Tuesday, November 15, 2011

എം.വി.ജയരാജന് ജാമ്യം; ഹൈക്കൊടതിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം!

എം.വി.ജയരാജന് ജാമ്യം; ഹൈക്കൊടതിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം!
സാ‍ധാരണ രാഷ്ട്രീയ നേതാക്കളും വലിയ പണക്കാരും ഒക്കെ ഏതെങ്കിലും കേസിൽ അകപ്പെട്ട് ശിക്ഷിക്കപ്പെട്ടാൽ ആ ശിക്ഷ വിധിക്കുന്ന നിമിഷം കോടതിയിൽ ബോധംകെട്ട് വീഴാറുണ്ട്. ഇതെന്ത് അസുഖമാണെന്ന് എല്ലാവർക്കും അറിയാം. പിന്നെ നേരേ ജയിലിലേയ്ക്കല്ല, ആശുപത്രിയിലേയ്ക്കാണ് കൊണ്ടുപോകുക. ചിലർക്ക് ജയിലിൽ ചെന്നതിനുശേഷമാകും സൌകര്യം പോലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുക.അല്പം താഴേ കിടയിലുള്ള നേതാക്കൾക്കും ഒരുവിധം മാത്രം സാമ്പത്തികശേഷിയുള്ളവർക്കും കൂടി ഇത്തരം വിചിത്രമായ ജയിൽ രോഗങ്ങളും കോടതിരോഗങ്ങളും അസാധാരണമായി ഉണ്ടാകാറുണ്ട്. അതൊക്കെ ഓരോരുത്തർക്കും “രോഗങ്ങളിൽ” ഉള്ള സ്വാധീനം അനുസരിച്ചിരിക്കും! ഈ രോഗങ്ങളെ വൈദ്യശാസ്ത്രം എന്തു വിളിക്കുമെന്ന് അല്പജ്ഞാനിയായ ഈയുള്ളവന് അറിയില്ല.
ശുംഭൻ എന്ന വാക്കുവർഷിച്ച് ചില ന്യായാധിപന്മാരെ അതിക്രൂരമായി വധിക്കാൻ ശ്രമിച്ച സ.എം.വി.ജയരാജന് നമ്മുടെ ബഹുമാനപ്പെട്ട കേരള ഹൈക്കൊടതി ആറുമാസം തടവ് വിധിച്ചു.കഠിനതടവല്ലെങ്കിലും കഠിനതടവെന്നാണ് ആദ്യം വിധിന്യായത്തിൽ പറഞ്ഞത്. പക്ഷെ ആറുമാസം തടവെന്നും കഠിനതടവെന്നും ഒക്കെ പറഞ്ഞിട്ടും അപ്പീൽ ജാമ്യം തരാൻ മനസില്ലെന്നു കോടതി പറഞ്ഞിട്ടും സ.ജയരാജൻ ബോധം കെട്ട് വീണില്ല. ജയിലിൽ ചെന്നിട്ടും അദ്ദേഹം ഒരു രോഗത്തെയും തന്റെ ശരീരത്തിലേയ്ക്കോ മനസിലേയ്ക്കോ ആവാഹിച്ചെടുത്തില്ല. ഉള്ള ചെറിയ രോഗങ്ങൾ തന്നെ മറച്ചു. പ്രത്യേക സൌകര്യങ്ങളോ ഫൈവ്സ്റ്റാർ ആശുപത്രിയോ അദ്ദേഹം ആവശ്യപ്പെട്ടില്ല. തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന അദ്ദേഹം നിയമവഴിയിൽ പൊരുതിയെങ്കിലും കോടതി അദ്ദേഹത്തിന്റെ വാദമുഖങ്ങളെ തള്ളി ശിക്ഷ വിധിച്ചു. അത് ഇവിടുത്തെ മാർക്സിസ്റ്റ് വിരുദ്ധതിമിരനേത്രങ്ങൾ സർജറി നടത്താതെ കൊണ്ടു നടക്കുന്നവർ ഒക്കെയും ആഘോഷിക്കുകതന്നെ ചെയ്തു.
പിന്നീട് കൊടതിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സി.പി.എം സമാധാനപരമായി ഹൈക്കൊടതി പരിസരത്ത് ഒത്തുകൂടി പ്രതിഷേധിച്ചു. അങ്ങനെ ഒരു പ്രതിഷേധം നീതി പീഠത്തിനെതിരെ നടത്തേണ്ടി വന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണ്. ജയരാജൻ എന്ന ഒരു വ്യക്തിയെ ശിക്ഷിച്ചു എന്നത് മാത്രമല്ല പ്രതിഷേധത്തിനിടയായത്. . പാതയൊര പൊതുയോഗം നിരോധിച്ചത്, അതിനെതിരെ പ്രസംഗമദ്ധ്യേ നിശ്ചിതാർത്ഥമില്ലാത്ത ഒരു വാക്ക് ഉപയോഗിച്ചു എന്ന ഒരു ചെറിയ കുറ്റത്തിനു നൽകിയ അന്യായമായ വലിയ ശിക്ഷ, അപ്പീൽ ജാമ്യം ലബിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം നിഷേധിച്ചത്, സ. ജയരാജനെ പുഴു എന്നു വിധിന്യായത്തിൽ പരാമർശിച്ചത്, രാഷ്ട്രീയക്കാരെ ഒഴിവാക്കാനാകാത്ത പിശാചുക്കൾ എന്നു വിശേഷിപ്പിച്ചത് തുടങ്ങിയ ഗൌരവമേറിയ വീഴ്ചകൾ കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുമ്പോൾ പ്രതികരണ ശേഷി ഉള്ള വ്യക്തികൾക്കോ, പ്രസ്ഥാനങ്ങൾക്കോ മിണ്ടാതിരിക്കാനാകില്ല. അതാണ് ഹൈക്കോടതിയ്ക്കുമുന്നിൽ പ്രതിഷേധക്കൂട്ടായ്മ ഉണ്ടായത്. ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുന്നതിലുള്ള ഉൽക്കണ്ഠ വിളിച്ചറിയിക്കുവാനാണ് ആ കൂടിച്ചേരൽ ഉണ്ടായത്.
സ.ജയരാജൻ സുപ്രീം കോടതിയിൽ അപ്പീൽ പോയി. ബഹുജനരോഷം വിളിച്ചു വരുത്തുന്ന സമീപനം ബഹുമാനപ്പെട്ട ഹൈക്കൊടതിയുടെ ഭാഗത്തുനിന്നുണ്ടായി എന്ന് ജയരാജന്റെ അപ്പീലിന്മേൽ ഉള്ള സുപ്രീം കോടതി വിധിയും പരാമർശങ്ങളും തെളിയിക്കുന്നു. ജയരാജന് അപ്പീൽ ജാമ്യം നിഷേധിക്കുകയും അദ്ദേഹത്തെ പുഴുവെന്നു വിളിക്കുകയും മറ്റും ചെയ്തതിനെ സുപ്രീം കോടതി നിശിതമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ജഡ്ജിമാർ വിധിപറയുമ്പോൾ അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ വിധിന്യായത്തെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന കാര്യം സുപ്രീം കോടതി എടുത്തു പറഞ്ഞു. ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. നാളെ അദ്ദേഹം ജയിൽ മോചിതനുമാകും. കൂട്ടത്തിൽ ഹൈക്കൊടതി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനെയും സുപ്രീം കോടതി വിമർശിച്ചു. എന്നാൽ ഇതാകട്ടെ ഹൈക്കൊടതിയ്ക്കുവേണ്ടി ഹാജരായ വക്കീൽ തെറ്റിദ്ധരിപ്പിച്ചതു മൂലമാണെന്ന് ആക്ഷേപമുണ്ട്.
ആ ഒരു പ്രതിഷേധം എന്തുകൊണ്ടുണ്ടായി എന്നതിന്റെ ഉത്തരം സുപ്രീം കോടതിയുടെ മറ്റ് പരാമർശങ്ങളിൽത്തന്നെ ഉണ്ട്. നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള സമീപനമാണ് ജയരാജൻ കേസിൽ ഹൈക്കൊടതി സ്വീകരിച്ചത് എന്ന കുറ്റപ്പെടുത്തലിന്റെ സൂചനയാണ് സുപ്രീം കോടതി പരാമർശങ്ങളിൽ ഉള്ളത്. എന്തായാലും നമ്മുടെ ഹൈക്കൊടതിയ്ക്കു മുകളിൽ ഒരു കോടതി ഉണ്ടായത് ശുഭപ്രതീക്ഷ നൽകുന്നു. നീതിപീഠത്തിനും തെറ്റു പറ്റാമെന്നും ആ തെറ്റു തിരുത്താനും നീതി പീഠത്തിനു കഴിയുമെന്നും ഉള്ള ഒരു ശുഭ സൂചന സുപ്രീം കോടതിവിധി നൽകുന്നുണ്ട്. ബാക്കിയൊക്കെ നമുക്ക് കാത്തിരുന്നു കാണാം. എന്തായലും സ. ജയരാജൻ ചുണക്കുട്ടിയാണ്. അദ്ദേഹത്തെ പോലെയുള്ള തന്റേടമുള്ള നേതാക്കളാണു നമുക്കവശ്യം. സ.എം.വി. ജയരാജന് ആയിരമായിരം അഭിവാദ്യങ്ങൾ!

13 comments:

ഞാന്‍ പുണ്യവാളന്‍ said...

പക്ഷപാദം പിടിക്കാതെ ഇക്കാര്യത്തില്‍ അഭിപ്രായം പറയുക അസാധ്യം എന്ന് തോനുന്നു .കാരണം ജയരാജനെ ശിക്ഷിച്ചേ അടങ്ങു എന്നായിരുന്നു കോടതി , അതിലേക്കു വഴിതെളിച്ച ദുര്‍വാശി ഉണ്ടാക്കി കൊടുത്തത് ജയരാജും..ജയരാജ്‌ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തു എന്ന് വച്ച് അതെ നാണയത്തില്‍ മറുപടി നല്ക്കുകയല്ല കോടതികളുടെ ജോലി . ജനാധിപത്യത്തിനു ഇത്തരം പ്രവര്‍ത്തികള്‍ ഭൂഷണമല്ല. കോടതികള്‍ ന്യായാന്യായങ്ങളില്‍ നിയമവിധേയമായുള്ള വിധിക്കള്‍ പറഞ്ഞാല്‍ മതി താരതമ്യപഠനം ഒന്നും നടത്തേണ്ടതില്ല ... ഹും !!

മൈക്ക് കണ്ടാല്‍ സലകാല ബോധം നശിക്കുന്ന രാഷ്ട്രിയ നേതാക്കള്‍ നാടിനു അപമാനമാണ് . ജയരാജന്‍ ഒന്നിലേറെ തവണ കവല പ്രസംഗം ഈ വിഷയത്തില്‍ നടത്തിയിട്ടുണ്ട് . ശിക്ഷ ചോദിച്ചു അപേക്ഷിച്ചു വാങ്ങിയതാണെന്നെ ഞാന്‍ പറയു. അതിനു കോടതി സ്ഥികരിച്ച മാര്‍ഗ്ഗത്തിലാണ് വിയോജിപ്പ് . ശുംഭന്‍ എന്ന വാക്കിന്നു മണ്ടന്‍ എന്ന് തന്നെ ലോകമലയാളി അര്‍ഥം ഗ്രഹിച്ചു വച്ചിരിക്കുന്നത് , ആ പദത്തിനെ കീറിമുറിച്ചു അതില്‍ നാനാര്‍ഥങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്‌ നാണകേടായിപോയി , ഒരു യഥാര്‍ത്ഥ പോരാളി അത് കുറ്റം ആണെങ്കില്‍ ഞാന്‍ ആ കുറ്റം ചെയ്തു എന്ന് ധീരതയോടെ പ്രതിഷേധതോടെ ശിക്ഷ വാങ്ങി ജയിലില്‍ പോകേണ്ടതായിരുന്നു ...അതായിര്‍ന്നു അഭിമാനം .അതായിരുന്നു പോരാട്ടം , അപ്പീല്‍ നല്ക്ക്കി സത്യം സുപ്രീം കോടതില്‍ തെളിയിച്ചു പുറത്ത് വരാമായിരുന്നല്ലോ ........

ഒരു കാര്യംകൂടി

പൊതു നിരത്തില്‍ എന്തൊക്കെ പൌരാവകാശമാണ് നടക്കേണ്ടതെന്ന് മാത്രം മനസിലാക്കുനില്ല. എല്ലാ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ഇതില്‍ ഒരേ അഭിപ്രയാമാണ് ഇടതു പക്ഷം അതുറക്കെ പറയുന്നു എന്നേയുള്ളൂ .റോഡ്‌ തടഞ്ഞു പ്രതിഷേധം ഒന്നുമല്ല പലപ്പോഴും നടത്തുക. പാര്‍ട്ടി സമ്മേളനങ്ങള്‍ , ജാഥകള്‍ , അനുശോചനങ്ങള്‍ , വെറും കവല പ്രസംഗങ്ങള്‍ ഇതൊക്കെയായി എന്നും മാര്‍ഗതടസ്സം സൃഷ്ടിക്കുന്നതിനെതിരെ കോടതി ഇടപെട്ടത് ജനത്തിനശ്വാസമാണ് . ജനം കോടതിക്ക് കൂടെയാണ് ഞാനും, ഹൈ കോടതി ഇതിനൊക്കെ ഒരു മാനദണ്ഡം വച്ചിട്ടുല്ലതാണ് അതിനനുസരിച്ചാണോ ഇവിടെ വല്ല പ്രതിക്ഷേധവും നടക്കുന്നത് അത്തരക്കാര്‍ക്ക് ഇതിനെതിരെ സംസരിക്കാനൊരു അവകാശവുമില്ല . ഹൈകോടതി മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ കൂട്ടയിയ്മ പോലെയുള്ള കുട്ടായിയ്മകള്‍ എന്താ നിയമസഭാ കാര്യാലയത്തിനു മുന്നില്‍ നടത്താന്‍ ഇവര്‍ക്ക്‌ സാധിക്കാതെ പോകുന്നത് ..... പര്ട്ടിക്കള്‍ ആരോടാണ് സമരം ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന ആട്ടിന്‍ തോലിട്ട ചെന്നായിക്കളാണ് ഇവിടെ എല്ലാ പാര്‍ട്ടികളും ഹും !!

SHANAVAS said...

സജീം ഭായ്, അന്ന് പിടിച്ച പിടിയാലെ നേരെ ജയിലില്‍ എത്തിച്ചത് കൊണ്ടാണ് സഖാവ് നാല് ദിവസം എങ്കിലും ജയിലില്‍ കിടന്നത്..അതുകൊണ്ട് തന്നെയാവാം ഹൈക്കോടതി അന്ന് അങ്ങനെ ചെയ്തത്..പക്ഷെ അത് ജയരാജന് ഒരു വീര പരിവേഷം ആണ് സമ്മാനിച്ചത്..കേള്‍ക്കാം ഇനിയും പലതും..നല്ല കല്ല്‌ വെച്ചത്..

ഞാന്‍ പുണ്യവാളന്‍ said...

സഖാവെ എവിടെ കാലത്തെ ഞാന്‍ നല്‍കിയിരുന്ന കമന്റ്‌ അത് താങ്കള്‍ നീക്കം ചെയ്തതാണ് എങ്കില്‍ വളരെ മോശമായി പോയി ആ നടപടി , പൊതു നിരത്തില്‍ സമരം നടത്താനുള്ള അവകാസത്തെ കുറിച്ചും ജയരാജിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തിനും വേണ്ടി ഓക്കേ ഘോരഘോരം ബ്ലോഗ്‌ ചെയ്തു പ്രസംഹിച്ചു തടയുന്ന താങ്കള്‍ ഇതു ചെയ്തതില്‍ വളരെ ലജ്ജാകരം ആയി പോയി ..

ഇയാള്‍ ഒരു കാര്യം ചെയ്യ് താങ്കളെയും താങ്കളുടെ വിശ്വസ പ്രമാണങ്ങളെയും അനുകൂളിക്കുനവര്‍ മാത്രമേ കമന്റ്‌ ചെയാവു എന്നും വായിക്കാവു എന്നും കൂടെ ഒരു ബോര്‍ഡ്‌ എഴുത്ത് വയ്ക്ക് ; കഷ്ടം ആണേ ......

താങ്കളുടെ ഈ നടപടിയില്‍ പ്രതിഷേധിച്ചു ഞാന്‍ ഇവിടം വിട്ടു പോകുന്നു താങ്കളുടെ ഒരു ബ്ലോഗും ഞാന്‍ എന്നി നോക്കുന്ന പ്രശ്നം ഇല്ലാ

സ്നേഹാശംസകളോടെ പുണ്യവാളന്‍ നന്ദി

ഇ.എ.സജിം തട്ടത്തുമല said...

എന്റെ പുണ്യവാളാ,

ഇത് മുഴുവൻ വായിക്കണേ!
ഇന്ന് സിപി.എം ഏരിയാ സമ്മേളനം കഴിഞ്ഞ് വീട്ടിൽ വന്നതിനുശേഷമാണ് സന്ധ്യയ്ക്ക് താങ്കളുടെ കമന്റുകൾ കാണുന്നത്.രാവിലെ നെറ്റ് തുറന്നില്ല.

ഒരു പോസ്റ്റുമിട്ടിട്ട് അതിന്റെ മുന്നിൽ സദാ നോക്കിയിരിക്കുന്ന തരത്തിലുള്ള ഓഫീസ് ജോലിയൊന്നുമല്ല ഞാൻ ചെയ്യുന്നത്. പോസ്റ്റിടും പിന്നെ സമയമൊക്കുന്ന സമയത്ത് വന്ന് കമന്റുകൾ നോക്കും. കമന്റിന് ഓരോന്നിനും നന്ദി പറഞ്ഞ് കമന്റുകളുടെ നമ്പർ കൂട്ടുന്ന പതിവും ഇല്ല.അതിനു സമയവുമില്ല. വലിയ ചർച്ച വല്ലതും നടന്നാൽ മാത്രം ഏതാനും കമന്റുകളിട്ട് അതിൽ ഭാഗഭാക്കാകും. അല്ലാതെ ഞാൻ തന്നെ പോസ്റ്റിട്ട് എന്റെ തന്നെ കമന്റുകൾ കൊണ്ട് നിറയ്ക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ആളുമല്ല ഞാൻ. മറ്റൊന്ന് താങ്കൾ കെറുവിച്ച് പോകുന്നതിനെക്കുറിച്ചാണ്. സത്യം,എന്റെ പോസ്റ്റുകൾക്ക് കമന്റ് ആരും എഴുതിയില്ലെങ്കിലും, ആരും എന്റെ ബ്ലോഗ്പോസ്റ്റുകൾ വായിക്കുന്നില്ലെന്ന് ഉറപ്പായാൽ പോലും ഞാൻ ബ്ലോഗെഴുത്ത് നിർത്തില്ല.ഇത് എന്റെ ഒരു അസുഖമാണ്. കാര്യമാത്രപ്രസക്തമൊന്നുമായിരിക്കില്ലെങ്കിലും കഴിവതും ദിവസവും ഒരു പോസ്റ്റെഴുതാൻ ശ്രമിക്കാറുണ്ട്.പലപ്പോഴും നടക്കാറില്ലെങ്കിലും. അല്ലാതെ ഒരു പോസ്റ്റെഴുതി പരമാവധി കമന്റ് കിട്ടിയിട്ട് അടുത്തതെഴുതാം എന്നും പറഞ്ഞ് ദിവസങ്ങളോളം നോക്കിയിരിക്കാറില്ല. പലപ്പോഴും നടക്കാറില്ല. വല്ലപ്പോഴും മാത്രമാണ് ആർക്കെങ്കിലും അറിഞ്ഞുകൊണ്ടൊരു ലിങ്ക് പോലും അയക്കുന്നത്. അതും വല്ല ഫെയിസ്ബൂക്കിലൊ മറ്റോ!

സാധാരണ ഒരുമാതിരിപ്പെട്ട ഒരു കമന്റുകളോന്നും ഞാൻ ഡിലീറ്റ് ചെയ്യാറില്ല. എന്റെ ബ്ലോഗിലെ കമന്റ് ബോക്സിൽ മറ്റാർക്കെങ്കുലും പ്രയാസമുണ്ടാക്കുന്ന കമന്റ് ഉണ്ടെന്ന്കണ്ടാൽ അത് നീക്കം ചെയ്യും. ആരെയും വ്യക്തിപരമായി വളച്ചുകെട്ടില്ലാതെ ആക്ഷേപിക്കുന്നത് ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. ഇത് എന്റെ ബ്ലോഗുകൾ സ്ഥിരമായി വായിക്കുന്നവർക്കറിയാം.

താങ്കളുടെ കമന്റ് മെയിലിൽ ഉണ്ടായിരുന്നു. ബ്ലോഗിൽ വന്നില്ല. അതെന്റെ കുറ്റമല്ല. ഇപ്പോൾ പലപ്പോഴും ഈ പ്രശ്നം ഉണ്ടാകുന്നുണ്ട്.എനിക്കുമാത്രമല്ല, പലർക്കും. മെയിലിൽ നിന്ന് പല പോസ്റ്റുകളും കോപ്പി-പേസ്റ്റ് ചെയ്യേണ്ടി വരുന്നുണ്ട്. താങ്കളുടെ കമന്റും ഇവിടെ കോപ്പി-പേസ്റ്റ് ചെയ്യുന്നു. സാങ്കേതികപ്രശ്നമാകാം. എന്നുവച്ച് ഒരു കമന്റും ഡില്ലിറ്റില്ലെന്ന് ഞാൻ പറയുന്നില്ല. എന്നെയൊഴിച്ച് ആരെയും കമന്റുകൾ അധിക്ഷേപിക്കരുത്. വിമർശിക്കാം. വിമർശനവും അധിക്ഷേപവും രണ്ടും രണ്ടാണ്. ശുംഭൻ എന്ന വാക്കാണ് ഹൈക്കൊടതിയെ ചൊടിപ്പിച്ചതെന്നുകൂടി താങ്കൾ ഓർക്കുമല്ലോ. മറ്റൊന്നുകൂടി അഥവാ ഏതെങ്കിലും ഒരു കമന്റ് നീക്കം ചെയ്തെന്നുകരുതി പിന്നീട് കമന്റ് ചെയ്യില്ല, വായിക്കില്ല എന്ന സമീപനം ശരിയല്ല. ഒരു കമന്റ് നമുക്കിഷ്ടപ്പെട്ടില്ലെന്നു കരുതി കമന്റ് ബോക്സ് അടയ്ക്കുന്നതും ശരിയല്ല. താങ്കൾ ഇന്ന് രാവിലെ ഇട്ടെന്നു പറയുന്ന കമന്റ് കമന്റ് മെയിലിൽ ഉണ്ട്. അത് കമന്റ് പേജിൽ വന്നിരുന്നെങ്കിലും ഡിലീറ്റ് ചെയ്യേണ്ട കാര്യമില്ല. അത് ഞാൻ കോപ്പി-പേസ്റ്റ് ചെയ്യുന്നു.

ഇ.എ.സജിം തട്ടത്തുമല said...

പുണ്യവാളൻ ഇട്ട കമന്റ് എന്തോ സാങ്കേതിക പ്രശ്നനത്താൽ മെയിലിൽ മാത്രം വന്നത് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു:

“പക്ഷപാദം പിടിക്കാതെ ഇക്കാര്യത്തില്‍ അഭിപ്രായം പറയുക അസാധ്യം എന്ന് തോനുന്നു .കാരണം ജയരാജനെ ശിക്ഷിച്ചേ അടങ്ങു എന്നായിരുന്നു കോടതി , അതിലേക്കു വഴിതെളിച്ച ദുര്‍വാശി ഉണ്ടാക്കി കൊടുത്തത് ജയരാജും..ജയരാജ്‌ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തു എന്ന് വച്ച് അതെ നാണയത്തില്‍ മറുപടി നല്ക്കുകയല്ല കോടതികളുടെ ജോലി . ജനാധിപത്യത്തിനു ഇത്തരം പ്രവര്‍ത്തികള്‍ ഭൂഷണമല്ല. കോടതികള്‍ ന്യായാന്യായങ്ങളില്‍ നിയമവിധേയമായുള്ള വിധിക്കള്‍ പറഞ്ഞാല്‍ മതി താരതമ്യപഠനം ഒന്നും നടത്തേണ്ടതില്ല ... ഹും !!

മൈക്ക് കണ്ടാല്‍ സലകാല ബോധം നശിക്കുന്ന രാഷ്ട്രിയ നേതാക്കള്‍ നാടിനു അപമാനമാണ് . ജയരാജന്‍ ഒന്നിലേറെ തവണ കവല പ്രസംഗം ഈ വിഷയത്തില്‍ നടത്തിയിട്ടുണ്ട് . ശിക്ഷ ചോദിച്ചു അപേക്ഷിച്ചു വാങ്ങിയതാണെന്നെ ഞാന്‍ പറയു. അതിനു കോടതി സ്ഥികരിച്ച മാര്‍ഗ്ഗത്തിലാണ് വിയോജിപ്പ് . ശുംഭന്‍ എന്ന വാക്കിന്നു മണ്ടന്‍ എന്ന് തന്നെ ലോകമലയാളി അര്‍ഥം ഗ്രഹിച്ചു വച്ചിരിക്കുന്നത് , ആ പദത്തിനെ കീറിമുറിച്ചു അതില്‍ നാനാര്‍ഥങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്‌ നാണകേടായിപോയി , ഒരു യഥാര്‍ത്ഥ പോരാളി അത് കുറ്റം ആണെങ്കില്‍ ഞാന്‍ ആ കുറ്റം ചെയ്തു എന്ന് ധീരതയോടെ പ്രതിഷേധതോടെ ശിക്ഷ വാങ്ങി ജയിലില്‍ പോകേണ്ടതായിരുന്നു ...അതായിര്‍ന്നു അഭിമാനം .അതായിരുന്നു പോരാട്ടം , അപ്പീല്‍ നല്ക്ക്കി സത്യം സുപ്രീം കോടതില്‍ തെളിയിച്ചു പുറത്ത് വരാമായിരുന്നല്ലോ ........

ഒരു കാര്യംകൂടി

പൊതു നിരത്തില്‍ എന്തൊക്കെ പൌരാവകാശമാണ് നടക്കേണ്ടതെന്ന് മാത്രം മനസിലാക്കുനില്ല. എല്ലാ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ഇതില്‍ ഒരേ അഭിപ്രയാമാണ് ഇടതു പക്ഷം അതുറക്കെ പറയുന്നു എന്നേയുള്ളൂ .റോഡ്‌ തടഞ്ഞു പ്രതിഷേധം ഒന്നുമല്ല പലപ്പോഴും നടത്തുക. പാര്‍ട്ടി സമ്മേളനങ്ങള്‍ , ജാഥകള്‍ , അനുശോചനങ്ങള്‍ , വെറും കവല പ്രസംഗങ്ങള്‍ ഇതൊക്കെയായി എന്നും മാര്‍ഗതടസ്സം സൃഷ്ടിക്കുന്നതിനെതിരെ കോടതി ഇടപെട്ടത് ജനത്തിനശ്വാസമാണ് . ജനം കോടതിക്ക് കൂടെയാണ് ഞാനും, ഹൈ കോടതി ഇതിനൊക്കെ ഒരു മാനദണ്ഡം വച്ചിട്ടുല്ലതാണ് അതിനനുസരിച്ചാണോ ഇവിടെ വല്ല പ്രതിക്ഷേധവും നടക്കുന്നത് അത്തരക്കാര്‍ക്ക് ഇതിനെതിരെ സംസരിക്കാനൊരു അവകാശവുമില്ല . ഹൈകോടതി മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ കൂട്ടയിയ്മ പോലെയുള്ള കുട്ടായിയ്മകള്‍ എന്താ നിയമസഭാ കാര്യാലയത്തിനു മുന്നില്‍ നടത്താന്‍ ഇവര്‍ക്ക്‌ സാധിക്കാതെ പോകുന്നത് ..... പര്ട്ടിക്കള്‍ ആരോടാണ് സമരം ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന ആട്ടിന്‍ തോലിട്ട ചെന്നായിക്കളാണ് ഇവിടെ എല്ലാ പാര്‍ട്ടികളും ഹും !!

ഇ.എ.സജിം തട്ടത്തുമല said...

പുണ്യവാളന് ഇനി അതിനുള്ള മറുപടി:

ഹൈക്കൊടതിയ്ക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചില്ലെന്നേയുള്ളൂ. സെക്രട്ടറിയേറ്റിനു മുന്നിൽ മുദ്രാവാക്യം കൂടി മുഴക്കി സമരവും പികറ്റിംഗും ഒക്കെ നടത്തും വാഹനങ്ങളൊക്കെ അതുവഴി തടസ്സം കൂടാതെ കടന്നുപോകുകയും ചെയ്യും. അതാണ് പതിവ്. നമ്മൾ സ്ഥിരം അവിടെയൊക്കെ കറങ്ങുന്നവരാണേ! പിന്നെ നിങ്ങൾ ഈ രാഷ്ട്രീയക്കാരുടെ മെക്കിട്ട് കയറുന്നതുപോലെ വഴിമുടക്കി ആഘോഷവും നേർച്ചകലൂം പൊങ്കാലകലുമൊക്കെ നടത്തുന്ന മതങ്ങൾക്കെതിരെ മെക്കിട്ടു കയറാത്തത്? പേടിയുണ്ടല്ലേ? അതോ ദൈവഭയമോ? വമ്പിച്ച ബഹുജന റാലികൾ വല്ലപ്പോഴും നടത്തുമ്പോൾ സുരക്ഷാപ്രശ്നവും മറ്റും കണക്കിലെടുത്ത് പോലീസ് വഴിയത്രക്കാരെ വഴിമാറ്റി വിടുന്നുണ്ട് എന്നതല്ലാതെ ഇന്നോളവും ഈ നാട്ടിൽ പൊതുയോഗങ്ങൾ വലിയ ബുദ്ധിമുട്ടായി ജനത്തിനു തോന്നിയിട്ടില്ല. ചുരുക്കം ചില അരാഷ്ട്രീയ വിചാരക്കാർക്കാണ് പൊതുയോഗങ്ങളൊട് എതിർപ്പ്. പിന്നെ ചിലപണാഹങ്കാരികൾക്കും. പാതയോരമൊക്കെ അത്തരക്കാർക്ക് തീറെഴുതി കൊടുത്തിട്ടില്ല.ഒരു ശബ്ദവും ബുദ്ധിമുട്ടും ഇല്ലാതെ സ്വന്തം കാര്യം നോക്കി ജീവിക്കണമെന്നുള്ളവർ ആരായാലും അവർ വല്ല ഒഴിഞ്ഞ ദ്വീപും വാറ്റകയ്ക്ക് കിട്ടുമോ എന്നു നോക്കുന്നതായിരിക്കും ഉചിതം. ഇത്രയും എഴുതാൻ പ്രചോദനം നൽകിയ പുണ്യവാളാനു നന്ദി! താങ്കൾ എന്റെ ബ്ലോഗുകളിൽ വന്നാലും വന്നിലെങ്കിലും ഞാൻ താങ്കളുടെ ബ്ലോഗ് സമയം കിട്ടുമ്പോൾ വായിക്കും! അല്ലപിന്നെ!

ഞാന്‍ പുണ്യവാളന്‍ said...
This comment has been removed by the author.
ഞാന്‍ പുണ്യവാളന്‍ said...
This comment has been removed by the author.
ഞാന്‍ പുണ്യവാളന്‍ said...

പ്രിയപ്പെട്ട സജീം ചേട്ടന്നു ,

കാലത്തേ എട്ടു മണിക്ക് മുന്നേ ഇട്ട കമന്റ്‌ കുറച്ചു കഴിഞ്ഞപ്പോ കണ്ടില്ല. വിഷയം സഖാവിനെ ചോടിപ്പിചിട്ടുണ്ടാക്കും എന്ന് ഞാന്‍ കരുതി കാരണം വിഷയം അങ്ങനെ ഉള്ളതായിരുനല്ലോ . ഞാന്‍ കമെന്റില്‍ ലിങ്ക തല്കിയിട്ടുള്ളപ്പോഴൊക്കെ വേഗം അതിനു പ്രതികരിചിട്ടുള്ള വ്യക്തിയാണ് താങ്കള്‍ അത് കൊണ്ട് പണ്ട്രെണ്ട് മണിക്കൂര്‍ വരെ സമയം കിട്ടിയിട്ടും കമന്റ്‌ മിസ്സ്‌ അയതെന്കില്‍ ചേര്‍ക്കത്തിരുന്നതാണെന്നു അനുമാനിച്ചു. അല്പം തിരക്ക് പിടിച്ച തീരുമാനം എടുത്തു തെറ്റിധരിച്ചു ക്ഷോഭിച്ചതില്‍ ക്ഷമ ചോദിക്കുന്നു

ഞാനും ബോധപൂര്‍വം കമന്റ്‌ ഇട്ടു നിറക്കുന്നവനല്ല. എന്നും എഴുതാനുള്ള കഴിവും വിഷയവും എനിക്കില്ല കേട്ടോ ഞാനൊരു പാവം പുണ്യവാളന്‍ അല്ലെ

മറുപടി

അതുവഴി തടസ്സം കൂടാതെ കടന്നുപോകുകയും ചെയ്യും. അതാണ് പതിവ്.?

[co="red"ഞാനും തിരുവനന്തപുരത്ത് ഇതിന്റെ ഓക്കേ അടുത്ത് തന്നെ വാസം ജീവന്‍ പണയം വച്ചാണ് സമരമുഖത് കൂടി ഗതികെട്ട് സഞ്ചരിക്കുന്നത് . അത് കൊണ്ട് അതിനെ കുറിച്ചൊന്നും പറയണ്ട (എന്നും അക്രമം ഉണ്ടാകുന്നു എന്ന് പറയുനില്ല[/co]


മതങ്ങൾക്കെതിരെ മെക്കിട്ടു കയറാത്തത്? പേടിയുണ്ടല്ലേ? അതോ ദൈവഭയമോ?

[co="red"]ഒരു പേടിയുമില്ല സഖാവെ വിശ്വാസ കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദ മലിനികരണം വളരെ കടുത്തതാണ് അതിനെതിരെ സംഘടിക്കാന്‍ ജനത്തിന് ആവുനില്ല അതാണ്‌ സത്യം..അവിടെയും നിയദ്രണങ്ങള്‍ വേണം

പിന്നെ ഉത്സവങ്ങള്‍ അനുബന്ധിച്ച് റോഡില്‍ ഇടങ്ങുന്നത് വര്‍ഷത്തില്‍ ഒരു ദിവസമാല്ലേ അത് പോലെ ആണോ ആഴ്ചയില്‍ മിക്ക ദിവസവും നടത്തുന്ന സമരങ്ങള്‍രണ്ടും തമ്മില്‍ എങ്ങനെ സാമ്യം ചെയാന്‍ ആക്കും[/co]


സഖാക്കളേ എതിര്‍ത്ത് പറഞ്ഞാല്‍ അവന്‍ കോണ്‍ഗ്രസ് കാരന്‍ ആണെന്നും കോണ്‍ഗ്രസ്‌ കാരനെ എതിര്‍ത്താല്‍ അവന്‍ സഖാവണെന്നും രണ്ടു പേരെയും എതിര്‍ത്താല്‍ അവന്‍ അരാഷ്ട്രിയ വാദിയണെന്നുമുള്ള കേരളത്തിന്റെ ഈ പോക്ക് അത്ര ശരി അല്ല കേട്ടോ

താങ്കൾ എന്റെ ബ്ലോഗുകളിൽ വന്നാലും വന്നിലെങ്കിലും ഞാൻ താങ്കളുടെ ബ്ലോഗ് സമയം കിട്ടുമ്പോൾ വായിക്കും! അല്ലപിന്നെ!

[co="red"]ഇപ്പറഞ്ഞത്‌ വെറുതെ സുഖിപ്പിക്കല്‍ അല്ലെ. ഞാന്‍ ലിങ്ക് തന്നു വലിച്ചിളുതാണ് താങ്കളെ എന്റെബ്ലോഗിലേക്ക് കൊണ്ട് വന്നിട്ടുള്ളത് , വന്നപ്പോഴോകെ താങ്കള്‍ കമന്റ്‌ നല്‍കിയിട്ടുണ്ട് അതുനണ്ടിയോടെ ഓര്‍ക്കുന്നു പക്ഷെ ആഡ് ചെയ്തില്ല

ഞാന്‍ എന്റെ ബ്ലോഗില്‍ കമെന്റ്റ്‌ ഇടുന്ന വ്യക്തികളുമായി ഒരു ആത്മബന്ധം ഉണ്ടാക്കാന്‍ ത്രീവ്രമായി ശ്രമിക്കുന്ന വ്യക്തിയാണ് അതുകൊണ്ട് ഞാന്‍ ആഡ് ചെയ്തിരിക്കുന്ന ഓരോവ്യക്തിയയൂടെയും ബ്ലോഗ്‌ വായിക്കുകയും കമന്റ്‌ ഇടുകയും ചെയും എന്റെ ബ്ലോഗില്‍ ആഡ് ചെയുഉന്നവരെ ആഡ് ചെയ്തു കമന്റ്‌ ഇടുകയും ചെയും കേട്ടോ അത് എന്റെ സ്വഭാവം പക്ഷെ ഇഷ്ടം അലാതെ എന്നെ വലിച്ചു തലയില്‍ വയ്ക്കാന്‍ ഞാന്‍ ആരോടും പറയുനില്ല നിര്‍ബന്ധിക്കാരുമില്ല എന്റെ വക്കുകലെയുംനയങ്ങളെയും ഇഷാം ഉള്ളവര്‍ പിന്തുടരുന്നതാണ് ഇപ്പോഴും നല്ലത് [/co]


ഞാന്‍ അനുകൂലിക്കാത്ത നയത്തെ കുറിച്ച് പറഞ്ഞു. നിങ്ങളെ അനുകൂലിച്ച അഭിപ്രായത്തെ കുറിച്ചു ഒന്നും പറഞ്ഞില്ല. ബോധപൂര്‍വ്വം അന്നോ വിട്ടു പോയതോ കോടതി വിധിയല്ല വിധിച്ച രീതിയാണ് ചോദ്യം ചെയുന്നത് പക്ഷെ ജയരാജന്‍ മാഷിനെ ഞാന്‍ ന്യായികരിക്കുകയുമില്ല രണ്ടാളും ഫൌള്‍ കളിച്ചു യഥാര്‍ഥത്തില്‍ഫൌള്‍ കളിച്ച കളിക്കാരനെ റഫറി ചുവപ്പ് കാര്‍ഡ്‌ കൊടുക്കുന്നതിനുപകാരം തല്ലുകയാണ് ഉണ്ടായതു രണ്ടാലുംകളത്തിനു പുറത്തു അല്ലെ ഹ ഹ ഹ ആശംസകള്‍

അനുഭവിച്ച തടവ് ശിക്ഷ ആയി പരിഗണിച്ചു സുപ്രീംകോടതി വിധി പറയും കേട്ടോ

ഇ.എ.സജിം തട്ടത്തുമല said...

പുണ്യവാളാ,
എനിക്ക് ലിങ്ക് അയക്കുന്നതിൽ ഒരു വിരോധവും ഇല്ല. എപ്പോഴും അഗ്രഗേറ്ററുകൾ വഴി വരാൻ കഴിഞ്ഞെന്നിരിക്കില്ല. എനിക്കുതന്നെ ഒരു വായനശാല ഉള്ളത് അറിയാമല്ലോ. താങ്കളുടെ എല്ലാ ബ്ലോഗുകളും അവിടെയുണ്ട്. ഞാൻ കൂടുതൽ ആർക്കും ലിങ്ക് അയക്കാത്തത് ചിലർക്ക് അത് അലോസരമുണ്ടാക്കുന്നു എന്ന് വെളിപ്പെടുത്തിയതുകൊണ്ടാണ്. താങ്കളൂടെ പോസ്റ്റ്ലിങ്കുകൾ ഇനിയും വരട്ടെ. പൊതുയോഗങ്ങളും സമരങ്ങളും പൊതു ശല്യമാണെന്ന് പറയാനുള്ള താങ്കളുടെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ടു തന്നെ ആ അഭിപ്രായത്തെ ശക്തമായി എതിർക്കുന്നു.താങ്കൾക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാൽ അത് താങ്കൾക്ക് നേടിത്തരുവാൻ നിരോധനം ലംഘിച്ച് പാതയോരത്ത് പൊതുയോഗവും പ്രകടനവും നടത്താൻ ഈയുള്ളവൻ മുന്നിൽത്തന്നെ ഉണ്ടാകും. അപ്പോഴും പാതയോര യോഗത്തെ താങ്കൾക്ക് എതിർത്തുതന്നെ സംസാരിക്കാം. പക്ഷെ എന്നെ പോലും വിമർശിക്കുവാനുള്ള താങ്കളൂടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നതിനോട് വിട്ടുവീഴ്ചയ്ക്കുണ്ടാകില്ല. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന നിയന്ത്രിതമായ പൊതുയോഗം നടത്തൽ തന്നെ ജാൻ അംഗീകരിക്കുന്നില്ല. പൊതുയോഗങ്ങൾക്കും പ്രകടനങ്ങൾക്കും യാതൊരു നിയന്ത്രണവും പാടില്ല. മുൻകൂട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഒന്നു വിവരമറിയിക്കുന്നതിൽ തെറ്റില്ല. അല്ലാതെ ഒരു യോഗം നടത്താൻ എസ്.പിയുടെ ഓർഡർ ഒക്കെ വേണമെന്നു പറയുന്ന നിയമമൊക്കെ ജനാധിപത്യ വിരുദ്ധമാണ്.

ഞാന്‍ പുണ്യവാളന്‍ said...

ഞാൻ കൂടുതൽ ആർക്കും ലിങ്ക് അയക്കാത്തത് ചിലർക്ക് അത് അലോസരമുണ്ടാക്കുന്നു

ഞാനും പൊതുവേ ലിങ്ക ആര്‍ക്കും സെഡ്‌ ചെയ്യറില്ല വായിക്കുന്നതും വായിക്കതിരിക്കുന്നതും ഒരുതരുടെ ഇഷ്ടം ചിലര്‍ മെയില്‍ ചെയ്തു തരണം എന്ന് പറയാരുന്ദെഉ അവര്‍ക്കും ചില സുഹൃത്തുകള്‍ക്കും അയക്കാറുണ്ട് .ചേട്ടന്‍ എഴുതിയ വിഷയവുമായി സാമ്യം എന്റെ പോസ്റ്റുകള്‍ക്ക്‌ വരുമ്പോഴോക്കെയാണ് ലിങ്ക നല്‍കിയത് കേട്ടോ താങ്കളെയും തല്‍ന്കളുടെ വായനക്കാരെയും അതും കൂടി കണ്ടു പോകാന്‍ ഒരു സ്വാഗതം ചെയ്യാല്‍ .......

താങ്കൾക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാൽ അത് താങ്കൾക്ക് നേടിത്തരുവാൻ നിരോധനം ലംഘിച്ച് പാതയോരത്ത് പൊതുയോഗവും പ്രകടനവും നടത്താൻ ഈയുള്ളവൻ മുന്നിൽത്തന്നെ ഉണ്ടാകും. ......

വളരെ സന്തോഷം ചേട്ടാ ...ഒരു യഥാര്‍ഥ കമ്യൂണിസ്റ്റ്‌കാരന്‍ ഇങ്ങനെയെ ചിന്തിക്കൂ

താങ്കളെ തെറ്റിധരിച്ചതില്‍ ഞാന്‍ ദുഖിക്കുന്നു
വീണ്ടും കാണാം അടുത്ത ബ്ലോഗ്‌ പോസ്റ്റില്‍ അല്ലെ സന്തോഷം ശുഭദിനം നേരുന്നു

ASOKAN T UNNI said...

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് മലയാളികൾ വളരെവേഗം അടുത്തുകൊണ്ടിരിക്കുന്നതുപോലെ.....
താങ്കളുടെ ബ്ളോഗിൽ, മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് അതിന്റെ മർദ്ദം കുറയ്ക്കുന്നതിനേക്കുറിച്ചും പുതിയ ഡാം പണിയുന്നതിനുള്ള നടപടികൾ ഒട്ടും വൈകാതെ ആരംഭിക്കേണ്ടതിനേക്കുറിച്ചും എല്ലാവരുടേയും ശ്രദ്ധതിരിയുന്ന തരത്തിൽ ഏഴുതണമെന്നു അഭ്യർഥിക്കുന്നു.......

ഇ.എ.സജിം തട്ടത്തുമല said...

താങ്കളുടെ ഉൽക്കണ്ഠയിൽ ഞാനും പങ്ക് ചേരുന്നു. ഇതേപറ്റി എഴുതണമെന്നുണ്ട്.