Thursday, May 12, 2011

ഭരണം കിട്ടിയാൽ ആരും നെഗളിക്കരുത് !


ഭരണം
കിട്ടിയാല്‍ ആരും നെഗളിക്കരുത് !

അതെ, കാരണം ഭരണം ഇന്നു വരും; നാളെ പോകും!

മുൻകുറിപ്പ്: ഈ കുറിപ്പ് ഒരു ഇടതുപക്ഷ വിരുദ്ധക്കുറിപ്പല്ല. ഒരു തുറന്നു പറച്ചിൽ മാത്രം. കണ്ണടച്ചാൽ ഇരുട്ടാകില്ലെന്ന് അറിയവുന്നതിനാൽ എഴുതി പിടിപ്പിക്കുന്നു. മാത്രവുമല്ല തെരഞ്ഞെടുപ്പു ഫലം കാത്ത് ക്ഷമകെട്ടിരിക്കുന്നതിന്റെ ഈ അവസാന മണിക്കൂറുകളിൽ നമുക്ക് കക്ഷിരാഷ്ട്രീയം മറന്ന് ഇങ്ങനെ ചില നാലും മൂന്നും ഒക്കെ പറഞ്ഞിരിക്കാം എന്നു വിചരിച്ച് ഈ പോസ്റ്റ് ഇടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പ്രവചനാതീതമായ ഒരു തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാനിരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളും കഴിയുമ്പോൾ ഫലം അറിയാനുള്ള ആകാംക്ഷ എല്ലാവരിലും ഉണ്ടാകും. എന്നാൽ ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പില്ലാത്തവിധം വല്ലാത്തൊരു പിരിമുറുക്കം ജനങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. ഈ എഴുതുന്ന ആളുടെ അനുഭവത്തിലുള്ള തെരഞ്ഞെടുപ്പുഫലങ്ങൾ വച്ചു നോക്കുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും സർവ്വേകളൊക്കെ നടക്കാറുണ്ട്. അതിലൊന്നും വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല. ഇത്തവണയും പല സർവ്വേകളും നടന്നു. വ്യത്യസ്ത സർവ്വേകൾ വ്യത്യസ്ത ഫലങ്ങളാണു നൽകിയത്. സത്യത്തിൽ ഈ സർവ്വേകൾ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച നിഗമനമനങ്ങളെ കൂടുതൽ സങ്കീർണ്ണമാമാക്കുകയാണുണ്ടായിട്ടുള്ളത്. ഇരുമുന്നണികൾക്കും അനുകൂലമായ സർവ്വേ ഫലങ്ങൾ പുറത്തു വിട്ടിരിക്കുന്ന സ്ഥിതിയ്ക്ക് ഏതു മുന്നണി ജയിച്ചാലും ആ മുന്നണിയ്ക്കനുകൂലമായി സർവ്വേഫലം പ്രവചിച്ചവർ ആഹ്ലാദത്തിലാകും. അവരുടെ പ്രവചനം ശരിയായതിന്റെ പിന്നിലെ ശാസ്ത്രീയതയെക്കുറിച്ചും മറ്റും അവർ വാചാലരാകും.

അതൊക്കെ എന്തുമാകട്ടെ. ഞാൻ ഈ കുറിപ്പിൽ പ്രധാനമായും മറ്റു ചില കാര്യങ്ങൾ എഴുതാൻ വന്നതാണ്. അതായത് തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു കൂട്ടർ വിജയിക്കും. അപ്പോൾ ഒരു കൂട്ടർ സ്വാഭാവികമായും തോൽക്കുകയും ചെയ്യും. ആരു ജയിക്കുന്നു എന്നതിനേക്കാൾ ആരായാലും ജയിച്ചിട്ടു പിന്നെ എന്ത് എന്നതാണ് എറ്റവും പ്രധാനമായിട്ടുള്ളത്. ഈയുള്ളവൻ ഇടതുപക്ഷക്കാരനാണെന്ന് നെഞ്ചിൽ കൈവച്ചു പറയുന്നതിൽ യാതൊരു മടിയും ഉള്ള ആളല്ല. അതിൽ തന്നെ സി.പി.ഐ (എം) കാരനാണെന്നു പറയുന്നതിലും ഒട്ടും കുറവുകാണുന്നില്ല. വ്യക്തമായ രാഷ്ട്രീയമുള്ള ആളെന്നു ചുരുക്കം.അതുകൊണ്ടുതന്നെ യു.ഡി.എഫ് ജയിച്ചാൽ അവർ എങ്ങനെ ആയിരിക്കണം എന്നു ഞാൻ അഭിപ്രായം പറയുന്നത് ഉചിതമായിരിക്കില്ല. മറിച്ച് ഇടതുപക്ഷം ജയിച്ചാൽ പാലിക്കേണ്ട ചില കാര്യങ്ങൾ ഞാൻ പറയുന്നതിൽ അനൌചിത്യം ഉണ്ടാകില്ലെന്നു വിചാരിക്കുന്നു.

അതായത് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ആ ഒരു സാദ്ധ്യതയെ മുന്നിർത്തിയാണ് ഈ അഭിപ്രായ പ്രകടനം. ഭരണപക്ഷവിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പിൽ വളരെയൊന്നും ഉണ്ടായിരുന്നില്ല. ഒരുവിധം മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. പോരാത്തതിന് ഒരു വി.എസ് തരംഗം ഈ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടായി വന്നതും ഇടതുപക്ഷത്തിന് കുറെ വോട്ടുകൾ നേടിക്കൊടുക്കാൻ ഇടയാക്കിയിട്ടുണ്ടാകണം. (സത്യം പറഞ്ഞെന്നു വച്ച് ഞാൻ വി.എസ്.ഗ്രൂപ്പാണെന്നൊന്നും തെറ്റിദ്ധരിക്കേണ്ട) മറ്റൊന്ന് യു.ഡി എഫും അതിന്റെ നേതാക്കളും ഈ തെരഞ്ഞെടുപ്പുകാലത്ത് മുമ്പില്ലാത്ത വിധം പ്രതിരോധത്തിലും ആയി പോയി. അഴിമതി, സ്ത്രീ പീഡനം തുടങ്ങിയ അരോപണങ്ങളും ശിക്ഷാവിധികളുമൊക്കെയായി വളരെ മോശമായ ഒരു പ്രതിച്ഛായയുമായിട്ടാണ് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നത്. അതുകൊണ്ടൊക്കെയാണ് സി.പി.ഐ (എം) നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പിൽ ഒരു വിജയപ്രതീക്ഷ വച്ചുപുലർത്താൻ കഴിയുന്നത്.

ഇനി കാര്യത്തിലേയ്ക്ക് വരാം; എൽ.ഡി.എഫ് ജയിച്ചാലത്തെ കാര്യത്തിലേയ്ക്ക്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ഇതേപറ്റി എഴുതിയാൽ അതിലെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടേക്കാം. അതുലൊണ്ടാണ് വോട്ടെണ്ണാൻ ഏതാനും മണിക്കൂറുകൾ കൂടി ബാക്കി നിൽക്കവേ ഇതെഴുതുന്നത്. അതായത് ഇപ്പോൾ എൽ.ഡി.എഫ് വിജയിച്ചാൽ ഇനിയിത് ഒരു രണ്ടാമൂഴമാണ്. ആദ്യമായി കേരളത്തിൽ ഒരു മുന്നണിയ്ക്ക് ഭരണത്തുടർച്ച ലഭിക്കുകയാണ്. ഇതുവരെ കേരളത്തിൽ മുന്നണികൾ മാറി മാറി മാത്രം ഭരിച്ച ചരിത്രം തിരുത്തിക്കുറിക്കപ്പെടുകയാണ്. ഭരണം ലഭിക്കുന്നവർക്ക് ആഹ്ലാദമുണ്ടാകും. ആഹ്ലാദിക്കാൻ ന്യായമായും അവർക്ക് അവകാശവും ഉണ്ട്. തുടർച്ചയായി രണ്ടാം തവണകൂടി ഭരണം കിട്ടുമ്പോൾ ആഹ്ലാദം ഇരട്ടിക്കുകയായി. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരുണത്തിൽ തുറന്നു പറഞ്ഞുകൊള്ളുന്നു.

ഭരണം ലഭിക്കുന്നതിലെ ആഹ്ലാദം ചിലരിലെങ്കിലും അഹങ്കാരമായി മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. കാരണം ഇത് ഒരു ബൂർഷ്വാ സാമൂഹ്യ വ്യവസ്ഥിതിയാണ്. ഇത് മുതലാളിത്തത്തിന്റെ വൈകൃതങ്ങൾ നിലനിൽക്കുന്ന സമൂഹമാണ്. ഇവിടെ ജീവിക്കുന്ന ഇടതുപക്ഷക്കാരിലും ഇതിന്റെയൊക്കെ അംശങ്ങൾ കടന്നുകൂടാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ സംഭവിക്കാതിരിക്കുന്നതിന് ഇടതുപക്ഷ നേതൃത്വം സദാ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഓരോ ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും സ്വയം തന്നെ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രത്യയ ശാസ്ത്രത്തിലൂടെ മാത്രമല്ല ജനങ്ങൾ പാർട്ടികളെയും മുന്നണികളെയും നോക്കിക്കാണുന്നതും മനസിലാക്കുന്നതും. അതിന്റെ നേതാക്കളുടെ പെരുമാറ്റങ്ങളും പ്രവർത്തനങ്ങളും കൂടി നോക്കിയിട്ടാണ് ജനങ്ങൾ പാർട്ടികളെയും മുന്നണികളെയും മനസിലാക്കുന്നത്. പ്രസ്ഥാനങ്ങളെ നന്നാക്കാനും ദുഷിപ്പിക്കാനും നേതാക്കളുടെ പെരുമാറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കും അവരുടെ ജീവിത ശൈലികൾക്കും കഴിയും. നേതാക്കൾ ജനങ്ങളോട് ധാർഷ്ട്യം കാണിക്കുന്നത് അവർ നയിക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റും. ജനങ്ങളെ തെരഞ്ഞെടുപ്പുകാലത്തൊഴികെ തങ്ങളിൽ നിന്ന് അകറ്റി നിർത്താൻ പാടുപെടുന്ന നേതാക്കൾ ഇന്ന് നമുക്കുണ്ട്. ഇത് ഇടതുപക്ഷരീതിയല്ല. ജനങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്നവരായിരിക്കണം ഇടതുപക്ഷ നേതാക്കൾ. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്ക് കൈത്താങ്ങാകുകയും ചെയ്യേണ്ടവരാണ് ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും. അല്ലാതെ തത്വ ശാസ്ത്രം പ്രസംഗിച്ചു നടക്കുന്നതു മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രവർത്തനം.

കേന്ദ്ര തലം മുതൽ പ്രാദേശിക തലം വരെയുള്ള ഇടതു നേതാക്കൾ ആകർഷണീയവും അനുകരണീയവുമായ ജീവിത മാതൃകകൾ ശീലിക്കണം. ജനങ്ങളും അണികളും അനുഭാവികളും ഒക്കെ ഇതെല്ലാം നോക്കിക്കാണുന്നുണ്ട്. ജനങ്ങളുമായി ഏറ്റവും അടുത്തു നിൽക്കുന്നവർ പ്രാദേശിക നേതാക്കളാണ്. ജങ്ങളെ പാർട്ടിയോട് അടുപ്പിക്കുന്നതിലും അകറ്റുന്നതിലും അവരുടെ പ്രവർത്തനങ്ങൾ കാരണമാകും. തങ്ങളുടെ വിളിപ്പുറത്തുള്ള നേതാക്കൾ ജനങ്ങളോട് മോശമായ സമീപനം സ്വീകരിച്ചാൽ ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലും. ഭരണം ലഭിക്കുമ്പോൾ ചിലരെങ്കിലും പിന്നെ ചില കോണ്ട്രാക്ടർമാരുമായും മദ്യമാഫിയകളും മണൽ മാഫിയകളുമായും മറ്റ് സമ്പന്ന വിഭാഗങ്ങളുമായും മാത്രം ചങ്ങാത്തമുള്ളവരായി മാറാറുണ്ട്. (അത്തരക്കാരുമായി മാത്രമാകരുത് ബന്ധം എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ). അഴിമതിക്കാരും സ്വജന പക്ഷപാതികളായും ചിലരെങ്കിലും മാറാറുണ്ട്. എത്ര നല്ല നേതാക്കളും പ്രവർത്തകരും ഉണ്ടെങ്കിലും ഒന്നോരണ്ടോ പേർ അഴുക്കകളായാൽ മതി പാർട്ടികൾക്കും മുന്നണികൾക്കും മൊത്തത്തിൽ ചീത്തപ്പേരുണ്ടാകാൻ. നല്ല പ്രവർത്തനങ്ങളേക്കാൾ മോശം പ്രവർത്തനങ്ങളാകും എപ്പോഴും കൂടുതൽ ശ്രദ്ധിക്കപ്പെടുക. നല്ല നേതാക്കളുടെ ഗുണഗണങ്ങൾ വാഴ്ത്തുന്നതിലല്ല, ഒന്നോരണ്ടോ മോശപ്പെട്ട വ്യക്തികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിലായിരിക്കും ആളുകൾ കൂടുതൽ താല്പര്യം കാണിക്കുക. നഞ്ചെന്തിനു നാനാഴി എന്നു പറയുമ്പോലെയാണ് കാര്യങ്ങൾ. കടലോളം വെള്ളത്തിൽ ഒരു തുള്ളി നഞ്ചു കലങ്ങിയാൽ മതി വെള്ളം മുഴുവൻ വിഷമയമാകാൻ. ഇത്തിരി പോന്ന ഇത്തിൾ കണ്ണികളാണ് വന്മരങ്ങളെ പടുവിച്ച് കടപുഴക്കി എറിയുന്നത്.

ഞാൻ പറഞ്ഞുവന്നത് ഇത്രയേ ഉള്ളൂ. നാലുവശത്തും ശത്രുക്കളുണ്ട് ഇടതുപക്ഷത്തിന്. അതിന്റെ കൂടെ ഇടതുപക്ഷത്തിനുള്ളിലുള്ളവർ തന്നെ തങ്ങളുടെ മോശപ്പെട്ട പ്രവർത്തങ്ങളിലൂടെ ഈ നല്ല ജനപക്ഷത്തിന്റെ ശത്രുക്കളായി മാറരുത്. ആരെങ്കിലും അങ്ങനെ ഇത്തിൾ കണ്ണികൾ ആയിട്ട് അവരെ കളയുന്നതിനേക്കാൾ ആരും ഇത്തിൾ കണ്ണികൾ ആകാതിരിക്കാൻ മുന്നേ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കണം എന്നു പറയുമ്പോലെ! അതു മാത്രമല്ല ഇത് ഒരു ജനാധിപത്യ രാജ്യമാണ്. ഭരണം കിട്ടിയാൽ ഇടതുപക്ഷം പ്രതിപക്ഷത്തോട് പ്രതികാര ബുദ്ധിയോടെ പെരുമാറാനും പാടില്ല. ഭരണസ്വാധീനം ഉപയോഗിച്ച് അവരെ കള്ള കേസുകളിൽ പെടുത്തുകയോ, പോലീസിനെ ഉപയോഗിച്ച് സമാധാന പരമായ സമരങ്ങളെ അടിച്ചമർത്തുകയോ ചെയ്യാൻ പാടില്ല. ഭരണമുണ്ടെന്നു കരുതി എതിരാളികൾക്കെതിരെ അക്രമം നടത്താനും പാടില്ല. അങ്ങോട്ട് കയറി ആക്രമിക്കരുതെന്നേ പറയുന്നുള്ളൂ. പിന്നെ തുടരെ തുടരെ തോളിൽ വന്നു കയറിയാലുള്ള കാര്യം പ്രത്യേകം ആരും ആരെയും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ! ജനാധിപത്യപരമായ രീതിയിൽ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്താൽ യാതൊരു പ്രശ്നവും ഇല്ല. ഇക്കാര്യങ്ങളിൽ നമ്മൾ ഇടതുപക്ഷം മറ്റുള്ളവർക്ക് മാതൃകകൾ സൃഷ്ടിക്കണം. ഭരണം തന്നെ നമുക്ക് ഒരു പോരാട്ടം മാത്രമാണെന്നിരിക്കെ ഭരണമുള്ളതിന്റെ അഹങ്കാരം നമ്മൾ ഒരിക്കലും കാണിക്കാതിരിക്കുക.

ഇതൊന്നുമല്ല, ജനവിരുദ്ധമാർഗ്ഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ കാലം പഴയതല്ലെന്നും ഓർമ്മിപ്പിക്കുന്നു. പ്രത്യേകിച്ചും നേതാക്കളെ! തെറ്റായ നടപടികൾ ഭരണത്തിലായാലും മുന്നണിയിലായാലും പാർട്ടികളിലായാലും സ്വീകരിച്ചാൽ അത് അതേപടി അംഗീകരിക്കാൻ അണികൾ തയ്യാറായെന്നു വരില്ല. അണികൾ നേതൃത്വത്തെ തിരുത്തിക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ പോകും. സ്വന്തം പാർട്ടിക്കെതിരെ പോലും പ്രതികരിക്കാൻ അണികൾക്ക് ഇന്ന് പല മാർഗ്ഗങ്ങളും ഉണ്ട് എന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. ധാർഷ്ട്യവും, അഹങ്കാരവും, ജാഡകളും ഒക്കെയായി നടക്കുന്ന നേതാക്കളെ അണികൾ പണ്ടേ പോലെ സഹിച്ചുകൊള്ളും എന്ന് ഒരു പാർട്ടിയും തെറ്റിദ്ധരിക്കരുതെന്ന് തുറന്നുതന്നെ എഴുതുന്നു. ഇനി തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിനെതിരാണെങ്കിലും ഈ പോസ്റ്റ് അപ്രസക്തമൊന്നുമല്ല. ഭരണനഷ്ടം ശാശ്വതമല്ലല്ലോ. മാത്രവുമല്ല, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒക്കെ ഇപ്പോഴും നമുക്ക് ഭരണമുണ്ടല്ലോ. ഭരണമുള്ളതിന്റേയോ കൈയ്യൂക്കിന്റെയ്യൊ ബലത്തിൽ അരുതായ്മകൾ അരുതെന്നു പറഞ്ഞുവയ്ക്കുന്നു എന്നു മാത്രം. ഇത് വായിക്കേണ്ടവർ വായിക്കും എന്ന പ്രതീക്ഷയൊന്നുമില്ല. ഇത്രയും ഞാൻ എഴുതിയിരുന്നല്ലോ എന്ന എന്റെ മന:സമാധാനത്തിന് വേണ്ടി എഴുതുന്നുവെന്നു മാത്രം. ആദ്യമായി ആവർത്തിച്ച് ഭരണം കിട്ടുമ്പോൾ അതിൽ അഹങ്കരിച്ച് പിന്നീട് ഒരിക്കലും ഭരണം കിട്ടാത്ത ഒരു അവസ്ഥ വരുമോ എന്ന മനുഷ്യസഹജമായ സന്ദേഹത്തിൽ നിന്നും എഴുതിപ്പോയതാണ് ഈ ഈ കുറിപ്പ്. അതിനു ഭരണം കിട്ടിയിട്ടു വേണ്ടേ നിങ്ങൾ അഹങ്കരിക്കാൻ എന്നൊന്നും ആരും കമന്റ് ചെയ്യേണ്ട കാര്യമില്ല. കിട്ടുമെന്ന പ്രതീക്ഷയിൽ എഴുതുന്നതാണിത്. ഇനി ഭരണം ഇപ്പോൾ കിട്ടിയില്ലെങ്കിലും എൽ.ഡി.എഫും, സി.പി.ഐ (എം) ഉം ഇല്ലാതാകാനൊന്നും പോകുന്നില്ല. കൂടുതൽ ശക്തിപ്പെടുകയേ ഉള്ളൂ!

പിൻകുറിപ്പ്: ഞാൻ ഈ എഴുതിയത് വായിച്ച് ഇത് പാർട്ടിവിരുദ്ധമെന്ന് ആർക്കെങ്കിലും തോന്നി പോകുന്നെങ്കിൽ ശ്രദ്ധിക്കുക; ഞാൻ മേൽ സൂചിപ്പിച്ച ഏതൊക്കെയോ വലതുപക്ഷ- മുതലാളിത്ത ജീർണ്ണതകൾ നിങ്ങൾപോലും അറിയാതെ നിങ്ങളെ ബാധിച്ചിട്ടുണ്ടാകും. ജാഗ്രതൈ!

13 comments:

Anonymous said...

കൊള്ളാം, നന്നായിട്ടുണ്ട്. താങ്കളെപ്പോലെ ജനങ്ങളുടെ ഭാഗത്തുനിന്നു ചിന്തിക്കുന്നവരെയാണ് ഈ നാടിനു വേണ്ടത്.

Anonymous said...

nice.V.S or Ummenchandy We want to get better facilities. Good education, better opportunities, peace of living, care to above 60 age and bellow 14 citizen,increasing employment chances for youngsters, water, electricity all they have to consider on these issues.

ponmalakkaran | പൊന്മളക്കാരന്‍ said...

സത്യം തുറന്നു പറഞ്ഞത് സ്വാഗതാർഹം,
'ഭരണം ലഭിക്കുന്നതിലെ ആഹ്ലാദം ചിലരിലെങ്കിലും അഹങ്കാരമായി മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല'
"നേതാക്കൾ ജനങ്ങളോട് ധാർഷ്ട്യം കാണിക്കുന്നത് അവർ നയിക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റും."
എന്തായാലും രണ്ടാമൂഴത്തെപ്പറ്റി ഭയം വേണ്ട. അതൊരിക്കലും ഉണ്ടാകില്ല ചേട്ടാ........,

മുക്കുവന്‍ said...

അത്തരക്കാരുമായി മാത്രമാകരുത് ബന്ധം എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ! അപ്പോള്‍ ബന്ധമാകാം അല്ലേ... കാശുകിട്ടണമെങ്കില്‍ അവരുടെ മൂട് താങ്ങണം എന്നേ പറയൂ അല്ലേ? ആര്‍ക്ക് ഭരണം കിട്ടിയാലും മുക്കുവന്റെ കഞ്ഞി കുമ്പിളില്‍ തന്നെ!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ലേഖനം നന്നായി...
എന്തായാലും ഇന്ന് രാത്രി ഉറക്കം വരുമെന്ന് തോന്നുന്നില്ല...

ഇ.എ.സജിം തട്ടത്തുമല said...

പൊന്മള,
ജനങ്ങൾക്ക് രണ്ടാമൂഴം വേണ്ടെങ്കിൽ വേണ്ടെന്നേ! എങ്കിലും വരില്ലെന്ന് നാളെ നമുക്കുറപ്പിച്ചാൽ പോരേ?

മുക്കുവൻ,
താങ്കളെ പോലെ അരെങ്കിലും ആ ബ്രാക്കറ്റിൽ കയറി പിടിക്കുമെന്നറിയാമായിരുന്നു. ആരുമായി ചങ്ങാത്തം കൂടിയാലും ഏതു ലെവലിൽ ജീവിച്ചാലും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെയു, പാവപ്പെട്ടവരെയും മറക്കരുതെന്നേ ഉദ്ദേശിച്ചുള്ളൂ.

ആർ.കെ.തിരൂർ,
ധൈര്യമായി ഉറങ്ങിക്കൊള്ളൂ! ഇനിയിപ്പോൾ ഭരണം കിട്ടിയില്ലെങ്കിലെന്താ? ഇടതുഭരണം വന്നാലുള്ള ഗുണം മനസിലാക്കിയാലും ജനം തിരസ്കരിക്കുന്നെങ്കിൽ തിരസ്കരിക്കട്ടെന്നേ! ഭരണത്തിന്റെ ശീതളച്ഛായയിൽ വളർന്നവരല്ലല്ലോ, നമ്മൾ!

Anonymous said...

Ini Umman, Chenniththala Maani Kunhalikutty thammilulla adikal kaanam

LEft or Right our MPs dont perform well in parliament, they dont bring any new trains or dont bother about sad condition of compartments

Rule in UDF is always better because they bring more direct IAS people and give freedom to them , this helps to give a good rule.

LDF doesnt allow good IAS offices to rule they prefer conferred IAS people who will dance according to their tunes.

Treasury ban was not in the present LDF rule and this is because of everyday collection of Beverages corporation

Sajeem forgot one thing, our working class has become addicts of liquor and its a sad fact that people queue before beverages shops even before 8 am

I am always pro UDF not because they are better rulers but under UDF rule we have liberty to exp[ress our opinion or criticise leaders, none will attack you.

You can approach any UDF person without being in their party they wont ask you to get a letter from party committee.

സന്തോഷ്‌ said...

ചില തിരുത്തലുകള്‍ അത്യാവശ്യമാണ്. ദാ ഇതുപോലെ...

<> ഈയുള്ളവൻ ഇടതുപക്ഷക്കാരനാണെന്ന് നെഞ്ചിൽ കൈവച്ചു പറയുന്നതിൽ യാതൊരു മറ്റിയും ഉള്ള ആളല്ല.<> മടിയും

<> ഒരുവിധം മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കുവാൻ ഇടതുപക്ഷ ജനാധിപത്യമുന്നനി സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. <> ജനാധിപത്യമുന്നണി

<> അതുലൊണ്ടാണ് വോട്ടെണ്ണാൻ ഏതാനും മണിക്കൂറുകൾ കൂടി ബാക്കി നിൽക്കവേ ഇതെഴുതുന്നത്. <> അതുകൊണ്ടാണ്

<> കാരണം ഇത് ഒരു ബൂർഷ്വാ സാമൂഹ്യ വയവസ്ഥിതിയാണ് <> വ്യവസ്ഥിതിയാണ്

<> കേന്ദ്രതലം മുതൽ പ്രാദേശികതലം വരെയുള്ള ഇടതുനേതാക്കൾ ആകർഷണീയമായവും അനുകരണീയവുമായ ജീവിതമാതൃകകൾ ശീലിക്കണം. <> ആകർഷണീയമായതും

<> ജങ്ങളെ പാർട്ടിയോട് അടുപ്പിക്കുന്നതിലും അകറ്റുന്നതിലും അവരുടെ പ്രവർത്തനങ്ങൾ കാരണമാകും.<> ജനങ്ങളെ

ഇ.എ.സജിം തട്ടത്തുമല said...

Rule in UDF is always better because they bring more direct IAS people and give freedom to them , this helps to give a good rule.

LDF doesnt allow good IAS offices to rule they prefer conferred IAS people who will dance according to their tunes.

ഐ.എ.എസുകാരുടെ ഇഷ്ടത്തിനു ഭരിക്കാനാണെങ്കിൽ പിന്നെ ജനാധിപത്യവും തെരഞ്ഞെടുപ്പും ഒന്നും വേണ്ടല്ലോ. ആരു ഭരിച്ചാലും ചിലകാര്യങ്ങൾ പഴേ പടി തന്നെ ഇവിടെ നിലനിൽക്കുന്നതുതന്നെ ഈ ഉദ്യോഗസ്ഥ മേധാവിത്വം കാരണമാണ്. അവർ രാഷ്ട്രീയക്കാരെ ജനഹിതത്തിനനുസരിച്ച് ഭരിക്കാൻ അനുവദിക്കില്ല. ഇവിടുത്തെ ഏറ്റവും വലിയ സ്വജന പക്ഷ പാതികളും അഴിമതിക്കാരും ഉദ്യോഗസ്ഥരാണ്. ഐ.എ.എസുകാർക്ക് കിട്ടുന്ന ശമ്പളവും അവരുടെ ജീവിതനിലവാരവും കാണുന്ന ആർക്കും ഇത് മനസിലാകും. ഇത്രയധികം ആർഭാടമായി ജീവിക്കാനും സ്വത്തുസമ്പാദിക്കാനും ഉള്ള പണം ഈ ബീറോക്രാറ്റുകൾക്ക് എങ്ങനെ ലഭിക്കുന്നു? എല്ലാവരും രാഷ്ട്രീയക്കാരുടെ അഴിമതിയെ മാത്രം കാണുന്നു. രാഷ്ട്രീയക്കാർക്ക് അഴിമതി നടത്താനുള്ള മാർഗ്ഗങ്ങൾ പറഞ്ഞുകൊടുക്കുന്നതുതന്നെ ഉദ്യോഗസ്ഥരാണ്.

ഇ.എ.സജിം തട്ടത്തുമല said...

നന്ദി, സന്തോഷ്. രണ്ടാമതൊരു വായന നടത്താതെ പോസ്റ്റ് ചെയ്തതാണ് ഈ അക്ഷരപിശകുകൾക്ക് കാരണം.

Anonymous said...

"ഇവിടെ ജീവിക്കുന്ന ഇടതുപക്ഷക്കാരിലും ഇതിന്റെയൊക്കെ അംശങ്ങൾ കടന്നുകൂടാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു."

ഈ മുതലാളിത്തവൈകൃതങ്ങളുടെ ഒന്നു രണ്ട് ഉദാഹരണങ്ങള്‍ പറയാമോ? സാന്റിയഗോ മാര്‍ട്ടിനുമായും ഫാരീസ് അബൂബേക്കറുമായുള്ള ചങ്ങാത്തങ്ങള്‍ ഈ വകുപ്പില്‍ പെടുത്താനാകുമോ? ആണെങ്കല്‍ ആരാണതിനുത്തരവാദികള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഭരണം ലഭിക്കുന്നതിലെ ആഹ്ലാദം ചിലരിലെങ്കിലും അഹങ്കാരമായി മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല...
കാരണം ഇത് ഒരു ബൂർഷ്വാ സാമൂഹ്യ വ്യവസ്ഥിതിയാണ്. ഇത് മുതലാളിത്തത്തിന്റെ വൈകൃതങ്ങൾ നിലനിൽക്കുന്ന സമൂഹമാണ്....

ഇവിടെ ജീവിക്കുന്ന ഇടതുപക്ഷക്കാരിലും,വലതുപക്ഷക്കാരിലും ഇതിന്റെയൊക്കെ അംശങ്ങൾ കടന്നുകൂടാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു....!

ശ്രീനാഥന്‍ said...

ഫലം വന്നല്ലോ, ഇനി ഇടത് പ്രതിപക്ഷത്ത്. ഗ്രൂപ്പില്ലായിരുന്നെങ്കിൽ ഒരഞ്ചാറു സീറ്റ് കൂടി അവർക്ക് കിട്ടുമായിരുന്നെന്നു തോന്നുന്നു. താങ്കൾ പറഞ്ഞതിലെല്ലാം കാര്യമുണ്ട്. ഏതായാലും ഭരണത്തിന്റെ തിരക്കിൽ നിന്നകന്ന് ചിന്തിക്കാൻ സമയം കിട്ടുമല്ലോ, ഇവിടെ മാത്രമല്ല, ബംഗാളിലും.