25 രൂപയ്ക്കുള്ള ഊണ്
ഇപ്പോൾ ചില ഭാഗങ്ങളിൽ നിന്ന് ചില മുറുമുറുപ്പുകൾ ഉയരുന്നുണ്ട്. കേരള സർക്കാർ പ്രഖ്യാപിച്ച 25 രൂപയുടെ ഊണു കട വിജയിക്കുമോ എന്നതാണവരുടെ സംശയം. പ്രധാനമായും ഹോട്ടൽ രംഗത്തു പ്രവർത്തിക്കുന്നവർക്കാണ് അല്പം 'ഭയാശങ്കകൾ' നിഴലിക്കുന്ന ഈ സംശയം. തട്ടത്തുമലയിൽ തൃപ്തി കല്യാണി എന്നൊരു ഒരു കൊച്ചു കടയും (പലപ്പോഴും അത്രമേൽ ലാഭകരമല്ലെങ്കിൽ പോലും) അവിടെ നിന്ന് ആഴ്ചയിൽ നാലും അഞ്ചും ദിവസം മുടങ്ങാതെ കിടപ്പു രോഗികൾ ഉൾപ്പെടെ മുപ്പതോളം നിർദ്ധനർക്ക് ഭക്ഷണം നൽകി വരുന്ന അനുഭവത്തിൽ നിന്നു പറയട്ടെ; നടക്കും. തുടർന്നും സർക്കാരിൻ്റെ കൈത്താങ്ങുകളും കൂടിയുണ്ടെങ്കിൽ ഒരു പ്രയാസവുമില്ലാതെ നടക്കും. ഈ പദ്ധതിയുടെ പ്രത്യേകതയായ മീൽസ് ഷെയറിംഗും കൂടിയാണെങ്കിൽ പറയാനുമില്ല.
ഞങ്ങൾ കുറച്ചു കടക്കാർ വലിയ ലാഭം നോക്കാതെ പരമാവധി കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകുന്നതു കൊണ്ട് ഉയർന്ന വിലയും കുറച്ചു കൂടി സമൃദ്ധമായ ഭക്ഷണവും നൽകുന്ന ഒരു ഹോട്ടലുകൾക്കും ഒരു കോട്ടവും സംഭവിക്കുന്നില്ല. എന്നതുപോലെ ഹോട്ടലുകൾ നടത്തി ഉപജീവനം നടത്തുന്ന ആരെയും സർക്കാരിൻ്റെ ഈ സംരംഭം പ്രതികൂലമായി ബാധിക്കുകയില്ല. ഇപ്പോൾ തന്നെ എത്രയോ ഹോട്ടലുകൾ ! ചിലത് നിലനിൽക്കും. ചിലത് നിന്നു പോകും. അല്ലാതെ സർക്കാരിൻ്റെ പട്ടിണി രഹിത കേരളം എന്ന സദുദ്ദേശത്തോടെ നടത്തുന്ന ഈ പദ്ധതി കൊണ്ട് കേരളത്തിലെ ചെറുകിട ഹോട്ടൽ വ്യവസായങ്ങളൊന്നും തകർന്നു പോകില്ല.
ഇനി അഥവാ ഇത് നാടാകെ വന്നാൽ, ഏതെങ്കിലും കടയെ ബാധിച്ചാൽ അവർ ബിസിനസ് ഒന്നു മാറ്റിപ്പിടിക്കണം. അത്ര തന്നെ! തൊഴിൽ മേഖലകൾ വേറെയുമുണ്ടല്ലോ! പട്ടിണി കൊണ്ട് കേരളത്തിൽ ആരും മരിക്കരുത്. അതിനു വേണ്ടി സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കൂടുതൽ ഫലപ്രദമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുക. അതിനെ പിന്തുണയ്ക്കുക!

1 comment:
പട്ടിണി കൊണ്ട് കേരളത്തിൽ ആരും മരിക്കരുത്.
അതിനു വേണ്ടി സർക്കാരിനും തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങൾക്കുമാണ് സ്വകാര്യ സ്ഥാപനങ്ങളെക്കാൾ
കൂടുതൽ ഫലപ്രദമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുക.
അതിനെ പിന്തുണയ്ക്കുക!
Post a Comment