Kumar said...

ആ ഒഴിഞ്ഞു കിടന്ന സ്പെയിസ് സി.പി.ഐ എമ്മിന്റേതായിരുന്നു എന്നു കരുതുന്നവർ ഉണ്ട്. സി.പി.ഐ.എമ്മിൽത്തന്നെയുണ്ട് അങ്ങനെ കരുതുന്നവർ- രണ്ടായിരത്തി പതിമൂന്നിലെ ഏറ്റവും വലിയ തമാശ ഇതായിരിക്കും....

ഉപരിവര്‍ഗ താല്‍പര്യങ്ങളുടെ സംരക്ഷകരായ ഇപ്പോഴത്തെ സിപിഎം അഴിമതിക്കും വര്‍ഗീയതക്കും എതിരായ പോരാട്ടത്തില്‍ ജനപക്ഷത്തു നില്‍ക്കില്ല എന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് നന്നായി മനസ്സിലാവും...

Anonymous said...

"ആ ഒഴിഞ്ഞു കിടന്ന സ്പെയിസ് സി.പി.ഐ എമ്മിന്റേതായിരുന്നു എന്നു കരുതുന്നവർ ഉണ്ട്. സി.പി.ഐ.എമ്മിൽത്തന്നെയുണ്ട് അങ്ങനെ കരുതുന്നവർ". സജിം ഇപ്പോഴും നിങ്ങള്ക്ക് നേരം വെളുത്തില്ലേ. ഡല്‍ഹിയില്‍ പാര്‍ടി ഓഫീസ് ഇരിക്കുന്ന മണ്ഡലത്തില്‍ പോലും ( സി.പി.ഐ.എമ്മിന്റെ ദേശിയ നേതാക്കള്‍ തമ്പടിച്ചിരിക്കുന്ന സ്ഥലം) രണ്ടായിരത്തില്‍ താഴെയാണ് വോട്ട് കിട്ടിയിരിക്കുന്നത്. സ്വതന്ത്രനുപോലും അതില്‍ കൂടുതല്‍ വോട്ട് കിട്ടും. എ.കെ.ജി.സെന്‍ററില്‍ ഉള്ളവരും അവരുടെ വീട്ടുകാരും വോടുചെയ്താല്‍ ഇതില്‍ കൂടുതല്‍ വോട്ട് കിട്ടും. കഴിഞ്ഞ തവണ രാജസ്ഥാനില്‍ മൂന്നു സീറ്റ്‌ കിട്ടിയിരുന്നു. ഇത്തവണ അവിടെ കെട്ടിവെച്ച കാശും തിരിച്ചു കിടിയില്ല. ഇന്ന് കേരളം, ത്രിപുര, ബംഗാളിന് പുറത്തു ഒരു പഞ്ചായത്ത്‌ സീറ്റിലെങ്കിലും ജെയിക്കാന്‍ ഇന്ന് സി.പി.എമ്മിന് കഴിയുമോ. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. ജനങള്‍ക്ക് നിങ്ങളെ വിശ്വാസം ഇല്ല. അത് തന്നെ കാരണം.