അടി ആർക്കും എപ്പോഴും കിട്ടാം
ഒടുവിൽ ഭരണാധിപന്മാർക്ക് അടികിട്ടുന്ന സ്ഥിതിയിലായി കാര്യങ്ങൾ. കേന്ദ്രമന്ത്രി ശരദ് പവാറിന് അടികിട്ടി.സിക്ക്കാരനായ ഒരു ടാക്സി ഡ്രൈവറാണ് അടിച്ചത്. വിലക്കയറ്റത്തിലും അഴിമതിയിയിലും പ്രതിഷേധിച്ചാണത്രേ അയൾ അടിച്ചത്. ഈ അടിച്ചത് തെറ്റാണെന്നകാര്യത്തിൽ ചർച്ചയുടെ ആവശ്യം തന്നെയില്ല. അങ്ങനെ തുടങ്ങിയാൽ അടി അർഹിക്കാത്തവർ ആരുണ്ട് നമ്മുടെ രാജ്യത്ത്? അതൊരു പരിഹാരമേ അല്ല.
ഭരണാധിപന്മാർക്ക് അടികൊള്ളാനുള്ള സാഹചര്യം രാജ്യത്ത് നില നിൽക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അങ്ങനെ നോക്കിയാൽ നാളിന്നുവരെ നമ്മുടെ നാട് മാറിമാറി ഭരിച്ച സകല മന്ത്രിമാർക്കും മുമ്പേ തന്നെ അടി കിട്ടേണ്ടതായിരുന്നു. കാരണം ഒരു ഭരണകൂടത്തിനും ഇവിടെ പാവപ്പെട്ടവന്റെ പ്രശ്നങ്ങൾ വേണ്ടവിധം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഭരണകൂട-ബ്യൂറോക്രാറ്റിക്ക് വ്യവസ്ഥ മൊത്തമായും ജനവിരുദ്ധമാണ്. ജനവിരുദ്ധമെന്നു പറഞ്ഞാൽ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വിരുദ്ധം. സമ്പന്നർക്ക് ഒരിക്കലും ഒന്നിനും ഒരു കുറവും വരില്ല.
ഇപ്പോൾ ശരദ്പവാറിനു കിട്ടിയ അടി യു.പി.എ ഗവർമെന്റിനു കിട്ടിയ അടിയാണ്. പക്ഷെ നാളെ ഏത് ഗവർണ്മെന്റിനും ഇതേ അടി കിട്ടാം എന്ന് എല്ലാ പാർട്ടിക്കാരും ഓർക്കുന്നത് നല്ലതാണ്. ചില ഉദ്യോഗസ്ഥപ്രമാണിമാരും ഇത് ഓർത്തു വയ്ക്കുന്നത് നല്ലതാണ്. ചെയ്യാൻ പാടില്ലാത്ത കാര്യമാനെന്ന ബോധംകൊണ്ടല്ല ഇന്ത്യയിൽ ആരും ഇത്തരം അക്രമങ്ങൾ ഒറ്റയ്ക്കും കൂട്ടായും നടത്താത്തത്. നിയമത്തെയും ശിക്ഷകളെയും മറ്റ് പ്രത്യാഘാതങ്ങളെയും ഭയന്നാണ്. ഇതൊന്നും ഭയക്കാത്തവർ നാലും തുനിഞ്ഞിറങ്ങിയാൽ ആർക്കും കിട്ടും അടി. എല്ലാ കാലത്തും എല്ലാ കാര്യങ്ങളും ഒരേ രീതിയിൽ മുന്നോട്ട് പോകണമെന്നില്ല. ഇങ്ങനെയും വല്ലപ്പോഴും സംഭവിക്കാം.
സർവ്വ പ്രതാപിയായ ഒരു കേന്ദ്രമന്ത്രിയ്ക്ക് അടി കിട്ടിയ സ്ഥിതിയ്ക്ക് ചോട്ടാ മന്ത്രിമാരും നേതാക്കളും മുകൾതട്ട് മുതൽ താഴേ തട്ട് വരെയുള്ള ഉദ്യോഗസ്ഥന്മാരും ഒക്കെ ശ്രദ്ധിക്കണം. അതീവ സുരക്ഷാക്രമീകരണങ്ങളോടെ ജീവിക്കുന്ന മന്ത്രിമാരുടെ സ്ഥിതി ഇതാണെങ്കിൽ പ്രത്യേകിച്ച് സുരക്ഷയൊന്നുമില്ലാത്തവരുടെ സ്ഥിതി പ്രത്യേകം പറയേണ്ടല്ലോ. ഇപ്പോൾ പവാറിനെയും മുമ്പ് മുൻ കേന്ദ്രമന്ത്രി സുഖറാമിനെയും അടിച്ച ആ സിക്ക്കാരൻ ഹർവീന്ദർ സിംഗോ എന്തരാസിംഗിന്റെയോ മാതൃക മറ്റേതെങ്കിലും മനോരോഗികൾ രാജ്യത്തെവിടെയും സ്വീകരിച്ചുകൂടെന്നില്ല. ഇങ്ങനത്ത ആളുകളും സമൂഹത്തിലുണ്ടാകും. അത്തരക്കാരെ വേണമെങ്കിൽ തൂക്കിക്കൊല്ലാം. പക്ഷെ കിട്ടാനുള്ളത് കിട്ടിയിട്ട് തൂക്കിക്കൊന്നിട്ട് എന്തുകാര്യം?
ഒരു കാര്യം പറയാം. ഓരോ സാധാരണമനുഷ്യനിലും ഓരോ ധർവീന്ദർ സിംഗ് ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് എല്ലാവരും ഓർക്കുന്നത് നല്ലാതാണ്; ഏതൊരാളിൽ നിന്നും ഒരു ധർവീന്ദർസിംഗ് പൊട്ടിപ്പുറപ്പെടാം: മനോരോഗിയുടെ രൂപത്തിലായാലും അക്ഷമനായ അക്രമിയുടെ രൂപത്തിലായാലും ! ഞാൻ താൻ വലിയവൻ എന്ന് കരുതി ആരും നെഗളിക്കരുത്. ചുരുക്കിപ്പറഞ്ഞാൽ എല്ലാവരും ജാഗ്രതൈ!
ഒരു ഹർവീന്ദ്രർ സിംഗ് വിചാരിച്ചാലൊന്നും നമ്മുടെ രാജ്യമങ്ങു നന്നാകുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. അല്ലപിന്നെ!
5 comments:
എല്ലാവനും വന്ന് നമ്മുടെ ചെകിട്ടത്തടിക്കുന്ന നാടാണ് ഇതെങ്കില്‍ നമ്മള്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതെങ്ങിനെ?
സിക്സർ
ഇവരെ മനോരോഗികളായി കാണരുത്.
ഇവരെപ്പോലുള്ളവരെ നമ്മുടെ രാജ്യത്തിനാവശ്യമാണ്.
ഉം .........
ഇതിന്റെ ശരിയും ശരികേടും ഒന്നും ഇപ്പോള്‍ എന്റെ ചിന്തയിലേക്ക് വരുന്നില്ല ധർവീന്ദ്രർ സിംഗ് എന്ന മഹാന് ഈ അവസരത്തില്‍ ഒരു ബിഗ് സലൂട്ട് ഞാന്‍ നല്‍കുന്നു
Post a Comment